Connect with us

Video Stories

നീതിപുലരുന്ന നാളും പ്രതീക്ഷിച്ച്

Published

on

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയില്‍പെടുന്ന അയോധ്യയില്‍ പ്രഥമ മുഗള്‍ചക്രവര്‍ത്തി ബാബറിന്റെ നിര്‍ദേശപ്രകാരം 1528ല്‍ മീര്‍ ബാഖ്‌വി നിര്‍മിച്ച ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട ദേശീയ ദുരന്തത്തിന് 26 വര്‍ഷം പൂര്‍ത്തിയാകുന്ന ദിനമാണിന്ന്. ദേശീയപ്രസ്ഥാനകാലം മുതലിങ്ങോട്ട്് സങ്കുചിതവ്യക്തിത്വങ്ങളിലൂടെ പടര്‍ത്തിവിട്ട തീവ്രഹിന്ദുത്വത്തിന്റെ ആധുനികവക്താക്കളും പ്രയോക്താക്കളും ചേര്‍ന്ന് ഗൂഢാലോചനയിലൂടെ തകര്‍ത്ത ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള തീവ്രപരിശ്രമത്തിലാണിപ്പോള്‍ അക്കൂട്ടര്‍. 1992 ഡിസംബര്‍ ആറിനുശേഷം ഇന്നുവരെയും പള്ളി പുനര്‍നിര്‍മിക്കുകയോ അവിടേക്ക് പ്രവേശനം അനുവദിക്കുക പോലുമോ ചെയ്യപ്പെടാത്ത മുസ്്‌ലിം സമുദായവും മതേതരവിശ്വാസികളുമാകട്ടെ രാജ്യത്തിന്റെ നീതിപീഠങ്ങളിലേക്കും ജനാധിപത്യസംവിധാനത്തിലേക്കും നീതിക്കുവേണ്ടി കണ്ണുംനട്ടിരിപ്പാണ്. പുരാതന ആരാധനാലയത്തിന്റെ സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട അധികാര കേന്ദ്രങ്ങള്‍ ഭരണഘടനാപരമായ നടപടിയെടുത്തില്ലെന്ന ആരോപണമാണ് ഇന്നും ഉയര്‍ന്നുനില്‍ക്കുന്നത്. എങ്കിലും വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കാനുള്ള പടപ്പുറപ്പാടിലാണ് നമ്മുടെ ഭരണകൂടങ്ങള്‍. ഇന്ത്യന്‍ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ് അയോധ്യയില്‍ കാണാന്‍ കഴിഞ്ഞതെങ്കില്‍ രാജ്യത്തെ നിയമങ്ങളെയൊന്നും വകവെക്കാതെ മറ്റൊരു ‘അയോധ്യാസംഭവ’ ത്തിന് ഒരിക്കല്‍കൂടി ഒരുക്കൂട്ടുകയാണ് സംഘപരിവാരം. രാമക്ഷേത്രപ്രക്ഷോഭം എന്ന പേരില്‍ രഥയാത്രനടത്തുകയും രാജ്യത്താകമാനം ഹിന്ദുത്വവികാരം ഉണര്‍ത്തുകയും ചെയ്ത് വോട്ടുതട്ടാന്‍ ശ്രമിച്ചവരുടെ തന്ത്രങ്ങള്‍ ഫലംകണ്ടുവെന്നതാണ്, സ്വാതന്ത്ര്യാനന്തരകാലത്ത് ഒരിക്കലും അധികാരത്തിന്റെ ഏഴയലത്തുപോലും എത്താതിരുന്ന ഹിന്ദുത്വശക്തികള്‍ക്ക് അയോധ്യാപ്രക്ഷോഭത്തിനുശേഷം രാജ്യാധികാരം കൈപ്പിടിയിലാക്കാന്‍ സാധിച്ചതിലൂടെ പ്രകടമായത്. വീണ്ടും അവര്‍ അതേസിദ്ധാന്തം പ്രയോഗിക്കുന്നുവെങ്കില്‍ അതുകൊണ്ടുതന്നെ അത്ഭുതത്തിന് ഒരു വകയുമില്ല.
ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം സ്ഥലത്ത് താല്‍ക്കാലിക ക്ഷേത്രം നിര്‍മിച്ച് പൂജാദി കര്‍മങ്ങള്‍ നടന്നുവരികയാണ്. മസ്ജിദിന് ചുറ്റുമുള്ള 67.7 ഏക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാരിനെ റിസീവറാക്കി ഏറ്റെടുക്കുന്ന1993ല്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കുകയുണ്ടായി. 1991ല്‍ യു.പി സര്‍ക്കാരും രാമഭക്തരുടെ ആവശ്യാര്‍ത്ഥം എന്ന പേരില്‍ ഈ ഭൂമി ഏറ്റെടുക്കുകയുണ്ടായി. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം പ്രസ്തുത ഭൂമി ഇപ്പോള്‍ ആരുടെയും കൈവശത്തിലല്ല. നിലനില്‍ക്കുന്ന കേസ് മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ കോമ്പൗണ്ടിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചാണ്. മസ്ജിദ് തകര്‍ത്തകേസില്‍ എല്‍.കെ. അഡ്വാനി, ഉമാഭാരതി, കല്യാണ്‍സിംഗ് അടക്കമുള്ളവര്‍ക്കെതിരായ കേസും പൂര്‍ണതീര്‍പ്പുകല്‍പിക്കാതെ കിടക്കുന്നു. 1994ലെ ഇസ്മയില്‍ഫറൂഖി കേസിലെ അപ്പീലില്‍ നമസ്‌കാരത്തിന് മസ്ജിദ് അനിവാര്യമല്ല എന്ന വിധിയാണ് വിയോജനക്കുറിപ്പോടെ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച പ്രധാനകേസില്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നത് 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ വിധിയിന്മേലുള്ള അപ്പീലാണ്. സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖോഡക്കും അയോധ്യാട്രസ്റ്റിനുമായി മൂന്നായി ഭൂമി വീതിച്ചുനല്‍കണമെന്ന വിധിയെയാണ് സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരിക്കുന്നത്. ഇതിന്മേല്‍ 2019 മേയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് വിധി വരുത്തണമെന്നും അതുവഴി ക്ഷേത്രം പണിയാമെന്നുമായിരുന്നു ബി.ജെ.പിയുടെയും മറ്റും കണക്കുകൂട്ടല്‍. ഈ ദുരുദ്ദേശ്യത്തെ കഴിഞ്ഞ ഒക്ടോബര്‍ 29ലെ വിധിയിലൂടെ സുപ്രീംകോടതി പൊളിച്ചടുക്കുകയുണ്ടായി. അയോധ്യ പോലെ വൈകാരികമായൊരു ദേശീയപ്രാധാന്യമുള്ള വിഷയത്തെ കേവലരാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗിക്കുന്നത് മുന്‍കൂട്ടിക്കണ്ട ചീഫ്ജസ്റ്റിസ് അടക്കമുള്ള ഉന്നതജഡ്ജിമാര്‍ കേസില്‍ വിചാരണ ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ പ്രധാനമന്ത്രി പോലും പരസ്യമായി രംഗത്തുവന്നുവെന്നതിനെ ഗൗരവമായി കാണേണ്ടതുണ്ട്. സുപ്രീംകോടതിയെ കോണ്‍ഗ്രസ് ഭയപ്പെടുത്തിയാണ് വിചാരണ നീട്ടിവെപ്പിച്ചതെന്നാണ് മോദി രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പുപ്രചാരണവേദിയില്‍ ആരോപിച്ചത്. അതിനര്‍ത്ഥം പ്രധാനമന്ത്രിയും രാജ്യഭരണകൂടവും പോലും ഈ വിഷയത്തെ പരസ്യ രാഷ്ട്രീയകാര്യ സാധ്യത്തിനുപയോഗപ്പെടുത്തുകയാണ് എന്നാണ്.
2014ല്‍ അധികാരത്തിലേറും മുമ്പ് ബി.ജെ.പി ഇറക്കിയ പ്രകടനപത്രികയില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന ്പറഞ്ഞുവെന്നും അത് ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നുമുള്ള ആവശ്യമാണ് സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയിലെ ഏതാനും നേതാക്കളും കേന്ദ്രമന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ മോദി സര്‍ക്കാര്‍ കുംഭകര്‍ണ ഉറക്കത്തിലായിരുന്നുവെന്ന് ശിവസേനയെപോലുള്ളവര്‍ ആക്ഷേപിക്കുന്നുണ്ട്. സത്യത്തില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ മുറിവില്‍ മുളകുപുരട്ടലും രാജ്യശരീരത്തെ വീണ്ടുംവീണ്ടും സാമൂഹികമായി വിഭജിക്കലുമാണിത്. സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും യു.പി സര്‍ക്കാരിന്റെയും ഒക്കെ പരസ്യമായ ആവശ്യം പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരോക്ഷമായി ഉന്നയിക്കുന്നതാണിതെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഹൈന്ദവരിലെ നിഷ്‌കളങ്കരായ സാധാരണക്കാര്‍ ഇതും വിശ്വസിച്ച് അയോധ്യയിലേക്കും ബി.ജെ,പിയിലേക്കും ഒഴുകുമെന്നും അതുവഴി ജീവല്‍പ്രശ്‌നങ്ങളില്‍നിന്ന് അവരെ സമര്‍ത്ഥമായി ശ്രദ്ധതിരിപ്പിക്കാമെന്നുമാണ് മോദിയുടെയും ബി.ജെ.പിയുടെയും കണക്കുകൂട്ടല്‍.
നവംബര്‍ 25ന് അയോധ്യയിലേക്ക് ധര്‍മസഭ എന്ന പേരില്‍ പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച വിശ്വഹിന്ദു പരിഷത്ത് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന ്‌സമാനമാണ്. ഡല്‍ഹിയിലും അവരിത് നടത്തി. ലോകത്തെ ഏറ്റവും കൂടുതല്‍ യുവജനസംഖ്യയുള്ള രാജ്യമായ ഇന്ത്യക്ക് അവരുടെ ഊര്‍ജം ദുര്‍വ്യയമാക്കി ഈ ആധുനികകാലത്ത് മുന്നോട്ടുപോകാനും കഴിയില്ല. രാജ്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുക എന്നത് ന്യൂനപക്ഷത്തിന്റെ മാത്രം കടമയല്ല. സര്‍വമതേതരവിശ്വാസികള്‍ക്കും അതില്‍ തുല്യമായ ഉത്തരവാദിത്തമുണ്ട്. അക്രമത്തെ അക്രമം കൊണ്ട് നേരിടുകയെന്ന സമീപനം ആത്മഹത്യാപരമാണ് എന്ന് ഇതിനകം പാഠമായതാണ്. അതിലേക്ക് മതന്യൂനപക്ഷത്തെകൂടി വലിച്ചിഴച്ച് കൊണ്ടുപോകാനുള്ള ശ്രമങ്ങെള തടയിടലുമാകണം വീണ്ടുമെത്തുന്ന ഡിസംബര്‍ ആറിന്റെ സ്മരണ. ഇന്ന് മുസ്്‌ലിംലീഗ് നടത്തുന്ന മതേതതരത്വ സംരക്ഷണദിനാചരണം നീതി നടപ്പാക്കാനും ജനങ്ങള്‍ക്കും രാജ്യത്തിന്റെ മഹിത സംസ്‌കാരത്തിനും സംരക്ഷണം നല്‍കാനും ഭരണകൂടം ബാധ്യസ്ഥമാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
ബാബരി മസ്ജിദ് വിഷയത്തില്‍ നീതി പുലരുന്ന നാളും കാത്തിരിക്കുകയാണ്, രാജ്യത്തെ ന്യൂനപക്ഷ ജനതയും മതേതര വിശ്വാസികളും. ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാണ് അധികാരം ജനങ്ങള്‍ക്കുള്ളതാണെന്ന തത്വത്തില്‍ വിശ്വാസമര്‍പ്പിച്ച ഇന്ത്യന്‍ ജനകോടികളുടെ മുറവിളികള്‍. ഇത് ഭരണകൂടം കാണാതെ പോകരുത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.