Connect with us

Video Stories

കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ പഠനം വേണം

Published

on

കാലവര്‍ഷക്കെടുതിയില്‍നിന്നു കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന് കരുതലോടെയുള്ള കാല്‍വെപ്പുകളാണ് ഇനി വേണ്ടത്. പേമാരിയും പ്രളയവും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമെല്ലാം നിരവധി ജീവനുകളും സമ്പാദ്യങ്ങളുമാണ് പിഴുതെറിഞ്ഞത്. മഹാപ്രളയത്തിന്റെ കാരണങ്ങള്‍ പലതും പറഞ്ഞുകേള്‍ക്കുന്നുവെങ്കിലും അടിസ്ഥാന കാരണത്തിലേക്കുള്ള അന്വേഷണത്തിന് സമയമായിരിക്കുന്നു. ഇനിയൊരു ദുരന്തത്തെ ഏറ്റുവാങ്ങാന്‍ കെല്‍പില്ലാത്തവിധം തകര്‍ന്നു തരിപ്പണമായ കേരളത്തിന്റെ ഭൂപ്രതലത്തെ സുരക്ഷിതത്വത്തോടും സുസ്ഥിരതയോടും താങ്ങിനാര്‍ത്താനുള്ള തയാറെടുപ്പുകള്‍ക്കാണ് ഭരണകൂടം ഊന്നല്‍ നല്‍കേണ്ടത്. പുതിയ കേരളം പടുത്തുയര്‍ത്താനും പുനരധിവാസം പൂര്‍ത്തീകരിക്കാനുമുള്ള പദ്ധതികള്‍ക്കൊപ്പം ദുരന്തകാരണങ്ങളെ കുറിച്ചുള്ള ഗൗരവമായ പഠനങ്ങളും നടക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ ചൂടിന്റെ കാഠിന്യത്തില്‍നിന്നും കൊടും വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരുമെന്നു കരുതിയിരിക്കുന്ന ഘട്ടത്തിലാണ് കാലവര്‍ഷം കനത്തുപെയ്ത് ദുരിതംവിതച്ചത്. ആഗോള താപനത്തിന്റെ അനന്തരഫലം ഇങ്ങനെയും സംഭവിക്കാമെന്ന നിഗമനങ്ങളിലാണ് ഗവേഷകരും കാലാവസ്ഥാ നിരീക്ഷകരും. കേരളത്തില്‍ ദുരന്തം വിതയ്ക്കുന്ന കനത്ത മഴക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പ്രളയ കാരണം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസിന്റെ അഭിപ്രായം. ഇനിയുമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ആഗോള താപനത്തിനെതിരെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കേരളത്തിലെ മഴക്കെടുതി കാലാവസ്ഥാ വ്യതിയാനത്തോട് ചേര്‍ത്തുവായിക്കുന്ന പലതരം പഠനങ്ങള്‍ സജീവമായി നടക്കുകയാണിപ്പോള്‍. ആഗോള താപനവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളാണ് ഏറെയും നടക്കുന്നത്. ചില ഗവേഷകരും നിരീക്ഷകരും ഇക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. പ്രവചനാതീതമായ ചൂടും കനത്ത മഴയും ഉള്‍പ്പെടെ രൂക്ഷമായ പ്രകൃതിക്ഷോഭങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ആഘാതങ്ങള്‍. കുറച്ചു നാളുകളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നതും സമാനമായ പ്രതിഭാസങ്ങളാണ്. പതിവിലേറെ നീണ്ടുനിന്ന തുലാവര്‍ഷവും പെയ്തടങ്ങാത്ത ഇടവപ്പാതിയും മഴ മാറിനിന്നാല്‍ ഉടനെത്തുന്ന കൊടും ചൂടുമെല്ലാം കാലാവസ്ഥാ വ്യതിയാനം കാരണമാണെന്നു വ്യക്തം. പ്രളയക്കെടുതിയുടെ പ്രാരംഭ ലക്ഷണങ്ങളും കെടുതികള്‍ക്കുശേഷമുണ്ടായ കാലാവസ്ഥയിലെ പരിണാമങ്ങളുമെല്ലാം ഇതു തെളിയിക്കുന്നുണ്ട്. വെള്ളം കവിഞ്ഞൊഴുകിയ പുഴകളിലിപ്പോള്‍ മണല്‍ത്തിട്ടകള്‍ കണ്ടുതുടങ്ങി. പുഴകളിലും തോടുകളിലും കൊടും വേനലിലും വെള്ളം നിറഞ്ഞുനിന്നിരുന്ന ഗര്‍ത്തങ്ങളില്‍ പലതും ഇപ്പോള്‍ മണല്‍ക്കുന്നുകളായി രൂപപ്പെട്ടിരിക്കുകയാണ്. മണല്‍ക്കുന്നുകള്‍ കണ്ടിരുന്ന ഇടങ്ങളില്‍ ആഴമേറിയ ഗര്‍ത്തളാണ്. വെള്ളം സമൃദ്ധമായിരുന്ന കുളങ്ങളും കിണറുകളും പയിടങ്ങളിലും വറ്റിവരളുകയും തീരെ വെള്ളമില്ലാതെ കിടന്നിരുന്ന ജലാശയങ്ങളില്‍ പലതും വെള്ളത്താല്‍ സമൃദ്ധമാവുകയും ചെയ്തിട്ടുണ്ട്. പ്രളയാനന്തരം മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് രൂപപ്പെട്ട ‘സൈരന്ധ്രി’ ബീച്ചും ഇതോടൊപ്പം ചേര്‍ത്തുവായിക്കണ്ടതാണ്. ബീച്ചില്ലാത്ത പാലക്കാട്ടുകാര്‍ക്ക് പ്രളയം നല്‍കിയ മനോഹര തീരമായി ‘സൈരന്ധ്രി’ മാറി. അര കിലോ മീറ്ററോളം കുന്തിപ്പുഴ മാറിയൊഴുകിയതാണ് തീരത്തെ തെളിമണലും ഉരുളന്‍ കല്ലുകളുംകൊണ്ട് സമ്പന്നമാക്കിയത്.
കഴിഞ്ഞ വര്‍ഷം കേരളത്തിലെ കാലവര്‍ഷത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് കണക്കാക്കിയിരുന്നത്. ഇത്തവണ ഇതിനകം തന്നെ മിക്ക ജില്ലകളിലും മഴയുടെ അളവ് 50 ശതമാനത്തോളം കൂടുതലാണ്. കാലവര്‍ഷം മൂന്നു ദിവസം തുടര്‍ച്ചയായി പെയ്തപ്പോഴേക്കും അതുവരെയുണ്ടായിരുന്ന മഴയളവുകളുടെ റെക്കോര്‍ഡുകളെല്ലാം ഭേദിക്കപ്പെട്ടു. കനത്തു പെയ്ത മഴ അല്‍പം മാറി നിന്നപ്പോഴേക്കും വെള്ളം ഉള്‍വലിയാനും തുടങ്ങി. പ്രളയമുണ്ടായതും പിന്നീട് വെള്ളം ഇറങ്ങിയതുമെല്ലാം പെട്ടെന്നായിരുന്നു. അത്രമേല്‍ കൊടും ചൂടാണ് മഴക്കു ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലവും ക്രമവും തെറ്റിയെത്തുന്ന മഴയും വെയിലും സൃഷ്ടിക്കാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാണ്. കാര്‍ഷിക മേഖലയെയും ടൂറിസത്തെയും മുതല്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെവരെ താളംതെറ്റിക്കാന്‍ ക്രമംതെറ്റിയ കാലാവസ്ഥക്കു കഴിയുന്നുണ്ട്. കാലാവസ്ഥ കൂടുതല്‍ പ്രവചനാതീതമാകുന്തോറും ദുരിതത്തിന്റെ വ്യാപ്തിയും വര്‍ധിക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ കാര്‍ഷിക മേഖലക്ക് ഇപ്പോള്‍ തന്നെ കാലാവസ്ഥാ വ്യതിയാനം ഇരുട്ടടിയായിരിക്കുകയാണ്. വയനാട്ടിലെ നാണ്യവിളകളും മറ്റു കൃഷികളും കൂപ്പുകുത്തിത്തുടങ്ങി. മണ്ണിന്റെ ഘടനയും താപനിലയും മാറിയത് ഉത്പാദനത്തെ സാരമായി ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. കുട്ടനാട്ടിലെയും മറ്റു പ്രളയബാധിത പ്രദേശങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഏതുതരം കൃഷികള്‍ക്കും ഭൂമി പാകമായി വരാന്‍ ഇനിയും കാലമേറെ വേണ്ടിവരും. മണ്ണിന്റെ ഫലഭൂയിഷ്ഠതയും വെള്ളത്തിന്റെ ലഭ്യതയും നേരത്തെ കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങളിലെ സ്ഥിതി പോലും മാറിയിട്ടുണ്ട്. ഇതെല്ലാം കൂടുതല്‍ പഠനവിധേയമാക്കിയാല്‍ മാത്രമേ നഷ്ടപ്പെട്ട കാര്‍ഷിക സമൃദ്ധിയിലേക്ക് തിരിച്ചുവരാന്‍ കഴിയുകയുള്ളൂ.
കാലാവസ്ഥാവ്യതിയാനം ആഗോള പ്രതിഭാസമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ആഗോളമായ ശരാശരി താപനില എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന തോതിലാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ഓരോ വര്‍ഷവും ഇത് പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയാണ്. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും സസ്യങ്ങളും മത്സ്യങ്ങളുമെല്ലാം ഇതിന്റെ ദുരന്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയിലെ #ോറിഡയിലുള്‍പ്പെടെ ഇതുവരെ മഞ്ഞുവീഴ്ചയുണ്ടാകാത്ത മേഖലകളില്‍ കഴിഞ്ഞ ശൈത്യകാലത്തിന്റെ അവസാനം കനത്ത മഞ്ഞുവീഴ്ചയുണ്ടായി. യൂറോപ്പിലും യു.എസിലും കാനഡയിലും ഏഷ്യയുടെ വടക്കന്‍ മേഖലകളിലും ആയിരത്തിലധികം ആളുകളുടെ ജീവനെടുത്ത കൊടും ചൂടിനു കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അപ്രതീക്ഷിതമായെത്തുന്ന കടുത്ത ചൂടും അതിശൈത്യവുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ തെളിവുകളായി വേണം കണക്കാക്കാന്‍. കാണാനാകുന്നതും അല്ലാത്തതുമായ നിരവധി മാറ്റങ്ങള്‍ക്കാണ് ഇതുമൂലം ഭൂമി വിധേയമായിക്കൊണ്ടിരിക്കുന്നത്. ലോകമാകെ ഒരേ രീതിയിലല്ല കാലാവസ്ഥാ വ്യതിയാനം നാശം വിതച്ചുകൊണ്ടിരിക്കുന്നത്. ഒരിടത്ത് കനത്ത ചൂടാണെങ്കില്‍ മറ്റൊരു ഭാഗത്ത് കനത്ത മഴയാണ്. പ്രകൃതി ക്ഷോഭങ്ങളുടെ ശക്തിയും പലവിധമാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരളത്തില്‍ കണ്ടത്. അതുകൊണ്ടുതന്നെ ഏതുവിധം കാലാവസ്ഥാ വ്യതിയാനമാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ ഗൗരവമായ പഠനങ്ങള്‍ക്കും പരിഹാരമാര്‍ഗങ്ങള്‍ക്കും സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയൊരു ദുരന്തത്തെ വിരുന്നൂട്ടാനുള്ള വിഭവമായി കേരളം മാറാതിരിക്കട്ടെ എന്നു പ്രത്യാശിക്കാം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.