Connect with us

Video Stories

ചൈനാ തര്‍ക്കത്തില്‍ വിവേകം നയിക്കട്ടെ

Published

on

ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തിയില്‍ സിക്കിമിനോടുചേര്‍ന്ന് കിടക്കുന്ന 269 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ദോക്‌ലാമിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ ഒരു മാസത്തോളമായി നിലനില്‍ക്കുന്ന തര്‍ക്കം രൂക്ഷതയിലേക്ക് വഴിതിരിയുന്നതായാണ് വാര്‍ത്തകള്‍. മൂന്നു രാജ്യങ്ങളുടെയും തന്ത്രപ്രധാന പ്രദേശമാണ് ദോക്‌ലാം എന്നതാണ് തര്‍ക്കത്തിന് പ്രധാനഹേതു. ഇന്ത്യക്ക് അതിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമാര്‍ഗവും രാജ്യസുരക്ഷയുടെ ഭാഗവുമാണ് ദോക്‌ലാമെങ്കില്‍ ചൈനയെ സംബന്ധിച്ച് ഭൂമിശാസ്ത്രപരമായ അഖണ്ഡതയാണ് പ്രശ്‌നം. പ്രത്യേകിച്ചും നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുണ്ടായ പുതിയ സൗഹൃദത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍. അടുത്ത കാലത്തായി ചൈനയുമായി മെച്ചപ്പെട്ടബന്ധം പുലര്‍ത്തുന്ന റഷ്യയുടെ നിലപാടും നിര്‍ണായകമാകുന്നുണ്ട്.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സൗഹൃദമാണ് ചൈനയെ ഇപ്പോഴത്തെ സാഹസത്തിന് പ്രേരിപ്പിച്ചതെന്നാണ് വ്യക്തമായിട്ടുള്ളത്. അവരുടെ അനുമതിയില്ലാതെയാണ് ഭൂട്ടാന്‍ പ്രദേശത്തിലെ ചൈനയുടെ റോഡ് നിര്‍മാണം. ഇതനുവദിക്കുകയെന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് അത് സൈനികമായ തിരിച്ചടിയാകും. 2013ല്‍ അരുണാചല്‍പ്രദേശ് സംസ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി ചൈന രംഗത്തുവന്നിരുന്നെങ്കിലും ഇരുഭാഗത്തുനിന്നും ഉണ്ടായ അനുരഞ്ജന നീക്കങ്ങള്‍ കാരണം പ്രശ്‌നം ഏതാണ്ട് രമ്യമായി പരിഹരിക്കപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യക്ക് സ്ഥിരം തലവേദനയായി, കശ്മീരിനോട് ചേര്‍ന്നുകിടക്കുന്ന ലഡാക്ക്, അക്‌സായ് ചിന്‍ പ്രദേശങ്ങളിലും ചൈനയുടെ നിയന്ത്രണമുണ്ട്. 2014ല്‍ ലഡാക്കില്‍ ഇരു സൈന്യവും തമ്മില്‍ ഉരസലിലെത്തുകയും ചെയ്തു.
ഏതാനും മാസംമുമ്പാണ് പൊടുന്നനെ ദോക്‌ലാമില്‍ ചൈന പാത നിര്‍മിക്കാന്‍ ആരംഭിച്ചതും അത് നിര്‍ത്തിവെക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതും. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ തുടക്കം. 1962നെ ഓര്‍മിപ്പിച്ച് ഇന്ത്യ ജാഗ്രതപാലിക്കണമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം ഓര്‍മപ്പെടുത്തിയപ്പോള്‍ ഇന്ത്യ ’62ലേതല്ലെന്ന് ഓര്‍ക്കണമെന്ന് മന്ത്രി അരുണ്‍ജെയ്റ്റ്‌ലിയും തിരിച്ചടിക്കുകയുണ്ടായി. ഇതിനിടെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ മാനസ സരോവരിലേക്കുള്ള സിക്കിമിലെ നാഥുലാചുരം അടച്ചിടാന്‍ ചൈന തീരുമാനിച്ചതും കാര്യങ്ങള്‍ വഷളാക്കി. ജൂണ്‍ അവസാനത്തോടെ മൂവായിരത്തിലധികം സൈനികരെ ഇരുരാജ്യങ്ങളും പ്രദേശത്ത് വിന്യസിച്ചതായാണ് വിവരം. ജൂണ്‍ 29ന് പട്ടാള മേധാവി ബിപിന്‍ റാവത്ത് ദോക്‌ലാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കുകയും ചൈനയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് അറിയിക്കുകയുമുണ്ടായി. തങ്ങളുടെ ക്ഷമയെ അനിശ്ചിതകാലത്തേക്കായി കാണേണ്ടതില്ലെന്നും ചൈനയിലെ വിദേശരാജ്യപ്രതിനിധികള്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ഉത്കണ്ഠ അറിയിക്കുകയുണ്ടായെന്നും വിദേശകാര്യ വക്താവ് ലൂ കാങ് പറയുന്നു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കണമെന്നും ചൈന ഓര്‍മിപ്പിച്ചിരിക്കയാണ്. എന്നാല്‍ വളരെ കരുതലോടെയാണ് നാം പ്രതികരിക്കുന്നത്.
തിബത്തിലെ ബുദ്ധരുടെ ആത്മീയ നേതാവ് ദലൈലാമക്ക് അഭയം നല്‍കിയെന്ന കാരണം പറഞ്ഞ് 1962ല്‍ ചൈന നടത്തിയ ആക്രമണം ഇന്ത്യക്ക് കനത്ത പ്രഹരമേല്‍പിച്ചിരുന്നുവെന്നത് നേരുതന്നെ. നമ്മുടെ കുറച്ചുപ്രദേശം അന്നവര്‍ കൈക്കലാക്കുകയും ചെയ്തു. ഇതിനുശേഷം ഈഭാഗത്ത് വ്യക്തമായ അതിര്‍ത്തി രേഖകളില്ല. സിക്കിമാകട്ടെ ഹിതപരിശോധനയിലൂടെ 1975ല്‍ ഇന്ത്യയില്‍ ലയിക്കുകയും ചെയ്തു. ഭൂട്ടാന്‍, വിയറ്റ്‌നാം, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങി ഏതാണ്ടെല്ലാ അതിര്‍ത്തി രാജ്യങ്ങളുമായും തര്‍ക്കത്തിലേര്‍പെട്ടിരിക്കുന്ന രാജ്യമാണ് ചൈന. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര സൈനിക രസതന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ വിജയം സ്വപ്‌നം മാത്രമാണെന്ന് അവര്‍ ആലോചിക്കുന്നില്ലെങ്കില്‍ ഹാ, കഷ്ടമെന്നേ പറയാനുള്ളൂ. വന്‍ ജനസംഖ്യമാത്രമല്ല, ഇരുരാജ്യങ്ങളും ലോകത്തെ ദരിദ്രരുടെഎണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയുമാണ്. ഇന്ത്യയെ അപേക്ഷിച്ച് ചൈനയുടെ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ കീഴോട്ടുമാണ്. ഇന്ത്യയുടെ നോട്ടുനിരോധനവും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന തോന്നലാണ് ഉണ്ടാക്കിയിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുടെ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ എന്ന ഭയവും അവരെ അലട്ടുന്നുണ്ടാകണം. ഈ പശ്ചാത്തലത്തില്‍ ഒരു ഒത്തുതീര്‍പ്പു ചര്‍ച്ചക്ക് തയ്യാറാകുകയാണ് ഇരുഭാഗവും ചെയ്യേണ്ടത്. അതിന് തയ്യാറാണെന്ന് നാം അറിയിച്ചിട്ടും പട്ടാളത്തെ പ്രദേശത്തുനിന്ന് പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ച സാധ്യമാകൂ എന്ന കടുംപിടിത്തത്തിലാണ് അവര്‍. ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങും നരേന്ദ്രമോദിയും തമ്മില്‍ കഴിഞ്ഞയാഴ്ച ജര്‍മനിയിലെ ജി-20 രാഷ്ട്ര സംയുക്തയോഗത്തില്‍ നേരില്‍കണ്ടുവെങ്കിലും ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നില്ലെന്നാണ് വിവരം. മഞ്ഞുരുകാന്‍ സമയമെടുക്കുമെന്നാണ് ഇത് നല്‍കിയ സൂചന. അതേസമയം മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണനെ പോലുള്ളവര്‍ ഉപദേശിക്കുന്നതുപോലെ, നിലവിലുള്ള പ്രത്യേക പ്രതിനിധിസംഘം വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന നിര്‍ദേശത്തിനാണ് പലരും മുന്‍ഗണന നല്‍കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാകട്ടെ കേന്ദ്രത്തിന്റെ നിലപാടിനെ വിമര്‍ശിക്കുകയുണ്ടായി. ഇന്നലെ അമേരിക്ക പ്രശ്‌നത്തില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇതേസമയം, രണ്ട് സുപ്രധാന അതിര്‍ത്തി രാജ്യങ്ങളുമായി ഇപ്പോഴുണ്ടായിരിക്കുന്ന തര്‍ക്കങ്ങള്‍ പൊട്ടിത്തെറികളിലേക്ക് നീങ്ങാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കശ്മീരില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതായാണ് സൂചനകള്‍. പാക്കിസ്താനുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ ഇതിനകം നിരവധി നയതന്ത്രസമ്മര്‍ദങ്ങള്‍ നടത്തിയ ചൈന, കശ്മീര്‍ പ്രശ്‌നത്തില്‍പോലും ഇടപെടാന്‍ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഓര്‍ക്കണം. ഇന്ത്യ തേടുന്ന ഭീകരന്‍ ഹഫീസ്‌സഈദിന്റെയും അന്താരാഷ്ട്ര ആണവ ഏജന്‍സി അംഗത്വത്തിന്റെയുമൊക്കെ കാര്യത്തില്‍ ചൈന ഉടക്ക് പ്രകടിപ്പിക്കുകയാണ്. ചൈനയുടെ മിത്രങ്ങള്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും നയതന്ത്ര രംഗത്ത് ഇന്ത്യ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെങ്കിലും രണ്ടു ശക്തികള്‍ ചേര്‍ന്നാല്‍ കുറച്ചുകാലത്തേക്കെങ്കിലും നമ്മെ സമ്മര്‍ദത്തിലാക്കാന്‍ കഴിഞ്ഞേക്കും. എങ്കിലും ബന്ധം സാധാരണ ഗതിയിലേക്ക് കൊണ്ടുവരിക ആഭ്യന്തരമായ ഒട്ടേറെ വൈഷമ്യങ്ങള്‍ക്കിടെ ഇരുവര്‍ക്കും സുപ്രധാനമാണ്. വികാരമല്ല വിവേകമാകട്ടെ രാഷ്ട്ര നേതാക്കളെ നയിക്കേണ്ടത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.