Video Stories
മദ്യ ലോബിക്കു മുമ്പില്‍ മുട്ടു വിറക്കുന്നവരോട്
സംസ്ഥാനത്ത് ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യ നിരോധനം യാഥാര്‍ത്ഥ്യക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം ഇടതു സര്‍ക്കാര്‍ പാടേ പൊളിച്ചെഴുതുമെന്ന കാര്യം തീര്‍ച്ചയായിരിക്കുകയാണ്. മദ്യശാലകളുടെ നിര്‍വചനത്തില്‍ ബാറുകള്‍ ഉള്‍പ്പെടില്ലെന്ന് അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം സ്വീകരിച്ച് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്ന സര്‍ക്കാറിന്റെ ഉള്ളിലിരിപ്പ് ഇത് വ്യക്തമാക്കുന്നുണ്ട്. മദ്യനയം സംബന്ധിച്ച് ഏപ്രില്‍ ഒന്നിനു മുമ്പ് ഇടതുമുന്നണി തീരുമാനമെടുക്കുമെന്നും ഇതിനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കു വിട്ടുനല്‍കണമെന്നും ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി തുറന്നുപറഞ്ഞത് സര്‍ക്കാറിന്റെ താത്പര്യങ്ങള്‍ സ്ഥാപിക്കുന്നതാണ്. കള്ളും ബിയറും വൈനും മദ്യത്തിന്റെ നിര്‍വചനത്തില്‍ നിന്നു മാറ്റണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി വെട്ടിലായ സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തില്‍ കടിച്ചുതൂങ്ങി മദ്യനയം മാറ്റിയെഴുതാനുള്ള പടപ്പുറപ്പാടിലാണ്. ദേശീയ, സംസ്ഥാന പാതകളുടെ അര കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മദ്യശാലകള്‍ പാടില്ലെന്ന വിധി പരിഷ്കരിക്കുകയോ വ്യക്തത വരുത്തുകയോ വേണമെന്നായിരുന്നു രണ്ടാഴ്ച മുമ്പ് സര്‍ക്കാര്‍ സുപ്രീംകോടതയില്‍ ഹര്‍ജി നല്‍കിയത്. വാദങ്ങള്‍ വിവാദമായതോടെ സത്യവാങ്മൂലം പിന്‍വലിക്കേണ്ട ഗതികേടായിരുന്നു സര്‍ക്കാറിന്. അഡ്വക്കറ്റ് ജനറലിന്റെ നിര്‍ദേശ പ്രകാരം അന്ന് ഹര്‍ജി പിന്‍വലിച്ച ഇടതു സര്‍ക്കാര്‍ മദ്യ മാഫിയയെ പിണക്കാതിരിക്കാനാണ് പുതിയ നിയമോപദേശവുമായി രഗത്തിറങ്ങിയിരിക്കുന്നത്. പാതയോരങ്ങളിലെ മദ്യശാലകള്‍ പൊളിച്ചുമാറ്റണമെന്ന ഉത്തരവിനെതിരെ മദ്യ മുതലാളിമാര്‍ക്കു മുമ്പേ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി നാണം കെട്ട സര്‍ക്കാര്‍ മദ്യ മാഫിയക്ക് കുട പിടിക്കന്ന നയം ആവര്‍ത്തിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ജനങ്ങളുടെ സ്വാസ്ഥ്യത്തേക്കാളുപരി മദ്യലോബിയുടെ കീശ വീര്‍പ്പിക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന സര്‍ക്കാറിനെതിരെ പൊതുസമൂഹം പ്രതിഷേധാഗ്നി ജ്വലിപ്പിക്കേണ്ട സന്ദര്‍ഭമാണിത്.
സംസ്ഥാന, ദേശീയ പാതയോരത്ത് മദ്യവില്പന ശാലകള്‍ക്ക് സുപ്രീം കോടതി നിശ്ചയിച്ച ദൂരപരിധി ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും ബാധകമല്ലെന്നാണ് അറ്റോര്‍ണി ജനറലിന്റെ വാദം. ബിവറേജ് കോര്‍പറേഷന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമാണ് ‘വില്പന ശാല’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുക എന്നതാണ് നിയമോപദേശം. ഇരുന്നു കഴിക്കാന്‍ സൗകര്യമുള്ളതിനാല്‍ ബാറുകള്‍ വില്പന ശാലകളല്ലെന്ന വാദം എത്ര വിചിത്രമാണ്. മിക്ക ബാറുകളിലും ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് അറ്റോര്‍ണി ജനറലിന്റെ വാദത്തെ ബലപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് തിരിച്ചറിവില്ലാത്തവരാണോ സുപ്രീംകോടതിയില്‍ ഇതിനെതിരെ വിധി പുറപ്പെടുവിച്ചവരെന്ന മറുചോദ്യത്തിനു മുമ്പില്‍ സര്‍ക്കാര്‍ മുട്ടവിറക്കുന്നത് കാത്തിരുന്ന് കാണാം. യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയത്തെ തുടര്‍ന്ന് അടച്ചിട്ട 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറന്നുകൊടുക്കാനുള്ള അതിസാഹസികതയാണ് സര്‍ക്കാറിനെ ഈ അരുതായ്മകള്‍ക്ക് കൂട്ടുനില്ക്കാന് പ്രേരിപ്പിക്കുന്നത്. ത്രീ സ്റ്റാറിനു മുകളിലുള്ള മുഴുവന്‍ ബാറുകളും തുറന്നുകൊടുക്കുന്ന നയമായിരിക്കും ഇടതുമുന്നണി ചര്‍ച്ചക്കെടുക്കുക. സഖ്യകക്ഷികള്‍ പൂര്‍ണമായി പിന്തുണച്ചില്ലെങ്കിലും പ്രഖ്യാപിത നിലപാടുമായി സി.പി.എം മുന്നോട്ടുപോകുമെന്ന സത്യം നേതാക്കളുടെ പ്രസ്താവനയില്‍ പ്രകടമാണ്. സുപ്രീംകോടതി വിധി വന്നതിനു ശേഷവും പാതയോരങ്ങളിലെ ബിയര്‍-വൈന്‍ പാര്‍ലറുകളെ പരമാവധി സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. വിധി ദോഷമുണ്ടാക്കുമെന്നും വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്നും അറിയാവുന്ന ബാറുടമകള്‍ നിയമ നടപടികള്‍ സ്വീകരിക്കും മുമ്പ് സര്‍ക്കാര്‍ എടുത്തുചാടി സുപ്രീംകോടതിയെ സമീപിച്ചതിന്റെ പൊരുളും ഇതുതന്നെയാണ്.
നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടു തന്നെയാണ് മദ്യനിരോധമെന്ന ധീരമായ പ്രഖ്യാപനത്തിലേക്ക് 2014 ആഗസ്റ്റ് 21ന് യു.ഡി.എഫ് ആദ്യചുവടുവച്ചത്. പത്തു വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുന്ന നയം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു.ഡി.എഫ് യോഗത്തില്‍ അവതരിപ്പിച്ചത് തുടര്‍ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവോടുകൂടി തന്നെയാണ്. പിന്നീട് മദ്യ ലോബികള്‍ കോടതി വ്യവഹാരങ്ങളുമായി പിന്തുടര്ന്നപ്പോഴും ഇച്ഛാശക്തിയോടെ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍. നയത്തില്‍ പാളിച്ചയുണ്ടെന്ന കോടതി നിരീക്ഷണങ്ങളെ മാനിക്കുകയും അതിനനുസൃതമായി മദ്യനയം കൂടുതല്‍ സുവ്യക്തവും സുതാര്യവുമാക്കുകയും ചെയ്തു. നയ രൂപീകരണത്തില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ കടന്നുകൂടാതിരുന്നതാണ് ചരിത്രപരമായ പ്രഖ്യാപനത്തിലൂടെ കേരളത്തിന്റെ പൊതുസമൂഹത്തിന് ശാശ്വതമായ സ്വാസ്ഥ്യം സമ്മാനക്കാന്‍ സാധ്യമായത്. ഇന്ന് ഇടതു സര്‍ക്കാറിനും മുന്നണിക്കും ഇല്ലാതെ പോയതും നയരൂപീകരണത്തിലെ നിഷ്പക്ഷ താത്പര്യമാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും പ്രചാരണങ്ങളിലും ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘മദ്യവര്‍ജന’ നയത്തിലേക്കുള്ള പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കാന്‍ ഇടതു സര്‍ക്കാറിന് കഴിയാതെവന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടില്ലാത്തതിനാലാണ് മുഖ്യമന്ത്രി ഒരു നിലപാടും വകുപ്പ് മന്ത്രി മറ്റൊരു നിലപാടും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ മദ്യവര്‍ജന നയത്തിലെ കാതലായ കാര്യങ്ങളില്‍ മുന്നണിക്കുള്ളില്‍ ഇതുവരെ അഭിപ്രായ ഐക്യം രൂപപ്പെടുത്തിയിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇക്കാര്യത്തില്‍ സി.പി.എം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഇടതുമുന്നണി കൂട്ടായ തീരുമാനമെടുക്കുമെന്നതാണ്. എന്നാല്‍ സി.പി.എം സെക്രട്ടറിയേറ്റില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ട നയം മറ്റു ഘടകകക്ഷികളില്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്. ഇതില്‍ മുഖ്യഘടകകക്ഷിയായ സി.പി.ഐ പലപ്പോഴും അതൃപ്തി പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്.
മദ്യനിരോധനം പൂര്‍ണമായും അട്ടിമറിക്കുന്ന നയമായിരിക്കും സര്‍ക്കാര്‍ നടപ്പാക്കുക. വിനോദ സഞ്ചാര മേഖലയിലെ നഷ്ടക്കണക്കുകള്‍ നിരത്തി ആദ്യം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ നിലനിര്‍ത്തുകയും പിന്നീട് ത്രീ സ്റ്റാറുകള്‍ക്കു മുകളിലുള്ള മുഴുവന്‍ മദ്യശാലകളും തുറന്നുകൊടുക്കുയും ചെയ്യുന്നതിനുള്ള നിഗൂഢ നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. കാലങ്ങളായി പ്രചരിപ്പിച്ചു വരുന്ന നുണ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ബാറുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ നൂറിരട്ടിയാണ് മദ്യം കാരണം ഉടലെടുക്കുന്ന സാമൂഹിക ദൂഷ്യങ്ങള്‍. മദ്യത്തിന് ചെലവഴിക്കുന്ന സമ്പത്ത് ക്രിയാത്മകമായി ഉപയോഗിക്കുകയും ഇവ പ്രത്യക്ഷ-പരോക്ഷ നികുതികളായി സര്‍ക്കാറിലെത്തിക്കുകയും ചെയ്യുന്ന പദ്ധതികളാണ് യു.ഡി.എഫ് സ്വപ്നം കണ്ടത്. കുടുംബ ഛിദ്രത, സ്ത്രീ പീഡനങ്ങള്‍, അക്രമങ്ങള്‍, അപകടങ്ങള്‍ എന്നിവ വന്‍തോതില്‍ കുറയുകയും അതുവഴിയുള്ള സാമ്പത്തിക സാമൂഹിക നഷ്ടങ്ങള്‍ ഇല്ലാതാവുകയും ചെയ്ത യാഥാര്‍ത്ഥ്യങ്ങളെ കണ്ണുംപൂട്ടി ഇരുട്ടാക്കുകയാണിപ്പോള്‍ ഇടതുസര്‍ക്കാര്‍. ആരോഗ്യമുള്ള മനസും ശരീരവും സമാധാനപൂര്‍ണമായ സാമൂഹികാന്തരീക്ഷവും സക്രിയമായ സംഭാവനകളര്‍പ്പിക്കുന്ന പുതുതലമുറയുമാണ് സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടത്. മദ്യ രാജാക്കന്മാരുടെ കുംഭവീര്‍പ്പിക്കാന്‍ ‘കുടിയന്മാരെ’ കൊണ്ട് നവകേരളം സൃഷ്ടിക്കാനുള്ള ഈ കുത്സിത നീക്കത്തിനെതിരെ കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കേണ്ട കാലമാണിത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ