Connect with us

Video Stories

ലൈംഗിക കുറ്റങ്ങളിലെ പ്രേരകഘടകങ്ങള്‍

Published

on

നാമേറെ അഭിമാനംകൊള്ളുന്ന കേരളത്തിലും രാജ്യത്താകെയും സ്്ത്രീകള്‍ക്കെതിരെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നവര്‍ അതിനുപിന്നിലെ ചില അരുതായ്മകളെക്കുറിച്ച് കൂടി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ട്രെയിനില്‍ സൗമ്യയും സ്വന്തം വീടിനകത്ത് ജിഷയും ലൈംഗിക കൃത്യങ്ങള്‍ക്കിരയായി ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ അതിനുപിന്നില്‍ അന്യസംസ്ഥാനക്കാരല്ലേയെന്നു സമാധാനിച്ച

നമുക്ക് പ്രമുഖ നടിക്കെതിരെ കൊച്ചി മഹാനഗരത്തില്‍ സ്വന്തം ഡ്രൈവര്‍ അടക്കമുള്ള ഗുണ്ടാസംഘങ്ങളില്‍ നിന്ന് നേരിടേണ്ടിവന്ന പീഡനകഥ കേട്ട് തലതാഴ്‌ത്തേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി തുടങ്ങിയ ഇടങ്ങളിലും സമാനമായ പീഡനങ്ങള്‍ സ്ത്രീകള്‍ക്കെതിരെയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം രാജ്യത്തെ സുപ്രീംകോടതി അശ്ലീല ഉള്ളടക്കങ്ങള്‍ നിരോധിക്കുന്നതിനെക്കുറിച്ച് പ്രമുഖ ഓണ്‍ലൈന്‍ സേവനദാതാക്കളോട് വിശദീകരണം ആരാഞ്ഞിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം ലൈംഗിക ഉള്ളടക്കങ്ങളാണെന്ന പരാതിയാണ് പരാതിക്കാരും കോടതിയും ഉന്നയിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ പ്രോജ്വല എന്ന സന്നദ്ധസംഘടനയാണ് കഴിഞ്ഞ ഡിസംബറില്‍ അന്നത്തെ ഹൈക്കോടതി ചീഫ്ജസ്റ്റിസിന് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് വീണ്ടും കോടതി ചോദ്യം ആവര്‍ത്തിക്കുകയുണ്ടായി. ഹര്‍ജി പരിഗണിച്ച എം.ബി ലോക്കൂര്‍, യു.യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് സ്ത്രീകളുടെയും കുട്ടികളുടെയും മാനവും പവിത്രതയും നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം അശ്ലീലവീഡിയോകളും ചിത്രങ്ങളുമെന്ന് ചൂണ്ടിക്കാട്ടി.

ലോകത്ത് ഏറ്റവുംകൂടുതല്‍ യുവാക്കളുള്ള രാജ്യങ്ങളില്‍ ഒന്നാമതാണ് ഇന്ത്യ. 35.6 കോടി പേരാണ് പത്തിനും 24നും ഇടക്കായി രാജ്യത്തുള്ളത്. സദാസമയവും ഇവര്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യവുമാണ്. ഈ പശ്ചാത്തലത്തിലാണ് ഗൂഗിള്‍, യാഹൂ, ഫെയ്‌സ്ബൂക്ക്, മൈക്രോസോഫ്റ്റ് എന്നീ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് കോടതി വിശദീകരണം തേടിയതും പ്രതിരോധമാണ് ചികില്‍സയേക്കാള്‍ നല്ലതെന്ന് ചൂണ്ടിക്കാട്ടിയതും. എന്നാല്‍ തങ്ങളുടെ നിയന്ത്രണ പരിധിയിലല്ല കാര്യങ്ങളെന്നാണ് ഗൂഗിളിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സാജന്‍പൂവയ്യ വ്യക്തമാക്കിയത്.

തങ്ങളുടെ വെബ്‌സൈറ്റുകളില്‍ ഇത്തരം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി വിവരം കിട്ടിയാലുടന്‍ അവ നീക്കം ചെയ്യാറുണ്ടെന്നും അല്ലാതെ അപ്്‌ലോഡ് ചെയ്യുന്നതിനു മുമ്പ് അവ തടയാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നുമുള്ള വാദമാണ് ഗൂഗിള്‍ പ്രതിനിധി കോടതിയോട് കൈമലര്‍ത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഏത് ലളിതമായ ലൈംഗിക കുറ്റകൃത്യത്തിനും കടുത്ത ശിക്ഷ നല്‍കുന്ന വകുപ്പുകള്‍ ചാര്‍ത്തിയാണ് നാം പുതിയ പുതിയ നിയമങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. എന്നിട്ടും ഇതെല്ലാം ഇപ്പോഴും അഹമഹമികയാ തുടരുന്നുവെന്നതിന്റെ കാരണം അന്വേഷിച്ചു ചെല്ലുമ്പോഴാണ് നാം ഇന്റര്‍നെറ്റില്‍ ചെന്നെത്തുക. വന്‍തോതില്‍ ലൈംഗികദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ ഓരോ മണിക്കൂറിലും അപ്‌ലോഡ് ചെയ്യപ്പെടുന്നുവെന്ന് ഗൂഗിള്‍ തന്നെ സമ്മതിക്കുന്നു.

ഇത് തിരയുന്നവരുടെ എണ്ണവും കണക്കുകള്‍ക്കപ്പുറമാണ്. സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിക്ക് ഇത് തടയുന്നതിന് ഗൂഗിളിനെ സഹായിക്കാമെന്ന വാദമാണ് ഗൂഗിള്‍ അഭിഭാഷകന്‍ ഉയര്‍ത്തിയത്. അതേസമയം സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത് വലിയ തുകയാണ് ഇതുവഴി സേവനദാതാക്കള്‍ നേടുന്നതെന്നും അതുകൊണ്ട് ഇവ തടയാന്‍ അവരൊന്നും ചെയ്യുകയില്ലെന്നുമാണ്. രാജ്യത്തെ നിലവിലുള്ള വിവരസാങ്കേതികവിദ്യാനിയമമനുസരിച്ച് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നും കോടതി ആരാഞ്ഞു.

സഞ്ചരിക്കുന്ന ബസ്സിനകത്ത് നിര്‍ഭയ എന്നയുവതി പീഡനത്താല്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തിയ ക്രിമിനല്‍ നിയമ ഭേദഗതി നിയമം 2003, സ്ത്രീകള്‍ക്കെതിരെ ജോലിസ്ഥലത്തുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമം, ഗാര്‍ഹിക പീഡനസംരക്ഷണനിയമം തുടങ്ങിയവയൊക്കെ നോക്കുകുത്തിയാകുന്ന അനുഭവമാണ് ഇന്നുള്ളത്. 2011ല്‍ മാത്രം ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്ത് അറസ്റ്റിലായ 16നും 18നും ഇടയിലുള്ളവരുടെ എണ്ണം 33000 ആയിരുന്നു. ഡല്‍ഹി പോലുള്ള വന്‍നഗരങ്ങളില്‍ നിര്‍ഭയ പോലുള്ള അതിദാരുണസംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇതിനിടെയാണ് വീട്ടകങ്ങളിലും വൃദ്ധസദനങ്ങളില്‍ പോലും സ്ത്രീകള്‍ക്കും അമ്മമാര്‍ക്കുമെതിരെ നടക്കുന്ന ലൈംഗികപരമായ അതിക്രമങ്ങള്‍.

കേരളത്തിന്റെ പൊതുമനസ്സാക്ഷിയെയും സാംസ്‌കാരിക നിലവാരത്തെയും തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇവയെല്ലാ ംതന്നെയെന്നതില്‍ രണ്ടു പക്ഷമില്ല. സ്ത്രീകളുടെ പ്രകോപനപരമായ വേഷവിധാനത്തെക്കുറിച്ചും മറ്റും പരാതിയുണ്ടെങ്കിലും അശ്ലീലദൃശ്യങ്ങളും ചലച്ചിത്രങ്ങളും ഇവക്ക് കാരണമാകുന്നുണ്ടെന്ന വാദം അതിപ്രധാനമാണ്. ഏതെങ്കിലും വിവരം അന്വേഷിച്ചു ചെല്ലുന്ന കുരുന്നുകള്‍ക്കുമുന്നില്‍ പോലും പ്രത്യക്ഷപ്പെടുന്നത് ഇത്തരം ദൃശ്യങ്ങളും സൈറ്റുകളുമാണ്. പലരും ഇതിനുപിന്നാലെ പ്രായോഗികതതേടി പോകുന്നു.

ലൈംഗികച്ചുവയുള്ള ഒരുവിധ വസ്തുവും സൂക്ഷിക്കരുതെന്ന നിയമം നിലവിലിരിക്കെയാണ് ഇത്തരം വെബ്‌സൈറ്റുകളും യുട്യൂബുകളും ആരുടെയും വിരല്‍ത്തുമ്പിലുള്ളത്്. കഴിഞ്ഞയാഴ്ചയാണ് മുംബൈയിലെ ഒരു യുവതി ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്ക് അടിമയാണെന്നും അവ നിരോധിക്കാനുത്തരവിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതും. കേരളത്തില്‍ നടിക്കെതിരെയുള്ള സംഭവത്തെ ഭരണകക്ഷിയായ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ് കുറച്ചുകാണാന്‍ ശ്രമിച്ചത് ജനരോഷം ഭയന്നായിരിക്കണം.

കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച നിര്‍ഭയപദ്ധതിക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നയാപൈസപോലും കേരളത്തിന് നല്‍കിയില്ല എന്നതും പൊലീസിന്റെ വീഴ്ചയുമെല്ലാം സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ അധികാരികളുടെ പൊതു നിലപാടാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് യുവമിഥുനങ്ങള്‍ കൂടിയിരുന്ന് സംസാരിച്ചതിന് കേസെടുത്ത് പിഴയിട്ടത് ഇതിന്റെ ഭാഗമാണ്. ധാര്‍മികബോധമുള്ള ഒരു സമൂഹമാണ് നിയമങ്ങള്‍ക്കെല്ലാം മുകളിലുണ്ടാവേണ്ടത്. ലൈംഗികതയുടെ കാര്യത്തിലും അതെ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.