Video Stories
ഉദാത്തമായ സമീപനങ്ങള്‍ പിന്തുടരണം
ടി.എച്ച് ദാരിമി
നബി (സ) പറഞ്ഞു: ‘അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവനാണെങ്കിലും നീ നിന്റെ സഹോദരനെ സഹായിക്കുക’. അതുകേട്ടതും സ്വഹാബിമാരില്‍ ചിലര്‍ ആരാഞ്ഞു: ‘അക്രമിക്കപ്പെട്ടവനെ ഞങ്ങള്‍ സഹായിക്കും. എന്നാല്‍ അക്രമിയെ എങ്ങനെയാണ് സഹായിക്കുക?’. നബി (സ) പറഞ്ഞു: ‘അവന്റെ കൈക്ക് കടന്നുപിടിച്ചുകൊണ്ട് അവനെ തെറ്റില്‍ നിന്നും തടഞ്ഞു നിറുത്തലാണത്’ (ബുഖാരി). അക്രമം വ്യാപകമാകുന്നത് സമൂഹത്തെ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കും. അക്രമങ്ങള്‍ വ്യാപകമാവുന്നതിനനുസരിച്ച് മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോവുകയും ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സാഹചര്യം സംജാതമാവുകയും ചെയ്യും. ഹത്യകളും ഹനിക്കലുകളും വ്യാപകമായി മനുഷ്യകുലം ഒരു സജീവ യുദ്ധക്കളം തന്നെയായി മാറും. ഇത്തരം ദുരന്തങ്ങളെ ഒഴിവാക്കാന്‍ ഒരു ഉത്തമമായ ഉപദേശമാണ് മേല്‍ ഹദീസില്‍ പറഞ്ഞത്. തെറ്റു ചെയ്യുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടത് ചെയ്യുക എന്നതാണത്. അതിന് പല മര്‍ഗങ്ങളുമുണ്ട്. കൈകൊണ്ടോ നാവുകൊണ്ടോ ആ തിന്മയെ തടയുക, ഉപദേശിക്കുക, ഗുണദോഷിക്കുക തുടങ്ങിയവയെല്ലാം അതിനുള്ള മാര്‍ഗങ്ങളാണ്. ഇവ കൊണ്ടൊക്കെ താല്‍ക്കാലികമായി ഒരു തെറ്റിനെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞു എന്നുവരാം. എന്നാല്‍ ആത്യന്തികമായ ഒരു പ്രതിരോധം സാധിക്കണമെന്നില്ല. അതുണ്ടാവണമെങ്കില്‍ കുറ്റം ചെയ്യുന്നവനില്‍ മാനസാന്തരമുണ്ടാകും വിധത്തിലുള്ള ഇടപെടലുകള്‍ തന്നെ ഉണ്ടാവണം. കുറ്റവാളിയോട് തികച്ചും മാന്യമായ സമീപനം പുലര്‍ത്തുക, അവനെ ശപിച്ച് അകറ്റാതിരിക്കുക തുടങ്ങിയവയാണ് ഇസ്‌ലാം അതിനായി മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍.
ഒരാളെയും ശപിച്ച് അകറ്റരുത് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്ന പാഠം. അവര്‍ ചെയ്യുന്ന അക്രമത്തിന്റെയും അനീതിയുടെയും പേരില്‍ അവരെ ശകാരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് അവരെ കൂടുതല്‍ കൂടുതല്‍ തെറ്റുകളിലേക്ക് പ്രചോദിപ്പിക്കും. എന്നാല്‍ പരതിനോക്കിയാല്‍ അവരിലും ഉണ്ടാകും നന്മകള്‍. ഈ നന്മകളെ എടുത്തുപറഞ്ഞുകൊണ്ടും അതിന്റെ പേരില്‍ അവരെ പ്രകീര്‍ത്തിച്ചുകൊണ്ടും അവരെ പരിഗണിക്കുകയാണ് എങ്കില്‍ അവരെ അവരുടെ തെറ്റുകളില്‍ നിന്നും തിരിച്ചുകൊണ്ടു വരാന്‍ കഴിയും. അതുകൊണ്ടാണ് ഒരാളെയും ശപിച്ചകറ്റരുത് എന്ന് ഇസ്‌ലാം പറയുന്നത്. നബിയെയും ഇസ്‌ലാമിനെയും അനുയായികളെയും നിരന്തരമായി ശല്യം ചെയ്തിരുന്ന ചില സജീവ ശത്രുക്കള്‍ മദീനയിലുണ്ടായിരുന്നു. അവര്‍ക്കെതിരെ ശാപപ്രാര്‍ഥന ചെയ്യാന്‍ ചിലര്‍ നബിയോട് ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ നബി (സ) പറഞ്ഞു: ‘ജനങ്ങളെ ശപിക്കുന്നവനായിട്ടല്ല, അവര്‍ക്ക് കാരുണ്യമായിട്ടാണ് എന്റെ നിയോഗം’ (മുസ്‌ലിം). അക്രമം കാണിക്കുന്നവരെ അവരുടെ നന്മകള്‍ മാത്രം കണ്ടും എടുത്തുപറഞ്ഞുമായിരുന്നു നബി (സ) പരിഗണിച്ചിരുന്നത്.
ഉമര്‍(റ)വിനെ തൊട്ട് ഇമാം ബുഖാരി ഉദ്ധരിച്ച ഒരു പ്രബലമായ ഹദീസില്‍ നബി (സ)യുടെ കാലത്ത് മദീനയില്‍ ഉണ്ടായിരുന്ന അബ്ദുല്ല എന്നു പേരായ ഒരു സ്വഹാബിയെ കുറിച്ച് പറയുന്നുണ്ട്. നബി (സ)യോട് വലിയ സ്‌നേഹവും സാമീപ്യവുമെല്ലാം ഉണ്ടായിരുന്ന ഒരാളായിരുന്നു അയാള്‍. ഇടക്കിടക്ക് നബി (സ)യുടെ അടുത്തുവരികയും തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കുകയും ഒക്കെ ചെയ്യാറുള്ള ആളുമായിരുന്നു അബ്ദുല്ല. ഇതേ ആളെ കുറിച്ച് തന്നെ അദ്ദേഹം ഇടക്കിടക്ക് നബി തങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ കൊണ്ടുവന്ന് കൊടുക്കുമായിരുന്നു എന്ന് മറ്റു ചില ഹദീസുകളിലും കാണാം. ഇദ്ദേഹം അവസാനം മദ്യത്തിന്റെ പിടിയില്‍ പെട്ടു. മദ്യപിച്ചതിന്റെ പേരില്‍ അയാള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. മദ്യപാനം ഒരു ആസ്‌കതിയാണല്ലോ. ശിക്ഷകള്‍ക്കൊന്നും ആ ആസക്തിയെ തടയാന്‍ കഴിഞ്ഞില്ല. വീണ്ടും അയാള്‍ മദ്യപാനം ചെയ്തു. പിടിക്കപ്പെടുകയും ശിക്ഷക്കു വിധേയനാവുകയും ചെയ്തു. പല തവണ ഇങ്ങനെ ശിക്ഷിക്കപ്പെട്ടപ്പോള്‍ ഒരിക്കല്‍ ഒരാള്‍ പറഞ്ഞു: ‘അല്ലാഹുവേ, ഇയാളെ ശപിക്കേണമേ, എത്ര തവണയായി ഇയാള്‍ ഈ കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നു..’. അതുകേട്ടതും നബി (സ) പറഞ്ഞു: ‘നിങ്ങള്‍ അയാളെ ശപിക്കരുത്, അല്ലാഹുവാണ് സത്യം. എനിക്കറിയാം, അയാള്‍ അല്ലാഹുവിനേയും റസൂലിനേയും സ്‌നേഹിക്കുന്നുണ്ട് എന്ന്’ (ബുഖാരി). മദ്യപാനം എന്ന വലിയ ഒരു തെറ്റിന്റെ മുമ്പിലും അയാളിലെ ദൈവ സ്‌നേഹം എന്ന ഗുണത്തെ നബി തങ്ങള്‍ എടുത്തു പറയുകയാണ്. അങ്ങനെ പറയുമ്പോഴായിരിക്കും അയാള്‍ക്ക് തെറ്റില്‍ നിന്നും പിന്നോട്ടു മാറുവാനുള്ള പ്രചോദനം ലഭിക്കുന്നത് എന്നാണ് നബി (സ)യുടെ കാഴ്ചപ്പാട്.
ജനങ്ങളുടെ ന്യൂനതകള്‍ ഇത്തരത്തില്‍ പറഞ്ഞുനടക്കുന്നതിനെ പ്രവാചകന്‍ (സ) ശക്തമായി അപലപിച്ചിട്ടുണ്ട്. മാഇസ് ബിന്‍ മാലിക് (റ) വിന്റെ സംഭവത്തില്‍ ഈ ഗൗരവം കാണാം. വ്യഭിചാരത്തില്‍ പെട്ടുപോയ ഒരു സ്വഹാബിയായിരുന്നു മാഇസ്. അദ്ദേഹം സ്വയം വന്ന് നബിയുടെ മുമ്പില്‍ വെച്ച് കുറ്റം ഏറ്റുപറയുകയായിരുന്നു. നബി(സ) അത് അവഗണിക്കാന്‍ ആദ്യമാദ്യമൊക്കെ ശ്രമിക്കുകയുണ്ടായി. ആര്‍ക്കും ഒരു കുറ്റമോ കുറവോ പറയാനില്ലാത്ത ഒരു സ്വഹാബിയായിരുന്നു മാഇസ്. പാരത്രികമായ ശിക്ഷയെ ഭയന്ന് മാഇസ് കുറ്റസമ്മതം നടത്തിയതോടെ അദ്ദേഹത്തെ ശിക്ഷിക്കുന്നതില്‍ നിന്നും ഒഴിവാകാന്‍ കഴിയാത്ത സാഹചര്യം വന്നു. അങ്ങനെ അദ്ദേഹം എറിഞ്ഞുകൊല്ലപ്പെട്ടു. പിന്നീടൊരിക്കല്‍ മാഇസ് കൊല്ലപ്പെട്ട സ്ഥലത്തുകൂടി നബിയും ഏതാനും അനുയായികളും പോകാനിടയായി. മാഇസിന്റെ ഖബറിനടുത്തെത്തിയതും ഒരാള്‍ പറഞ്ഞു: ‘ഇയാള്‍ എന്തൊരു വിഡ്ഢിയാണ്, പല പ്രാവശ്യം അയാള്‍ നബിയുടെ അടുക്കല്‍ വന്നപ്പോഴെല്ലാം നബി അയാളെ തിരിച്ചയച്ചു. എന്നിട്ടും അയാള്‍ ഒരു നായ കൊല്ലപ്പെടും പോലെ കൊല്ലപ്പെട്ടു..’ അതുകേട്ടപ്പോള്‍ അപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. കുറച്ചകലത്തെത്തിയപ്പോള്‍ അവിടെ ഒരു കഴുത ചത്തുമലച്ച് കാലുകള്‍ എഴുന്നു നില്‍ക്കുന്നതായി നബി (സ) കണ്ടു. അതു ചൂണ്ടിക്കാണിച്ചുകൊണ്ട് നബി(സ) പറഞ്ഞു: ‘നിങ്ങള്‍ ഇതു തിന്നുകൊള്ളുക’. അവര്‍ ആരാഞ്ഞു: ‘ഈ കഴുതയുടെ ശവമോ?’. നബി (സ) പറഞ്ഞു: ‘അതെ നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ സഹോദരന്റെ അഭിമാനം ക്ഷതപ്പെടുത്തി പറഞ്ഞ വാക്കുകള്‍ ഈ കഴുതയുടെ ശവം തിന്നുന്നതിനേക്കാള്‍ ഗുരുതരമാണ്. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണ് സത്യം, നിശ്ചയം മാഇസ് ഇപ്പോള്‍ സ്വര്‍ഗത്തിന്റെ അരുവികളില്‍ നീന്തിത്തുടിക്കുകയാവും’ (ബുഖാരി, അദബുല്‍ മുഫ്‌റദ്)
പരദൂഷണം പറയുക, ഏഷണി പറയുക, അപവാദം പറയുക, കള്ളം പറയുക തുടങ്ങി ഒരു നീണ്ട പട്ടിക തന്നെ ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്. അതിന്റെ യുക്തികളിലൊന്ന് മറ്റുള്ളവരുടെ തിന്മകളില്‍ ഇടപെടുന്നു എന്നതാണ്. അവ വഴി മറ്റുള്ളവരെ മാനസികമായി ഇടിച്ചുതാഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്നു എന്നതുമാണ്. എന്നാല്‍ ഈ പറഞ്ഞതിന്റെ അര്‍ഥം ജനങ്ങളുടെ കുറ്റങ്ങള്‍ പറയരുത് എന്നോ അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളരുത് എന്നോ അല്ല. തിന്മകളെ മാത്രം കാണുകയും നന്മകളെ കാണാതിരിക്കുകയും ചെയ്യരുത് എന്നു മാത്രമാണ്. വളരെ ഗുരുതരമല്ലാത്ത വിധത്തിലുള്ള തെറ്റുകളെ മറച്ചുപിടിക്കണം എന്നുവരെ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ‘ഒരു മുസ്‌ലിമിന്റെ കുറവ് ഒരാള്‍ മറച്ചുവെക്കുകയാണ് എങ്കില്‍ അല്ലാഹു ദുനിയാവിലും ആഖിറത്തിലും അവന്റെ കുറവുകള്‍ മറച്ചുവെക്കും’ എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. (മുസ്‌ലിം, അബൂ ദാവൂദ്) വ്യഭിചാരത്തിനു ഇസ്‌ലാമിക ശിക്ഷാനിയമം നല്‍കുന്ന ശിക്ഷ കടുത്തതാണ്. പക്ഷെ, അതിനു വ്യഭിചാരം നാലു സാക്ഷികള്‍ മുഖാന്തിരം കോടതിയില്‍ സ്ഥാപിക്കപ്പെടണം. ഇതു പറയുന്നതില്‍ നിന്നു തന്നെ നമുക്ക് ഗ്രഹിക്കാം, ഒരാളെ ശിക്ഷിക്കാനുള്ള വ്യഗ്രതയേക്കാള്‍ ഇസ്‌ലാമിന്റേത് ഒരാളെ ശിക്ഷിക്കാതിരിക്കാനാണ് എന്ന്. എന്നാല്‍ കോടതിയില്‍ നേരിട്ടു വന്ന് സത്യവാങ്മൂലം നല്‍കുമ്പോള്‍ ഇങ്ങനെ സാക്ഷികള്‍ വേണ്ടിവരില്ല. കാരണം ശിക്ഷ ഏറ്റുവാങ്ങാന്‍ അയാള്‍ മാനസികമായും ശാരീരികമായും തയ്യാറാണല്ലോ.
ഉദാത്തമായ സമീപനങ്ങള്‍ പിന്തുണ നേടിത്തരുന്നു. നബി(സ)യുടെ സമീപനങ്ങളുടെ വശ്യത കാരണം മാത്രം ഇസ്‌ലാമിലേക്ക് വന്ന പലരുടെയും ചരിത്രം ഇസ്‌ലാമിക ചരിത്രത്തിലുണ്ട്. യമാമയിലെ ഭൂവുടമയായിരുന്ന സുമാമ അവരിലൊരാളായിരുന്നു. തടവുമുറിയുടെ ഉള്ളില്‍ വെച്ചായിരുന്നു അദ്ദേഹം ആ സൗന്ദര്യം കണ്ടത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ