Video Stories
ചീഞ്ഞു നാറുന്ന പൊലീസ് വകുപ്പ്
എ.ഡി.ജി.പി സുധേഷ്‌കുമാര്‍ പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ചെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പൊലീസുകാരെക്കൊണ്ട് വിടുവേല ചെയ്യിപ്പിക്കുന്നതിന്റെ നാറുന്ന കഥകള്‍ക്കാണ് നമ്മുടെ നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കണക്കുകള്‍ കള്ളം പറയില്ലെങ്കില്‍ സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും വീടുകളില്‍ രണ്ടായിരത്തോളം പൊലീസുകാര്‍ ദാസ്യവേല ചെയ്യുന്നുവെന്ന യാഥാര്‍ത്ഥ്യം മലയാളികള്‍ വിശ്വസിച്ചേ മതിയാകൂ. നമ്മുടെ നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്ന ചുമതല നിര്‍വഹിക്കേണ്ടവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കെപ്പടുന്നതെന്നാലോചിക്കുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുക.
വീട്ടിലെ മരാമത്ത് പണികള്‍, ഏമാന്‍മാരുടെ ഭാര്യമാരെയും മക്കളേയും അവര്‍ പറയുന്നിടങ്ങളിലെല്ലാം കൊണ്ടു പോകല്‍, വളര്‍ത്തു മൃഗങ്ങള്‍ക്ക് തീറ്റവാങ്ങിക്കൊടുക്കല്‍, അവറ്റകളെ കുളിപ്പിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ഇത്തരം പൊലീസുകാര്‍ ചെയ്ത് തീര്‍ക്കേണ്ടത്. ജോലകളില്‍ വല്ല വീഴ്ച്ചയും സംഭവിക്കുകയോ തങ്ങള്‍ ഉദ്ദേശിച്ചപോലെ മികവ് പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ കൊടിയ മര്‍ദ്ദനങ്ങളാണ് കൊച്ചമ്മമാരില്‍ നിന്നും കൊച്ചേമാന്‍മാരില്‍നിന്നും ഈ പാവങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നത്. മേലുദ്യോഗസ്ഥരുടെ തൊഴിലിടങ്ങളിലോ കുടുംബങ്ങളിലോ ഉണ്ടാവുന്ന അനിഷ്ടങ്ങളുടെയെല്ലാം പാപ ഭാരം പേറേണ്ടി വരുന്നതും ഇവരാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ബറ്റാലിയനുകളില്‍ ജോലി ചെയ്യേണ്ട ക്യാമ്പ് ഫോളോവേഴ്‌സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥരും ഈ ഗതികേട് അനുഭവിക്കേണ്ടി വരുന്നുണ്ട്. ഐ.പി.എസുകാരുടെ വീടുകളില്‍ ആളെ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 9000 രൂപ അലവന്‍സ് അനുവദിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നിവൃത്തികേടുകള്‍ക്ക് പൊലീസുകാര്‍ ഇരയാവുന്നത്.
എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ മകള്‍ ആക്രമിച്ചുവെന്ന് കാണിച്ച് പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. സുധേഷ് കുമാര്‍ പദവിയും ഔദ്യോഗിക വാഹനവും ദുരുപയോഗം ചെയ്‌തെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. കുടുംബം പൊലീസുകാരോട് മോശമായി പെരുമാറുന്നത് സുധേഷ് കുമാറിന് അറിയാമായിരുന്നു. ഇത് തടഞ്ഞില്ലെന്ന് മാത്രമല്ല എ.ഡി.ജി.പി തന്നെ ക്യാമ്പ് ഫോളോവേഴ്‌സിനെ അസഭ്യം പറയുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ബന്ധുവിനെ കണ്ണൂരില്‍ ഔദ്യോഗിക വാഹനത്തില്‍ എത്തിച്ചു. എതിര്‍പ്പ് പ്രകടിപ്പിച്ച പൊലീസുകാരെ മാനസിക പീഡനത്തിന് വിധേയരാക്കി. ഇത്തരത്തില്‍ 12 കണ്ടെത്തലുകള്‍ എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ടിലുണ്ട്. ഒരു ദിവസം പെട്ടെന്നുണ്ടായ മര്‍ദനമല്ലെന്നും തുടര്‍ച്ചയായ പീഡനങ്ങള്‍ക്കൊടുവിലുണ്ടായ ആക്രമണമാണ് മര്‍ദനമെന്നും ഗവാസ്‌കര്‍ മാധ്യമങ്ങളോട് തുറന്നു പറയുകയുണ്ടായി.
അതിനിടെ എഡി.ജി.പി സുധേഷ് കുമാറിന്റെ വീട്ടില്‍ മാത്രമല്ല, കീഴുദ്യോഗസ്ഥരെ അടിമപ്പണിക്ക് നിയോഗിക്കുന്ന നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസിലുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പേരൂര്‍ക്കട എസ്.എ.പി ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി രാജുവിന് എതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. സ്വന്തം വീട്ടില്‍ ടൈലിടാന്‍ നിയോഗിച്ചത് രണ്ട് ക്യാംപ് ഫോളോവേഴ്‌സിനെയാണ്. ഒരു പകല്‍ മുഴവന്‍ അവര്‍ക്ക് ആ പണി ചെയ്യേണ്ടിവന്നു. ഇതിനിടെ എ.ഡി.ജി.പിയുടെ വീട്ടിലെ അടിമപ്പണി വാര്‍ത്തയായതോടെ അപകടം മണത്ത ഡെപ്യൂട്ടി കമാന്‍ഡന്റ് പണി മതിയാക്കി ജീവനക്കാരെ പറഞ്ഞ് വിടുകയായിരുന്നു. പി.വി. രാജുവിനെതിരെ പരാതി നല്‍കുമെന്ന് പൊലീസ് അസോസിയേഷനും ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷനും അറിയിച്ചു. എഡി.ജി.പിയുടെ ചട്ടലംഘനത്തിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന പൊലീസിനെതിരെ ഇടവേളകളില്ലാതെ ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയവാര്‍ത്തകള്‍ പുറത്തുവന്നിരിക്കുനത്. മുകള്‍ തട്ട് മുതല്‍ താഴെ തട്ട് വരെ പൊലീസ് സംവിധാനം കുത്തഴിഞ്ഞു കിടക്കുകയാണെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന്‍മാര്‍തന്നെ നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി മാറ്റുമ്പോള്‍ താഴെതട്ടിലുള്ളവരും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റേഷനില്‍ പരാതിക്കാരായെത്തുന്നവര്‍ പ്രതികളായിത്തീരുന്നതും അക്രമികളെ ചൂണ്ടിക്കാണിക്കൊടുക്കുമ്പോള്‍ അവര്‍ക്ക് സൗകര്യമൊരുക്കുന്നതിലേക്കും പൊലീസ് സംവിധാനം തരം താഴുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ ഗണേഷ്‌കുമാര്‍ എം.എല്‍.എയുമായി ബന്ധപ്പെട്ട സംഭവങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. വാഹനത്തിന് വഴിമാറിയില്ല എന്നാരോപിച്ച് ഗണേഷ് കുമാര്‍ എം.എല്‍.എയും ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ചുവെന്ന പരാതിയാണ് ആദ്യം പൊലീസിന് മുന്നിലെത്തിയത്. ബുധനാഴ്ചയാണ് ഗണേഷ് യുവാവിനെ മര്‍ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തത്. സംഭവം നടന്ന അന്നുതന്നെ അമ്മ ഷീന പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ നാലു ദിവസം പിന്നിട്ടിട്ടും അതില്‍ കേസെടുക്കാന്‍ അവര്‍ തയാറായിട്ടില്ല. ഡി.വൈ.എസ്.പി, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കും ഷീന പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി വാര്‍ത്തയായതിന് പിന്നാലെയാണ് എം.എല്‍.എയുടെ ജീവനക്കാരുടെ പരാതിയെത്തിയത്. കാത്തിരുന്ന മട്ടില്‍ അഞ്ചല്‍ പൊലീസ് ആദ്യം അത് റജിസ്റ്റര്‍ ചെയ്തു. യുവാവിനും അമ്മയ്ക്കുമെതിരെ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തി. അനന്തകൃഷ്ണന്റെ പരാതിയില്‍ എം.എല്‍.എക്കും സംഘത്തിനും ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. കേസില്‍ അഞ്ചല്‍ സി.ഐക്ക് എതിരെ ആക്ഷേപം ഉയര്‍ന്നിട്ടും ഗണേഷ് ഇടപെട്ട് ഇയാളെ നിലനിര്‍ത്തുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ആഭ്യന്തര വകുപ്പിനെ പാര്‍ട്ടിക്കാരുടെ തന്നിഷ്ടത്തിന് മുന്നില്‍ അടിയറവെച്ചതിന്റെ തിക്തഫലമാണ് നാടിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രതികളാക്കപ്പെടുന്ന പ്രവര്‍ത്തകരേയും അനുഭാവികളേയും ഇറക്കിക്കൊണ്ടുവരുമ്പോള്‍ കൈയ്യും കെട്ടിനോക്കിനില്‍ക്കുന്നതിന് പ്രത്യുപകാരമെന്നോണം പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച്ചകള്‍ക്ക് മുമ്പില്‍ കണ്ണടച്ചുകൊടുക്കേണ്ടതിന്റെ ഗതികേടിലാണ് വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി എത്തിനില്‍ക്കുന്നത്.മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം ഉന്നയിച്ച അവകാശലംഘനത്തിലെ വിഷയം ഇതാണ് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നക്ഷത്ര ചിഹ്നമിടാത്ത 4403 നമ്പര്‍ ചോദ്യമായ ക്യാമ്പ് ഫോളോവര്‍ തസ്തികകളിലെ ജീവനക്കാരില്‍ എത്ര പേരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലിക്കായി നിയോഗിച്ചിട്ടുണ്ടെന്ന ചോദ്യത്തിന്, ക്യാമ്പ് ഫോളോവര്‍ തസ്തികകളിലെ ജീവനക്കാരെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലിക്കായി നിയോഗിക്കാറില്ല എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. എന്നാല്‍ ഇത്രയും ക്യാമ്പ് ഓഫീസര്‍ മാര്‍ ജോലിചെയ്യുന്നുണ്ടെന്ന വിവരം നിയമസഭയിലും പൊതു ജനത്തിനു മുന്നിലും മറച്ചുവെക്കേണ്ടി വന്നത് ഈ സഹകരണത്തിന്റെ ഫലമാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ