Video Stories
പിഴച്ച കിക്കിന് മാപ്പു ചോദിച്ച് ഹെംഗ്‌ബെര്‍ട്ട്; സ്‌നേഹം കൊണ്ട് മൂടി ആരാധകര്‍
ഐഎസ്എല്‍ ഫൈനലിലെ തന്റെ ലക്ഷ്യം പിഴച്ച പെനാല്‍റ്റിക്ക് മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്വന്തം വല്ല്യേട്ടന്‍ സെഡ്രിക് ഹെംഗ്ബെര്‍ട്ട് രംഗത്ത്്.
കൊല്‍ക്കത്തക്കെതിരെ നടന്ന ഐ.എസ്എല്‍ കലാശപ്പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. കൊല്‍ക്കത്തക്കെതിരെ അവസാനത്തെ നിര്‍ണായകമായ കിക്കെടുത്ത ഹെംഗ്ബെര്‍ട്ടിന്റെ ഷോട്ട് പാളിയതാണ് തോല്‍വിക്ക് കാരണമായിരുന്നു. ലക്ഷ്യത്തിലേക്കു അടിച്ച പന്ത്് ഗോളി മജൂംദാറിന്റെ കാലില്‍ തട്ടി തെറിക്കുകയായിരുന്നു. ഇതില്‍ മാപ്പു ചോദിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നായകന്‍ രംഗത്തെത്തിയത്.
കൊല്‍ക്കത്തയുമായുള്ള ഫൈനലില്‍ രണ്ടാം തവണയും കപ്പ് ചുണ്ടിനു മുന്നില്‍ നഷ്ടപ്പെടുത്തിയതില്‍, നിര്‍ണായകമായ പെനാല്‍റ്റി പാഴാക്കിയതിന് ട്വിറ്ററിലാണ് ഹെംഗ്‌ബെര്‍ട്ട് മാപ്പ് ചോദിച്ചത്. ഇതൊരു മികച്ച സീസണായിരുന്നെന്നും എല്ലാവരോടും സ്നേഹമുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
i am so sorry for lost this trophy for the second time. and sorry to have miss my penalty. it was great season. love you so much . thanks
— Cedric Hengbart (@CHengbart) December 18, 2016
അതേസമയം ഇന്നലെ പറ്റിയ ഒരു പിഴവിന്റെ പേരില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കോട്ടമതിലിനെ വിമര്‍ശിക്കാന്‍ ആരാധകര്‍ തയ്യാറായില്ല്. ഹെംഗ്ബെര്‍ട്ടിന്റെ ട്വിറ്ററിലൂടെയുള്ള മാപ്പിന് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിയത്. താങ്കള്‍ ആ പെനാല്‍റ്റി കിക്കിനെ കുറിച്ചു മറക്കുക, ആയിരങ്ങളുടെ ഹൃദയങ്ങളില്‍ ജയിച്ചു കഴിഞ്ഞു നിങ്ങള്‍,
നിങ്ങള്‍ നടത്തിയ അപാര സേവുകള്‍ ഞങ്ങള്‍ ആരാധകര്‍ക്ക് മറക്കാന്‍ കഴിയില്ല, ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത് തന്നെ നിങ്ങള്‍ കാരണമാണ്, നിങ്ങള്‍ മാപ്പ് പറയരുത്, അടുത്ത സീസണിലും നിങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ടാവണം, എന്നിങ്ങനെ പോകുന്നു ആരാധകരുടെ ആവശ്യങ്ങള്‍.
@CHengbart its ok valiyettan (big brother)we still love you and we want you to comeback again next season
— Manjappada മഞ്ഞപ്പട (@kbfc_fans) December 18, 2016
@CHengbart Nevr say sorry..!! You took us into Final..
Penalty is all abt luck.. @kbfc_fans Want to see u here in yellow again..! Thank you— bilal muhammed np (@np_bilal) December 19, 2016
@CHengbart thats a word!😉👍 and coz u saved too many goals we got to play this last final!You made us proud!love love
— ↔ (@Lazylockz) December 19, 2016
@CHengbart You did exceptional job !! You have determination and grit !! Your team played awesome !! Hope you come back next season !!
— Sid Invincibles (@BugsyGalt) December 18, 2016
@CHengbart For a person who saved a lot of goals missing a penalty is okay …u were phenomenal this entire season….😊😊
— Binaz Aboobacker (@binaz93) December 19, 2016
@CHengbart you are the best..We need you in every season.Even after retirement,we want you here as a manager.Hope management have good heads
— Aajy Daas (@ajay7das) December 19, 2016
@CHengbart pls don’t say like tat..All this broken hearts r requesting u only one thing…Pls come back next year..pls😭💛
— Amal Antony (@AmalDevoc212) December 18, 2016
@CHengbart @CHengbart Why sorry ??? We want to thank you .You are the reason why our players are there to take the kicks in the sudden death #willmissu
— Rizwan Madridista (@Imrizwanfaizal) December 18, 2016
@CHengbart don’t care that u missed the penalty. U r the reason why we reached the finals.still loves u valiyettan.. comondraaa blasters….
— steve jacob peter (@stevejacobpeter) December 18, 2016
@CHengbart forget about that penalty kick….you already won millions of hearts….don’t worry
— Shoukkath (@ShoukkathAbdulK) December 18, 2016
@CHengbart we all wish to c u nxt year playing for Blasters… we will keep on supporting u…. #Luv_u_Blasters ….😙
— Gopika (@Gop_ika) December 19, 2016
സഡ്രിക് ഹെംഗ്ബാര്‍ത്ത് എന്ന ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തന്റെയും അദ്ദേഹം നയിച്ച പ്രതിരോധ നിരയുടെ കരുത്തിലിമാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ഫൈനലില്‍ വരെ എത്തിയത്. അദ്ദേഹം പായിച്ച ശക്തമായൊരു കിക്ക് കൊല്‍ക്കത്താ ഗോള്‍ക്കീപ്പറിന്റെ കാലില്‍ തട്ടിതെറിച്ചെതിന്റെ പേരില്‍ മാത്രം എങ്ങനെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് കുറ്റപ്പെടുത്താനാവും. എതിരാളികളുടെ ഗോളെന്നുറച്ച നിരവധി വമ്പന്‍ ഷോട്ടുകള്‍ക്കു മുന്നിലും ഒരു കൂസലുമില്ലാതെ ഹെംഗ്ബെര്‍ട്ടായിരുന്നു പ്രതിരോധത്തിന്റെ മതില്‍കെട്ടിയത്്. ഫൈനലില്‍ ഹ്യൂസിന് പകരക്കാരനായി ക്യാപ്റ്റന്‍ ബാന്‍ഡ് അണിഞ്ഞതും ഹെംഗ്ബെര്‍ട്ടായിരുന്നു. കളിക്കളത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന മാന്യതയും പ്രഫഷണലിസവും പ്രസിദ്ധമാണ്. എന്‍ഡോയെ എടുത്ത കേരളത്തിന്റെ മൂന്നാം കിക്ക് പുറത്തേക്ക് പോയപ്പോള്‍ സെനഗലിന്റെ താരത്തെ ആശ്വസിപ്പിക്കാന്‍ ആദ്യമെത്തിയതും ഹെംഗ്ബാര്‍ത്തായിരുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ