Video Stories
കോച്ച് ഫാക്ടറി: കേന്ദ്രം ആശങ്ക നീക്കണം
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2008ലെ ബജറ്റില്‍ പ്രഖ്യാപിക്കുകയും അഞ്ചു കൊല്ലം മുമ്പ് 2012 ഫെബ്രുവരി 21ന് ശിലാസ്ഥാപനം നടത്തുകയും ചെയ്ത പാലക്കാട്ടെ നിര്‍ദിഷ്ട റെയില്‍വെകോച്ച് ഫാക്ടറിയെ ജനനത്തിന് മുമ്പേ ഞെക്കിക്കൊല്ലാനുള്ള കഠിന ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ് കേന്ദ്രത്തിലെ മോദി ഭരണകൂടം. കേന്ദ്ര സര്‍ക്കാരിനെതിരെ പല തവണ ഇതിനായി പ്രക്ഷോഭം നടത്തിയ ബി.ജെ.പിയും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ സി.പി.എം പ്രതിനിധിയും ഈ സാഹചര്യത്തില്‍ പരസ്പരം വിഴുപ്പലക്കി തടിതപ്പുന്ന കൗതുകകരമായ കാഴ്ചയാണ് അടുത്ത ദിവസങ്ങളിലായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വാഗ്ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ മൂലമാണ് ഊര്‍ധ്വന്‍ വലിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്. പൊതുമേഖലയില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ തയ്യാറല്ലെന്ന നയമാണ് കമ്പനിക്ക് തടസ്സമായി നിലനില്‍ക്കുന്നത്. ഇത് തരണം ചെയ്യാന്‍ പലവിധ മാര്‍ഗങ്ങള്‍ റെയില്‍വെയും മറ്റും ആലോചിച്ചുവരുന്നതിനിടെ കോച്ച് ഫാക്ടറി ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ സോനാപേട്ടിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്തുതന്നെ സംസ്ഥാനസര്‍ക്കാര്‍ ഫാക്ടറിക്കായി പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയില്‍ 324 ഏക്കര്‍ റവന്യൂഭൂമി ഏറ്റെടുക്കുകയുണ്ടായി. ഏറ്റെടുത്ത സ്ഥലത്ത് അതിര്‍ത്തി നിര്‍ണയിച്ച് മതില്‍കെട്ടുകയും നിര്‍മാണത്തിനായി കാത്തിരിക്കുകയുമായിരുന്നു കേരളം. 900 ഏക്കര്‍ എന്ന നിബന്ധനയുടെ ബുദ്ധിമുട്ട് ബോധ്യപ്പെടുത്തിയതനുസരിച്ച് 460 ഏക്കറില്‍ പദ്ധതി നടപ്പാക്കാന്‍ യു.പി.എ സര്‍ക്കാര്‍ തയ്യാറായതാണ് നാലു വര്‍ഷത്തിനു ശേഷം മരവിച്ചുകിടന്ന പദ്ധതി പുനരുജ്ജീവനത്തിന് സാധ്യമായത്. കേന്ദ്ര പൊതു മേഖലാസ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) കരാറേറ്റെടുക്കാന്‍ ഒരു ഘട്ടത്തില്‍ തയ്യാറായതുമാണ്.
പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാകാവുന്ന പദ്ധതി കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും വ്യവസായ രംഗത്ത് ഉണര്‍വിനും കാരണമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാം. പൊതുമേഖലയില്‍ ശതകോടികള്‍ മുടക്കുന്നത് പ്രായോഗികമല്ലെങ്കില്‍ സ്വകാര്യ-പൊതുമേഖലയുടെ സംയുക്ത സംരംഭമായി സ്ഥാപനം യാഥാര്‍ഥ്യമാക്കണമെന്നാണ് യു.പി.എ സര്‍ക്കാര്‍ അവസാന കാലത്ത് മുന്നോട്ടുവെച്ച നിര്‍ദേശം. ഇതിനുള്ള സാധ്യത ആരായുകയും നിര്‍മാണം തുടങ്ങുകയും ചെയ്യേണ്ട കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ കേരളത്തോട് പതിവു വൈരാഗ്യം കാണിക്കുന്നതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
സ്വകാര്യപങ്കാളിത്തത്തിന് തയ്യാറായി ചിലര്‍ ഇപ്പോള്‍ തയ്യാറായിട്ടുണ്ടെന്നാണ് സ്ഥലം എം.പി എം.ബി രാജേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ കേന്ദ്രം എന്തുകൊണ്ട് ഇക്കാര്യത്തില്‍ മുന്നോട്ടുവരുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പി നടത്തിയ കുറ്റാരോപണവും കേരളത്തിന് നല്‍കിയ വാഗ്ദാനവുമായിരുന്നു കോച്ച് ഫാക്ടറി എന്ന് ആ പാര്‍ട്ടിക്കാര്‍ പോലും സൗകര്യപൂര്‍വം മറക്കുകയാണിപ്പോള്‍. കഴിഞ്ഞ ഏതാനും ബജറ്റുകളിലായി പേരിനു മാത്രം തുക മാറ്റിവെച്ച് കേരളീയരെ അപമാനിക്കുകയായിരുന്നു കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നത്. റെയില്‍വെയെ തന്നെ സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനുള്ള തകൃതിയായ നീക്കവും നടക്കുന്നു.
അടുത്തിടെയാണ് ബി.ജെ.പിയുടെ ദേശീയാധ്യക്ഷന്‍ അമിത്ഷാ തിരുവനന്തപുരത്ത് വന്ന് കേരളം ഏതുവിധേനയും പിടിച്ചെടുക്കണമെന്ന ്പാര്‍ട്ടി നേതാക്കളോട് കര്‍ശനമായി നിര്‍ദേശിച്ചത്. എന്നാല്‍ വൈരുധ്യമെന്നുപറയട്ടെ, കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളൊന്നൊന്നാകെ സ്വകാര്യ മേഖലക്ക് വില്‍ക്കാനുള്ള നീക്കമാണ് അതേ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട് -പൊള്ളാച്ചി ലൈനിലടക്കം കേരളത്തില്‍ പത്തോളം സര്‍വീസുകള്‍ അടുത്തിടെയാണ് നിര്‍ത്തലാക്കിയത്. പാലക്കാട്ടെ തന്നെ പ്രതിരോധ സ്ഥാപനമായ ബെമ്ല്‍, കഞ്ചിക്കോട്ടെ ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് എന്നിവ ഏതുസമയവും വില്‍ക്കാമെന്ന അവസ്ഥയാണ്.
ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് താഴിട്ടിട്ട് വര്‍ഷങ്ങളായി. എറണാകുളത്തെ എച്ച്.ഐ.എല്ലും ബിനാനി സിങ്കും റെയര്‍ എര്‍ത്തും എഫ്.എ.സി.ടിയുമെല്ലാം മോദി ഭരണത്തിന്‍ കീഴില്‍ നിലനില്‍പിന് കേഴുകയാണ്. സ്വകാര്യ കുത്തക വ്യവസായികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ബാങ്ക് വായ്പകളും വാരിക്കോരി നല്‍കുകയും അവയെല്ലാം വാങ്ങിയെടുത്ത ശേഷം നാടുവിടുകയും ചെയ്യുന്ന ബി.ജെ.പി എം.പി വിജയ് മല്യയെപോലുള്ളവരുടെ കാലത്ത് രാജ്യത്തെ സാധാരണക്കാരുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊതുമേഖല ആവശ്യമില്ല എന്നിടത്താണ് മോദിയും കൂട്ടരും ചെന്നെത്തിയിരിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ കാലത്താണ് രാജ്യത്തിന്റെ വ്യവസായ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 7.4ല്‍ നിന്ന് 5.2 ലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. നോട്ടു നിരോധനം പോലുള്ള ധനകാര്യ മണ്ടത്തരങ്ങള്‍ ഇതിന് ആക്കം കൂട്ടി.
1985ല്‍ അന്ന് കേന്ദ്രം പ്രഖ്യാപിച്ച കോച്ച്ഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് മാറ്റിയതിനെതിരെ അന്നത്തെ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പഞ്ചാബ് മോഡല്‍ എന്ന പേരിലുള്ള വിവാദ പ്രസംഗം അദ്ദേഹത്തിന്റെ രാജിയിലേക്ക് വരെ എത്തിയതാണ്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തീവ്രവാദം വേണ്ടിവരുമെന്ന ധ്വനിയിലുള്ള പരാമര്‍ശമാണ് കേസിനാസ്പദമായത്. കേരളത്തിലേക്ക് അതിനുശേഷം ഒരു ഡസനിലധികം കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ അനുവദിക്കപ്പെട്ടുവെന്നതു വസ്തുതയാണ്. എങ്കിലും കോച്ച് ഫാക്ടറി ഇന്നും വിളിപ്പാടകലെ നില്‍ക്കുന്നു. ഇതിനായി സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികളും ജനതയുമൊന്നാകെ ശബ്ദമുയര്‍ത്തേണ്ട ഘട്ടമാണിത്. ഇതിന് ബാധ്യതപ്പെട്ട ജനപ്രതിനിധികളും സംസ്ഥാന ഭരണകൂടവും കരയുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്ത് ഒളിച്ചോടിയിട്ട് കാര്യമില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ