Video Stories
മാവോയിസ്റ്റ് വധം: സത്യം പുറത്തുവരണം
നിലമ്പൂര്‍ കരുളായ് വനമേഖലയില്‍ 23ന് രാത്രി രണ്ടു മാവോയിസ്റ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തില്‍ വലിയ മനുഷ്യാവകാശ പ്രശ്നമായിരിക്കയാണ്. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കര്‍ണാടക സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജന്‍ (61), സഹപ്രവര്‍ത്തക ചെന്നൈ സ്വദേശി അജിത പരമേശ്വരന് (46) എന്നിവര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം. പൊതുമരാമത്തുവകുപ്പുമന്ത്രി ജി. സുധാകരന് പറയുന്നത് വിശ്വസിക്കാമെങ്കില്‍ മലപ്പുറം ജില്ലാപൊലീസ് മാത്രം അറിഞ്ഞുകൊണ്ടുള്ള ഓപ്പറേഷനാണ് നടന്നിട്ടുള്ളത്. തീവ്രവാദികളായാലും രാജ്യത്തെ പൗരന്മാരെ വെടിവെച്ചുകൊല്ലാന്‍ പൊലീസിനും സര്‍ക്കാരിനും അധികാരമില്ലെന്നിരിക്കെ മനുഷ്യാവകാശ-പൗരാവകാശപ്രവര്‍ത്തകരും തീവ്രകമ്യൂണിസ്റ്റുകളും പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരിക്കയാണ്.
ഏറ്റുമുട്ടലിലൂടെ തന്നെയാണ് കൊലപാതകമെന്ന് ആവര്‍ത്തിക്കുന്ന പൊലീസ് വന്‍ ആയുധശേഖരവുമായാണ് സംഘം എത്തിയതെന്നാണ് വെളിപ്പെടുന്നത്. മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിന് പെരിന്തല്‍മണ്ണ സബ് കലക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് വിഭാഗവും അന്വേഷിക്കുന്നുണ്ട്. സംസ്ഥാനമനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകഴിഞ്ഞു. എങ്ങനെയായാലും സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരേണ്ടതുണ്ട്. സര്‍ക്കാരിലെ വനം വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ. രാജുവും താനൊന്നുമറിഞ്ഞില്ലെന്നും തന്റെ പാര്‍ട്ടിയുടെ നിലപാടിനെ പിന്തുണക്കുന്നുവെന്നും പറയുകയുണ്ടായി. കൃത്യം ഒരുമാസം മുമ്പ് (ഒക്ടോബര്‍ 24ന്് ) ആന്ധ്ര-ഒറീസ അതിര്‍ത്തിയില്‍ 24 മാവോയിസ്റ്റുകളെയാണ് പ്രത്യേക ദൗത്യസേന വെടിവെച്ചുകൊന്നത്. ഏറ്റുമുട്ടലിലൂടെയാണെന്നാണ് പറഞ്ഞതെങ്കിലും അതിന് പിന്നിലെയും ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. തമിഴ്നാട്ടുനിന്ന് കഴിഞ്ഞ വര്‍ഷം രൂപേഷ് അടക്കം ഏതാനും മാവോയിസ്റ്റ് നേതാക്കളെ പിടികൂടുകയുണ്ടായി. അയല്‍ സംസ്ഥാനങ്ങള്‍ മാവോവേട്ട ശക്തമാക്കിയതോടെയാവണം ഇക്കൂട്ടര്‍ കേരളത്തെ സുരക്ഷിത ഇടമാക്കി എത്തിയിരിക്കുന്നത്.
സായുധരായ അക്രമികള്‍ 15റൗണ്ട് പൊലീസിന് നേരെ വെടിവെച്ചതായാണ് പറയുന്നത്. ശേഷം പൊലീസ് തിരിച്ചുവെടിവെക്കുകയായിരുന്നുവത്രെ. എന്നാല്‍ വെടിയേറ്റുമരിച്ച രണ്ടുപേര്‍ക്കും പിന്‍ഭാഗത്താണ് വെടിയുണ്ടയുടെ പാടുകളുള്ളതെന്നത് നേര്‍ക്കുനേര്‍ വെടിവെപ്പുണ്ടായിരുന്നില്ലെന്നതിന്റെ സൂചനയാണ്. 11 പേരാണ് സംഘത്തുലുണ്ടായിരുന്നത്. പൊലീസാകട്ടെ അറുപതിലധികം പേരും. മാധ്യമപ്രവര്‍ത്തകരെയും മറ്റും സംഭവസ്ഥലത്തേക്ക് പ്രവേശിപ്പിക്കുകയോ മൃതദേഹങ്ങള്‍ കാട്ടിക്കൊടുക്കുകയോ ഉണ്ടായില്ലെന്നതും ദുരൂഹത ഉണര്‍ത്തുന്നു. മാത്രമല്ല, ഭാഗ്യവശാലാണെങ്കിലും, പൊലീസിന്റെ ഭാഗത്ത് ഒരു പരിക്ക് പോലും ഏല്‍ക്കുകയുണ്ടായില്ലെന്നതും പ്രതികളെ പിടികൂടി വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. ഇവിടെ നേരിട്ട് വെടിവെച്ചുകൊന്ന നിലക്ക് പ്രതികളുടെ ശിക്ഷ പൊലീസ് തന്ന വിധിച്ചിരിക്കുകയാണെന്ന് പറയാം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഉദ്ബോധിപ്പിക്കുന്നത്.
ഇനി സ്വയരക്ഷക്കായി വെടിവെക്കാന്‍ പൊലീസിന് അനുമതിയുള്ള സന്ദര്‍ഭങ്ങളും ഇന്ത്യന്‍ പൊലീസ് നിയമത്തില്‍ വിവക്ഷിച്ചിട്ടുണ്ട്. ജീവന് ഭീഷണി നേരിടുന്ന ഘട്ടത്തില്‍ ഉന്നതോദ്യഗസ്ഥന്റെ നിര്‍ദേശ പ്രകാരം പ്രതികള്‍ക്കെതിരെ വെടിവെക്കാമെന്നതാണ് അത്. ഇതാകട്ടെ അരക്കുകീഴ്പോട്ടായിരിക്കണം. സംഭവത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂവെങ്കിലും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം കൊല്ലപ്പെട്ടവര്‍ക്ക് പിന്നില്‍ നിന്നാണ് കൂടുതല്‍ വെടിയേറ്റിട്ടിരിക്കുന്നത്. അജിതയുടെ ശരീരത്തില്‍ 19 ഉം കുപ്പുസ്വാമിയുടെ ശരീരത്തില്‍ ഏഴും വെടിയുണ്ടകളാണ് തറച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇരുവരുടെയും ശരീരത്തില്‍ ഉണ്ടകള്‍ തറച്ചുപുറത്തേക്കുപോയതായാണ് റിപ്പോര്‍ട്ട് പറയുന്നത്.കുപ്പുസ്വാമിയും കൂട്ടരും നിരോധിത സായുധഅക്രമകാരികളാണെന്നുവെച്ചാല്‍ തന്നെ അവരെ നിയമത്തിന്റെ മുന്നില്‍ ഹാജരാക്കുകയാണ് പൊലീസ് ചെയ്യേണ്ടിയിരുന്നത്.
രാജ്യത്ത് പതിനഞ്ചോളം സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും കമ്യൂണിസ്റ്റ് ഒളിപ്പോര് മാതൃകയില്‍ നക്സലൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പ്രധാനമായും സമൂഹത്തിലെ താഴേക്കിടയിലുള്ള ആദിവാസികളുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇന്ത്യയെപോലെ പതിറ്റാണ്ടുകളായി ജനാധിപത്യം അംഗീകരിച്ച് പ്രാവര്‍ത്തികമാക്കി വരുന്ന രാജ്യത്ത് അക്രമത്തിലും ആയുധത്തിലും അധിഷ്ഠിതമായ സമരമുറ വേണമോ എന്ന് ചിന്തിക്കുമ്പോള്‍ തന്നെ, ഇതിന് കാരണമായ സാമൂഹികാവസ്ഥ മാറ്റാന്‍ ജനാധിപത്യഭരണകൂടങ്ങള്‍ ശ്രമിക്കുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ആദിവാസികളുടെ ഭൂമി കയ്യേറുന്ന ക്വാറി, ഖനി മാഫിയകള്‍ ഇവരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. രാജ്യത്തെ ഭരണകൂടങ്ങളാണ് ഇതിനുത്തരവാദികളെന്ന് തീവ്രവാദികള്‍ പറയുന്നു.പലപ്പോഴും ഗ്രാമീണരായ നിരക്ഷരെയാണ് തീവ്രവാദികള്‍ ആയുധമാക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം വയനാട്ടിലും അട്ടപ്പാടിയിലും വനംവകുപ്പ് ഓഫീസുകള്‍ക്കും പൊലീസ് ഔട്ട്പോസ്റ്റുകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട മാവോയിസ്റ്റുകള്‍ പാലക്കാട്ട് അന്താരാഷ്ട്ര സ്വകാര്യ ഭക്ഷ്യശൃംഖലയുടെ കടകള്‍ക്കുനേരെയും കല്ലേറ് നടത്തി.
തൃശൂര്‍ കാതിക്കൂടത്തെ നീറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്യം ചാലക്കുടിപ്പുഴയിലേക്കൊഴുകുന്നുവെന്നാരോപിച്ചുള്ള സമരത്തിനിടെ കൊച്ചിയിലെ നീറ്റയുടെ ഓഫീസ് തകര്‍ത്തതും ഇക്കൂട്ടരായിരുന്നു. ഇവര്‍ക്ക് വനംമാഫിയയില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. മോദി ഭരണത്തില്‍ മുസ്്ലിംകള്‍ക്കെതിരെയടക്കം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വ്യാജമെന്നു തെളിയിക്കപ്പെട്ട നിരവധിസംഭവങ്ങള്‍ രാജ്യത്തിനുമുന്നിലിരിക്കെ കേരളത്തിലെങ്കിലും നീതി നടപ്പാവണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. വയനാട്ടില്‍ നകസലൈറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടത് താന്‍ വെടിവെച്ചിട്ടാണെന്ന് പൊലീസുകാരന് വെളിപ്പെടുത്തിയത് കാലമേറെ കഴിഞ്ഞായിരുന്നു.
അതേസമയം സാമാന്യജനതയുടെ സ്വസ്ഥജീവിതത്തിന് പോറല്‍ വരുത്താനും കേരളവനമേഖലയില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ വിതക്കാനും അനുവദിച്ചുകൂടാ. അക്രമമാര്‍ഗം വെടിഞ്ഞ് പാര്‍ലമെന്ററി ജനാധിപത്യരീതി സ്വീകരിക്കാന്‍ തീവ്രവാദികളും നിയമപാലനം ഉറപ്പുവരുത്താന്‍ പൊലീസും തയ്യാറാകണം. ഒപ്പം, വന്ന വഴികള്‍ മറക്കാതിരിക്കുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് കക്ഷികള്‍ക്കും നന്നായിരിക്കും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ