Video Stories
ശ്രീധരന്‍ ‘അയോഗ്യ’നാണ്
ഉദ്ഘാടകനായ പ്രധാനമന്ത്രി മോദിക്കോ കാര്‍മികനായ മുഖ്യമന്ത്രി പിണറായി വിജയനോ കൊച്ചി മെട്രോ പദ്ധതിയില്‍ കാര്യമായ പങ്കില്ലെന്നിരിക്കെ ഉദ്ഘാടന വേദിയില്‍ ശ്രീധരന്‍ എഞ്ചിനീയര്‍ക്ക് സ്ഥാനമില്ലെങ്കില്‍ അസ്വാഭാവികത തെല്ലുമില്ല. അത് വാസ്തവത്തിന്റെ ഒരു ദൃഷ്ടാന്തം മാത്രമേ ആകുമായിരുന്നുള്ളൂ. പണി കഴിഞ്ഞാല്‍ ആശാരി പുറത്ത്.
ശ്രീധരന്‍ കേരളത്തിന്റെ വികാരമായി പടരുമെന്ന ഘട്ടത്തില്‍ വിചിത്രമായ ഒരു കഥ ഇന്ത്യയിലെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു, മെട്രോമാന് വേണ്ടി മോദി കരുതിവെച്ചിരിക്കുന്നത്, കൊച്ചിയില്‍ തന്നോടൊപ്പമുള്ള ഒരു കസേരയല്ല, രാഷ്ട്രപതി ഭവനിലെ സിംഹാസനമാണെന്ന്. വേദി പങ്കിടുന്നത് പരമോന്നത പീഠത്തിലേക്കുള്ള ആരോഹണത്തിന് ഒരു കളങ്കമായിത്തീരുമോ എന്ന ആശങ്കയാണ് മോദി കാര്യാലയത്തിന്റെ നടപടിക്കു പിന്നിലെന്നു കൂടി പറയുന്നതോടെ ഏത് ഭാവനാഹീനനും ഒന്നു രോമാഞ്ചകഞ്ചുകമണിയാതിരിക്കില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീധരന് എണ്‍പത്തിയഞ്ച് വയസ്സ് പൂര്‍ത്തിയാക്കിയത്. രാജ്യത്തെ ഏതാണ്ടെല്ലാ മുഖ്യമന്ത്രിമാരും ശ്രീധരനെ വിളിച്ചുകൊണ്ടിരിക്കുകയാണ്, അവരുടെ നഗരത്തിലെ മെട്രോ റെയിലിന് വേണ്ടി. ആദ്യത്തെ മെട്രോ കല്‍ക്കത്തയില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തുടങ്ങിയതാണ് ഈ യാത്ര. 1970ലായിരുന്നു അത്. അന്ന് റെയില്‍വെയില്‍ ഡെപ്യൂട്ടി എഞ്ചിനീയറായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കല്‍ക്കത്തയിലേത്.
തൃശൂരിലെ വരവൂരില്‍ ജനിച്ച ശ്രീധരന്‍ പാലക്കാട് വിക്‌ടോറിയ കോളജിലെ പ്രീഡിഗ്രിക്ക് ശേഷം കാക്കിനടയിലെ എഞ്ചിനീയറിങ് കോളജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങില്‍ ബിരുദം നേടി. കോഴിക്കോട് പോളി ടെക്‌നിക്കില്‍ അധ്യാപകനായി. തുടര്‍ന്നാണ് ഇന്ത്യന്‍ എഞ്ചിനീയറിങ് സര്‍വീസിലെത്തുന്നത്. 1954ല്‍ റെയില്‍വേയില്‍ പ്രൊബേഷനറി എഞ്ചിനീയറായി. ആയിടെയാണ് സുനാമിയില്‍ പാമ്പന്‍ പാലം തകര്‍ന്നത്. ഇതു പുനസ്ഥാപിക്കേണ്ട ചുമതല ശ്രീധരന്റെ നേതൃത്വത്തിലെ ഒരു സംഘത്തിന് വന്നുചേരുകയും ചെയ്തു. ആറു മാസം നിശ്ചയിച്ചു നല്‍കിയ ജോലി മൂന്നു മാസം കൊണ്ടു തീര്‍ത്തുകൊടുത്തതോടെ റെയില്‍വെയും ഇന്ത്യന്‍ ഭരണ നേതൃത്വവും ഈ മലയാളിയുടെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞു. അടുത്തതായിരുന്നല്ലോ കല്‍ക്കത്ത ദൗത്യം. 1979ല്‍ കേരളത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ചുമതലക്കാരനായി എത്തി. ഷിപ്പ്‌യാര്‍ഡ് വന്ന് ഒരു കപ്പലിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും എവിടെയും എത്തിക്കാനാകാതെ മുടന്തി നില്‍ക്കുമ്പോഴായിരുന്നു ആ നിയമനം. എം.വി റാണി പദ്മിനി എന്ന ആദ്യ കപ്പല്‍ നീറ്റിലിറങ്ങുന്നത് ശ്രീധരന്‍ വന്ന ശേഷമാണ്.
ഇന്ത്യന്‍ റെയില്‍വെക്ക് വെല്ലുവിളിയായിരുന്നു കൊങ്കണ്‍ പാത. വെസ്റ്റേണ്‍ റെയില്‍വേയുടെ ജനറല്‍ മാനേജറും തുടര്‍ന്ന് റെയില്‍വേ ബോര്‍ഡില്‍ മെമ്പര്‍ എഞ്ചിനീയറും സര്‍ക്കാറിന്റെ എക്‌സ് ഓഫീഷ്യോ സെക്രട്ടറിയുമെല്ലാമായി റെയില്‍വേയില്‍നിന്നുള്ള റിട്ടയര്‍മെന്റിനെ തുടര്‍ന്നുള്ള ആദ്യത്തെ നിയമനം കൊങ്കണ്‍ റെയില്‍വേ സി.എം.ഡിയായാണ്. രാജ്യത്തെ ആദ്യത്തെ ബി.ഒ.ടി പദ്ധതിയും. 760 കിലോമീറ്ററിനുള്ളില്‍ 150 പാലങ്ങള്‍. 82 കിലോ മീറ്ററിനുള്ളില്‍ 93 തുരങ്കങ്ങള്‍. ഇതുകൂടി പൂര്‍ത്തിയാക്കിയതോടെ ശ്രീധരന്‍ ഇന്ത്യന്‍ നിര്‍മാണ മേഖലയുടെ പ്രത്യേകിച്ചും പൊതു ഗതാഗത മേഖലയുടെ പ്രതീകമായി മാറി.
രാജ്യ തലസ്ഥാനത്തുള്ള ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ കൂടി സാധ്യമാക്കിയതോടെ രാജ്യത്തെങ്ങുനിന്നും മെട്രോ നിര്‍മാണത്തിനുള്ള മുറവിളി തുടങ്ങി. കൊച്ചി മെട്രോയെകുറിച്ച് ചര്‍ച്ച തുടങ്ങിവെച്ചപ്പോള്‍ തന്നെ ശ്രീധരനെയായിരുന്നു എല്ലാരും മുന്നില്‍ കണ്ടതെങ്കിലും ഒരു ഘട്ടത്തില്‍ ചില കശപിശകള്‍ കടന്നുവരാതിരുന്നില്ല. ആഗോള ടെണ്ടറിലേക്ക് പോകുകയാണെന്ന് പ്രഖ്യാപനമുണ്ടായി. അതു പാടില്ലെന്ന് ശ്രീധരന്‍ നിലപാടെടുത്തതോടെ മെട്രോമാനെ ഒഴിവാക്കാനാണ് ആഗോള ടെണ്ടറിന് പോകുന്നതെന്ന ആരോപണവുമുയര്‍ന്നു. അദ്ദേഹം ഡി.എം.ആര്‍.സിയുടെ വെറുമൊരു ഉപദേശകനെന്നും ഡല്‍ഹിക്ക് പുറത്ത് എന്ത് ഡി.എം.ആര്‍.സിയെന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നു. തൊട്ടു മുമ്പത്തെ വി.എസ് സര്‍ക്കാറിന് സാധ്യമാകാതിരുന്ന ഈ സ്വപ്‌ന പദ്ധതിക്ക് കളം ഒരുങ്ങിവന്നപ്പോഴുണ്ടായ ഈ അസ്വാരസ്യത്തിന് ‘കൊച്ചി മെട്രോയുടെ അവസാന വാക്ക് ശ്രീധരനെ’ന്ന പ്രഖ്യാപനത്തോടെ പെട്ടെന്ന് തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടയിട്ടു.
മൈസൂര്‍- തലശ്ശേരി റെയില്‍പാത, മൈസൂര്‍- നിലമ്പൂര്‍ റെയില്‍പാത, കോഴിക്കോട്, തിരുവനന്തപുരം മെട്രോ തുടങ്ങി ശ്രീധരനെ മുന്നില്‍വെച്ച് സ്വപ്‌നത്തിലും പാതി യാഥാര്‍ഥ്യത്തിലുമെത്തിയ പദ്ധതികളേറെയാണ്. ഇതില്‍ ചിലതെങ്കിലും സാമ്പത്തികമായി വിജയിക്കുമോ എന്നെല്ലാമുള്ള സംശയങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്.
ഇന്ത്യയിലെ മികച്ച മഹാജീവിതങ്ങളുടെ പട്ടികയില്‍ ഈ മലയാളിയുണ്ട്. കര്‍മയോഗി ഇ.ശ്രീധരന്റെ ജീവിത കഥ, ജീവിത വിജയത്തിന്റെ പാഠപുസ്തകം, ഇന്ത്യന്‍ റെയില്‍വെമാന്‍ എന്നിങ്ങനെ പുതിയ തലമുറക്കായി ആളുകള്‍ ഈ ജീവിതത്തെ പുസ്തകമായി പകര്‍ത്തി വെച്ചിരിക്കുന്നു. ഐ.ഐ.ടികള്‍ക്ക് ഇദ്ദേഹം ജീവിക്കുന്ന പാഠപുസ്തകമാണല്ലോ. റൂര്‍ക്കി, ഡല്‍ഹി ഐ.ഐ.ടികള്‍ ഡോക്ടര്‍ ഓഫ് സയന്‍സ് പുരസ്‌കാരം നല്‍കി ആദരിച്ചു. 1963 റെയില്‍വെ മിനിസ്റ്റര്‍ അവാര്‍ഡില്‍ തുടങ്ങിയതാണ്. രാജസ്ഥാന്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയും ഡിലിറ്റ് സമ്മാനിച്ചു. 2001ല്‍ പദ്മശ്രീയും 2005ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. ഷെവലിയര്‍ പദവി വന്നത് ഫ്രാന്‍സില്‍നിന്നാണ്. സുസ്ഥിര ഗതാഗതത്തിനുള്ള ഐക്യ രാഷ്ട്രസഭയുടെ ഉന്നത ഉപദേശക സമിതി അംഗം കൂടിയായ ശ്രീധരന് ഭാരത രത്‌ന നല്‍കണമെന്ന് പറഞ്ഞത് മുലായംസിങ് യാദവാണ്- ലക്‌നോ മെട്രോ തറക്കല്ലിടുമ്പോള്‍. തീര്‍ച്ചയായും മോദിയോടൊപ്പം ഇരിക്കാന്‍ യോഗ്യനല്ല ശ്രീധരന്‍. ശ്രീധരന് പ്രവൃത്തിയാണ് പഥ്യം. വാചാടോപങ്ങളല്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ