Connect with us

Video Stories

ഫയലിലുറങ്ങുന്ന സംസ്ഥാന ഭരണം

Published

on

”ഈ സര്‍ക്കാരിന് ഭരണം എങ്ങനെ വേഗത്തിലും കാര്യക്ഷമവും പുരോഗമനപരവുമാക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇതിന് ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണ്. പതിവായി ഔദ്യോഗികാര്യങ്ങളില്‍ ഇടപെടുന്നതുകൊണ്ട് ചില ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളുടെ കാര്യങ്ങളില്‍ അനുകമ്പ ഉണ്ടാകുന്നില്ല. ഇത് മാറണം. നിങ്ങള്‍ ഫയലുകളില്‍ കുറിക്കുന്ന ഓരോകുറിപ്പും ഓരോ പൗരന്റെയും ജീവിതമാണെന്ന ഓര്‍മ വേണം.” ഇടതുമുന്നണിസര്‍ക്കാര്‍ അധികാരത്തിലേറി പതിമൂന്നാംദിനം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ മേല്‍വാക്കുകള്‍ ഇന്നും ജനമനസ്സുകളില്‍ മായാതെ, മറക്കപ്പെടാതെ കിടക്കുന്നുണ്ട്.
ഇനി, മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി ബുധനാഴ്ച നിയമസഭയില്‍ വെച്ച കണക്ക് നോക്കുക. അദ്ദേഹത്തിന്റെ സര്‍ക്കാരിലെ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ഫയലുകളുടെ സംഖ്യ 84,258. ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്ന വകുപ്പുകളില്‍ മുന്‍നിരയിലുള്ളത് മുഖ്യമന്ത്രി നേരിട്ടുഭരിക്കുന്ന പൊതുഭരണവകുപ്പിലാണത്രെ. അദ്ദേഹത്തിന്റെതന്നെ ആഭ്യന്തരവകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം 11,734. റവന്യൂവകുപ്പിലാണ് ഏറ്റവുമധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നത്-24516. മറ്റു വകുപ്പുകളുടെ നില ഇങ്ങനെ: പൊതുവിദ്യാഭ്യാസം-6071, വ്യവസായം-4980, പൊതുമരാമത്ത് -4958, വനം,വന്യജീവി-3746, നികുതി-2826, സഹകരണം-2120. അതേസമയം വിവരാവകാശപ്രവര്‍ത്തകന്‍ ഡി.ബി ബിനു ശേഖരിച്ച കണക്കുപ്രകാരം സര്‍ക്കാരില്‍ നിലവില്‍ കെട്ടിക്കിടക്കുന്നത് 94,932 ഫയലുകളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനും ഇടയില്‍ പഴക്കമുള്ള ഫയലുകളുടെ കാര്യത്തിലും റവന്യൂ,ആഭ്യന്തര വകുപ്പുകളാണ് മുന്നില്‍. അയ്യായിരത്തിലധികം ഫയലുകളാണ് ഇത്തരത്തിലുള്ളത്. നിയമസഭയില്‍ മുഖ്യമന്ത്രി മേശപ്പുറത്തുവെച്ച പട്ടികയും ഉദ്യോഗസ്ഥഭരണ പരിഷ്‌കാരവകുപ്പ് അണ്ടര്‍ സെക്രട്ടറി ലിസിമോള്‍ നല്‍കിയ മറുപടിയും തമ്മില്‍ പതിനായിരത്തോളം ഫയലുകളുടെ അന്തരമുണ്ട്. സര്‍ക്കാരിലെ ഒരുഉത്തരവ് കാത്ത് ഇത്രയുംപേരും അതിനോടനുബന്ധമായി മറ്റനേകം പേരും സന്നിഗ്ധാവസ്ഥയില്‍ നില്‍ക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം.
ഇതാണ് നമ്മുടെ ‘ജനപ്രിയ’നായ മുഖ്യമന്ത്രിയും പാര്‍ട്ടിയും മുന്നണിയും ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ അവര്‍ വാദ്ഗാനംചെയ്ത ‘എല്ലാം ശരിയാക്കി’- യതിന്റെ ഇപ്പോഴത്തെ അവസ്ഥ. ഒരു വര്‍ഷത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി എന്തുചെയ്തുവെന്ന് ചോദിച്ചാല്‍ അതിനുള്ള സുവ്യക്തമായ മറുപടിയാണ് ഭരണത്തലവന്‍ തന്നെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും മുമ്പാകെ തുറന്നുവെച്ചിരിക്കുന്നത്. സര്‍ക്കാരുദ്യോഗസ്ഥര്‍ സഹകരിക്കാഞ്ഞതാണോ ഇനി ഈ നിലയിലേക്ക് സംസ്ഥാനഭരണം എത്തിപ്പെടാന്‍ കാരണമെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും പറഞ്ഞേക്കുമോ. അങ്ങനെ പറഞ്ഞതായി അറിവില്ലാത്തതുകൊണ്ട് കുറ്റവാളികള്‍ സത്യത്തില്‍ ഈ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്നെയെന്നത് നിസ്സംശയം. ഇനി ഉദ്യോഗസ്ഥരുടെ വീഴ്ചയാണെങ്കില്‍ അവരില്‍ ഭൂരിപക്ഷത്തെയും നിയന്ത്രിക്കുന്നൊരു സംഘടനയുടെയും പാര്‍ട്ടിയുടെയും നേതൃത്വത്തിലുള്ളതും ഈ മുഖ്യമന്ത്രി തന്നെയല്ലേ. സ്വന്തം കഴിവുകേട് തന്നെയാണ് ഇതില്‍ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് തുറന്നുസമ്മതിക്കേണ്ടിവരും.
സംസ്ഥാനത്ത് കഴിഞ്ഞ ഒരുകൊല്ലത്തിനിടെ കൊലക്കത്തിയേറ്റ് മരിച്ചുവീണവരുടെ കണക്കുകളും ഇതുപോലെ തന്നെ ഞെട്ടിപ്പിക്കുന്നതാണ് എന്നതാണ് ഈ സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും സംബന്ധിച്ചുള്ള ജനധാരണകള്‍ സമര്‍ത്ഥിക്കപ്പെടുന്ന മറ്റൊന്ന്്്. മുഖ്യന്റെ സ്വന്തം കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയകൊലപാതകങ്ങളില്‍ എട്ടുമാസത്തിനിടെ പത്ത്‌പേര്‍ കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാനത്താകെ നൂറോളം പേര്‍ക്കാണ് സംഘട്ടനങ്ങളില്‍ ജീവഹാനി സംഭവിച്ചത്. ഇതേസമയംതന്നെയാണ് വിവിധകേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ ശിക്ഷ അനുഭവിച്ചുവരുന്നവരിലെ സി.പി.എമ്മുകാരെ ശിക്ഷാഇളവ് നല്‍കി പുറത്തുവിടാന്‍ സര്‍ക്കാര്‍ രഹസ്യനീക്കം നടത്തിയത്. ഈ നീക്കം പൊളിച്ചത് ഗവര്‍ണറുടെ സമയോചിതമായ ഇടപെടല്‍ മൂലമായിരുന്നു. ആര്‍.എം.പി നേതാവ് വടകരയിലെ ടി.പി ചന്ദ്രശേഖരനെ വെട്ടിനുറുക്കിക്കൊന്ന സംഭവത്തില്‍ പ്രതികളായ സി.പി.എമ്മുകാര്‍ക്ക് ജയിലുകളില്‍നിന്ന് ഇഷ്ടാനുസരണം പരോള്‍ അനുവദിച്ചതും കുറ്റവാളികളിലൊരാളായ സി.പി.എം ഏരിയാസെക്രട്ടറി കുഞ്ഞനന്തന് പത്തുവര്‍ഷം ബാക്കിയിരിക്കെ ശിക്ഷാഇളവിന് സര്‍ക്കാര്‍ തീവ്രനീക്കം നടത്തുന്നതുമൊക്കെ പുറത്തുവന്ന വസ്തുതകളാണ്. സി.പി.എമ്മുകാരായ പ്രതികളാണ് കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലംപ്രസിഡന്റ് ശുഹൈബിനെ വെട്ടിക്കൊന്നതെന്നതും ഈ സര്‍ക്കാരിന്റെയും മുന്നണിയുടെയും കക്ഷിയുടെയും കീഴില്‍ കേരളം എങ്ങോട്ടാണ് ചരിക്കുന്നതെന്നതിന് ഉത്തമദൃഷ്ടാന്തം.
നശീകരണ സമരം നടത്താനല്ലാതെ ഭരിക്കാന്‍ കഴിയാത്തവരാണ് കമ്യൂണിസ്റ്റുകളെന്നത് പഴയ അറിവാണ്. അവരുടെകീഴില്‍ സംസ്ഥാനമിന്ന് വികസനകാര്യത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. കുറെ മിഷനുകള്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നും മുന്നോട്ടുപോകുന്നില്ലെന്നുപറഞ്ഞ് കഴിഞ്ഞമാസമാണ് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ തന്നെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. പാവപ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതിയായ ലൈഫ്മിഷന്റെ പരാജയം കാരണം പാര്‍ട്ടി നേരിട്ട് രണ്ടായിരം വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചിരിക്കുകയാണത്രെ. സാമ്പത്തികരംഗത്താകട്ടെ, ആന കയറിയ തോട്ടം പോലെയാണ് കേരളത്തിന്റെ അവസ്ഥ. ശമ്പളംകൊടുക്കാന്‍ പോലും പണമില്ലാതെ കടത്തിന്മേല്‍ കടമെടുത്തും പലിശ തീര്‍ക്കാന്‍ കടമെടുത്തും നാളുകള്‍ തള്ളിനീക്കുകയാണ് ഭരണകൂടം. കേന്ദ്രത്തിന്റെ ഭാവനാവിലാസം മാത്രമായ ചരക്കുസേവന നികുതിയെ അഹമഹമികയാ പിന്തുണച്ച സംസ്ഥാന ധനമന്ത്രി ചായക്കട ഉദ്ഘാടിച്ചും ഞഞ്ഞാപിഞ്ഞാ പറഞ്ഞും ഒളിച്ചോടുന്നു. അഞ്ചുവര്‍ഷത്തേക്ക് വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പറഞ്ഞവരുടെ കീഴില്‍ നിത്യോപയോഗസാധനങ്ങളുടെ വില വാണംപോലെ കുതിക്കുമ്പോള്‍ പൊതുവിതരണസമ്പ്രദായവും ഭക്ഷ്യവകുപ്പും അനങ്ങാപ്പാറകള്‍. പിണറായി സ്തുതി മാത്രമാണ് മന്ത്രിമാരില്‍ പലര്‍ക്കും പിടിച്ചുനില്‍ക്കാനുള്ള വള്ളി. പാര്‍ട്ടി സമ്മേളനങ്ങളില്‍ മതിമറന്നിരിക്കുന്നവര്‍ക്ക് മന്ത്രിസഭാ യോഗങ്ങള്‍ പോലും ആളുതികയാതെ മാറ്റിവെക്കേണ്ട അവസ്ഥ. അഴിമതി വേരോടെ പിഴുതെറിയുമെന്ന ്ആണയിട്ടുവന്നവര്‍ക്ക് സ്വജനപക്ഷപാതത്തിനും അഴിമതിക്കും മറ്റുമായി മൂന്നു മന്ത്രിമാരെ പുറത്താക്കേണ്ടിവന്നു. ഇല്ലാത്തചികില്‍സാചെലവിനും മന്ത്രിമന്ദിരങ്ങള്‍ മോടിയാക്കാനും ആഢംബര കാറുകള്‍ക്കും പൊടിച്ചത് കോടികള്‍. പുറമെ പെന്‍ഷന്‍പ്രായം ഉയര്‍ത്തലും നിയമന നിരോധനവും. ഇരട്ടിശമ്പളം എഴുതിവാങ്ങാന്‍ ഒപ്പുമായി കാത്തിരിക്കുന്ന മന്ത്രിപുംഗവന്മാര്‍. നാലുകൊല്ലം കൂടിയുണ്ടല്ലോ എന്നതായിരിക്കാം ഇവരുടെയൊക്കെ ഏക സൗകര്യം!

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.