Video Stories
നീതി നിഷേധത്തിന് പൊലീസ് വഴിവെട്ടരുത്
പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ പ്രഥമ വിവര റിപ്പോര്‍ട്ട് 24 മണിക്കൂറിനകം എല്ലാവര്ക്കും ലഭ്യമാകുന്ന തരത്തില്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തു വന്ന് രണ്ടു വര്‍ഷത്തോളം ആയിട്ടും പാലിക്കപ്പെടുന്നില്ലെന്ന റിപ്പോര്‍ട്ട് ഗൗരവമായി കാണേണ്ടതാണ്. നിയമ നടപടികളിലെ സുതാര്യത ഉറപ്പാക്കുന്നതിനും പണവും സ്വാധീനവും ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കപ്പെടുന്നതിനുള്ള സാധ്യത തടയുന്നതിനും വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. 2016 സെപ്തംബര്‍ ഏഴിനാണ് ഇതു സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി സര്‍ക്കുലര്‍ അയച്ചത്.
നേരത്തെ പൊതുതാല്പര്യ ഹര്‍ജിയില്‍ നടന്ന വാദത്തിനിടെ 48 മണിക്കൂറിനകം കേസ് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതാണ് പിന്നീട് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സി നാഗപ്പന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് 24 മണിക്കൂര്‍ ആയി പരിമിതപ്പെടുത്തിയത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമീണ മേഖലയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് എഫ്.ഐ.ആര് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിന് 72 മണിക്കൂര്‍ സാവകാശം അനുവദിച്ചിരുന്നു. കൂടാതെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ലൈംഗികാതിക്രമക്കേസുകള്‍, നുഴഞ്ഞുകയറ്റം പോലുള്ള രാജ്യ രക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ എന്നിവയുടെ എഫ്.ഐ.ആര് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് ഉപാധികളോടെ ഒഴിവാക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിലെ ഈ രണ്ട് ഇളവുകളും ദുരുപയോഗം ചെയ്താണ് പലപൊലീസ് സ്റ്റേഷനുകളും എഫ്.ഐ.ആര് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താതെ ഒളിച്ചുകളിക്കുന്നത്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അറിയാന്‍ പരാതിക്കാരനും പ്രതിക്കും അവകാശമുണ്ട്. ഇത് ഉറപ്പാക്കുന്നതിനുവേണ്ടി കൂടിയായിരുന്നു കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. എഫ്.ഐ.ആര് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതിന്റെ ആനുകൂല്യം വിചാരണ വേളയില്‍ മുതലെടുക്കാന്‍ കുറ്റാരോപിതര്‍ക്ക് അവസരം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി സര്‍ക്കുലര്‍. എന്നാല്‍ കോടതി ഉത്തരവിന് പുല്ലു വില പോലും കല്‍പ്പിക്കാത്ത രീതിയിലാണ് പൊലീസ് സ്റ്റേഷനുകളുടെ പെരുമാറ്റം. പ്രമാദമായ കേസുകളില്‍ പോലും എഫ്.ഐ.ആര് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാതെ പൊലീസ് തന്നെ കുറ്റാരോപിതരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
2016 നവംബര്‍ 15 മുതലാണ് കേരളത്തില്‍ എഫ്.ഐ.ആര് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയത്. ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്റ് സിസ്റ്റംസ് വഴി കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ തുണ പോര്‍ട്ടല്‍ വഴിയാണ് എഫ്.ഐ.ആര് പ്രസിദ്ധപ്പെടുത്തുന്നത്. പൊതുജനങ്ങള്‍ക്ക് ഇവ വായിക്കാനും ഡൗണ്‍ലോഡ് ചെയ്ത് രേഖയാക്കി സൂക്ഷിക്കാനും കഴിയുന്ന തരത്തിലാണിത് വിഭാവനം ചെയ്തിട്ടുള്ളത്. പ്രതികള്‍ എഫ്.ഐ.ആര് ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭ്യമാക്കണമെന്നും ഇതോടൊപ്പം ഡി.ജി.പി ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സെന്‍സിറ്റീവ് കേസുകളില്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പ്് നിഷേധിക്കുകയാണെങ്കില്‍ അക്കാര്യം മൂന്നു ദിവസത്തിനകം പരാതിക്കാരനെ നേരിട്ട് അറിയിക്കണം. ഇത്തരം കേസുകളില്‍ പരാതിക്കാരന് പിന്നീട് എഫ്.ഐ.ആറിന്റെ പകര്‍പ്പിനായി കോടതിയെ സമീപിക്കാവുന്നതാണ്.
കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നതിനും അട്ടിമറിക്കുന്നതിനും പ്രഥമ വിവര റിപ്പോര്‍ട്ടുകളില്‍ മാറ്റിത്തിരുത്തലുകള്‍ വരുത്തുന്ന സംഭവങ്ങള്‍ പല കേസുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം തന്നെ പ്രഥമ വിവര റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ പ്രസിദ്ധപ്പടുത്തുന്നതോടെ ഇത് പിന്നീട് മാറ്റിത്തിരുത്തല്‍ സാധ്യമാകാത്ത ഔദ്യോഗിക രേഖയായി മാറുകയാണ് ചെയ്യുന്നത്. പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷമാണ് പലപ്പോഴും കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ പുറമെനിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകാറ്. അതുകൊണ്ടുതന്നെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ മാറ്റിത്തിരുത്തലുകള്‍ക്ക് സാധ്യത ഇല്ലാതാക്കുക എന്നത് ഏതൊരു കേസിനെ സംബന്ധിച്ചിടത്തോളവും ഏറ്റവും നിര്‍ണായകമാണ്. 24 മണിക്കൂറിനകം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ എഫ്.ഐ.ആര് ആധികാരികമായ ഔദ്യോഗിക രേഖയായി മാറുകയും പിന്നീട് ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ വരുത്തിയാല്‍ കോടതിയില്‍ കക്ഷികള്‍ക്ക് ഇത് ആക്ഷേപമായി ഉന്നയിക്കുന്നതിനും അവസരം ലഭിക്കും. ഇത് മൂന്‍കൂട്ടി കണ്ടുകൊണ്ടാണ് കോടതി ഇത്തരമൊരു നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. സ്ത്രീകളുടേയും കുട്ടികളുടേയും സ്വകാര്യതയെ ബാധിക്കുന്ന കേസുകളിലും രാജ്യരക്ഷാ പ്രാധാന്യമുള്ള കേസുകളിലും എഫ്.ഐ.ആര് പരസ്യപ്പെടുത്തുന്നതിന് കോടതി ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ഇളവ് ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ കോടതി തന്നെ ചില ഉപാധികളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ പദവിയില്‍ കുറയാത്ത ഒരു ഓഫീസറായിരിക്കണം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തേണ്ടെന്ന തീരുമാനം എടുക്കേണ്ടത്. ഇക്കാര്യം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന് പരിധിയിലെ മജിസ്ട്രേറ്റിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത്തരം ചട്ടങ്ങളൊന്നും പാലിക്കപ്പെടാതെയാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ എഫ്.ഐ.ആര് പ്രസിദ്ധപ്പെടുത്തുന്നത് ബോധപൂര്‍വ്വം വൈകിപ്പിക്കുന്നത്. പ്രമാദമായ കെവിന് കൊലക്കേസിന്റെ എഫ്.ഐ.ആര് പൊലീസ് ഇപ്പോഴും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. സംസ്ഥാന പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന കേസാണിത്. ജിഷ്ണു പ്രണോയ് വധം, വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസ് തുടങ്ങി കേരള പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കേസുകളിലെല്ലാം കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിക്കുന്ന തരത്തിലുള്ള സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത്തരം കേസുകളില്‍ നീതി ഉറപ്പാക്കുന്നതിന് ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ തയ്യാറാക്കപ്പെടുന്ന എഫ്.ഐ.ആറുകള്‍ മാറ്റിത്തിരുത്തലുകള്‍ക്ക് വിധേയമാകാതെ നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ കേരളത്തിലെ ചില പൊലീസ് സ്റ്റേഷനുകള്‍ ആഴ്ചകളോളം എഫ്.ഐ.ആര് പ്രസിദ്ധപ്പെടുത്താതെ വൈകിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അന്തസ്സത്തക്ക് വിരുദ്ധമാണ് ഈ നടപടി. നിയമപാലകര്‍ നിയമലംഘകരായി മാറുമ്പോള്‍ നിഷേധിക്കപ്പെടുന്നത് നീതിയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച ഗൗരവത്തോടെ പരിശോധിക്കുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ