Video Stories
ഉത്തരം മുട്ടുമ്പോള്‍ ബി.ജെ.പി കൊഞ്ഞനം കുത്തുന്നു
പ്രതിപക്ഷ നേതാക്കളെ മൃഗങ്ങളോടുപമിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പ്രസംഗം ആ പാര്‍ട്ടി ഇന്നനുഭവിക്കുന്ന മുഴുവന്‍ സമ്മര്‍ദ്ദങ്ങളുടെയും പ്രതിഫലനമാണ്. പാര്‍ട്ടിയുടെ 38 ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി മുംബൈയില്‍ നടന്ന സമ്മേളനത്തിലാണ് ഷായുടെ ഈ അപലപനീയമായ പ്രയോഗമുണ്ടായത്. ബി.ജെ.പിയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുന്നുവെന്ന രാഷ്ട്രീയ നിരീക്ഷണത്തിന് അടിവരയിടുന്നത് കൂടിയാണ് ഈ പ്രസ്താവന. അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രതിപക്ഷ നിന്ദയുടെ തുടര്‍ച്ചയായും ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത് പോലെ തന്റെ നിലവാരം ഇന്ത്യയിലെ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുകയാണ് രാജ്യത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഈ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നത്.
പൊതു തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം മുന്നില്‍ നില്‍ക്കെ ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യത്തില്‍ നിന്ന് ബി.ജെ.പി അനുദിനം പിറകോട്ടു പോകുന്ന കാഴ്ചയാണ് വര്‍ത്തമാന ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്ന് ദര്‍ശിക്കാനാവുന്നത്. ഒരു ദിവസം പോലും പൂര്‍ണമായി സമ്മേളിക്കാനാവാതെ പിരിഞ്ഞ 23 ദിവസം നീണ്ടുനിന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തന്നെ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും ഭരണപരമായ പരാജയം വിളിച്ചറിയിക്കുന്നതാണ്. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടിയും കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെയും കാവേരി മാനേജ് മെന്റ് ബോര്‍ഡ് രൂപീകരണത്തിനെതിരെ കര്‍ണാടകയില്‍ നിന്നുള്ള എം.പിമാരുമെല്ലാം സൃഷ്ടിച്ച ബഹളം ഒരര്‍ത്ഥത്തില്‍ ബി.ജെ.പിക്ക് അനുഗ്രഹമാവുകയായിരുന്നു.
അധികാരത്തിലേറി നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷമുള്ള ഭരണകക്ഷിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കപ്പെട്ടതു തന്നെ സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ്. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയിലൂടെ രൂപപ്പെട്ട അവിശ്വാസപ്രമേയം തരണം ചെയ്യാന്‍ നിലവിലെ അംഗസംഖ്യയുടെ പിന്‍ബലത്തില്‍ സര്‍ക്കാറിന് നിഷ്പ്രയാസം സാധിക്കുമായിരുന്നുവെങ്കിലും സഭയില്‍ നടക്കുന്ന ചര്‍ച്ചക്ക് മറുപടി നല്‍കാന്‍ അവര്‍ക്ക് കാര്യമായി വിയര്‍പ്പൊഴുക്കേണ്ടി വരുമായിരുന്നു. പ്രതിപക്ഷ നിരയുടെ കൂട്ടായ ആക്രമണത്തിനു പുറമെ എന്‍.ഡി.എ മുന്നണിയില്‍ തന്നെ ഭാഗമായ കക്ഷികളുടെ ഒളിയമ്പുകളും സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രമേയം ചര്‍ച്ചക്കെടുക്കുന്നതില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞുമാറിയത്.
എന്നാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഫലമായി പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ശക്തമായ അഭിപ്രായ ഐക്യം രൂപപ്പെട്ടിരിക്കുകയാണ്. എന്‍.ഡി.എയുടെ ഏതാനും ദിവസം മുമ്പ് വരെയുള്ള സഖ്യ കക്ഷിതന്നെ ഈ ഉദ്യമത്തിന് മുതിര്‍ന്നപ്പോള്‍ ഒരു ആശയക്കുഴപ്പവുമില്ലാതെ അതിനോട് ഐക്യപ്പെടാന്‍ സാധിച്ചത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരുത്തോടെ മുന്നോട്ടുപോവാനുള്ള ഊര്‍ജ്ജമാണ് അവര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സി.പി.ഐ.എം തുടക്കമിട്ട് എങ്ങുമെത്താതെ പോയ സുപ്രീംകോടതി ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് നീക്കം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൊടിതട്ടിയെടുക്കാനും അതിന്റെ നടപടിക്രമങ്ങളുമായി ഏറെ മുന്നോട്ടുപോകാനും പ്രതിപക്ഷത്തിന് സാധിച്ചത് ഈ സാഹചര്യത്തിലാണ്.
ദക്ഷിണേന്ത്യയിലേക്കുള്ള അധികാര കവാടമായി കണ്ടിരുന്ന കര്‍ണാടകയില്‍ പ്രചരണരംഗത്ത് പാര്‍ട്ടിക്ക് ഏല്‍ക്കേണ്ടി വരുന്ന അപ്രതീക്ഷിത തിരിച്ചടികളും ഭരണ കക്ഷിയായ കോണ്‍ഗ്രസ് നടത്തുന്ന അവിശ്വസനീയമായ മുന്നേറ്റവും അമിത് ഷായുടേയും കൂട്ടാളികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നുണ്ട്. കോണ്‍ഗ്രസ് മുന്‍ തവണത്തേക്കാള്‍ നിലമെച്ചപ്പെടുത്തി അധികാരത്തില്‍ തിരിച്ചെത്തുമെന്ന സൂചന നല്‍കിയിരിക്കുന്നത് ബി.ജെ.പി തന്നെ നടത്തിയ സര്‍വേയാണ്. തൊട്ടു പിന്നാലെ സ്വതന്ത്ര ഏജന്‍സി നടത്തിയ സര്‍വേഫലവും ആദ്യത്തേതിനെ സാധൂകരിക്കുന്നതായിരുന്നു. ബി.ജെ.പി യുടെ ഫാസിസ്റ്റ് സമീപനങ്ങളെ തുറന്നുകാട്ടുകയും ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ജനപ്രീതി അനുദിനം വര്‍ധിക്കുന്നതും ബി.ജെ.പി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദിയൂരപ്പ പിന്നോട്ടു പോകുന്നതും അമിത്ഷായെ വിളറിപ്പിടിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ റാലികള്‍ സൃഷ്ടിക്കുന്ന തരംഗവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
സംസ്ഥാന ജനസംഖ്യയില്‍ 17 ശതമാനത്തോളം വരുന്ന, 1990 മുതല്‍ ബി.ജെ.പിക്ക് മാത്രം വോട്ടു ചെയ്തു പോരുന്ന ലിംഗായത്ത് വിഭാഗക്കാര്‍ കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് കൂനിന്‍മേല്‍ കുരുവായിമാറിയിരിക്കുകയാണ്. സംസ്ഥാനത്തെ 224 നിയമസഭാ സീറ്റുകളില്‍ 123 സീറ്റുകളിലും നിര്‍ണായക സ്വാധീനമുള്ള ഈ വിഭാഗം ബി.ജെ.പിയുടെ ഉറച്ച വോട്ടുബാങ്കായിരുന്നുവെങ്കിലും ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത് ഇതാദ്യമായണ്.
നരേന്ദ്ര മോദിക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ ഗുജറാത്ത് സമര നായകന്‍ ജിഗ്‌നേഷ് മേവാനിക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തതും ഭരണകൂടത്തിന്റെ ഉള്‍ഭയത്തിന്റെ പ്രതിഫലനമാണ്. പ്രധാനമന്ത്രിയും ഭരണാധികാരികളുമെല്ലാം പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെടാറുള്ളത് നമ്മുടെ രാജ്യത്ത് സര്‍വസാധാരണമാണ്. അതിന്റെ പേരിലുള്ള കേസ് രാജ്യത്ത് പതിവില്ലാത്തതുമാണ്. ഇത്തരമൊരു കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിലൂടെ തങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ മുളയിലേ നുള്ളിക്കളയുകയെന്ന തന്ത്രമാണ് ഭരണകൂടം പയറ്റാന്‍ ശ്രമിക്കുന്നത്.
രാജ്യത്തിന് തന്നെ അപമാനകരമായ വിധത്തില്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമവും കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടായി. പ്രിന്റ്, ഇലക്‌ട്രോണിക് മീഡിയകളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ബോധ്യപ്പെട്ടാല്‍ റിപ്പോര്‍ട്ടര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരം റദ്ദാക്കാന്‍ വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിന് അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാറിന്റെ ഉത്തരവ്. യഥാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെയാണ് വ്യാജ വാര്‍ത്തകളില്‍ ഗണ്യമായതും പ്രചരിപ്പിക്കപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തനം പരിചയിച്ചിട്ടില്ലാത്ത ആളുകള്‍, പത്രപ്രവര്‍ത്തനത്തിന്റെ ഒരു സ്വഭാവവുമില്ലാതെ പടച്ചുവിടപ്പെടുന്ന ഇത്തരം വാര്‍ത്തകളുടെ പേരില്‍ മാധ്യമരംഗത്തെ മൊത്തം പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള സര്‍ക്കാറിന്റെ ശ്രമത്തിനു പിന്നിലും ഭരണപരമായ വീഴ്ച്ചകള്‍ തുറന്നു കാട്ടപ്പെടുന്നതിന് തടയിയിടുകയെന്നതാണ് ലക്ഷ്യം. അധികാരത്തിന്റെ ആലസ്യത്തില്‍ ബി.ജെ.പി അണികളുടെയും ചോട്ടാ നേതാക്കളുടെയുമൊക്കെ ഭാഗത്തു നിന്നുണ്ടായിരുന്ന അപക്വമായ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമെല്ലം മുതിര്‍ന്ന നേതാക്കളിലേക്കും ഭരണാധികാരികളിലേക്കും പടരുന്നത് സ്വപ്‌നങ്ങളുടെ നിറം മങ്ങുന്നതിലുള്ള വിഭ്രാന്തിമൂലമാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ