Connect with us

Video Stories

കൂട്ട ശിശു മരണങ്ങള്‍ അലങ്കാരമാകുന്നോ

Published

on

രാജ്യത്തെ ഇരുപതു കോടി ജനങ്ങള്‍ അധിവസിക്കുന്ന ഉത്തര്‍പ്രദേശിലടക്കം മൂന്നു സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി നടന്നുവരുന്ന ശിശുമരണങ്ങള്‍ അവിടങ്ങളില്‍ ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് ഭൂഷണമാകുകയാണോ. കഴിഞ്ഞ മാസം മാത്രം 290 കുട്ടികളാണ് പ്രാണവായു കിട്ടാതെ ഗോരഖ്പൂരിലെ ബാബ രാഘവ ദാസ് സ്മാരക സര്‍ക്കാര്‍ ആസ്പത്രിയില്‍ പിടഞ്ഞുവീണു മരിച്ചത്. ആഗസ്റ്റ് 12ന് തുടങ്ങിയ മരണം ഇന്നും നിര്‍ബാധം തുടരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെ ഈ ആസ്പത്രിയില്‍ 1250 കുട്ടികള്‍ മരണമടഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗസ്റ്റ് 27 മുതല്‍ മൂന്നുദിവസംകൊണ്ട് മാത്രം മരിച്ചത് 61 കുട്ടികള്‍. അതിനിടെയാണ് ഫറൂഖാബാദിലെ രാംമനോഹര്‍ ലോഹ്യ ഗവ. ആസ്പത്രിയില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനകം 61 കുട്ടികള്‍ മരിച്ചതായ വാര്‍ത്ത. ഇവരില്‍ മുപ്പതോളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും കൂട്ട ശിശുമരണങ്ങള്‍ തുടര്‍ക്കഥയാണ്. ഇതിനെതിരെ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട അധികാരികള്‍ ഉറക്കംനടിക്കുന്നത് കുട്ടികളുടെ മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന തോന്നലാണ് ജനമനസ്സിലുണര്‍ത്തുന്നത്.
അഞ്ചു മാസം മുമ്പ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആദിത്യനാഥ് യോഗിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ പിടിപ്പുകേടും ഭീകര മുഖവുമാണ് ഇതിലൂടെ വ്യക്തമായിട്ടുള്ളത്. പാവപ്പെട്ടവന്റെ സര്‍ക്കാരെന്ന് വീമ്പിളക്കി അധികാരത്തിലേറിയ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെയും ഈ ദുരന്തം വേട്ടയാടുന്നുണ്ട്. അവിടെയും ആരോഗ്യ വകുപ്പും ലക്ഷക്കണക്കിന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥവൃന്ദവും ഉള്ളപ്പോള്‍ ശിശുമരണങ്ങളെ സംസ്ഥാന വിഷയങ്ങളാണെന്ന് പറഞ്ഞ് തടിതപ്പാന്‍ മോദിക്കും അമിത്ഷാക്കുമാകില്ലതന്നെ. ശ്വാസകോശത്തെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് രോഗമാണ് കുട്ടികളുടെ ചികില്‍സക്ക് കാരണമായിരുന്നത്. വിവിധ ജില്ലകളില്‍ നിന്നായി പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ മുഴുവനും പാവപ്പെട്ടവരും കീഴ്ജാതിക്കാരുമായ കുടുംബങ്ങളില്‍ പെട്ടവരാണെന്നതാണ് മുഖ്യമന്ത്രിയുടെ വികൃതമുഖം തുറന്നുകാട്ടുന്നത്. രാമക്ഷേത്രം നിര്‍മിക്കാനും മുസ്‌ലിംകളെ കൊലപ്പെടുത്താനും പശുവിന് സംരക്ഷണം നല്‍കാനും നേതൃത്വം നല്‍കുന്ന ഭരണകക്ഷിക്കാര്‍ക്ക് സ്വന്തം സംസ്ഥാനത്തെ ഭാവിപൗരന്മാരുടെ ജീവന്‍ പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് വരുന്നത് രാജ്യത്തിന്റെ ഗതികേടാണ്. നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളിലെല്ലാം വിഷയം വര്‍ഗീയതയും ജാതീയതയുമായിരുന്നെങ്കില്‍, ജനങ്ങളുടെ അടിസ്ഥാന ജീവല്‍പ്രശ്‌നങ്ങളുടെ കാര്യത്തില്‍ ബി.ജെ.പിയുടെ യഥാര്‍ഥ മുഖമാണ് ഈ കൂട്ട ശിശുഹത്യകളിലൂടെ പുറത്തായിരിക്കുന്നത്. മുഖ്യമന്ത്രി യോഗിയുടെ സ്വന്തം ലോക്‌സഭാ മണ്ഡലമായ ഗോരഖ്പൂരിലെ ശിശുമരണങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയെയാണ് എല്ലാത്തിനെക്കാളും ബാധിച്ചിരിക്കുന്നത്. സന്യാസിവര്യനായ ഭരണാധികാരി ഇതരസമുദായങ്ങളോട് വൈരം പ്രചരിപ്പിച്ചും അന്യജാതിക്കാരോട് അയിത്തം കല്‍പിച്ചും നടക്കുമ്പോള്‍ പിഞ്ചു പൈതങ്ങള്‍ പ്രാണന്‍കിട്ടാതെ പിടഞ്ഞുമരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മാസങ്ങളായി തുടരുന്ന മരണങ്ങള്‍ വ്യക്തമാക്കുന്നത്. ബി.ആര്‍.ഡി ആസ്പത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനം നല്‍കിവന്ന ഓക്‌സിജന്‍ വിതരണം യഥാസമയം പണംകൊടുക്കാത്തതിനാലാണ് അവര്‍ നിര്‍ത്തിവെച്ചതും കൂട്ടമരണങ്ങള്‍ക്കിടയാക്കിയതും. എന്നാല്‍ അതല്ല രോഗമാണ് മരണകാരണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഓക്‌സിജന്‍ ലഭ്യതക്കുറവ് ആസ്പത്രി അധികൃതര്‍ യഥാസമയം തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നതായാണ് അവര്‍ പറയുന്നത്. ഏതായാലും രാഷ്ട്രീയ നേതൃത്വത്തിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സംഭവിച്ച പിഴവിനെ ആസ്പത്രിയില്‍ നിഷ്‌കാമമായി സേവനമനുഷ്ഠിച്ച ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരായി തിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഓക്‌സിജന് സ്വന്തം ശമ്പളത്തില്‍ നിന്ന് പണംകൊടുത്ത ഡോക്ടര്‍ കഫീല്‍ഖാനെ വരെ സസ്‌പെന്റ് ചെയ്യുകയും പ്രത്യേകാന്വേഷണ സംഘം അറസ്റ്റുചെയ്യുകയും ചെയ്തതിനെ സര്‍ക്കാരിന്റെ ഒളിച്ചോട്ടമായേ വിശേഷിപ്പിക്കാനാകൂ. ആസ്പത്രിയുടെ നോഡല്‍ ഓഫീസറായിരുന്ന ഡോ. കഫീല്‍ഖാനെതിരെ ഓക്‌സിജന്‍ സിലിണ്ടര്‍ മോഷ്ടിച്ചുവെന്ന വിചിത്രമായ കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നത്. അനസ്തറ്റിസ്റ്റ്, ഫാര്‍മസിസ്റ്റ്, അക്കൗണ്ടന്റ്, അസി.ക്ലര്‍ക്ക്, വാതകവിതരണക്കാരായ രണ്ടുപേര്‍ എന്നിവരും റിമാന്‍ഡിലാണ്.
ജൂലൈ 21നും ആഗസ്റ്റ് 31നും ഇടയിലാണ് ഫറൂഖാബാദിലെ സര്‍ക്കാര്‍ ആസ്പത്രിയിലും സമാനമായ ശിശുമരണങ്ങള്‍ നടന്നത്. ഗര്‍ഭസ്ഥരും നവജാതരുമാണ് ഇവിടെ മരിച്ചവരില്‍ അധികവും. 250ഓളം കുഞ്ഞുങ്ങളെയാണ് പോഷകാഹാരക്കുറവുമൂലം മതിയായ ഭാരമില്ലാതെ അതീവശ്രദ്ധാവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ മുപ്പത് കുഞ്ഞുങ്ങളാണ് മരിച്ചത്. അമ്മമാര്‍ക്ക് മതിയായ വെള്ളവും രക്തവും ഇല്ലാതിരുന്നതാണ് മരണങ്ങള്‍ക്ക് കാരണമെന്ന് ആസ്പത്രിയിലെ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കേരളത്തിലെ അട്ടപ്പാടിയിലേതിനുസമാനമായ സ്ഥിതിയാണ് ഫറൂഖാബാദില്‍ നടന്നിരിക്കുന്നതെന്നുവേണം മനസ്സിലാക്കാന്‍. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനിടെ കേരളത്തിലെ പ്രചാരണത്തില്‍, പ്രധാനമന്ത്രി കേരളത്തെ സോമാലിയയുമായി താരതമ്യപ്പെടുത്തിയത് ഇത്തരുണത്തില്‍ കൗതുകമാകുന്നു. ഇപ്പോള്‍ സ്വന്തം മണ്ഡലം ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിനെ ഏത് ആഫ്രിക്കന്‍ രാഷ്ട്രത്തോടാണ് മോദി ഉപമിക്കുകയെന്ന് അറിഞ്ഞാല്‍ നന്നായിരിക്കും.
ജാര്‍ഖണ്ഡിലും എണ്ണൂറോളം കുഞ്ഞുങ്ങള്‍ ഈവര്‍ഷം മാത്രം മരണപ്പെട്ടതായി റാഞ്ചിയിലെ രാജേന്ദ്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധികൃതര്‍ വെളിപ്പെടുത്തുന്നു. ഇതേസംസ്ഥാനത്തെ ജംഷഡ്പൂര്‍ ഗവ.ആസ്പത്രിയിലും നൂറ്ററുപതോളം കുഞ്ഞുങ്ങള്‍ ശ്വാസകോശരോഗം മൂലം മരിച്ചിട്ടുണ്ടെന്ന വാര്‍ത്തകളും ഇപ്പോഴാണ് പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 1118 കുട്ടികള്‍ മരിച്ചതായും കണക്കുകളുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജംഷഡ്പൂര്‍ കൂട്ടമരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ആസ്പത്രി സൂപ്രണ്ടിനെ മാറ്റിനിയമിച്ചതൊഴിച്ചാല്‍ ഈ സര്‍ക്കാരും കാര്യമായി അനങ്ങിയിട്ടില്ല. പാളീസായ നോട്ടുനിരോധനത്തിനും സ്വച്ഛഭാരതത്തിനും മന്ത്രിസഭയുടെ മുഖംമിനുക്കലിനും ഡിജിറ്റല്‍വല്‍കരണത്തിനും ജനവിധി അട്ടിമറിച്ച് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കലിനുമൊക്കെ ഇടയില്‍ മോദിക്കും അമിത്ഷാക്കും പാവപ്പെട്ട കുടുംബങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ നേരമെവിടെ? പൊതുകക്കൂസുകള്‍ നിര്‍മിക്കാനും ഡിജിറ്റല്‍ ഇന്ത്യക്കും ഘോരപ്രസംഗം നടത്തിവരുന്ന മോദി അന്വേഷിക്കേണ്ടത് ആ കക്കൂസുകള്‍ ഉപയോഗിക്കാന്‍ രാജ്യത്ത് കുഞ്ഞുങ്ങള്‍ തന്നെ ഉണ്ടാകുമോ എന്നാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.