Video Stories
കോവിന്ദിനെതിരായ പരാമര്‍ശം: റാണ അയ്യൂബിനെതിരെ ബി.ജെ.പി പരാതി നല്‍കി, പേടിപ്പിക്കാനാണെങ്കില്‍ വേറെ വല്ലതും കൊണ്ടുവരൂ എന്ന് റാണ
എന്‍.ഡി.എയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെപ്പറ്റി ട്വീറ്റ് ചെയ്തതിന് മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിനെതിരെ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പൊലീസില്‍ പരാതി നല്‍കി. രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ഏറ്റവും മോശം തെരഞ്ഞെടുപ്പായിരിക്കും രാം നാഥ് കോവിന്ദിന്റേതെന്ന റാണയുടെ പ്രസ്താവനയാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.
Filed a complaint against Journalist Rana Ayyub under SC/ST Act, 1989 for her derogatory tweet about Hon’ble Sh. #RamNathKovind ji pic.twitter.com/sVk7ZqjQUk
— Nupur Sharma (@NupurSharmaBJP) June 19, 2017
പോലീസില്‍ പരാതി നല്‍കിയ വാര്‍ത്ത നുപുര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടതിനു പിന്നാലെ, പരിഹാസവുമായി റാണ അയ്യൂബ് രംഗത്തെത്തി. നുപുറിന്റേത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള നാടകമാണെന്നും വേണമെങ്കില്‍ ബി.ജെ.പി നേതാക്കളെപ്പറ്റി ഗുരുതരമായ നിരവധി കാര്യങ്ങള്‍ പറഞ്ഞ തന്റെ ‘ഗുജറാത്ത് ഫയല്‍സ്’ എന്ന പുസ്തകം അയച്ചുതരാമെന്നും റാണ പ്രതികരിച്ചു.
Dear Nupur, if you are done with ur publicity stunt, can i send a copy of Gujarat files where some serious stuff is said about ur leaders https://t.co/stGp2cAM7T
— Rana Ayyub (@RanaAyyub) June 19, 2017
നിലവിലെ ബിഹാര്‍ ഗവര്‍ണറും എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മോശം തെരഞ്ഞെടുപ്പാണെന്ന പരാമര്‍ശം പട്ടികജാതിക്കാര്‍ക്കെതിരായ പരാമര്‍ശമാണെന്നാണ് നുപുര്‍ ശര്‍മ ട്വിറ്ററില്‍ കുറിച്ചത്. ഡല്‍ഹി ഐ.ടി.ഒ പോലീസ് ആസ്ഥാനത്താണ് പരാതി നല്‍കിയത്. എന്നാല്‍ ‘ജോലിയൊന്നുമില്ലാതെ ഇരിക്കുന്ന’ ബി.ജെ.പി വക്താവിന്റെ കേസിനെ അവഗണിക്കുന്നതായി റാണ വ്യക്തമാക്കി. ‘എന്നെ പേടിപ്പിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ കുറച്ചുകൂടി മികച്ച വല്ലതും കൊണ്ട് വരണം എന്ന് ആരെങ്കിലും ബി.ജെ.പി വക്താക്കളോട് പറയൂ…’ എന്നും റാണ ട്വീറ്റ് ചെയ്തു. തന്റെ പരാമര്‍ശം പട്ടിക ജാതിക്കാര്‍ക്കെതിരാവുമെങ്കില്‍ മന്‍മോഹന്‍ സിങ് കോട്ടിട്ട് കുളിക്കുന്നയാളാണെന്ന മോദിയുടെ പ്രസ്താവന സിഖ് ജനതയെ അവഹേളിക്കുന്നതായി കാണേണ്ടി വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Jobless guys “BJP spokesperson files complaint against journalist Rana Ayyub for criticising its presidential pick” https://t.co/Yc5Dmp00aV
— Rana Ayyub (@RanaAyyub) June 20, 2017
Can somebody please advice BJP spokies that if they need to intimidate, at least come up with better ones. I insist !
— Rana Ayyub (@RanaAyyub) June 19, 2017
So should the sikh community be offended when PM Modi said that Manmohan Singh knew the art of bathing with a raincoat on.
— Rana Ayyub (@RanaAyyub) June 19, 2017
2002 ഗുജറാത്ത് കലാപത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന ഗുജറാത്ത് ഫയല്‍സ് എന്ന കൃതിയിലൂടെയാണ് റാണ അയ്യൂബ് ശ്രദ്ധ നേടിയത്. നിരവധി പ്രസാധകര്‍ നിരസിച്ചതിനെ തുടര്‍ന്ന് സ്വന്തം നിലയ്ക്കാണ് റാണ ആ പുസ്തകം പ്രസിദ്ധീകരിച്ചത്. മണിക്കൂറുകള്‍ക്കകം പുസ്തകം ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ