Video Stories
കടകം പള്ളി ക്ഷേത്രം
ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കുടുംബത്തിന് വേണ്ടി പ്രത്യേക വഴിപാട് നടത്തിയത് അവിടെ നില്‍ക്കട്ടെ, ഭഗവാന് മുമ്പില്‍ കൈകൂപ്പി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രാര്‍ഥിച്ചത് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ തകര്‍ന്നു പോകണേ എന്നാണെന്ന് മനസ്സിലാക്കാത്ത സഖാക്കളാണ് വൈരുധ്യാത്മക ഭൗതികവാദമെടുത്ത് അദ്ദേഹത്തെ ക്രൂശിക്കാന്‍ നില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നെങ്കില്‍ ഈ സമയത്ത് കടകംപള്ളി ചൈനയിലാണ്. അവിടെ സെപ്തംബര്‍ 11 മുതല്‍ 16 വരെ ഐക്യ രാഷ്ട്ര സംഘടനയുടെ ലോക വിനോദ സഞ്ചാര സംഘടന പൊതു അസംബ്ലി നടക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നുള്ള ടൂറിസം മന്ത്രിയെ യു.എന്‍.ഡബ്ല്യു.ടി.ഒ സെക്രട്ടറി ജനറല്‍ ജോര്‍ദാന്‍കാരനായ താലിബ് റിഫായി ക്ഷണിച്ചതാണ്. പോകാന്‍ അനുമതി ചോദിച്ച് കേന്ദ്രത്തിന് എഴുതിയപ്പോള്‍ സമ്മതിച്ചില്ല. താഴെകിടയിലുള്ള ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തുന്നത് രാജ്യത്തിന് കുറച്ചിലാണെന്നാണ് കേന്ദ്ര മന്ത്രി വി.കെ സിങിന്റെ വിശദീകരണം. കമ്മ്യൂണിസ്റ്റുകാര്‍ക്ക് മധുരമനോ്യൂഞ്ജ ചൈനയായിരിക്കാമെങ്കിലും ഇന്ത്യക്ക് ചൈന ഡോക്‌ലാമാണ്. അതുകൊണ്ടു കമ്മ്യൂണിസ്റ്റുകാരനെ തല്‍ക്കാലം മന്ത്രിയെന്ന നിലയില്‍ ചൈനയിലേക്ക് വിടാന്‍ രാജ്യസ്‌നേഹം കലശലായ ഒരു കേന്ദ്ര സര്‍ക്കാറിന് അനുവദിക്കാന്‍ പറ്റില്ല.
കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ചാണ് കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയത്. അതും അഷ്ടമി രോഹിണി ദിവസം. ആചാരബദ്ധമായി കുപ്പായമൂരി പീലി ചൂടി നില്‍ക്കുന്ന ഉണ്ണിക്കണ്ണന്‍മാരിലൊരാളെ കൈയിലെടുത്ത് ഭഗവാന് മുമ്പിലെത്തിയപ്പോള്‍ കടകംപള്ളിക്ക് വൈരുധ്യാത്മക ഭൗതിക വാദം തികട്ടി വന്നതിനാല്‍ കണ്ണടച്ചുകളഞ്ഞു.
സഖാക്കള്‍ ഭക്തികാര്യങ്ങളെല്ലാം ഭാര്യമാരെ ഏല്‍പിക്കുകയാണ് പതിവ്. സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരിയുടെ ഭാര്യ മകനോടൊത്ത് കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ നടത്തിയത് വാര്‍ത്തയായല്ലോ. ഇ.എം.എസിന്റെയും പി. ഗോവിന്ദപ്പിള്ളയുടെയും ഭാര്യമാര്‍ ക്ഷേത്ര വിശ്വാസികളും ഭക്തരുമായിരുന്നത് പ്രസിദ്ധമാണ്. മറ്റൊരു പി.ബി അംഗം ഇ.കെ നായനാരുടെ ബോഡിവെയിസ്റ്റ് ഹിന്ദുമതാചാര പ്രകാരമാണ് സംസ്‌കരിച്ചത്. അതിന് തക്ക കാരണവുമുണ്ടായിരുന്നു. ഭാര്യയും മകനും ഭക്തരാണെന്നിരിക്കെ അവരുടെ ഭര്‍ത്താവിന്റെ ഭൗതിക ശരീരം ആ നിലയില്‍ തന്നെ സംസ്‌കരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടല്ലോ. മരിച്ചു കഴിഞ്ഞ ശരീരം എന്തു ചെയ്താലും ഭൗതിക വാദിയായ നായനാര്‍ക്ക് പരിഭവം ഉണ്ടാകേണ്ടതുമില്ല. ഭാര്യയുടെ പേരിലായാല്‍ സമ്പത്തും സി.പി.എമ്മിന് പ്രശ്‌നമാകില്ല. പിണറായി വിജയന്റെ മൂന്നിരട്ടി സ്വത്തിനുടമയാണ് ഭാര്യ കമല.
നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി എന്ന പുസ്തകത്തില്‍ സി.പി.എമ്മിന്റെ അത്ഭുതക്കുട്ടിയായിരുന്ന എ.പി അബ്ദുല്ലക്കുട്ടി തന്റെ ഉമ്മുമ്മയുടെ മയ്യിത്ത് നമസ്‌കരിക്കാന്‍ സമ്മതിക്കാതിരുന്ന പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ പറ്റി പറയുന്നുണ്ട്. ഇതേ ബ്രാഞ്ച് സെക്രട്ടറിയുടെ ഉമ്മ മരിച്ചപ്പോള്‍ സെക്രട്ടറി നമസ്‌കാരത്തിന് നേതൃത്വം നല്‍കുക തന്നെ ചെയ്തു. ഇ.കെ ഇമ്പിച്ചിബാവ മരിച്ചപ്പോള്‍ ഇ.എം.എസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് മുസ്‌ലിം കമ്മ്യൂണിസ്റ്റ് എന്നാണ്. പേരില്‍ പള്ളിയുണ്ടെങ്കിലും ഓതിരം കടകം എന്നതു പോലെ ഒരു തന്ത്രത്തിന്റെ ഭാഗമായെങ്കിലും ഇപ്പോള്‍ ക്ഷേത്രത്തില്‍ പോകണമെന്നു പറയുന്ന വൈരുധ്യാത്മക വൈരുധ്യവാദികളും ഉണ്ട്. അങ്ങനെയാകുമ്പോള്‍ ക്ഷേത്ര ദര്‍ശനം ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗവുമാകാം. ഐഷാപോറ്റി ദൈവനാമത്തില്‍ നിയമസഭാംഗമായി പ്രതിജ്ഞ ചൊല്ലിയതിന് വിശദീകരണം ചോദിച്ച പാര്‍ട്ടി തന്നെയാണ് ക്രിസ്ത്യന്‍ സഭയുടെ നോമിനിയായ വീണാജോര്‍ജിനെയും അതിനു മുമ്പ് അല്‍ഫോണ്‍സ് കണ്ണന്താനത്തെയും എം.എല്‍.എയാക്കിയത്. അതേ സഭ ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പി അതിലും ഏറെ ചെയ്തു. സ്വയമ്പന്‍ ഹിന്ദുക്കളായ സുരേഷ്‌ഗോപിയും രാജീവ് ചന്ദ്രശേഖരനും രാജ്യസഭാംഗമായിരിക്കെ ക്രിസ്ത്യാനിയായതുകൊണ്ടുമാത്രം പാര്‍ലിമെന്റംഗം പോലുമല്ലാത്ത അല്‍ഫോണ്‍സിനെ മന്ത്രിയാക്കി.
കടകംപള്ളിക്ക് പാര്‍ട്ടി വിദ്യാഭ്യാസം പൂര്‍ണമായി കിട്ടിയില്ലേയെന്നാണ് എം.വി ഗോവിന്ദനെപ്പോലെ ചിലര്‍ക്ക് സംശയം. സ്‌കൂളില്‍ പഠിക്കുമ്പോഴേ വിപ്ലവ പാതയിലാണ് കടകംപള്ളി. ഡി.വൈ.എഫ്.ഐയുടെ മുന്‍ രൂപമായ കെ.എസ്.വൈ.എഫിന്റെ യൂണിറ്റ് സെക്രട്ടറിയും താലൂക്ക് സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയായപ്പോള്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന ട്രഷററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം കിട്ടിയിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞു. അതിനിടയില്‍ ഒമ്പതു വര്‍ഷം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി. വി.എസ് ഇറങ്ങിപ്പോയ കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗവുമായി. കടകംപള്ളി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്….അങ്ങനെ കടകംപള്ളിയെ വൈരുധ്യാത്മക വൈരുധ്യവാദം പഠിപ്പിക്കാനൊന്നും ആരും മിനക്കെടേണ്ട.
സി.പി.എമ്മിന്റെ സമ്മേളന ദിവസം മഴ പെയ്യാതിരിക്കാന്‍ പഴയങ്ങാടി അമ്പലത്തില്‍ ഗണപതി ഹോമം നടത്തിയ കാട്ടായിക്കോണം ശ്രീധരന്‍ നായര്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവായിരുന്നു. പാര്‍ട്ടിക്ക് മുമ്പിലെ വിഘ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പഴയങ്ങാടി ദേവിക്ക് കഴിയുമെങ്കില്‍ അതും ആയിക്കോട്ടെ എന്ന് വിചാരിക്കുന്നേടത്ത് ഭൗതിക വാദം ജയിക്കുകയല്ലേ ചെയ്യുന്നത് എന്ന് ചിന്തിക്കാനുള്ള വിശാലത കണ്ണൂരിലെ ചില സഖാക്കള്‍ക്കേ നഷ്ടപ്പെട്ടിട്ടുള്ളൂ. അമ്മാവന് അടുപ്പിലുമാകാം എന്നതു പോലെ കണ്ണൂരുകാര്‍ക്ക് അഷ്ടമി രോഹിണി ആഘോഷമാകാം. സുരേന്ദ്രന് പാടില്ല. ജി. സുധാകരനും ദേവസ്വം മന്ത്രിയായിരുന്നു. അദ്ദേഹവും ഗുരുവായൂരില്‍ പോയിട്ടുണ്ട്. നട തുറന്നപ്പോള്‍ ഭക്തരെ വിഷ് ചെയ്തിട്ടുണ്ടാകാം. അല്ലാതെ ഭക്തപരവശനായിട്ടില്ല. ഇനിയിപ്പോ കൈ കൂപ്പിയില്ലെങ്കില്‍ അതാകുമായിരുന്നു പൊല്ലാപ്പ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ