Video Stories
നാഥുറാമുമാര്‍ വീണ്ടും തോക്ക് ചൂണ്ടുമ്പോള്‍
‘സൂര്യപ്രകാശത്തേക്കാള്‍ ഒരുലക്ഷമെങ്കിലും ഇരട്ടിയുള്ള ആ മഹാസത്യത്തിന്റെ അവര്‍ണനീയമായ തേജസ്സിനെപ്പറ്റി യാതൊരുരൂപവും തരാന്‍ കഴിയുന്നതല്ല, എനിക്ക് കാണാന്‍കഴിഞ്ഞ സത്യത്തിന്റെ നേരിയ മിന്നലാട്ടങ്ങള്‍..അഹിംസയുടെ സമ്പൂര്‍ണ സാക്ഷാത്കാരത്തിനുശേഷമേ സത്യത്തിന്റെ സമഗ്രദര്‍ശനം സാധ്യമാകൂ.’ ദൈവത്തെയും സത്യത്തെയും അഹിംസയെക്കുറിച്ചുമുള്ള മഹാത്മാഗാന്ധിയുടെ ദര്‍ശനം സ്ഫുരിക്കുന്നതാണ് ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍’ എന്ന ആത്മകഥയിലെ അഗ്നിസ്ഫുലിംഗമാര്‍ന്ന മേല്‍വാചകങ്ങള്‍. കീഴാളരെയും ന്യൂനപക്ഷങ്ങളെയും വ്യതിരിക്തതകളെയും അടിച്ചമര്‍ത്തുകയും അടിച്ചുകൊല്ലുകയും ചെയ്യുന്ന ഹിംസയുടെ ഇന്നിന്റെ ഇന്ത്യയെക്കുറിച്ചോര്‍ക്കുമ്പോള്‍ രാഷ്ട്രപിതാവിന്റെ വാക്കുകള്‍ക്ക് മറ്റെന്നത്തേക്കാളേറെ പ്രസക്തി കൈവന്നിരിക്കുന്നു. സത്യവും അഹിംസയും തന്നെയാണ് ദൈവമെന്ന് വിശ്വസിക്കുകയും അതിനായി സ്വജീവന്‍മറന്ന് അഹോരാത്രം പോരാടുകയുംചെയ്ത ഭൂലോകംകണ്ട അപൂര്‍വമനുഷ്യസ്‌നേഹിയുടെ ജന്മദിനത്തിന് ഇന്ന് 150വര്‍ഷം തികയുമ്പോള്‍ നാമുള്‍പ്പെടെയുള്ള ഓരോമനുഷ്യരും ആ മഹാമനീഷിയുടെ ആശയാദര്‍ശങ്ങളെ വാരിപ്പുണരാന്‍ മുമ്പെന്നത്തേക്കാളുപരി കടമപ്പെട്ടിരിക്കുന്നു.
ഇന്ത്യയുടെ മാത്രമല്ല, മുഴുവന്‍ മനുഷ്യരുടെയും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യത്തിനാണ് മഹാത്മാഗാന്ധി എന്ന മാനവസ്‌നേഹി പറഞ്ഞതും പോരാടിയുമെന്നത് തെളിമയാര്‍ന്ന ചരിത്രം. എന്നാല്‍ മണ്‍മറഞ്ഞ രാഷ്ട്രനേതാക്കളെ ഭത്‌സിക്കുന്ന അധികാരികളും രാഷ്ട്രീയനേതാക്കളുമുള്ളപ്പോള്‍ എവിടേക്കാണ് ഗാന്ധിജിയുടെ മതനിരപേക്ഷ ഇന്ത്യ പോകുന്നതെന്ന് സങ്കടപ്പെട്ടിരിക്കേണ്ടിവരികയാണ് ഓരോ ഇന്ത്യക്കാരനുമിപ്പോള്‍. ഇന്ത്യാഭരണകൂടത്തിന്റെ വക്താക്കള്‍തന്നെ ഗാന്ധിജിക്കുപകരം അദ്ദേഹത്തെ ശക്തമായി എതിര്‍ക്കുകയും വധിക്കുകയുംചെയ്ത പ്രസ്ഥാനത്തിന്റെയാളെ പകരം രാഷ്ട്രപിതാവാക്കുന്നതിന് വേണ്ടി വാദിക്കുന്നത് വൈരുധ്യാത്മകവും അതിലുപരി ഭയാനകവുമായിരിക്കുന്നു. ഗാന്ധിജിയുടെയും പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്രുവിന്റെയും സര്‍ദാര്‍പട്ടേലിന്റെയും മൗലാനാആസാദിന്റെയും മറ്റും നേതൃത്വത്തില്‍ എണ്ണമറ്റ പ്രക്ഷോഭങ്ങളിലൂടെ നേടിയ സ്വതന്ത്രഇന്ത്യയുടെ അധികാരസൗഭാഗ്യങ്ങളെല്ലാം ആസ്വദിച്ചുകൊണ്ടിരിക്കുന്നവര്‍തന്നെ ആ രാഷ്ട്രനേതാക്കളെ അധിക്ഷേപവാക്ശരങ്ങള്‍ കൊണ്ട് പൊതിയുന്നു. സൂര്യതേജസ്സിനെ നോക്കി പല്ലിളിക്കുന്നതുകൊണ്ട് അവര്‍തന്നെയാണ് ഇളിഭ്യരാകുന്നതെന്ന് തിരിച്ചറിയാന്‍പോലും കഴിയാത്തവരെക്കുറിച്ചെന്ത് പറയാന്‍!
1925ല്‍ രൂപീകൃതമായ ഹിന്ദുത്വപ്രസ്ഥാനമായ ആര്‍.എസ്.എസ്സും ഹിന്ദുത്വവാദികളും ഇന്ന് അതിന്റെ അപരവിദ്വേഷ ആശയതായ്‌വഴിയിലൂടെയാണ് രാജ്യത്തിന്റെ അധികാരശ്രേണിയിലെത്തിയിരിക്കുന്നത്. ഗാന്ധിജിയെയും സ്വാതന്ത്ര്യപ്രസ്ഥാനത്തെയും തള്ളിപ്പറയുകയും ബ്രിട്ടീഷ്അധീശത്വത്തിന് മാപ്പെഴുതിക്കൊടുത്ത് ജയില്‍മോചിതരാകുകയും ചെയ്ത പ്രസ്ഥാനത്തിന്റെ വക്താക്കള്‍ക്കും ഗാന്ധിഘാതകന്റെ ആശയം പിന്തുടരുന്നവര്‍ക്കും മഹാത്മാവിന്റെ നിഴല്‍പോലും ഇന്ന് ശല്യമായി തോന്നുന്നതില്‍ അല്‍ഭുതപ്പെടാനില്ല. ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് കഴിഞ്ഞയാഴ്ചനടന്ന ചടങ്ങിന് തൊട്ടുമുമ്പാണ് മഹാത്മാവിനെ നിന്ദിക്കുന്ന തരത്തില്‍ അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാക്ഷിനിര്‍ത്തി അദ്ദേഹത്തെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റ മന്ത്രിയും അതാണ് രാജ്യസ്‌നേഹമെന്ന് ഊറ്റംകൊള്ളുകയും ഇതംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ ഇന്ത്യക്കാരല്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഗോഡ്‌സെക്ക് പ്രതിമനിര്‍മിക്കുന്നവരുടെയും തെരുവുകളില്‍ ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും ചോരക്കുവേണ്ടി ദംഷ്ട്ര നീട്ടുന്നവരുടെയും വക്താക്കള്‍ അധികാരത്തിലിരിക്കുന്നവര്‍ ഇന്ത്യാചരിത്രം തിരുത്തിയെഴുതണമെന്ന് വാദിക്കുന്നതില്‍ ആശങ്കപ്പെടാമെങ്കിലും അത്ഭുതംകൂടേണ്ടതില്ല. ഇവരുടെ ലക്ഷ്യം ഭരണഘടനയുടെതന്നെ പൊളിച്ചെഴുത്തും ഏകശിലാസംസ്‌കാരവുമാവുന്നത് സ്വാഭാവികം. ഏതൊരു ദേശത്തിനും ജനതക്കും വേണ്ടിയാണോ മരണംവരിക്കുകയും ഭക്ഷണംഉപേക്ഷിച്ചും വസ്ത്രംകുറച്ചും വെള്ളക്കാരുടെ പീഡനംസഹിച്ച് ഗാന്ധിജിയും എണ്ണമറ്റ സ്വാതന്ത്ര്യത്യാഗികളും പോരാടിയോ അതെല്ലാം നേടിക്കഴിഞ്ഞശേഷം അവരുടെ ആശയങ്ങളെയാകെ, മാനിച്ചില്ലെങ്കിലും തള്ളിപ്പറയാതിരിക്കുകയെങ്കിലും ചെയ്യുന്നതാണ് ഏറ്റവുംകുറച്ചുപറഞ്ഞാല്‍ മാതൃത്വത്തോടുള്ള നന്ദിപ്രകടനം.
ഒറ്റരാജ്യം, ഒറ്റ നിയമം, ഒറ്റ ഭാഷ, ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ കക്ഷി എന്നൊക്കെ പറഞ്ഞ് കശ്മീരികളുടെയും ആസാമികളെയും പൗരാവകാശലംഘനങ്ങളില്‍ വീര്‍പ്പുമുട്ടിക്കുകയും പുറത്താക്കുകയും ചെയ്യുന്നവര്‍ക്ക് തടസ്സം ഡോ. ബി.ആര്‍.അംബേദ്കര്‍ മുതലായവര്‍ തയ്യാറാക്കിത്തന്ന മതേതരത്വത്തിന്റെ മികവാര്‍ന്ന ഭരണഘടനയാണ്. അതിനെ ഉല്ലംഘിക്കാനും വേണ്ടിവന്നാല്‍ അറബിക്കടലിലെറിയാനുമാണ് ഓരോപഴുതുകളും മോദി-അമിത്ഷാ-ഭഗവത്താദികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമസ്വരാജിലൂടെയുള്ള സാമ്പത്തികസ്വാതന്ത്ര്യമാണ് രാഷ്ട്രസ്വാതന്ത്ര്യമെന്നായിരുന്നു ഗാന്ധിജിയുടെ സങ്കല്‍പം. ഉപ്പുകുറുക്കി നിയമംലംഘിച്ചത് അദ്ദേഹം അതുകൊണ്ടാണ്. 130കോടിവരുന്ന ജനതക്ക് ആ സ്വാതന്ത്ര്യംകൂടി നിഷേധിക്കപ്പെടുന്ന അവസ്ഥയാണിന്ന്. ഒരുപറ്റം അധികാരലംബടന്മാരും അവരുടെ ദല്ലാളുമാരും കുത്തകമാഫിയകളും ചേര്‍ന്ന് രാജ്യത്തിന്റെ വിലപ്പെട്ട സമ്പത്ത് പലവിധത്തില്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു. ഒരൊറ്റകൊല്ലംകൊണ്ട് രാജ്യത്തിന്റെ 70 ശതമാനം സമ്പത്ത് ഒരുശതമാനം ആളുകളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. പെട്രോളിയത്തിന്റെയും നിത്യോപയോഗവസ്തുക്കളുടെയും വിലകള്‍ റോക്കറ്റ്‌സമാനം കുതിക്കുമ്പോള്‍ അവ മറക്കാന്‍ ഭരണഘടനയും ചരിത്രവും മാറ്റിയെഴുതണമെന്ന് വാദിക്കുന്ന കേന്ദ്രമന്ത്രിമാര്‍ ഗാന്ധിജിയുടെ ഇന്ത്യയെയാണ് വധിക്കാന്‍ വാളോങ്ങിനില്‍ക്കുന്നത്. ജനതയൊന്നാകെ മഹാത്മാവിന്റെ ചിന്തയിലും പ്രയോഗത്തിലും മുഴുകിയാലല്ലാതെ ഇതിന് പരിഹാരമില്ല. സ്വജീവിതംപോലെ മരണവും മതാന്ധതക്കെതിരായ സന്ദേശമാക്കിയ ഗാന്ധിജിയുടെ ആദര്‍ശമാകട്ടെ ഈ ആപത്ഭീഷണിയെ അതിജീവിക്കാനുള്ള ആയുധം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ