Connect with us

Video Stories

ഭരണഘടനാചെലവില്‍ വേണോ ഒത്തുകളി

Published

on

ബി.ജെ.പിയുടെ വര്‍ഗീയ രാഷ്്ട്രീയത്തെ ദേശീയതലത്തില്‍ എതിര്‍ക്കുകയും കേരളത്തില്‍ മുഖ്യശത്രു കോണ്‍ഗ്രസാണെന്നുമുള്ള ഇരട്ട നിലപാട് സി.പി.എം പാര്‍ട്ടി സ്വീകരിച്ചുതുടങ്ങിയിട്ട് കാലമേറെയായി. പുറമെ മതനിരപേക്ഷത ചമയുകയും തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വോട്ടുകള്‍ രഹസ്യമായി വാങ്ങി യു.ഡി.എഫിനെ തോല്‍പിക്കുക എന്ന തന്ത്രമാണ് അവര്‍ ഇതുവരെയും പയറ്റിവന്നിരുന്നത്. എന്നാല്‍ ഇനിമുതല്‍ അത് പരസ്യമായിരിക്കുമെന്നാണ് ശബരിമല യുവതീപ്രവേശന വിഷയത്തിലെ ഇരുകക്ഷികളുടെയും നിലപാടുകളിലൂടെയും പ്രസ്താവനകളിലൂടെയും നടപടികളിലൂടെയും ഇപ്പോള്‍ സുതരാം വെളിച്ചത്തായിരിക്കുന്നത്.
പതിനാറാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ആരംഭിച്ച ചൊവ്വാഴ്ചതന്നെ സര്‍ക്കാരിന്റെ മേല്‍ നിലപാട് വ്യക്തമായിരുന്നതാണ്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നതിന് അനുമതിതേടി കോണ്‍ഗ്രസ് അംഗം എം. വിന്‍സെന്റ് സമര്‍പ്പിച്ച സ്വകാര്യബില്ലിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിയുകയായിരുന്നു ആദ്യ ദിനത്തില്‍ സഭ. എന്നാല്‍ ഇന്നലെ സഭ ചേര്‍ന്നയുടന്‍തന്നെ പ്രതിപക്ഷത്തെ അനാവശ്യമായി പ്രകോപിക്കുകയും സര്‍ക്കാരിന് പ്രതിപക്ഷത്തിനെതിരായ ആക്രമണത്തിന് അവസരമൊരുക്കുകയും ചെയ്യുന്ന നിലപാടാണ് ദൃശ്യമായത്. ഇതോടെ അസാധാരണമായ സംഭവങ്ങള്‍ക്ക് സഭക്ക് സാക്ഷ്യംവഹിക്കേണ്ടിവന്നു. പ്രതിപക്ഷാംഗങ്ങളില്‍ ചിലര്‍ വെല്ലിലേക്ക് ഇറങ്ങി പ്രതിഷേധിക്കുന്നതിനുവരെ സര്‍ക്കാരിന്റെയും സ്പീക്കറുടെയും നിലപാട് കാരണമായി. ഇതിന് മറുപടി പറഞ്ഞ സഭാനേതാവ ്കൂടിയായ മുഖ്യമന്ത്രിയാകട്ടെ പ്രതിപക്ഷ ബഹുമാനം തീരെയില്ലാതെ പതിവുരീതിയില്‍ അവരെ പരിഹസിക്കുക മാത്രമല്ല, ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിലപാടുകളെ പിന്താങ്ങുന്ന നിലപാടാണ് സ്വീകരിച്ചത്.
രണ്ടുതരം ഒത്തുകളിയാണ് ഇന്നലെ സഭയില്‍ നടന്നത്. ആദ്യമണിക്കൂറിലെ ചോദ്യോത്തരവേള ഒഴിവാക്കി ശബരിമലയിലെ നിലവിലെ യുവതീപ്രവേശനപ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഇന്നത്തെ അവസ്ഥയില്‍ അനിവാര്യമായിരുന്നു. ജനങ്ങളില്‍ നല്ലൊരു പങ്കും പവിത്രതയോടെ കാണുന്ന ശബരിമലക്ഷേത്രത്തെ കലാപഭൂമിയാക്കി മാറ്റാന്‍ ആര്‍.എസ്.എസും ബി. ജെ.പിയും ഒരുവശത്തും ഇടതുപക്ഷ സര്‍ക്കാര്‍ മറുപക്ഷത്തും നിന്നുകൊണ്ട് കഴിഞ്ഞ രണ്ടുമാസമായി നടത്തുന്ന ഹീനനീക്കങ്ങളെ തുറന്നുകാട്ടുകയും പ്രശ്‌നത്തിന് ശാശ്വതപരിഹാരം തേടുകയും ചെയ്യുക എന്ന തികച്ചും ഭരണഘടനാദത്തമായ ഉത്തരവാദിത്തമാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി ഇന്നലെ സഭയില്‍ പ്രകടിപ്പിച്ചത്. റൂള്‍ 50 പ്രകാരം ഒരംഗത്തിന്് ലഭ്യമായിരിക്കുന്ന അവകാശമാണ് അടിയന്തിര വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധതേടുക എന്നത്. എന്നാല്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍ മുഖ്യമന്ത്രിക്ക് മുക്കാല്‍മണിക്കൂര്‍ നേരം പ്രസംഗിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഇത് പ്രതിപക്ഷത്തിന്റെ അവകാശത്തെയും ജനങ്ങളുടെ പൗരബോധത്തെയും ചോദ്യംചെയ്യുന്ന ഒന്നായിപ്പോയെന്ന് പറയാതെ വയ്യ. 140 അംഗങ്ങളുടെയും സ്പീക്കറായിരിക്കേണ്ട വ്യക്തിയാണ് സ്പീക്കറെന്നിരിക്കെ സര്‍ക്കാരിനുവേണ്ടി അനാവശ്യമായി ആനുകൂല്യം ചെയ്യുന്ന റോളാണ് നിര്‍ഭാഗ്യവശാല്‍ ശ്രീരാമകൃഷ്ണന്‍ ഇന്നലെ സ്വീകരിച്ചത്.
പ്രതിപക്ഷത്തിന്റെ അവസരം നിഷേധിച്ച് മുഖ്യമന്ത്രിക്ക് അമിതമായി സമയം അനുവദിച്ചതിനെ സ്പീക്കറുടെ പക്ഷപാതപരമായ നിലപാടായാണ് പ്രതിപക്ഷം കണ്ടത്. കുറച്ചുസംസാരിച്ച ശേഷം ബാക്കി രേഖാമൂലമുള്ള മറുപടികള്‍ വായിക്കാതെ മേശപ്പുറത്തുവെക്കുകയാണ് സഭയുടെയും മുഖ്യമന്ത്രിമാരുടെയും കീഴ്‌വഴക്കം. പിണറായി വിജയനെപോലെ പ്രതിപക്ഷത്തോടും ജനാധിപത്യ സംവിധാനത്തോടും അക്ഷമയും അസ്‌ക്യതയുമുള്ള വ്യക്തിയെ സംബന്ധിച്ച് ഇത് അസാധാരണമല്ല. എന്നാല്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും നിര്‍ണായക ഘടകമായ നിയമനിര്‍മാണസഭയോടാണ് മുഖ്യമന്ത്രിയും സ്പീക്കറും ഇവ്വിധം മര്യാദകേട് കാട്ടിയതെന്നത് നിസ്സാരമായി കാണാനാവില്ല. ഇതേ സ്പീക്കര്‍ തന്നെയാണ് മുസ്‌ലിംലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ അംഗത്വം റദ്ദാക്കിയതുമായി ബന്ധപ്പെട്ട സ്റ്റേ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷാജിക്ക് സഭയില്‍ പ്രവേശിക്കാനാവില്ലെന്ന് സഭാസെക്രട്ടറിയെകൊണ്ട് ഉത്തരവിറക്കിച്ചതെന്നോര്‍ക്കണം. സുപ്രീംകോടതി ഷാജിക്ക് ജനുവരിവരെ സ്റ്റേ അനുവദിച്ചത് സ്പീക്കറുടെ ഈ നിലപാടിനുള്ള തിരിച്ചടിയാകുകയും ചെയ്തു.
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെക്കുറിച്ച് മുമ്പും ഇതേ സഭയില്‍തന്നെ ആക്ഷേപമുയര്‍ന്നുവന്നിട്ടുള്ളതാണ്. പതിനഞ്ചാം നിയമസഭയില്‍ ധനമന്ത്രി കെ.എം മാണിയെ ബജറ്റവതരിപ്പിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സ്പീക്കറുടെ കസേര വലിച്ചെറിയുകയും സഭയെ കലാപവേദിയാക്കുകയും ചെയ്തവരില്‍ മുന്നില്‍ ഇപ്പോഴത്തെ സ്പീക്കറും ഉണ്ടായിരുന്നു. ഇന്നലെ സ്പീക്കറുടെ വേദിയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് അംഗങ്ങളെ പ്രതിപക്ഷത്തുനിന്നുതന്നെയുള്ളവര്‍ തടഞ്ഞു എന്നത് ഇപ്പോഴത്തെ ഭരണകക്ഷിക്കാര്‍ക്കുള്ള പാഠം കൂടിയാണ്. ഒരു മണിക്കൂര്‍ സഭ നിര്‍ത്തിവെച്ചതിനുശേഷം പിന്നീട് സംസാരിച്ച മുഖ്യമന്ത്രി ശബരിമലയില്‍ ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ചിത്തിര ആട്ടവിളക്ക് സമയത്ത് ക്ഷേത്രനടയില്‍നിന്നുകൊണ്ട് പൊലീസിന്റെ മൈക്കിലൂടെ പ്രസംഗിച്ചത് സ്വാഭാവിക നടപടിയായി മാത്രമാണ് കാണുന്നതെന്ന് പറയുകയുണ്ടായി. അക്രമാസക്തരായ ജനത്തെ പ്രതിരോധിക്കാന്‍ പൊലീസ് സേന ഉണ്ടായിരിക്കെയാണ് ഇതുണ്ടായത്. എന്നാല്‍ മുഖ്യമന്ത്രി ആര്‍.എസ്.എസ് നേതാവിന്റെ ‘പൊലീസ് ഡ്യൂട്ടി’ യെ ന്യായീകരിക്കുന്നത് കാണുമ്പോള്‍ മേല്‍പറഞ്ഞ രഹസ്യബാന്ധവം മറനീക്കി പുറത്തുവരികയാണ്. കോണ്‍ഗ്രസ് തകര്‍ന്നുകാണലാണ് സി.പി. എമ്മിന്റെ ലക്ഷ്യമെന്ന ്പറയുന്ന പിണറായി വിജയന്‍ ബി.ജെ.പിയുടെ വളര്‍ച്ച ലക്ഷ്യമിടുന്നില്ലെന്ന് പറയുന്നതും അമ്മയോടൊത്ത് കിടക്കുകയും അച്ഛനോടൊത്ത് ഉല്‍സവത്തിന് പോകുകയും വേണമെന്ന കുട്ടിയുടെ മിഥ്യാബോധമായേ കാണാന്‍ കഴിയൂ. കോണ്‍ഗ്രസ് തകര്‍ന്നാല്‍ പകരം വളരാന്‍ പോകുന്നത് ബി.ജെ.പിയാണെന്ന് കേവലമായി അറിയാത്തയാളാവുമോ സി.പി.എമ്മിന്റെ ഈ മുന്‍സെക്രട്ടറി. ശബരിമല യുവതീപ്രവേശത്തില്‍ സര്‍ക്കാര്‍ യുവതികളെ പൊലീസിനെ ഉപയോഗിച്ച് കോടതിവിധി നടപ്പാക്കാനെന്ന പേരില്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയതിലൂടെയുണ്ടായ വിശ്വാസികളുടെ അമര്‍ഷം മറികടക്കാനുള്ള തന്ത്രമാണ് പിണറായി ഇപ്പോള്‍ പയറ്റുന്നത്. പൊലീസ് അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് കൊട്ടിഘോഷിച്ച് കൊണ്ടുപോയ രഹ്‌ന ഫാത്തിമയെ ആഴ്ചകള്‍ക്കുശേഷം അറസ്റ്റ് ചെയ്തതിലും ഈ കുബുദ്ധിയാണ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നറിയാന്‍ ഐന്‍സ്റ്റീന്റെ തലയൊന്നും വേണ്ട. ഈ ഇരട്ടത്താപ്പിനെതിരെയാണ് പിറവം യാക്കോബായ പള്ളി, ശബരിമല വിധികളെ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇന്നലെ തുറന്നടിച്ചത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.