Video Stories
ലക്ഷദ്വീപ് കടന്നു മഹ ചുഴലിക്കാറ്റ്; കനത്ത മഴ, കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് അതിശക്തമാവുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപിന്റെ ഭാഗമായ എല്ലാ ദ്വീപുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂര്‍ നേരത്തേക്കാണ് അതീവജാഗ്രത നിര്‍ദേശം. മഹ ദ്വീപില്‍ കനത്ത നാശനഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അടുത്ത 48 മണിക്കൂറില്‍ ലക്ഷദ്വീപ് ഭാഗത്ത് കടല്‍ പ്രക്ഷുബ്ധമാകും. ഇതേ തുടര്‍ന്ന് ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വീസുകളും നിര്‍ത്തി വച്ചു. കൊമോറിന്‍ – മാലെ ദ്വീപുകള്‍ക്ക് ഇടയിലുള്ള ഒരു മേഖലകളിലും മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പുണ്ട്. കവരത്തി, അഗത്തി, കല്‍പ്പേനി, അമിനി ദ്വീപുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 214 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദ്വീപില്‍ പലയിടത്തും വാര്‍ത്താ വിനിമയബന്ധം തകരാറിലായി. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കുകള്‍ നഷ്ടമായി. സ്വകാര്യ മൊബൈല്‍ കമ്പനികളുടെ സര്‍വീസുകളും തടസപ്പെട്ട നിലയിലാണ്.
അതേസമയം മഹ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചുവരുന്ന സാഹചര്യത്തില്‍ നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മുന്നു കപ്പലുകള്‍ ലക്ഷദ്വീപിലേക്ക് തിരിക്കും. ലക്ഷദ്വീപിന്റെ ആവശ്യങ്ങള്‍ക്കായി നാവിക സേന വാടകയ്ക്ക് എടുത്തിരിക്കുന്ന ട്രൈ ടണ്‍ ലിബര്‍ട്ടി എന്ന ചരക്ക് കപ്പല്‍, നാവിക സേനയുടെ യുദ്ധകപ്പലുകളായ ഐഎന്‍സ് സുനയന,ഐഎന്‍സ് മഗര്‍ എന്നി കപ്പലുകളാണ് ദ്വീപ് ലക്ഷ്യമാക്കി നീങ്ങുക. ട്രൈ ടണ്‍ ലിബര്‍ട്ടി ഇന്നലെ തന്നെ പുറപ്പെട്ടു. ഐഎന്‍എസ് സുനയന, ഐഎന്‍എസ് മഗര്‍ എന്നീ കപ്പലുകള്‍ ഇന്ന് പുറപ്പെടും.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളോടെയുമാണ് കപ്പലുകള്‍ പുറപ്പെടുന്നത്. ലക്ഷദ്വീപ് ഭരണകുടവുമായി യോജിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തുക. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടവുമായി കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വീഡിയോ കോണ്‍ഫന്‍സിലൂടെ വിലയിരുത്തി. ചുഴലിക്കാറ്റ് ആഞ്ഞുവീശിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഒരുക്കാന്‍ നാവിക സേനയക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമഗ്രികള്‍ അടക്കമുള്ളവ കപ്പലുകളില്‍ ഉറപ്പു വരുത്തണമെന്നും നാവിക സേനക്ക് നിര്‍ദേശമുണ്ട്. കപ്പലുകള്‍ക്ക് എത്താന്‍ കഴിയാത്ത ഇടങ്ങളില്‍ മറ്റു രക്ഷാ പ്രവര്‍ത്തനമാര്‍ഗങ്ങള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മത്സ്യബന്ധന ബോട്ട് തകര്‍ന്നു; ജീവനക്കാരെ രക്ഷപ്പെടുത്തി
ശക്തമായ കാറ്റിലും തിരയിലുംപെട്ട് തകര്‍ന്ന മത്സ്യബന്ധന ബോട്ടിലെ അഞ്ചു തൊഴിലാളികളെ തീരസംരക്ഷണ സേനയും മര്‍ച്ചന്റ് വെസല്‍ എം വി ക്രിംസണ്‍ നൈറ്റും ചേര്‍ന്നു രക്ഷപെടുത്തി. ഒരാളെ കാണാതായി. ഐഎഫ്ബി സമൂല്‍ എന്ന മത്സ്യബന്ധനബോട്ടിലെ തൊഴിലാളികളായ ജെയിംസ്, തദേവുസ്, ലോറന്‍സ്, ക്രിസ്തുദാസ്, രാജന്‍ എന്നിവരെയാണ് രക്ഷപെടുത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആന്റണി ജോണിയെയാണ് കാണാതായത്. ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. ശക്തമായ കാറ്റിലും തിരയിലുംപെട്ട് മുങ്ങിയ ബാട്ടിലെ തൊഴിലാളികള്‍ ഈ സമയം അതുവഴികടന്നു പോകുകയായിരുന്ന എംവി ക്രിംസണ്‍ നൈറ്റ് എന്ന മര്‍ച്ചന്റ് വെസലിലെ ജീവനക്കാരോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
മഹ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്നും 200 കിലോമീറ്ററും കോഴിക്കോട് തീരത്ത് നിന്നും വടക്ക് – പടിഞ്ഞാറ് 340 കിലോമീറ്ററും ദൂരത്താണ് ഇന്നലെ രാത്രി ചുഴലിക്കാറ്റിന്റെ സ്ഥാനം. 90-117 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മഹ 166 കിലോമീറ്റര്‍ വേഗത വരെ കൈവരിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളം മഹ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ വരുന്നില്ലെങ്കിലും ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീര, മലയോര മേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാവാന്‍ ഇടയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നതും കടപ്പുറത്തേക്കുള്ള സന്ദര്‍ശനവും പൂര്‍ണമായി ഒഴിവാക്കാനാണ് നിര്‍ദേശം. കേരള തീരത്ത് കൊച്ചി മുതല്‍ കാസര്‍ക്കോട് വരെ രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനം വിലക്കി.
എറണാകുളം
തീരദേശത്ത്
വന്‍ നാശനഷ്ടം
ഇരുണ്ട് കനത്ത് പെയ്തിറങ്ങിയ മഴയ്‌ക്കൊപ്പം കടലും കലിയിളകിയതോടെ എറണാകുളം ജില്ലയുടെ തീരദേശങ്ങളില്‍ 1200ഓളം വീടുകളില്‍ വെള്ളംകയറി. വ്യാഴാഴ്ച വൈകിട്ടോടെ കൊച്ചി താലൂക്കിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 841 പേരെ മാറ്റി പാര്‍പ്പിച്ചു. ചെല്ലാനം, കുമ്പളങ്ങി, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍ പഞ്ചായത്തുകളിലാണ് കടലാക്രമണം രൂക്ഷം. താന്തോന്നിതുരുത്തിലെ 54 കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേന ചെല്ലാനത്ത് എത്തി. ഫോര്‍ട്ട്‌കൊച്ചിയില്‍ 21 മീന്‍പിടിത്ത ബോട്ടുകള്‍ തകര്‍ന്നു. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ചെല്ലാനം മേഖലയില്‍ കടല്‍ കയറ്റം ആരംഭിച്ചത്. കടല്‍ഭിത്തിയും ജിയോ ട്യൂബ് കവചവും കടന്ന് വീടുകളിലേക്ക് വെള്ളം ഇരച്ച് കയറി. കടല്‍ പ്രക്ഷുബ്ധമായതോടെ പുലര്‍ച്ചെ തീരദേശത്തെ പ്രധാന റോഡായ ചെല്ലാനം – പാണ്ടിക്കുടി റോഡിനെയും മുറിച്ച് കടന്നു. ഉച്ചയോടെ തിരമാലകള്‍ തെങ്ങുയരത്തില്‍ വീശിയടിച്ചു. കണ്ണമാലി മുതല്‍ തെക്കേ ചെല്ലാനം വരെ തീരദേശത്തെ ആയിരത്തോളം വീടുകളിലാണ് വെള്ളം കയറിയത്. വെള്ളത്തോടൊപ്പം മണലും മുറികളിലെത്തി. വീട്ടുപകരണങ്ങളും മറ്റും വെള്ളത്തില്‍ ഒലിച്ചുപോയി. സ്ഥിതി രൂക്ഷമായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനായി ചെല്ലാനത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
ഫോര്‍ട്ട് കൊച്ചിയില്‍ 21 വള്ളങ്ങള്‍ തകര്‍ന്നു. കമാലക്കടവ്, ചീനവലയോട് ചേര്‍ന്ന് കരയില്‍ കയറ്റിവച്ച വളളങ്ങളാണ് തിരമാലയില്‍ അകപ്പെട്ട് തകര്‍ന്നത്. വല, എന്‍ജിന്‍ എന്നിവയ്ക്കും കേടുപറ്റി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വലിയ തിരമാലകള്‍ കരയിലേക്ക് കയറിയതോടെ വള്ളങ്ങള്‍ ഒലിച്ച് കടലിലേക്ക് പോകുകയായിരുന്നു. മഴ ശക്തമായതോടെ പൈതൃക നഗരിയിലെ വ്യാപാരവും മുടങ്ങി. വൈപ്പിന്‍ മേഖലയിലും മഹ വെള്ളക്കെട്ടിനിടയാക്കി. എളങ്കുന്നപ്പുഴ കടപ്പുറം, ഞാറയ്ക്കല്‍, നായരമ്പലം, വെളിയത്താംപറമ്പ് കടപ്പുറം, എടവനക്കാട് എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായതോടെ വെള്ളം വീടുകളിലേക്കെത്തി.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ