Video Stories
ആദര്‍ശ രാഷ്ട്രീയത്തിലെ ഉറച്ച കാല്‍വെപ്പുകള്‍
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
രാഷ്ട്രീയത്തിലെ ദക്ഷിണ ധ്രുവത്തില്‍ നിന്ന് ഉത്തര ധ്രുവം വരെ ഉറച്ച കാല്‍വെപ്പുകളോടെ നടന്നുപോയ കെ.എം സൂപ്പി സാഹിബ് ഓര്‍മ്മയായി. മരിക്കുന്ന പ്രായമായപ്പോഴേക്കും ശബ്ദ സ്ഫുടതക്ക് ഒരു നേരിയ പകര്‍ച്ചയുണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ അനുകരിക്കാന്‍ ആഗ്രഹിച്ചതും എന്നാല്‍ നടക്കാതെ പോയതുമായ സൂപ്പി സാഹിബിന്റെ അവതരണ ഗാംഭീര്യതക്ക് ഒരല്‍പം പോലും തേയ്മാനം വന്നില്ലെന്ന് അദ്ദേഹവുമായുള്ള ദശകങ്ങളുടെ ബന്ധം ഓര്‍മ്മപ്പെടുത്തി കൊണ്ടേയിരുന്നു.
മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് വിശദീകരിച്ച് തരാന്‍ കഴിയാത്തത്ര രൂപ ഭാവങ്ങളുണ്ടായിരുന്നു തലശ്ശേരിയില്‍ കേയി സാഹിബ് ജീവിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമ്രാജ്യത്തിന്റെ കുളമ്പടി നാദം എങ്ങും മുഴങ്ങി നിന്ന അവസരം. പി.ആര്‍ കുറുപ്പ് നയിച്ച രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ വര്‍ണ്ണരാജികള്‍ എവിടേയും വിരിഞ്ഞ് നിന്ന ഒരു കാലഘട്ടം. ഈ മണ്ണില്‍ കെ.എം സൂപ്പി എരിയുന്ന ഒരു തീപ്പന്തമായി ഉയര്‍ന്നു നിന്നു. സൂപ്പി സാഹിബ് പി.ആര്‍ കുറുപ്പിനെ തോല്‍പിച്ചു. പി.ആര്‍ കുറുപ്പ് സൂപ്പി സാഹിബിനേയും തോല്‍പിച്ചു. ഇതൊരു സാങ്കേതിക പരാജയം മാത്രം. സൂപ്പി എന്ന മൂല്യമുള്ള രാഷ്ട്രീയക്കാരന്‍ ആരുടെ മുമ്പിലും പതറിയില്ല. പറയാനുള്ളത് പറയാന്‍ മടിച്ചതുമില്ല.
എന്‍.എ മമ്മു സാഹിബ് നിര്യാതനായ ഒഴിവില്‍ ഞാന്‍ കേരള നിയമസഭയിലേക്ക് 1985ല്‍ പെരിങ്ങളത്ത് നിന്ന് മത്സരിച്ചു. ആ തെരഞ്ഞെടുപ്പില്‍ ചുക്കാന്‍ പിടിച്ചത് പി.ആര്‍ കുറുപ്പും സൂപ്പി സാഹിബും തന്നെയായിരുന്നു. എന്റെ പ്രായമന്ന് ഇവരേക്കാള്‍ നന്നേ കുറവായത് കൊണ്ട് ഞാന്‍ അന്ന് മലയും കുന്നും പ്രയാസമുള്ള വഴികളിലും ഓടി നടന്ന് വോട്ട് പിടിക്കാന്‍ പോയി. സ്ഥാനാര്‍ത്ഥി പോയ എല്ലായിടത്തും സൂപ്പി സാഹിബും നടന്നു. പാവം സൂപ്പി സാഹിബ് തളര്‍ന്നു കാണുമല്ലോ എന്ന് ഞാന്‍ പലപ്പോഴും സങ്കടപ്പെട്ടു. അതിന് ശേഷം രണ്ടര കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും നടന്ന തെരഞ്ഞടുപ്പില്‍ പി.ആര്‍ കുറുപ്പിനോട് തോറ്റു. ആ തെരെഞ്ഞടുപ്പിലും സ്വന്തം ശരീരം മറന്ന് എനിക്ക് വേണ്ടി സൂപ്പി സാഹിബ് ഓടി. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഞങ്ങള്‍ കേസ് കൊടുത്തു. ആ കേസുമായി ഒന്നു രണ്ടു മാസം സൂപ്പി സാഹിബിന്റെ കൂടെത്തന്നെയായിരുന്നു. സൂപ്പി സാഹിബ് രാഷ്ട്രീയത്തില്‍ വിമര്‍ശിക്കേണ്ട കാര്യങ്ങളെ അതി ശക്തമായി വിമര്‍ശിച്ച ആളാണ്. താന്‍ വിമര്‍ശിക്കപ്പെടുന്നതിനെ ക്ഷോഭം കൂടാതെ അഭിമുഖീകരിച്ച നിര്‍മലമായ മനസ്സിന്റെ ഉടമയുമാണ്.
ഒരിക്കല്‍ ഒരു യുവ സുഹൃത്ത് പാര്‍ട്ടി യോഗത്തില്‍ സൂപ്പി സാഹിബിന്റെ പ്രസംഗത്തെ വിമര്‍ശിച്ചു. എല്ലാവരും വിചാരിച്ചു സൂപ്പി സാഹിബ് ചുട്ട മറുപടി നല്‍കുമെന്ന്. എന്നാല്‍ സൂപ്പി സാഹിബ് പ്രതികരിച്ചത് ഇപ്രകാരം. ‘മേലില്‍ ഞാന്‍ എങ്ങനെ പ്രസംഗിക്കണമെന്ന് എന്റെ യുവ സുഹൃത്ത് എഴുതി തന്നാല്‍ ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും’. വിമര്‍ശകനും സൂപ്പി സാഹിബും ഞങ്ങളും ഒരുമിച്ച് ചിരിച്ചു.
സൂപ്പി സാഹിബിന് വന്നുകൊണ്ടിരുന്ന ആത്മീയ പരിവര്‍ത്തനവും അതിന്റെ അഗാധതയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണവും കൗതുകപൂര്‍വ്വം നോക്കി നിന്നിട്ടുണ്ട്. സോഷ്യലിസ്റ്റ് ചടുലതയുടെ കാലഘട്ടത്തില്‍ രാഷ്ട്രീയ നെരിപ്പോടുകളുമായി നടന്നപ്പോള്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ തിരിച്ചു പിടിക്കാന്‍ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്നുവല്ലോയെന്ന് മനസ്സ് മന്ത്രിച്ചിരുന്നു. പാനൂര്‍ പള്ളിയുടെ നവ ചൈതന്യത്തിന്റെ ശില്‍പിയായി, നജാത്തിന്റെ ജീവാത്മാവും പരമാത്മാവുമായി അദ്ദേഹത്തെ സന്തോഷപൂര്‍വം നോക്കിക്കണ്ടിട്ടുണ്ട്.
പല സോഷ്യലിസ്റ്റുകളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലയിടത്തും പിരിഞ്ഞ് പോയി. പലരും വേഷ വിധാനത്തില്‍ ഖാദിയെ മറന്ന് വേറെ വഴിക്ക് നീങ്ങി. പക്ഷെ സൂപ്പി സാഹിബിലെ സോഷ്യലിസ്റ്റും ഖാദിയും എന്നും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച വേറൊരു മേഖല അദ്ദേഹത്തിന്റെ മറ്റൊരു ചിരകാല സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയായിരുന്നു. പാനൂരില്‍ ഒരു കോളജ് സ്ഥാപിക്കുക എന്നതായിരുന്നു അത്. പെരിങ്ങളത്തെ നല്ലവരായ നിരവധി പേരെ കൂട്ടിച്ചേര്‍ത്ത് കല്ലിക്കണ്ടിയില്‍ ആ കോളജ് സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നിരന്തര പരിശ്രമ ഫലമായാണ്. നാനാ ജാതി മതസ്ഥരിലും അദ്ദേഹത്തിനുണ്ടായിരുന്ന സുഹൃദ് വലയം എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഉത്തമ മാതൃകയാണ്. കേരള പ്പിറവിക്ക് ശേഷം സംസ്ഥാന നിയമസഭ കണ്ട മികച്ച പാര്‍ലമെന്റേറിയന്‍മാരുടെ കൂട്ടത്തില്‍ എണ്ണാവുന്ന വ്യക്തിയാണദ്ദേഹം. പലപ്പോഴും ഒഴുകുന്ന ഒരു ജല പ്രവാഹമായും മുഴങ്ങുന്ന ഇടിനാദമായും കെ.എമ്മിന്റെ പ്രസംഗങ്ങള്‍ വേറിട്ട് നിന്നു.
സ്റ്റേജില്‍ നിന്ന് വീണ് പരിക്ക് പറ്റി കിടക്കും വരെ സൂപ്പി സാഹിബ് വിശ്രമമില്ലാതെ ഓടി. അവസാനം നിശ്ചലമായി കിടക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തില്‍ ഹരിത പതാക പുതപ്പിക്കാന്‍ പ്രവര്‍ത്തകര്‍ എന്നെ ചുമതലപ്പെടുത്തിയപ്പോഴും ഞാനോര്‍ത്തത് പാനൂരിലെ തെരുവീഥികളെ ഇളക്കിമറിച്ച് ഹരിത പതാക ചുമലിലേറ്റി ഞങ്ങള്‍ സൂപ്പി സാഹിബിനോടൊപ്പം രാഷ്ട്രീയ പ്രയാണം നടത്തിയ കാലമായിരുന്നു. തീപ്പന്തം പോലെ ജ്വലിച്ച് നില്‍ക്കുന്ന ചില ഓര്‍മ്മകള്‍ നമുക്ക് തന്ന സൂപ്പി സാഹിബ് യാത്രയായി.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ