രണ്ട് പുതിയ മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു.
കാബൂളില്‍ താലിബാനുമായി സഹകരിക്കുമെന്ന് ചൈന. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന് ഏറ്റെടുത്തതിനു പിന്നാലെയാണ് സൗഹൃദത്തിന് തയാറെന്ന് അറിയിച്ച് ചൈന രംഗത്തു വന്നത്
കാബൂള്‍ വിമാനതാവളത്തിലെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു. ഇതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാര് കാബൂളില്‍ കുടുങ്ങി
താലിബാന് അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുന്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി ഓമനിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
അഫ്ഗാനിസ്ഥാന്റെ സമ്പൂര്‍ണ നിയന്ത്രണം കയ്യിലായതോടെ യുദ്ധം അവസാനിച്ചെന്ന് താലിബാന് അറിയിച്ചു. പുതിയ സര്‍ക്കാര്‍ ഉടനെന്നും പ്രഖ്യാപനം
കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ മണിക്കൂറുകള്‍ക്കകം വിട്ടയച്ചു. മുത്താമ്പി സ്വദേശിയായ ഹനീഫയെയാണ് തട്ടിക്കൊണ്ടു പോയ ശേഷം വിട്ടയച്ചത്
കൊയിലാണ്ടിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ചേര്‍ന്ന് സ്വീകരിക്കും
അഫ്ഗാന് മാധ്യമമായ ടോളോ ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്
ദേശീയ പതാക തല തിരിച്ചു ഉയര്ത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ്. സി.പി.എം പാളയം ഏരിയാ കമ്മിറ്റി അംഗം ആര് പ്രദീപാണ് പരാതിക്കാരന്.