Video Stories
ചുവപ്പിനുള്ളിലെ കാവിക്കലര്‍പ്പ്
കേരളത്തിലെ മുജാഹിദ് വിഭാഗത്തിന്റെ പ്രമുഖ പ്രഭാഷകനും മത താരതമ്യ സംവാദകനും നിച്ച് ഓഫ് ട്രൂത്ത് സ്ഥാപകനും കോഴിക്കോട് ആസ്ഥാനമായ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടറുമായ മലപ്പുറം സ്വദേശി എം.എം അക്ബറിനെ ഹൈദരാബാദില്‍വെച്ച് വിമാനത്താവള എമിഗ്രേഷന്‍ വിഭാഗം പിടികൂടി കേരള പൊലീസിന് കൈമാറി അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന വാര്‍ത്ത രാജ്യത്തെ മത വിശ്വാസ സ്വാതന്ത്ര്യത്തോടും ഭരണഘടനയോടും ജനാധിപത്യ സംവിധാനത്തോടും കൂറും ബഹുമാനവുമുള്ള ഏതൊരു വ്യക്തിയിലും ഞെട്ടലുളവാക്കുന്നതാണ്. ഭരണഘടനയിലെ മൗലികാവകാശമായ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഇവിടെ നഗ്നമായി ഹനിക്കപ്പെട്ടിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് ചാര്‍ത്തപ്പെട്ട കേസിലാണ് അക്ബറിന്റെ അറസ്റ്റ്. ആസ്‌ത്രേലിയയിലെ മെല്‍ബണില്‍നിന്ന് ദോഹയിലേക്കുള്ള മാര്‍ഗമധ്യേ വിമാനത്താവളത്തില്‍ വെച്ചാണ് ശനിയാഴ്ച രാത്രി അധികൃതര്‍ ഇദ്ദേഹത്തെ പിടികൂടിയത്. കൊച്ചി നോര്‍ത്ത് പൊലീസ് അവിടെചെന്ന് കസ്റ്റഡിയിലെടുത്ത അക്ബറിനെ കോടതിയില്‍ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുകയാണ്. എന്‍.ഐ.എയും മറ്റും ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരുന്നു.
കേരളത്തില്‍ 13 സ്‌കൂളുകളുള്ള പീസ് ഇന്റര്‍നാഷണലിന്റെ കൊച്ചി തമ്മനത്തെ സ്‌കൂളില്‍ പഠിപ്പിച്ച മൂന്നാം ക്ലാസ് പാഠ പുസ്തകത്തിലെ ഒരു ഭാഗമാണ് ഈ കോലാഹലങ്ങള്‍ക്കെല്ലാം കാരണം. സി.പി.എമ്മിന്റെ പോഷക സംഘടനയായ ഡി.വൈ.എഫ്.ഐക്കാര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുകയും സംഭവത്തില്‍ കേരള പൊലീസ് രായ്ക്കുരാമാനം മത സ്പര്‍ദ ഉളവാക്കുന്ന കേസാക്കി മാറ്റുകയുമായിരുന്നു. മുംബൈയിലെ ഒരുസ്ഥാപനത്തില്‍നിന്ന് വാങ്ങിയ പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ തങ്ങളുടെ അറിവോടെയായിരുന്നില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടും സ്ഥാപനത്തിനും അക്ബറിനുമെതിരെ കേസുമായി മുന്നോട്ടുപോകാന്‍ കേരള പൊലീസ് കാട്ടിയ തിടുക്കം സംസ്ഥാനത്ത് നിലവിലിരിക്കുന്ന മതേതരമായ തുല്യ നീതിയുടെ ലംഘനമാണെന്ന് അന്നുതന്നെ ആക്ഷേപമുണ്ടായിരുന്നു. സ്ഥാപനത്തിലെ മൂന്നു പേരെയും മുംബൈയിലെ പ്രസാധകരുടെ പ്രതിനിധികളെയും പൊലീസ് അറസ്റ്റ്‌ചെയ്തു. രാജ്യാന്തര ഭീകര സംഘടനയായ ഐ.എസിലേക്ക് ഈ സ്ഥാപനത്തില്‍ പഠിച്ചവരും അധ്യാപകരായിരുന്നവരും ചേക്കേറിയെന്നതായിരുന്നു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ ഇടപെടലിന് കാരണമായത്. പ്രസാധകര്‍ പുസ്തകം മുഴുവനായി പിന്‍വലിക്കുകയും കേസും പൊലീസ്-എന്‍.ഐ.എ പീഡനവും ആശങ്കപ്പെട്ട് അക്ബര്‍ ദോഹയിലേക്ക് കടക്കുകയുമായിരുന്നു. രാജ്യത്ത് നിരവധി കലാപങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും കാരണഭൂതരായവര്‍ക്കൊന്നുമില്ലാത്ത വിധത്തില്‍ അക്ബറിനെ പിടികൂടുന്നതില്‍ എമിഗ്രേഷന്‍ വിഭാഗവും, ഇവരുടെ പിന്നില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പങ്കും ഉണ്ടായിരിക്കുമല്ലോ, കേരള പൊലീസ് കാട്ടിയ അമിത ആവേശമാണ് ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നീതിപീഠത്തിന് മുന്നില്‍ എത്തിയ നിലക്ക് ഏതായാലും ഇനി അക്ബറിന്റെ വിചാരണ നീതിപൂര്‍വകമായി നടക്കട്ടെ.
കഴിഞ്ഞ രണ്ടു കൊല്ലത്തോളമായി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരുമായി ചേര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചേട്ടന്‍ ബാവ-അനിയന്‍ ബാവ കളിച്ചുകൊണ്ടിരിക്കുകയാണെന്ന് പല തവണയായി നടന്ന സംഭവങ്ങളുടെ ഗതിവെച്ച് നിസ്സംശയം പറയാന്‍ കഴിയും. കാവി രാഷ്ട്രീയത്തിന്റെ ഫാസിസത്തെ എതിര്‍ക്കുന്നവരെന്ന വ്യാജേന നീങ്ങുമ്പോള്‍ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ തങ്ങളുടെ വോട്ടു ബാങ്കില്‍നിന്ന് അകന്നുപോയാലോ എന്ന ചിന്തയിലാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അങ്ങുമിങ്ങും ഓരോ തട്ടുകൊടുക്കാന്‍ പിണറായി സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷങ്ങള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും മാരകമായതെന്ന് വിലയിരുത്തിയിട്ടുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ ചൂണ്ട ഉണ്ടാക്കിയ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനിടയില്‍ തന്നെയാണ് അക്ബറിനെ അറസ്റ്റ്‌ചെയ്ത് കാവി പ്രഭൃതികളെ സന്തോഷിപ്പിച്ചിരിക്കുന്നത്. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തവരെ ആര്‍.എസ്.എസ്സുകാരെ വിട്ട് തുറുങ്കിലടച്ചതും മലപ്പുറത്ത് ഫൈസലും കാസര്‍കോട്ട് റിയാസ് മുസ്‌ലിയാരും കൊല ചെയ്യപ്പെട്ടപ്പോഴും ഹാദിയ എന്ന മതംമാറിയ പെണ്‍കുട്ടി സ്വന്തം വീടിനകത്ത് ആര്‍.എസ്.എസ്സുകാരാല്‍ പീഡിപ്പിക്കപ്പെട്ടപ്പോഴുമൊന്നും തരിമ്പുപോലും ഇളകാത്ത കപട മതേതരക്കുപ്പായമാണ് പിണറായിയും കോടിയേരിയുമൊക്കെ അണിഞ്ഞിട്ടുള്ളത്. വീണ്ടും നാള്‍ക്കുനാളെന്നോണം ന്യൂനപക്ഷ സമുദായത്തില്‍പെട്ട യുവാക്കള്‍ കൊല്ലപ്പെടുന്നതും ഇതേ അധികാരത്തിന്റെ തണലിലും. രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചുതന്നിട്ടുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നതിന് സാക്കിര്‍ നായിക്കിനെയും എം.എഫ് ഹുസൈനെയും ബോളിവുഡിലെ ഖാന്‍ ത്രയങ്ങളെയും പോലുള്ള കലാകാരന്മാരുടെ നേര്‍ക്കുള്ള ആക്രോശങ്ങളായും നാം കണ്ടുകഴിഞ്ഞതാണ്. ദേവസ്വം ബോര്‍ഡുകള്‍ക്ക് റിക്രൂട്ട്‌മെന്റ് ബോര്‍ഡും വഖഫ് ബോര്‍ഡിന് പി.എസ്.സിയുമെന്ന ഇരട്ടപ്പന്തിയിലും ചുവപ്പിനുള്ളിലെ കാവിക്കലര്‍പ്പ് കണ്ടു.
മത സ്പര്‍ദ വളര്‍ത്തുന്നുവെന്നു കാട്ടി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (എ) വകുപ്പാണ് അക്ബറിനും മറ്റുമെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് ന്യായീകരിക്കാമെങ്കില്‍ കേരള ഉമാഭാരതി ശശികലയും ഗോപാലകൃഷ്ണസ്വാമിയും തൊഗാഡിയയും സെന്‍കുമാറും വെള്ളാപ്പള്ളിയും ബാലകൃഷ്ണ പിള്ളയും കുമ്മനവുമൊക്കെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രകോപന പ്രസംഗങ്ങള്‍ പിണറായിയുടെ പൊലീസ് കേള്‍ക്കുന്നില്ലേ. മറ്റുള്ളവരൊക്കെ വെല്ലുവിളികളോടെ നാട്ടില്‍ സൈ്വര്യ വിഹാരം നടത്തുമ്പോള്‍ ഇതേ വകുപ്പ് ചാര്‍ത്തപ്പെട്ടവരില്‍ പിടികൂടിയത് മത പണ്ഡിതരായ ശംസുദ്ദീന്‍ പാലത്തിനെയും എം.എം അക്ബറിനെയും മാത്രവും. ഇതിനെന്ത് ന്യായമാണ് മുഖ്യമന്ത്രിക്ക് പൊതുസമൂഹത്തോടും സ്വന്തം പാര്‍ട്ടി അണികളോടു തന്നെയും പറയാനുള്ളതെന്ന് അറിയാന്‍ കൗതുകം തോന്നുന്നു. നിരവധി സംസ്ഥാനങ്ങളിലെ സ്‌കൂളുകളിലും സര്‍വകലാശാലകളിലും ശാസ്ത്ര വിരുദ്ധമായ ചരിത്ര വക്രീകരണങ്ങള്‍ വിളമ്പിക്കൊടുക്കുന്ന നരേന്ദ്രമോദിക്കും മോഹന്‍ ഭഗവതിനും മുന്നില്‍ മുട്ടുവിറക്കുന്ന പിണറായിയുടെ ‘ഊരിപ്പിടിച്ച വാളുകളുടെയും ഇന്ദ്രചന്ദ്രന്മാരുടെയും’ വീരകഥകള്‍ കേട്ടു രസിക്കാന്‍ ജനാധിപത്യ മതേതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മനസ്സില്ലെന്ന് സവിനയം ബോധ്യപ്പെടുത്തിക്കൊള്ളട്ടെ. മറിച്ച് ഭരണാസനം കാക്കാന്‍ വേണ്ടിയാണിതൊക്കെയെങ്കില്‍ അതങ്ങ് തുറന്നുപറയുന്നതല്ലേ രാഷ്ട്രീയ ഔചിത്യം ?
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ