Video Stories
വിളവു തിന്നുന്ന സി.ബി.ഐ
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നു കേട്ടിട്ടേയുള്ളൂ. രാജ്യത്തിന്റെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ അവസ്ഥയാണിന്നിത്. സി.ബി.ഐയുടെ തലപ്പത്തെ രണ്ടാമനു നേരെ അതേഏജന്‍സിയുടെ ഡയറക്ടര്‍ അനില്‍ശര്‍മ അഴിമതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് അന്തംവിട്ടിരിക്കുകയാണ് ജനത. മോദി സര്ക്കാരിന്കീഴില് പ്രധാനമന്ത്രിക്കും ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതനും നേര്‍ക്ക് നിരവധിയായ അഴിമതികളും കൊലപാതകമടക്കമുള്ള പരാതികളും ഉയര്‍ന്നുവന്നിട്ടും അനങ്ങാത്ത സര്‍ക്കാരിന് എന്തുകൊണ്ടും യോജിച്ച അന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാംസ കയറ്റുമതി സ്ഥാപന ഉടമക്കും മറ്റുമെതിരായ കേസ് അട്ടിമറിക്കാന്‍ സി.ബി.ഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന വന്‍തുക കൈക്കൂലി വാങ്ങിയതായാണ് പുറത്തുവന്നിരിക്കുന്ന പരാതി. സി.ബി.ഐ ഡയറക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് അസ്താനക്കും മറ്റ് മൂന്നു പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രധാനന്ത്രിയുടെയും ബി.ജെ.പി പ്രസിഡന്റ് അമിത്ഷായുടെയും വിശ്വസ്തനാണ് ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളും ഗോധ്ര ട്രെയിന്‍ തീവെപ്പുകേസന്വേഷിച്ചയാളുമായ രാകേഷ് അസ്താന. 2016 ഏപ്രിലില്‍ സി.ബി.ഐ അഡീഷണല്‍ ഡയറക്ടറായി നിയമിതനായ അസ്താനക്കെതിരെ ഗുജറാത്ത് കലാപത്തില്‍ മോദിയെ സഹായിച്ചുവെന്ന ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇദ്ദേഹത്തിന് സ്പെഷല്‍ ഡയറക്ടറായി മോദി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയത്. ആരോപണങ്ങളെതുടര്‍ന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ ഈ ഉദ്യോഗസ്ഥന് ഹാജരാകുന്നതില്‍നിന്ന് അദ്ദേഹത്തെ ഡയറക്ടര്‍ വിലക്കിയിരുന്നു. ഇതിനിടെയാണ് അസ്താനക്കെതിരെ സി.ബി.ഐ കണ്ടതില്‍ വെച്ചേറ്റവും ഗുരുതരമായ അഴിമതിയാരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്. അഴിമതി തടയുകയും അവരെ കയ്യാമം വെക്കേണ്ടവരുമായ ഏജന്‍സിയുടെ തലപ്പത്തുതന്നെ ഇത്തരം കാട്ടുകള്ളന്മാര് വിലസുന്നുവെന്നത് ജനങ്ങളില്‍ ആ ഏജന്‍സിയെക്കുറിച്ചും ഭരിക്കുന്ന സര്‍ക്കാരിനെക്കുറിച്ചും രാജ്യത്തെ നിയമ വ്യവസ്ഥിതിയെക്കുറിച്ചുമുള്ള വലിയ ഉല്‍കണ്ഠകളാണ് ഉരുവപ്പെടുത്തിയിരിക്കുന്നത്.
മോയിന്‍ ഖുറേഷി ഉള്‍പ്പെടെ ഏതാനും പേര്‍ക്കെതിരായ കേസില്‍ മൂന്നു കോടി രൂപ കോഴ നല്‍കിയെന്നാണ് രാകേഷിനെതിരായ കേസ്. സി.ബി.ഐ ഡിവൈ.എസ്.പി ദേവേന്ദ്രകുമാര്‍, ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പണമിടപാടുകാരന് മനോജ് പ്രസാദ്, അയാളുടെ സഹോദരന് സോമേഷ് പ്രസാദ് എന്നിവരാണ് മറ്റു പ്രതികള്‍. മനോജിനെ ഇതിനകം സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. മനോജും സോമേഷും ചേര്‍ന്ന് രാകേഷ് അസ്താനയുടെ കള്ളപ്പണം വിദേശത്ത് സൂക്ഷിക്കുകയായിരുന്നുവെന്നാണ് ഇതിനകം വെളിച്ചത്തുവന്നിട്ടുള്ള ഞെട്ടിപ്പിക്കുന്ന സത്യം. ഇത് ശരിയെങ്കില്‍ രാജ്യത്തിനകത്തെ അഴിമതിക്കാരുടെ കാര്യത്തില്‍ എന്തു വിശ്വാസ്യമായ നടപടികളാണ് സി.ബി.ഐ എടുക്കാന്‍ പോകുന്നതെന്നത് ചോദ്യചിഹ്നമായിരിക്കുകയാണ്. അത് നീളുന്നത് രാജ്യഭരണാധികാരികളുടെ നേര്‍ക്കുകൂടിയാണ്.
മോയിന്‍ ഖുറേഷിയുടെയും മറ്റും കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി ദേവേന്ദ്രകുമാര്‍ കഴിഞ്ഞവര്‍ഷം ഹൈദരാബാദിലെ ബിസിനസുകാരനായ സതീശ് സന ബാബു എന്നയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഒക്ടോബര്‍ നാലിനും ഇരുപതിനുമായി ഇയാളുടെ രഹസ്യമൊഴി 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി. ഇതിനുശേഷം 2017 ഡിസംബറിനും ഈ മാസത്തിനുമിടയില്‍ നാലു തവണയായി മൂന്നു കോടി രൂപ ഇയാളില്‍നിന്ന് ഉദ്യോഗസ്ഥന് വാങ്ങിയെടുത്തുവെന്നാണ് കേസ്. സനബാബു തന്നെയാണ് പരാതിക്കാരന്. ദുബൈയിലും ലണ്ടനിലുമായാണ് രാകേഷ് അസ്താനയുടെ കള്ളപ്പണം മനോജും സഹോദരനും സൂക്ഷിച്ചിരുന്നതത്രെ. യു.പിയിലെ വഡോദരയില്‍ അസ്താനയുടെ മകളുടെ വിവാഹ സല്‍ക്കാരത്തിന് ഇടനിലക്കാര്‍വഴി കോടികള്‍ കൈമറിഞ്ഞതായും സി.ബി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. സി.ബി.ഐയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ വിദേശത്ത് ഇടനിലക്കാരെ താമസിപ്പിച്ച് അവര്‍ മുഖേന കോഴ കൈപ്പറ്റിവരികയും കേസില്‍നിന്ന് ഊരിക്കൊടുക്കുകയുമാണെന്നാണ് അസ്താന സംഭവം ബോധ്യപ്പെടുത്തുന്നത്. വേലി തന്നെ വിളവുതിന്നുന്നു എന്ന് ചുരുക്കം.
സി.ബി.ഐ ജോ.ഡയറക്ടറും ഗുജറാത്ത് കേഡര്‍ ഓഫീസറുമായിരുന്ന അരുണ്‍കുമാര്‍ ശര്‍മയെ ഗുജറാത്ത് പൊലീസില്‍നിന്ന് മാറ്റി നിയമിച്ചത് കഴിഞ്ഞ ഏപ്രിലിലായിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം സി.ബി.ഐയിലെ പല നിര്‍ണായക കേസുകളും കൈകാര്യം ചെയ്യാന്‍ ശര്‍മയെ ഏല്പിക്കാന് ഏജന്‍സി നിര്‍ബന്ധമായതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഡയറക്ടര്‍ അനില്‍ശര്‍മ ഇതിന് വഴങ്ങാതിരുന്നതിനാല്‍ മോദി സര്‍ക്കാരില്‍നിന്ന് കടുത്ത സമ്മര്‍ദം നേരിട്ടുവരികയാണ്. ബാങ്ക് തട്ടിപ്പുകേസ് പ്രതിയും ബി.ജെ.പി എം.പിയുമായിരുന്ന വിജയ്മല്യയെ ലണ്ടനിലേക്ക് നാടുവിടുന്നതിന ്സഹായിച്ച സി.ബി.ഐ ഓഫീസര്‍മാരില്‍ മുമ്പന്‍ മോദിയുടെ വിശ്വസ്തനായ അരുണ്‍കുമാര്‍ ശര്‍മയാണെന്നതു സംബന്ധിച്ച് നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു. നാടുവിടുമ്പോള്‍ മല്യക്കെതിരായ കുറ്റം ലളിതമാക്കിക്കൊടുത്തുവെന്നാണ് ശര്‍മക്കെതിരായ പരാതി. കേന്ദ്ര ധനകാര്യമന്ത്രി അരുണ്ജെയ്റ്റ്ലിയെ നേരില്‍കണ്ട ശേഷമാണ് മല്യ നാടുവിട്ടതെന്ന് അടുത്തിടെ മല്യതന്നെ വെളിപ്പെടുത്തിയിരുന്നതും സി.ബി.ഐ ജോ. ഡയറക്ടര്‍ ശര്‍മ വാര്‍ത്താകുറിപ്പിറക്കിയതും കൂട്ടിവായിക്കുമ്പോള്‍ സി.ബി.ഐ ‘കൂട്ടിലടക്കപ്പെട്ട തത്ത’ ആണെന്ന സുപ്രീംകോടതിയുടെ ആരോപണം അഴിമതിയെ ലളിതവല്‍കരിക്കുകയാണെന്ന് തോന്നാം. തത്തയെ കൂട്ടിലടച്ചിരിക്കുകയല്ല, അന്യരുടെ വിള കൊത്തിക്കൊണ്ടുവരാന്‍ വിട്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നതാണ് സത്യം. ഇതേ ശര്‍മയാണ് മുംബൈ കോളജ് വിദ്യാര്‍ത്ഥി ഇസ്രത് ജഹാനെയും കൂട്ടുകാരനെയും പട്ടാപ്പകല്‍ ഗുജറാത്തില്‍ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലാക്കാന്‍ ശ്രമിച്ചത്. അപ്പോള്‍ രാകേഷ് അസ്താനയുടെ കൈകളിലെ കറയും ഭരണകൂടവുമായി ബന്ധപ്പെടുന്നുണ്ടോ എന്ന് സംശയിച്ചാല്‍ തെറ്റില്ല. അഴിമതിക്കാരും കുറ്റവാളികളുമായ ഓഫീസര്‍മാരെ സഹായിക്കുന്നുവെന്നാണ് അഴിമതിക്കാര്‍ക്കെതിരെ സന്ധിയില്ലാനടപടി സ്വീകരിക്കുന്ന സി.ബി.ഐ ഡയറക്ടര്‍ക്കെതിരായ മോദി സര്‍ക്കാരിന്റെ വൈരനിര്യാതന നടപടികള്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനാ പദവികളുള്ള കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷന് മുതല്‍ വിജിലന്‍സ്, വിവരാവകാശ, മനുഷ്യാവകാശ, ന്യൂനപക്ഷ, വനിതാകമ്മീഷനുകളെയൊക്കെ നോക്കുകുത്തികളാക്കിയ മോദിക്ക് സി.ബി.ഐയും എന്‍.ഐ.എയും തങ്ങളുടെ ഇംഗിതം ഏറ്റുപറയുന്ന തത്തകളായതില്‍ അല്‍ഭുതമില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ