Video Stories
കെടുകാര്യസ്ഥതക്ക് ജനങ്ങളുടെ മറയോ
കേരളബാങ്ക് രൂപവല്‍കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സഹകരണസ്ഥാപനങ്ങളുടെ കടം എഴുതിത്തള്ളുകയോ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കൊടുത്തുവീട്ടുകയോ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. കെ.എസ്.ഇ.ബിയുടെ മുപ്പതിനായിരത്തിലധികം ജീവനക്കാര്‍ ജീവിതപ്രയാസങ്ങള്‍ സഹിച്ച് നല്‍കിയ 132 കോടി രൂപയുടെ പ്രളയദുരിതാശ്വാസത്തിനുള്ള തുകയും ഒരുവര്‍ഷമായിട്ടും മുന്‍തീരുമാനപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കാതിരുന്നതും ഇടത് ഭരണകൂടത്തിന്റെ ഗൂഢവും നികൃഷ്ടവുമായ സാമ്പത്തികതിരിമറികളെയാണ് വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനസഹകരണബാങ്ക്, 14 ജില്ലാസഹകരണബാങ്കുകള്‍ എന്നിവയെ തമ്മില്‍ലയിപ്പിച്ച് കേരളസഹകരണബാങ്ക് രൂപീകരിക്കാനുള്ള ഇടതുമുന്നണിയുടെ നീക്കത്തിന്റെ മറവിലാണ് റബ്‌കോ ഉള്‍പ്പെടെയുള്ള മൂന്ന് പ്രമുഖ സഹകരണസ്ഥാപനങ്ങളുടെ കടം വീട്ടുന്നതിലേക്ക് എത്തിയത്. റബ്‌കോ, റബര്‍മാര്‍ക്ക്, മാര്‍ക്കറ്റ്‌ഫെഡ് എന്നിവയാണിവ. മൊത്തം 306.75 കോടിരൂപയാണ് സര്‍ക്കാര്‍ വഹിച്ചിരിക്കുന്നത്. ഇതാരുടെ അനുമതിയോടെ ആണെന്ന് വ്യക്തമാക്കേണ്ട ബാധ്യത സര്‍ക്കാരിലെ ഉന്നതര്‍ക്കുണ്ട്.
കേരളബാങ്കിനുവേണ്ടിയുള്ള അന്തിമാനുമതിക്ക് കാത്തിരിക്കുന്ന ഘട്ടത്തില്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനപ്രകാരമാണ് കൂട്ടത്തോടെയുള്ള ഈ കടംവീട്ടല്‍ നടപടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയത്. കണ്ണൂര്‍ ആസ്ഥാനമായുള്ളതും സി.പി.എമ്മിന് നിര്‍ണായകസ്വാധീനമുള്ളതുമായ റബ്‌കോ തടി വ്യവസായ സഹകരണസംഘത്തിനാണ് 138 കോടി രൂപ ആരോടും ആലോചിക്കാതെ സി.പി.എം സര്‍ക്കാര്‍ രായ്ക്കുരാമാനം കൈമാറിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലെ പണം സംസ്ഥാനത്തെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും രോഗികളുടെയുമൊക്ക വകയായി ലഭിച്ചതാണെന്ന സാമാന്യമായ ധാരണയോ അതിനുതക്ക ധാര്‍മികതയോ പാലിക്കാതെയാണ് ഇത്രയും കോടി രൂപ ഖജനാവില്‍നിന്ന് സി.പി.എം ഒളിച്ചുകടത്തിയിരിക്കുന്നത്. ഇത് ജനങ്ങളെയും ജനാധിപത്യസംവിധാനത്തെയും സംബന്ധിച്ച് വലിയ ഞെട്ടലുളവാക്കുന്നതാണ്. പ്രളയദുരിതാശ്വാസത്തിന് കെ.എസ്.ഇ.ബി ജീവനക്കാര്‍ നല്‍കിയ തുകയും ഏതാണ്ടിത്രതന്നെ ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാതെ വകമാറ്റുകയായിരുന്നു. ഇത് കാണിക്കുന്നത് അധികാരം കിട്ടിയാല്‍ പിന്നെ അഞ്ചുകൊല്ലം കഴിയുംവരെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് എന്ത് അരുതായ്മയും ചെയ്യാം എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തത്തെയാണ്.
രാജ്യത്തെ സഹകരണമേഖലയില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്നതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം. ദീര്‍ഘദൃക്കുകളായ നേതാക്കളുടെ ബുദ്ധിയിലും കര്‍മശേഷിയിലുമാണ് ഇത്തരമൊരു കീഴാള പ്രസ്ഥാനത്തിന് കേരളം മുന്‍കയ്യെടുത്തതും അതീ കാണുന്ന രീതിയിലേക്ക് വളര്‍ന്ന് പന്തലിച്ചതും. സംസ്ഥാനതലത്തിനും ജില്ലാതലത്തിനും പുറമെ പ്രാഥമികതലങ്ങളിലും പ്രവര്‍ത്തിക്കുന്ന വിപുലമായ സഹകരണശൃംഖലയാണ് ഇന്ന് നമുക്കുള്ളത്. ഇതിനെയാണ് പൊതുമേഖലാബാങ്കുകളുടെ രീതിയിലേക്ക് ഇടതുമുന്നണി സര്‍ക്കാര്‍ കേരളബാങ്ക് എന്ന പേരില്‍ മാറ്റിയിരിക്കുന്നത്. റിസര്‍വ ് ബാങ്ക് അതിന്റെ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും മുഖേനയാണ് പുതിയ ബാങ്കുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കുന്നത്. ഇത്ര കോടിയുടെ ആസ്തി, കിട്ടാക്കടത്തിന്റെ അളവ്, കോര്‍ബാങ്കിംഗ് സംവിധാനം, അംഗബാങ്കുകളുടെ ജനാധിപത്യരീതിയിലുള്ള അനുമതിയും കൈമാറ്റവും, ജീവനക്കാരുടെ വിന്യാസം തുടങ്ങിയവയാണ് റിസര്‍വ ്ബാങ്ക് ഇതിനായി മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍. എന്നാല്‍ മേല്‍പറഞ്ഞതില്‍ മിക്കതും പൂര്‍ത്തീകരിക്കാന്‍ തടസ്സം നേരിടുമെന്ന് മനസ്സിലാക്കിയ ഇടതുമുന്നണി അനാവശ്യമായ വാശിയില്‍ എങ്ങനെയും കേരളബാങ്ക് രൂപീകരിക്കണമെന്ന നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു. അതാണ് മേല്‍പരാമര്‍ശിച്ച രീതിയിലുള്ള തുക അനര്‍ഹമായി വകമാറ്റുന്നതിലേക്ക് ചെന്നെത്തിച്ചത്.
റബ്‌കോ പൂര്‍ണമായും സി.പി.എമ്മിന് ഭരണസ്വാധീനമുള്ളതാണെന്നതാണ് അതിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടിക്കണക്കിന് രൂപ ഒറ്റയടിക്ക് ഒരു ഉപാധിയുമില്ലാതെ കൊടുക്കാനുള്ള നിദാനം. റബര്‍ തടികൊണ്ടുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഇവിടെ 138 കോടി രൂപ കടം വരാനിടയായത് അനര്‍ഹമായി വേണ്ടപ്പെട്ടവര്‍ക്ക് അനുവദിച്ച തുകയായാണ്. സി.പി.എമ്മുകാരും അവരുടെ കുടുംബാംഗങ്ങളും മറ്റുമാണ് ഈ നഷ്ടത്തിന്റെ കാരണക്കാരെന്നിരിക്കെ എന്തിനാണ് ഖജനാവില്‍നിന്ന് ആ തുക കൊടുത്തുതീര്‍ത്തത്. ഇതിന് എന്ത് മാനദണ്ഡമാണ് സര്‍ക്കാരിനുമുന്നിലുള്ളത് എന്ന് സി.പി.എം വ്യക്തമാക്കണം. കള്ളത്തരം കയ്യോടെ പിടികൂടപ്പെട്ടതോടെ ഉപാധികളോടെയാണ് തുക കൈമാറിയതെന്നാണ് സഹകരണവകുപ്പുമന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ്‌ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. കെ.എസ്.ഇ.ബി തുക വകമാറ്റിയ വിഷയത്തിലും ഇതേപോലെ തട്ടിപ്പ് പുറത്തായതോടെയാണ് വൈദ്യുതിബോര്‍ഡും മന്ത്രി എം.എം മണിയും എന്നാല്‍പിന്നെ തുക മുഖ്യമന്ത്രിക്ക് ഇന്നുതന്നെ കൈമാറാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചതും തുക കൈമാറിയതും. വിവരാവകാശപ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതും സര്‍ക്കാരും ബോര്‍ഡും പിടിക്കപ്പെട്ടതും. റബ്‌കോയുടെ കാര്യത്തില്‍ തുക തിരിച്ചുപിടിക്കാനായി ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണെന്നാണ് കഴിഞ്ഞദിവസം അതില്ലെന്ന് പറഞ്ഞ മന്ത്രി കടകംപള്ളിയുടെ മലക്കം മറിച്ചില്‍.
സി.പി.എം അനുകൂല സ്ഥാപനങ്ങള്‍ക്കുപുറമെ ജില്ലാബാങ്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും സര്‍്ക്കാര്‍ ഇടപെട്ട് തിരുത്തലുകള്‍ വരുത്തുകയും വന്‍തുകക്കുള്ള പല കിട്ടാക്കടങ്ങളും എഴുതിത്തള്ളിയതായുമാണ് പുതിയ വിവരം. ഇത് പകല്‍കൊള്ളയാണെന്ന് മാത്രമല്ല, പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടതുമാണ്. കാട്ടിലെ തടി, തേവരുടെ ആന എന്ന അവസ്ഥയിലാകരുത് പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നവരാരായാലും സമൂഹത്തോട് പുലര്‍ത്തേണ്ട ഉത്തരവാദിത്തം. നിര്‍ഭാഗ്യവശാല്‍ പിണറായിവിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതലിങ്ങോട്ടെടുത്താല്‍ പൊതുപണം എങ്ങനെയെല്ലാം അനധികൃതനിയമനങ്ങള്‍ നടത്തിയും തസ്തികകള്‍ സൃഷ്ടിച്ചും വകമാറ്റിയും മറ്റും ധൂര്‍ത്തടിക്കാമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. തൊഴിലാളികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിനും പിണറായിസര്‍ക്കാരിനും ജനം കണക്ക് ചോദിച്ചുതുടങ്ങിയിട്ടും ഇനിയുമവര്‍ പാഠം പഠിക്കുന്നില്ലെന്നതാണ് ജനങ്ങള്‍ക്കുള്ള വലിയപാഠം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ