Connect with us

Culture

കാലിക്കറ്റ് സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: ക്യാമ്പസുകളില്‍ എം.എസ്.എഫ് തരംഗം

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ചരിത്ര വിജയം. 152 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ എം.എസ്.എഫിന്റെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പരമ്പരാഗത കോട്ടകള്‍ നിലനിര്‍ത്തിയതോടൊപ്പം എസ്.എഫ്.ഐ ശക്തി കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കാനും എം.എസ്.എഫ് മുന്നണിക്ക് സാധിച്ചു. 71 കോളേജുകളില്‍ തനിച്ചും 27 കോളേജുകളില്‍ മുന്നണിയായും യൂണിയന്‍ നേടാന്‍ സാധിച്ചു.

ഒറ്റക്ക് നിലനിര്‍ത്തിയ കോളേജുകള്‍:

കോഴിക്കോട് ഫാറൂഖ് കോളേജ്, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി, ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി, എം.എച്ച്.ഇ.എസ് കോളേജ് ചെരണ്ടത്തൂര്‍, യൂണിറ്റി കോളേജ് മഞ്ചേരി, ഫാറൂഖ് കോളേജ് കോട്ടക്കല്‍, ഖിദ്മത്ത് കോളേജ് തിരുനാവായ, മജ്‌ലിസ് കോളേജ് പുറമണ്ണൂര്‍, എം.ഇ.എസ് കോളേജ് മമ്പാട്, എ.ഐ.എ കോളേജ് കുനിയില്‍, കെ.എം കോളേജ് വാലില്ലാപുഴ, മജ്മ ട്രൈനിംഗ് കോളേജ് , എം.എ.ഒ കോളേജ് എളയൂര്‍, കാലിക്കറ്റ് യൂ.സിറ്റി ടീച്ചേഴ്‌സ് എജുക്കേഷന്‍ സെന്റര്‍ കോളേജ് മഞ്ചേരി, ജാമിഅ കോളേജ് തൃക്കലങ്ങോട്, ദാറുല്‍ ഉലൂം ബി.എഡ് കോളേജ്, ദാറുല്‍ ഉലൂം അറബിക് കോളേജ്, അല്‍ ഹിദായ കോളേജ് തുറക്കല്‍, ഇ.എം.ഇ.എ ട്രൈനിംഗ് കോളേജ്, പി.പി.ടി.എം കോളേജ് ചേറൂര്‍, മലബാര്‍ കോളേജ് വേങ്ങര, എം.ഐ.സി കോളേജ് അത്താണിക്കല്‍, കെ.പി.പി.എം ബി.എഡ് കോളേജ്, എം.സി.ടി ബി.എഡ് കോളേജ്, ഐ.കെ.ടി.എം കോളേജ് ചെറുകുളമ്പ്, അന്‍വാര്‍ കോളേജ് തിരൂര്‍ക്കാട്, എം.എസ്.ടി.എം കോളേജ് പെരിന്തല്‍മണ്ണ, റൗളത്തുല്‍ ഉലൂം അറബിക് കോളേജ് കോഴിക്കോട്, ആര്‍ട്‌സ് കോളേജ് ചെറുവറ്റ, ഇലാഹിയ കോളേജ് ചേലിയ, ദാറുന്നുജൂം പേരാമ്പ്ര, ഐഡിയല്‍ കോളേജ് കുറ്റിയാടി, എം.എച്ച്.ഇ.എസ് കോളേജ് ചെരണ്ടത്തൂര്‍, എം.ഇ.എസ് കോളേജ് വില്യാപ്പള്ളി, കെ.എം.ഒ കോളേജ് കൊടുവള്ളി, ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് കോളേജ്, സുന്നിയ്യ കോളേജ് ചേന്ദമംഗലൂര്‍, നാഷണല്‍ കോളേജ് പുളിയാവ്, എം.എച് കോളേജ് കുറ്റിയാടി, എം.ഇ.ടി കോളേജ് നാദാപുരം, എസ്.ഐ അറബിക് കോളേജ്, എസ്.ഐ വുമണ്‍സ് കോളേജ്, അല്‍ഫുര്‍ഖാന്‍ നാദാപുരം, ഹൈടെക് കോളേജ് നാദാപുരം, കെ.എം.ഒ ട്രൈനിംഗ് കോളേജ് കൊടുവള്ളി, സലഫി അറബിക് കോളേജ് മേപ്പയൂര്‍, നജാത്ത് കോളേജ് മണ്ണാര്‍ക്കാട് എന്നീ കോളേജുകള്‍ തനിച്ച് മത്സരിച്ച് നിലനിര്‍ത്തി.

എം.എ.എം.ഒ കോളേജ് മുക്കം, എം.ഇ.എസ് കോളേജ് ചാത്തമംഗലം, ഫാത്തിമ കോളേജ് മൂത്തേടം, സഹ്യ കോളേജ് വണ്ടൂര്‍, എസ്.എസ് കോളേജ് അരീക്കോട്, കെ.എസ്.എച്ച്.എം ട്രൈനിംഗ് കോളേജ് എടത്തനാട്ടുകര, പി.എം.എസ്.ടി.എം കുണ്ടൂര്‍, സി.സി.എസ്.ടി കോളേജ് ചെര്‍പുളശ്ശേരി, കെ.എസ്.എച്ച്.എം കോളേജ് എടത്തനാട്ടുകര, മലബാര്‍ കോളേജ് മൂടാടി, എ.വി.എ.എച്ച് കോളേജ് മേപ്പയൂര്‍, സില്‍വര്‍ കോളേജ് പേരാമ്പ്ര, ഗോള്‍ഡന്‍ ഹില്‍സ് കോളേജ് എളേറ്റില്‍ വട്ടോളി, എന്നീ കോളേജുകള്‍ സഖ്യമായി മത്സരിച്ച് നിലനിര്‍ത്തി.

മലപ്പുറം ഗവ. കോളേജ്, എം.ഇ.എസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട്, ഡബ്ല്യൂ.എം.ഒ കോളേജ് മുട്ടില്‍, അമല്‍ കോളേജ് നിലമ്പൂര്‍, ഫാറൂക്ക് കോളേജ് കോട്ടക്കല്‍, ഗ്രേസ് വാലി കോളേജ് മരവട്ടം, മൗണ്ട് സീന കോളേജ് ഒറ്റപ്പാലം, നോബിള്‍ വുമണ്‍സ് കോളേജ്, നജാത്ത് കോളേജ് കരുവാരക്കുണ്ട്, മദീനത്തുല്‍ ഉലൂം കോളേജ്, മലബാര്‍ കോളേജ് മാണൂര്‍, എസ്.എം.ഐ കോളേജ് ചോമ്പാല, സി.എസ്.ഐ കോളേജ് ചോമ്പാല തുടങ്ങിയ കോളേജുകള്‍ തനിച്ച് മത്സരിച്ച് തിരിച്ച് പിടിച്ചു.

ഗവ. കോളേജ് കൊണ്ടോട്ടി, മങ്കട ഗവ. കോളേജ്, ജെംസ് കോളേജ് രാമപുരം, എച്ച്.എം കോളേജ് മഞ്ചേരി, കെ.എം.സി.ടി ആര്‍ട്‌സ് കോളേജ്, ബ്ലോസം കോളേജ് കൊണ്ടോട്ടി, സാഫി കോളേജ് വാഴയൂര്‍, എം.ഇ.എസ് കോളേജ് ആമയൂര്‍പട്ടാമ്പി തുടങ്ങിയ കോളേജുകള്‍ സഖ്യമായി മത്സരിച്ച് തിരിച്ച് പിടിച്ചു. തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ് തിരൂര്‍, സെന്റ് ഗ്രിഗോറിയസ് കോളേജ് മീനങ്ങാടി തുടങ്ങിയ ഇടങ്ങളില്‍ യു.യു.സി അടക്കമുള്ള സീറ്റുകള്‍ സ്വന്തമാക്കി മികച്ച പ്രകടനം നടത്താനും സാധിച്ചു.

ക്യാമ്പസുകളിലെ അക്രമ രാഷ്ട്രീയത്തിനും സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനുമെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്താണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ചരിത്രനേട്ടം സമ്മാനിച്ചതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ പ്രസ്താവിച്ചു. തെരെഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്നണിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികളെ നേതാക്കള്‍ അഭിനന്ദിച്ചു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.