Video Stories
കള്ളപ്പണവും നികുതി വെട്ടിപ്പും: ഒരു സാധാരണ പൗരന്റെ ചിന്തകൾ
നജീബ് മൂടാടി
കള്ളപ്പണം എന്നാൽ കൊള്ളയടിച്ചോ പിടിച്ചു പറിച്ചോ മയക്കുമരുന്നു വിറ്റോ ഒന്നും ഉണ്ടാക്കി കൂട്ടിവെക്കുന്ന പണമല്ല. സാധാരണക്കാരൻ കള്ളപ്പണം കൊണ്ട് ഇടപാട് നടത്തേണ്ടി വരുന്നത് പലപ്പോഴും ഇവിടത്തെ നികുതി ഇടപാടുകളുടെയും നിയമ പ്രശ്നങ്ങളുടെയും ഒക്കെ സങ്കീർണത മൂലമാണ്. നികുതി വെട്ടിക്കണം എന്ന് ആഗ്രഹം ഇല്ലെങ്കിലും പലപ്പോഴും നിലവിലുള്ള സിസ്റ്റത്തിന്റെ ഭാഗമായി അങ്ങനെ ആയിത്തീരുകയാണ് പലരും.
എങ്കിലും നികുതി കൊടുക്കുക എന്നത് തൃപ്തിയോടെ കാണുന്നവരല്ല ഏറെയും. എന്ത് കൊണ്ടാണ് സർക്കാരിന് കൊടുക്കേണ്ട നികുതി ഏതു വിധേനെയെങ്കിലും കൊടുക്കാതിരിക്കാനും വെട്ടിക്കാനും പലരും ഉത്സാഹിക്കുന്നത്? ഒരു ലക്ഷം രൂപ നികുതി വെട്ടിക്കാൻ സകല തന്ത്രവും പയറ്റുന്ന കച്ചവടക്കാരൻ തന്നെ ഒരു പാവപ്പെട്ടവന് വീട് വെക്കാൻ യാതൊരു മടിയും കാണിക്കാതെ രണ്ടോ മൂന്നോ ലക്ഷം രൂപ നൽകുന്നത് കാണാം. വലതു കൈ കൊടുക്കുന്നത് ഇടതു കൈ പോലും അറിയാതെ ഇങ്ങനെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പോലും നികുതി കൃത്യമായി നൽകാൻ മടിയാണ്. നികുതി നൽകുന്നതിലൂടെ സ്റ്റേറ്റിന്റെ വികസനവും പാവപ്പെട്ടവന്റെ ഉന്നമനവും ഒക്കെയാണ് നേട്ടം എന്ന് ബോധ്യപ്പെടുത്താൻ ഭരണ കൂടത്തിനോ സംവിധാനങ്ങൾക്കോ കഴിയുന്നില്ല എന്നതല്ലേ ഇതിനു കാരണം.
ടാറു ചെയ്തു കുറച്ചു നാൾ കൊണ്ട് തന്നെ പൊട്ടിപ്പൊളിഞ്ഞ നിരത്തിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന, മെഡിക്കൽ കോളേജിൽ ലക്ഷങ്ങൾ ചെലവാക്കി വാങ്ങിയ യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു എന്ന വാർത്ത വായിക്കേണ്ടി വരുന്ന, ആദിവാസി വികസനത്തിന്റെ പേരിൽ കോടികൾ മുക്കുന്നത് നേരിൽ കാണുന്ന, പാവപ്പെട്ടവൻ തെരുവിലും പുറമ്പോക്കിലും ഇന്നും കഴിയുന്നത് കണ്മുന്നിലുള്ള ഒരു രാഷ്ട്രത്തിൽ, തങ്ങൾ നൽകുന്ന നികുതിപ്പണം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൊള്ളയടിക്കുകയാണ് എന്ന ധാരണ പൗരന്മാരിൽ ഉറച്ചു പോയതിൽ അത്ഭുതമുണ്ടോ?
ജനപ്രതിനിധികൾ രാജാക്കന്മാരെ പോലെ പെരുമാറുകയും പ്രജകൾ ഓച്ഛാനിച്ചു നിൽക്കേണ്ടവർ ആകുകയും ചെയ്യുന്ന ഒരു രാജ്യത്ത്, വികസനത്തെ കുറിച്ചുള്ള സ്വപ്നങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പകരം വർഗ്ഗീയത പറഞ്ഞും എതിർ സ്ഥാനാർത്ഥിയുടെ കിടപ്പറ രഹസ്യങ്ങൾ വിളമ്പിയും വോട്ടു പിടിക്കുന്ന ഒരു രാജ്യത്ത് സ്റ്റേറ്റിന്റെ കടമ എന്താണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ആരെങ്കിലും മെനക്കെടുന്നുണ്ടോ? ഒരു കക്കൂസുണ്ടാക്കി കൊടുത്താൽ പോലും തറവാട്ട് സ്വത്തിൽ നിന്നും എടുത്തു കൊടുത്ത ഭാവത്തിൽ ഫ്ലക്സടിച്ചു തൂക്കുന്ന പഞ്ചായത്തു മെമ്പർ മുതൽ കേന്ദ്രമന്ത്രി വരെയുള്ള ജനപ്രതിനിധികളും, തങ്ങളുടെ നേതാക്കൾ ചെയ്യുന്നതൊക്കെ ശരിയാണ് എന്ന് ശഠിക്കുകയും എതിർ പാർട്ടിക്കാരനെ ആജന്മ ശത്രുവായി കാണുന്ന അണികളും ഉള്ള നാട്ടിൽ സർക്കാരും പൊതുജനവും പരസ്പര വിശ്വാസമില്ലാതെ പോകുന്നതിൽ അത്ഭുതമുണ്ടോ?
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ചാക്കു കണക്കിന് കള്ളപ്പണം എത്തുന്ന, ഓരോ തെരഞ്ഞെടുപ്പിലും കയ്യിലുള്ള സ്വത്ത് ഇരട്ടിച്ചത് സത്യവാങ്മൂലം നൽകുന്ന രാഷ്ട്രീയക്കാർ ഉള്ള, രാഷ്ട്രീയക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വിദേശങ്ങളിൽ പോലും നിക്ഷേപങ്ങൾ ഉണ്ടെന്നു നാട്ടിൽ പാട്ടാകുന്ന ഒരു നാട്ടിൽ കൃത്യമായി നികുതി കൊടുക്കുന്ന ഉത്തമ പൗരനെ ഭൂലോക വിഡ്ഢിയായി സമൂഹം വിലയിരുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദി?
രാജ്യത്തിന്റെ പുരോഗതി തന്റെ കൂടെ പുരോഗതിയാണ് എന്ന് ഓരോ പൗരനും ബോധ്യപ്പെടും വിധം കാഴ്ചപ്പാടും ആർജ്ജവവും ഉള്ളൊരു ഭരണകൂടം നമുക്ക് ഉണ്ടായിട്ടുണ്ടോ. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും ഒക്കെ പേരിൽ ചില വിഭാഗങ്ങളുടെ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയും ഭരണകൂടത്തിനു താല്പര്യം ഉള്ളവർക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന ഒരു സിസ്റ്റമാണ് നമ്മുടേത് എന്നൊരാൾ കരുതിയാൽ അയാളെ കുറ്റപ്പെടുത്താൻ കഴിയുമോ?
ജനസേവനം എന്നതിൽ നിന്ന് മാറി തനിക്കും തന്റെ തലമുറകൾക്കും സമ്പാദ്യമുണ്ടാക്കുവാനും അധികാരം കൊണ്ട് സകലരെയും വിറപ്പിക്കുവാനും ഉള്ള എളുപ്പവഴിയായി രാഷ്ട്രീയത്തെ ആക്കിത്തീർത്ത രാഷ്ട്രീയക്കാരും കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിമാർ ആയ ഉദ്യോഗസ്ഥരും നടത്തുന്ന അഴിമതികൾ നാട്ടു നടപ്പായി മാറിയ ഒരു രാജ്യത്ത് പ്രജകൾ മാത്രം നല്ലവരായി തീരുമോ?
എങ്ങനെയെങ്കിലും അവനവൻ പരമാവധി സമ്പാദിച്ചു വെച്ചാലേ ഭാവിയിൽ തങ്ങൾക്കും മക്കൾക്കും ഉപകരിക്കൂ എന്ന ബോധമാണ് മനുഷ്യരെ ഒടുങ്ങാത്ത ധനാസക്തരാക്കുന്നത്. എല്ലാ പൗരന്മാർക്കും അന്തസ്സോടെയുള്ള ജീവിതം ഉറപ്പുവരുത്താൻ, പാർപ്പിടവും ഭക്ഷണവും വിദ്യാഭ്യാസവും നൽകാൻ , വാർധക്യത്തിൽ സംരക്ഷണം ഒരുക്കാൻ ഒക്കെയും സ്റ്റേറ്റിനു സാധ്യമാവും എന്ന് ജനങ്ങൾക്ക് വിശ്വാസം ഉണ്ടായാലേ കള്ളപ്പണവും നികുതിവെട്ടിപ്പും ഒക്കെ ഇല്ലാതാവൂ.
ജനപ്രതിനിധികൾ ആയാലും ജനസേവകർ ആയാലും തങ്ങളുടെ പ്രവർത്തനങ്ങൾ രാഷ്ട്രത്തിന്റെയും പൗരന്മാരുടെയും നന്മക്കു വേണ്ടിയാണ് എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടാൽ, പൗരന്മാരിൽ നിന്നും പിരിക്കുന്ന നികുതിപ്പണം കൊണ്ട് നടത്തുന്ന വികസനങ്ങൾ ഏറ്റവും സാധാരണക്കാരന് പോലും ഉപകരിക്കുന്നു എന്ന നില വന്നാൽ സ്വാഭാവികമായും കള്ളപ്പണവും നികുതിവെട്ടിപ്പുമൊക്കെ നിലക്കും.
ഭരണത്തിലേക്കുള്ള എളുപ്പവഴി മതവും ജാതിയും ദേശവും ഭാഷയും പറഞ്ഞു മനുഷ്യരെ തല്ലിക്കലാണ് എന്ന് കരുതുന്ന രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥരും ഏറി വരുന്നൊരു കാലത്ത് ഇതൊക്കെ മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങൾ മാത്രം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ