Video Stories
പ്രതിപക്ഷമില്ലാതെ രാജ്യം ഭരിക്കാനോ
കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളിലൊരാളും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി.ചിദംബരത്തിനുപിറകെ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി.കെ ശിവകുമാറിനെകൂടി കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സി അറസ്റ്റു ചെയ്തതോടെ കേന്ദ്ര സര്‍ക്കാരിന്റെ കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള ഗൂഢവഴികളാണ് തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. നാലുദിവസം മുമ്പ് ഡല്‍ഹിയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. ചിദംബരത്തിനെതിരെ സര്‍ക്കാര്‍ ചുമത്തിയത് നിഴല്‍ കമ്പനിയുമായ ബന്ധപ്പെട്ട വ്യാജ തട്ടിപ്പുകേസാണെങ്കില്‍ ശിവകുമാറിനെതിരെ പ്രയോഗിച്ചിരിക്കുന്നത് കള്ളപ്പണവുമായി ബന്ധപ്പെട്ട ആരോപണമാണ്. രണ്ടിലും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കാര്യമായൊരു തെളിവും ലഭിച്ചിട്ടില്ല എന്നതാണ് കൗതുകകരമായ വസ്തുത. കോടതിയില്‍ നിരന്തരം കയറ്റി കസ്റ്റഡിയില്‍ വാങ്ങുക മാത്രമാണ് ചിദംബരത്തിന്റെ കാര്യത്തില്‍ നടന്നുവരുന്നത്. ഇന്നലെ മൂന്നാം തവണ അദ്ദേഹത്തെ അന്വേഷണത്തിന്റെ ഭാഗമാണെന്നുവരുത്തി കസ്റ്റഡി നീട്ടിവാങ്ങിയിരിക്കുകയാണ്. അതിനിടെയാണ് അപ്രതീക്ഷിതമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവിലേക്ക് വാള്‍ തിരിച്ചുവെച്ചിരിക്കുന്നത്.
പകപോക്കല്‍ രാഷ്ട്രീയമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനമാണ് ഇരുവരുടെയും കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട്. രണ്ടിലും ഒരു തെളിവും ഹാജരാക്കാന്‍ ഏജന്‍സികള്‍ക്ക് ഇനിയുമായിട്ടില്ല. തെറ്റായി യാതൊന്നും ചെയ്തിട്ടില്ലെന്ന് അറസ്റ്റിന് തൊട്ടുമുമ്പ് ശിവകുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ നിരവധി പ്രവര്‍ത്തകരുടെ പ്രതിഷേധം വകവെക്കാതെയാണ് ഡല്‍ഹിയില്‍ ശിവകുമാറിനെ ദേഹപരിശോധനക്ക് കൊണ്ടുപോയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനും മതേതര സര്‍ക്കാര്‍ രൂപീകരണത്തിനും മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചിരുന്ന തന്ത്രജ്ഞനായ നേതാവാണ് ശിവകുമാര്‍. ഗുജറാത്തിലെ രാജ്യസഭാതെരഞ്ഞെടുപ്പു കാലത്ത് അവിടുത്തെ കോണ്‍ഗ്രസ് സാമാജികരെ കര്‍ണാടകയിലേക്ക് കൊണ്ടുവന്ന് പാര്‍പ്പിച്ചതും ഇദ്ദേഹമാണ്. ബി.ജെ.പിയുടെ നിരന്തര സമ്മര്‍ദത്തിലും തന്ത്രത്തിലുംവീണ് ഏതാനും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കഴിഞ്ഞമാസം കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ടപ്പോഴും ശിവകുമാറായിരുന്നു ബി.ജെ.പിയുടെ #ോര്‍മാനേജരായി പ്രവര്‍ത്തിച്ചത്. മുംബൈയില്‍ രഹസ്യമായി പാര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരെ നേരില്‍ കാണാനും ശിവകുമാര്‍ സധൈര്യം മുന്നോട്ടുവന്നു. അവിടെവെച്ച് അദ്ദേഹത്തെ ബി.ജെ.പി സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തു. അവിടെയൊക്കെ ബി.ജെ.പിയുടെ കണ്ണിലെ കരടായാണ് ശിവകുമാറിനെ ബി.ജെ.പിയും അമിത്ഷാ അടക്കമുള്ള നേതൃത്വവും കണ്ടത്. തെക്കേ ഇന്ത്യയില്‍ ഏതുവിധേനയും വേരുറപ്പിക്കണമെന്ന ലക്ഷ്യത്തിലാണ് ബി.ജെ.പി. കര്‍ണാടകയില്‍ മാത്രമാണ് കുറച്ചെങ്കിലും അതിനുതക്കമുള്ള അന്തരീക്ഷമുള്ളത്. രാജ്യസഭാവിപ്പ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയുടെ അപ്പക്കഷണത്തിനു പിന്നാലെ ചേക്കേറിയപ്പോഴും ശിവകുമാറിനെപോലുള്ള നേതാക്കള്‍ തരിമ്പും വഴങ്ങാതെ നിലയുറപ്പിച്ചതാണ് സത്യത്തില്‍ മോദിയെയും അമിത്ഷായെയും ചൊടിപ്പിച്ചിരിക്കുന്നത്. ചിദംബരത്തിന്റെ വീടിന്റെ മതില്‍ ചാടിക്കടന്ന് അറസ്റ്റ്‌ചെയ്തത് അടിയന്തിരാവസ്ഥാകാലത്തുപോലും നടക്കാത്തതാണ്. ഇതിനുപിന്നില്‍ മോദി നിയോഗിച്ച പിണിയാളുകളായ ഉദ്യോഗസ്ഥരാണെന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.
സാമ്പത്തികമായി രാജ്യം കൂപ്പുകുത്തിക്കൊണ്ടിരിക്കവെ അതിനെതിരെ നിരന്തരം പ്രസ്താവന പുറപ്പെടുവിക്കുകയും മോദി സര്‍ക്കാരിന്റെ വീഴ്ചകളോരോന്നും തുറന്നുകാട്ടുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെ രാഷ്ട്രീയമായി നാമാവശേഷമാക്കുക എന്ന തന്ത്രം മോദിയും കൂട്ടരും പയറ്റാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അവഹേളിക്കുന്ന വിശേഷണപദങ്ങളുപയോഗിച്ച മോദി കള്ളക്കേസുമായി അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് റോബര്‍ട്ട്‌വാദ്രക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുന്നതും നാം കണ്ടു. കേസുകളെന്തായിരുന്നാലും അവയെല്ലാം കോടതികളുടെ സൂക്ഷ്മപരിശോധനകളില്‍ തെളിയിക്കപ്പെടേണ്ടതും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടവരുമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവന്നരുന്ന കള്ളപ്പണം, കൊലപാതകം അടക്കമുള്ള കേസുകളിലൊന്നും ഈ നിലപാടല്ല മോദി സര്‍ക്കാരിന്റെ ഏജന്‍സികള്‍ ഏറ്റെടുത്തുനടത്തുന്നത്. ആന്ധ്രയിലെയും ഗോവയിലെയും മണിപ്പൂരിലെയും അരുണാചലിലെയുമൊക്കെ കോണ്‍ഗ്രസ്, ടി.ഡി.പി നേതാക്കളെ രായ്ക്കുരാമാനമാണ് ബി.ജെ.പി അടര്‍ത്തിയെടുത്തത്. അവരില്‍ പലര്‍ക്കുമെതിരെ തെരഞ്ഞെടുപ്പിനുമുമ്പ് ചാര്‍ജ് ചെയ്ത കേസുകളോരോന്നും ബി.ജെ.പിയിലെത്തിയതോടെ ഒഴിവാക്കിക്കൊടുത്തത് മോദി സര്‍ക്കാരിന്റെ വിദ്വേഷ-പകപോക്കല്‍ രാഷ്ട്രീയത്തിനുള്ള തെളിവാണ്. കര്‍ണാടക മുഖ്യമന്ത്രിയായി മൂന്നാം തവണ അധികാരമേറ്റ ബി.എസ് യെദിയൂരപ്പക്കെതിരെ കോടികളുടെ കള്ളപ്പണ ആരോപണമാണ് നിലനില്‍ക്കുന്നത്. ഖനി മാഫിയയുമായി ചേര്‍ന്ന് കോടികള്‍ കരസ്ഥമാക്കിയ ഈ നേതാവിനെ മുഖ്യമന്ത്രി പദവിയിലിരുത്തിയാണ് ചിദംബരത്തെയും ശിവകുമാറിനെയും പോലുള്ളവരെ മോദി സര്‍ക്കാര്‍ ഇരുമ്പഴിക്കുള്ളിലാക്കാന്‍ നോക്കുന്നതെന്നത് എത്ര വിചിത്രമാണ്. അമിത്ഷാ ഡയറക്ടറായ ഗുജറാത്തിലെ സഹകരണബാങ്ക് നോട്ടുനിരോധന കാലത്ത് നടത്തിയ കോടികളുടെ കള്ളപ്പണം വെളുപ്പിക്കലിനെതിരെ നടപടിയൊന്നുമില്ല. ബി.ജെ.പി അധ്യക്ഷന്‍കൂടിയായ അമിത്ഷാ ആഭ്യന്തര വകുപ്പ് ഏറ്റെടുത്തത് ഇതുപോലുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണെന്ന് ശരിവെക്കുന്ന തരത്തിലുള്ള നടപടികളാണ ്‌രാജ്യത്തിന്ന് ഓരോനിമിഷവും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എഴുപതു വര്‍ഷത്തെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലൊരിക്കലും ഇതുപോലൊരു വൈരനിര്യാതന ഭരണകൂടം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിനെയും മതന്യൂനപക്ഷ മതേതര വിഭാഗങ്ങളെയും മാത്രമല്ല, രാജ്യത്തെ സകലമാന ജനവിഭാഗങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തുകയും നേതാക്കളെ ഒന്നൊന്നായി അഴിക്കുള്ളിലാക്കുകയും ചെയ്താല്‍ ശിഷ്ടകാലം സ്വസ്ഥമായി ഭരിക്കാമെന്ന മിഥ്യാബോധമായിരിക്കാം മോദിയെയും അമിത്ഷായെയും അവരെ നയിക്കുന്ന മോഹന്‍ ഭഗവത്തുമാരുടെയും മിഥ്യാബോധം. എന്നാല്‍ ഇന്ത്യ ആരുടെയും തറവാട്ടു സ്വത്തല്ലെന്നും ഇവിടെ ജീവിച്ച് പോരാടിമരിച്ച മഹാന്മാരുടെയും എണ്ണമറ്റ സ്വാതന്ത്ര്യസേനാനികളുടെയും സാധാരണക്കാരുടെയും ചോരയുടെ മണമാണ് നാടിനുള്ളതെന്നും ആരും മറക്കരുത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ