Video Stories
കോടിയേരിമാരുടെ കോടികള്‍ സത്യം പുറത്തുവരട്ടെ
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുത്രന്‍ ബിനോയ് കോടിയേരി ഒരു യു.എ.ഇ പൗരനില്‍നിന്ന് കോടിക്കണക്കിന് രൂപ വായ്പ വാങ്ങിയ ശേഷം മുങ്ങിയെന്ന ആരോപണത്തില്‍ സി.പി.എം എന്ന പാര്‍ട്ടി കാണിക്കുന്ന നിരുത്തരവാദപരമായ നിലപാട് സ്വയം അപമാനിതരും പരിഹാസ്യരുമാകുന്ന അവസ്ഥയിലേക്ക് ആ പാര്‍ട്ടിക്കാരെയാകെ കൊണ്ടെത്തിച്ചിരിക്കുന്നു. പതിമൂന്നു കോടി രൂപയുടെ ബാധ്യതയാണ് ബിനോയ് കോടിയേരി ദുബായിലെ ജാസ് ടൂറിസം കമ്പനി എം.ഡി ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ളതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. ഇതനുസരിച്ച് മര്‍സൂഖി ഇന്ത്യയില്‍ വന്ന് ബിനോയിയുമായി ബന്ധപ്പെട്ടവരെ കാണാന്‍ നടത്തിയ ശ്രമങ്ങളാണ് ഇത്രയും വലിയൊരു തുകയുടെയും വെട്ടിപ്പിന്റെയും ഉള്ളറ രഹസ്യങ്ങളിലേക്ക് നമ്മെയാകെ കൊണ്ടെത്തിച്ചത്. എന്നാലിപ്പോള്‍ ബിനോയിയും സഹോദരന്‍ ബിനീഷും ഗള്‍ഫില്‍ കോടികളുടെ ഇടപാട് തുടങ്ങിയിട്ട് കൊല്ലങ്ങളായെന്ന വിവരമാണ് പുറത്തുവരുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്നും ബാധ്യത വരുത്തിയവര്‍ അത് സ്വയം തീര്‍ക്കട്ടെ എന്നുമാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ആദ്യം സംഭവത്തില്‍ കേസൊന്നുമില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും അവകാശപ്പെട്ടെങ്കിലും ഇപ്പോള്‍ കേസുണ്ടെന്ന് ബിനോയിയുടെ സഹോദരന്‍ ബിനീഷ് കോടിയേരി പരസ്യമായി സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. ഫെബ്രുവരി ഒന്നിന് ദുബായില്‍ പൊലീസ് കേസെടുത്തിരിക്കുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ ബിനോയിയെ യു.എ.ഇ പൊലീസ് തടഞ്ഞുവെച്ചിരിക്കുന്നുവെന്നുമാണ് വാര്‍ത്തകള്‍. ഇത് ശരിയാണെന്ന് സമ്മതിച്ചിരിക്കെ പിന്നെ അറിയേണ്ടത് എന്തിനാണ് ഇത്രയും വലിയ തുക സി.പി.എം നേതാവിന്റെ മകന്‍ വാങ്ങിയതെന്നും അതുപയോഗിച്ച് ബിനോയിയും കൂടെയുള്ളവരും എന്തു ചെയ്‌തെന്നുമാണ്. കേസ് തീര്‍ക്കുമെന്ന് പറയുന്നവര്‍ക്ക് ആ പണം എവിടുന്നെടുത്ത് കൊടുക്കുമെന്ന് വെളിപ്പെടുത്താനുള്ള ധാര്‍മിക ബാധ്യതയുണ്ട്. നോട്ടുകെട്ടുകള്‍ ഇനിയും മറിയുമെന്നര്‍ത്ഥം.
വാസ്തവത്തില്‍ ഇത്തരമൊരു ആക്ഷേപം പാര്‍ട്ടിയുടെ ഉന്നതനായ നേതാക്കളിലൊരാള്‍ക്കെതിരെ ഉണ്ടായപ്പോള്‍ നാമെല്ലാം പ്രതീക്ഷിച്ചത് പ്രശ്‌നം ഉടന്‍തന്നെ പ്രസ്തുത നേതാവോ പാര്‍ട്ടിയോ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുമെന്നായിരുന്നു. സി.പി.എമ്മിന്റെ രീതിയുമതുതന്നെ. അത് സംഭവിച്ചില്ലെന്ന് മാത്രമല്ല, കൂടുതല്‍ കൂടുതല്‍ കുരുക്കുകളിലേക്കാണ് പാര്‍ട്ടിയെ ബന്ധപ്പെട്ടവരെല്ലാം ചേര്‍ന്ന് എത്തിച്ചത്. ‘എന്റെ മകന്‍ ദുബായിലാണ്. അറബി എന്തിനാണ് ഇവിടെ കറങ്ങി നടന്ന് ബുദ്ധിമുട്ടുന്നത്’ എന്ന രീതിയിലായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇത് വിശ്വസിച്ച് പ്രശ്‌നം തീരുമെന്ന് കരുതിയിരിക്കവെയാണ് പൊടുന്നനെ തിങ്കളാഴ്ച രാവിലെ ബിനോയിയെ ദുബായില്‍ പൊലീസ് തടഞ്ഞുവെച്ചിരിക്കുന്നുവെന്ന വാര്‍ത്ത ഇടിത്തീപോലെ വരുന്നത്.
വാസ്തവത്തില്‍ 2007ല്‍ തുടങ്ങിയതാണ് ബിനോയിയും യു.എ.ഇയും തമ്മിലുള്ള ബന്ധം. അന്ന് ഇടതുപക്ഷ സര്‍ക്കാരില്‍ ആഭ്യന്തര, ടൂറിസം, വിജിലന്‍സ് മന്ത്രിയായിരിക്കവെയാണ് കോടിയേരിയുടെ മകന്‍ ബിനോയ് ഗള്‍ഫിലേക്ക് പോകുന്നത്. ചില ജോലികളെല്ലാം ചെയ്‌തെങ്കിലും പച്ച പിടിച്ചില്ലത്രെ. എന്നാല്‍ ദുബായിലെ ചില അറബികളുമായി കേരളത്തിലെ ടൂറിസം രംഗത്ത് മുതല്‍മുടക്കിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ അന്ന് നടത്തിയതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. അവരിലൊരാളായിരുന്നു അബ്ദുല്ല മര്‍സൂഖി. സാധാരണക്കാരായ ലക്ഷക്കണക്കിന് മലയാളികള്‍ പണിയെടുക്കുന്ന യു.എ.ഇയില്‍ അവര്‍ക്കൊന്നും ലഭിക്കാത്ത വന്‍തുക എങ്ങനെയാണ് ബിനോയിക്ക് വായ്പയായി ലഭിച്ചതെന്ന് അന്വേഷിക്കവെയാണ് കോടിയേരി ബാലകൃഷ്ണന്റെ മകനാണെന്ന ആനുകൂല്യം ബിനോയിക്ക് ലഭിച്ചിരുന്നതായി വ്യക്തമാകുന്നത്. കേരളത്തിന്റെ ടൂറിസം മേഖലയില്‍ മുതല്‍മുടക്കാന്‍ ബിനോയിയോ മര്‍സൂഖിയോ തയ്യാറായതായി ഒരു വിവരവുമില്ലാതിരിക്കെ എവിടെയാണ് ഇത്രയും കോടികള്‍ ചെലവഴിച്ചതെന്ന നിര്‍ണായക ചോദ്യം ബാക്കി നില്‍ക്കുകയാണ്. ബിനോയ് വൈസ് പ്രസിഡന്റായിരുന്ന കമ്പനിക്കാണ് കോവളം റീസോര്‍ട്ട് ഇടതുപക്ഷ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതെന്ന അറിവും ഞെട്ടലുളവാക്കുന്നുണ്ട്. ഇവയെല്ലാം സി.പി.എം എന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ അണ്ഡാശയം വരെ കുത്തിനോവിക്കുന്നു.
കൊല്ലം സ്വദേശിയും ഇടതുപക്ഷ എം.എല്‍.എയുമായ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തുമായും ഇടപാട് നടന്നതായാണ് വിവരം. വിജയന്‍പിള്ളയുടെ പുത്രന്‍ കഴിഞ്ഞദിവസം മുന്‍സിഫ് കോടതിയില്‍ നല്‍കിയ പരാതിയിന്മേല്‍ കേരള ചരിത്രത്തിലിതാദ്യമായി ഒരു വാര്‍ത്താസമ്മേളനം നടത്തരുതെന്ന് നോട്ടീസ് പതിക്കാന്‍ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇത്തരമൊരു വിധി വരാനിടയായത് മര്‍സൂഖി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ തിങ്കളാഴ്ച വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതായിരുന്നു. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കവെ ഇത്തരമൊരു വെളിപ്പെടുത്തലും ആരോപണവും പാര്‍ട്ടിയെയും കേരള നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുകയും അതിന്മേല്‍ സര്‍ക്കാരിന് നിയമ നടപടി ഏറ്റെടുക്കേണ്ടി വരികയും ചെയ്യുമെന്നതാണ് കോടതിയെ ഉപയോഗിച്ച് തികച്ചും ആശാസ്യമല്ലാത്ത വിധി വാങ്ങിച്ചെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും മാത്രമല്ല, ജുഡീഷ്യറിയുടെയും മീഡിയയുടെയും കേരളത്തിന്റെയാകെയും കറുത്ത ദിനമാണിത്. ഇതേ നിലപാടായിരുന്നോ തട്ടിപ്പുകാരി സരിതയുടെ കാര്യത്തില്‍ സി.പി.എം മുഖ്യമന്ത്രി സ്വീകരിച്ചത്? അധികാരത്തിലെത്തുമ്പോള്‍ ജനത്തെ മറന്ന് പണത്തിന്റെ പിന്നാലെ പോയതാണ് സോവിയറ്റ് റഷ്യ മുതല്‍ കേരള നിയമസഭാ സ്പീക്കറുടെ അര ലക്ഷത്തിന്റെ കണ്ണട വരെ നീളുന്ന നവ യാഥാര്‍ഥ്യങ്ങള്‍.
രാജ്യം വലിയ ഫാസിസ്റ്റ് ഭീഷണി നേരിടുകയാണെന്ന് സമ്മതിക്കുന്നവര്‍ക്കു നേരെയാണ് അതിനെതിരെ ഘോരഘോരം പോരാടേണ്ട ഘട്ടത്തില്‍ ഇത്തരത്തിലൊരു ആരോപണം ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇതില്‍ പങ്കുണ്ടോ എന്ന സംശയമുയരുന്നുണ്ടെങ്കിലും അമിത്ഷായുടെ പുത്രനെതിരെ കോടികളുടെ അഴിമതി ആരോപണമുണ്ടായപ്പോള്‍ സി.പി.എം നേതാക്കള്‍ എങ്ങനെ പ്രതികരിച്ചിരുന്നുവെന്നതുമതി ആ സംശയം തീരാന്‍. മതേതരത്വത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു പ്രസ്ഥാനം ഇങ്ങനെ ഇടവഴിക്കുവെച്ച് തകരുന്നത് മതേതര ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ല. പുകമറ നീക്കി ഒരു നിസ്സഹായനായ വിദേശി പൗരന്റെ ബാധ്യത തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഭരണപ്പാര്‍ട്ടിക്കും അനിവാര്യമായ കടമയുണ്ട്. മൊത്തം മലയാളികളുടെ അറിയാനുള്ള അവകാശത്തിന്റെയും അഭിമാനത്തിന്റെയും വിശ്വാസ്യതയുടെയും വിഷയം കൂടിയാണത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ