Connect with us

Video Stories

അണപൊട്ടുന്ന ജനരോഷം

Published

on


തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംസ്ഥാനം പ്രളയദുരന്തത്തിനും വ്യാപകമായ ഉരുള്‍പൊട്ടലിനും വിധേയമായിരിക്കയാണ്. കഴിഞ്ഞവര്‍ഷമുണ്ടായ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കേരളം നേരിട്ട കൊടിയ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ സംസ്ഥാന ഭരണകൂടം വലിയ തോതിലുള്ള നടപടികള്‍ക്കിറങ്ങുകയാണെന്നാണ് അന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടതും ജനങ്ങള്‍ക്ക് വലിയ വായില്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയതും. 2018 ആഗസ്തിലുണ്ടായ പ്രളയത്തിലും അണക്കെട്ടുകള്‍ തുറന്നുവിട്ടതുമൂലവും അഞ്ഞൂറോളം പേര്‍ക്കാണ് ജീവന്‍ ബലികൊടുക്കേണ്ടിവന്നത്. അര ലക്ഷത്തോളം കോടി രൂപയുടെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത്തവണയും അതേസമയത്തുണ്ടായ മഴയും ഉരുള്‍പൊട്ടലുകളും താരതമ്യേന വടക്കന്‍ ജില്ലകളെ വലിയ ദുരന്തത്തില്‍ അകപ്പെടുത്തി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ മലയിടിച്ചിലില്‍ അറുപതോളം പേരാണ് മരണമടഞ്ഞത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‍പതോളംപേര്‍ക്കും ജീവന്‍ വെടിയേണ്ടിവന്നു. മൂന്നു ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇവര്‍ക്കെല്ലാം സഹായമെത്തിച്ചത് നൗഷാദിനെ പോലുള്ള സുമനസ്‌കരാണ്. രണ്ടു വര്‍ഷത്തിനകം ഇരുപതിനായിരം കോടിയുടെ നാശം കൃഷിയുടെയും മൃഗങ്ങളുടെയും കാര്യത്തിലുണ്ടായെന്നാണ് കണക്ക്. രാജ്യത്തുതന്നെ ഒന്നാം സ്ഥാനമാണിത്. ഉരുള്‍പൊട്ടലില്‍ പതിനാറു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനുമുമ്പേ തിരച്ചില്‍ അവസാനിപ്പിച്ചു.
ഇവിടെയൊരു സര്‍ക്കാരേയില്ലെന്ന് തോന്നിപ്പിക്കുന്ന രീതിയാണ് പ്രളയങ്ങളുടെ കാര്യത്തിലുണ്ടായതെങ്കില്‍, ഭരണഘടനാസ്ഥാപനമായ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കാര്യത്തില്‍ അടുത്തിടെ പുറത്തായത് സര്‍ക്കാരിലെയും ഭരണകക്ഷികളിലെയുംപെട്ടവര്‍ നടത്തിയ വ്യാപകമായ ജോലി തട്ടിപ്പാണ്. മധ്യപ്രദേശിലെ വ്യാപം തട്ടിപ്പിനെ വെല്ലുന്നതാണ് സംസ്ഥാനത്തേതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതിനൊക്കെ എതിരായ വന്‍ ജനരോഷമാണ് ഇന്നലെ രാവിലെ മുതല്‍ ദിവസം മുഴുവന്‍ നീണ്ട രാപ്പകല്‍സമരത്തിലൂടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയത്തെതുടര്‍ന്ന് വയനാട്ടിലെയും പാലാ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് കോട്ടയത്തെയും സമരങ്ങള്‍ മാറ്റിവെച്ചെങ്കിലും മറ്റന്നാളത്തെ തൃശൂരിലേതൊഴികെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അഭൂതപൂര്‍വമായ പ്രവര്‍ത്തക പങ്കാളിത്തമാണ് ഇവയില്‍ ദശ്യമായത്. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത് അക്രമ സമരങ്ങളിലൂടെയല്ലെന്നും സമാധാനപരമായ ജനകീയ പരിപാടികളിലൂടെയാണെന്നും തിരിച്ചറിയുന്ന ഐക്യജനാധിപത്യമുന്നണിയുടെ രാപ്പകല്‍ സമരം ജനങ്ങളുടെ ഹൃദയസ്പന്ദനം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതായി മാറി. ഇരുളില്‍ ജനങ്ങളുടെ കാവല്‍ഭടന്മാരായി ഉണര്‍ന്നിരുന്നവര്‍ ജനസേവനത്തിന്റെ ഉത്തമമാതൃകയായി.
കമ്യൂണിസ്റ്റുകള്‍ക്ക് അക്രമസമരം നടത്താനല്ലാതെ ഭരിക്കാനറിയില്ലെന്ന് പറഞ്ഞത് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ്. പശ്ചിമബംഗാളിനെയും കേരളത്തെയും സംബന്ധിച്ചും അങ്ങനെതന്നെയാണെന്നതാണ് ചരിത്രവും വര്‍ത്തമാനവും. അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് മാത്രമല്ല, അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ക്രമസമാധാനസംവിധാനങ്ങള്‍കൊണ്ട് ദ്രോഹിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കഴിഞ്ഞമൂന്നു കൊല്ലമായി ചെയ്തുകൊണ്ടിരിക്കുന്നത്. മഹാപ്രളയം സംഭവിച്ചത് പ്രകൃതിയുടെ മേലുള്ള അനാശ്യമായ മനുഷ്യ ക്കൈകടത്തല്‍ കാരണമാണെങ്കില്‍ കഴിഞ്ഞ വര്‍ഷം നിരവധി മരണങ്ങള്‍ക്കും കോടികളുടെ കൃഷി, സ്വത്തുനാശത്തിനിടയാക്കിയത് അണക്കെട്ടുകളും മറ്റും കൈകാര്യം ചെയ്തതിലെ ഭരണകൂട വീഴ്ച മൂലമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി സാക്ഷ്യപ്പെടുത്തിയതാണ്.
പ്രളയ ബാധിത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുവേണ്ടി കുറെ വാര്‍ത്താസമ്മേളനങ്ങളും വിദേശ പര്യടനങ്ങളും നടത്തിയെന്നതൊഴിച്ചാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. ദുരന്തമുണ്ടായ പ്രദേശങ്ങളിലെ വനഭൂമികള്‍ കയ്യേറിയത് ഭരണകക്ഷിയുടെ ഉത്തരവാദിത്തപ്പെട്ടവരാണ്. പ്രളയബാധിതരുടെ പുനരധിവാസത്തിന് യാതൊന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പറയുന്നത് ദുരന്തബാധിത പ്രദേശങ്ങളിലെ മനുഷ്യര്‍ തന്നെയാണ്. വീടും പുരയിടവും കൃഷിയും കൃഷിയിടവും ഒലിച്ചുപോയതോടെ ജീവന്‍ മാത്രം കൈയില്‍പിടിച്ച് നാളുകളെണ്ണിക്കഴിയേണ്ടിവരികയാണ് കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഈ നിമിഷവും. പല കുടുംബങ്ങളും കുഞ്ഞുകുട്ടി-വൃദ്ധ പരാധീനതകളുമായി സാമ്പത്തിക മാന്ദ്യത്തില്‍ വരുമാനം നിലച്ച് വാടക വീടുകളില്‍ കഴിയുന്നു. ജനങ്ങളുടെ സംഭാവനപ്പണത്തില്‍നിന്ന് ചെറിയൊരംശം എടുത്തുകൊടുത്തുവെന്നല്ലാതെ കേന്ദ്ര വിഹിതംപോലും ഒരു വര്‍ഷം കഴിഞ്ഞിട്ടും വിതരണം ചെയ്യാനായിട്ടില്ല. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ച നഷ്ട പരിഹാരത്തുക മുഴുവന്‍ വിതരണം ചെയ്യാമെന്ന ്‌സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നെങ്കിലും ഇപ്പോഴുമത് പൂര്‍ത്തിയായിട്ടില്ല.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് ആളെ റിക്രൂട്ട്‌ചെയ്യുന്ന പി.എസ്.സിയെ ‘കോപ്പിയെസ്സി’ ആക്കിയതാണ് മറ്റൊരു സര്‍ക്കാര്‍വക ദുരന്തം. സി.പി.എം അനുഭാവികളും എസ്.എഫ്.ഐക്കാരും പി.എസ്.സിയുടെ മഹനീയമായ റിക്രൂട്ടിംഗ് സംവിധാനത്തെ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കുള്ള കേന്ദ്രമാക്കിയത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ നീറുന്ന നോവാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കുട്ടിസഖാക്കളുടെ കത്തിക്കുത്തില്ലായിരുന്നുവെങ്കില്‍ പൊലീസ് അടക്കമുള്ള സര്‍ക്കാര്‍വകുപ്പുകളില്‍ കൊടും ക്രിമിനലുകള്‍ കയറിപ്പറ്റി ജനതയുടെ മുകളില്‍ തീരാഭാരമായി മാറുമെന്നാണ് കോപ്പിയടി സംഭവത്തിലൂടെ വെളിപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷിക്കില്ലെന്ന പരസ്യമായി പറഞ്ഞ മുഖ്യമന്ത്രിക്ക് വിജിലന്‍സ് അന്വേഷണത്തിലൂടെ സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടിവന്നു. മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന ഐ.എ.എസ്സുകാരന്‍ ശ്രീറാം വെങ്കിട്ടരാമന്റേതുപോലെ ഇവയിലൊക്കെ പ്രതികള്‍ ശിക്ഷിക്കപ്പെടുമോ എന്ന് കണ്ടുതന്നെ അറിയണം. വിശ്വാസ സംരക്ഷണത്തിലെ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ഇരട്ടത്താപ്പടക്കമുള്ള വിഷയങ്ങള്‍ തുറന്നുകാട്ടപ്പെട്ട രാപ്പകല്‍ സമരത്തിന്റെ താക്കീത് അവഗണിക്കാനാണ് ഭാവമെങ്കില്‍ ഇടതുപക്ഷത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകും സംഭവിക്കാനിരിക്കുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.