Connect with us

Video Stories

കടമെഴുതിത്തള്ളി പാപ്പരാകുന്ന ബാങ്കുകള്‍

Published

on


ട്രാക്ക് തെറ്റി ഓടുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. മോദി സര്‍ക്കാരിന് സ്തംബ്ധാവസ്ഥയില്‍ നോക്കിനില്‍ക്കാനല്ലാതെ ഇടപെടല്‍ നടത്താനുള്ള ശേഷി തന്നെ നശിച്ചിരിക്കുന്നു. കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടമെന്ന് മോദി സര്‍ക്കാരിന്‌നേരെ ഉയരുന്ന വിമര്‍ശനം ശരിവെക്കുന്നതാണ് സാമ്പത്തിക മേഖലയിലെ വര്‍ത്തമാനം. സമ്പദ് വ്യവസ്ഥയെ കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് വിട്ടുനല്‍കി, അവരുടെ ഔദാര്യങ്ങള്‍ക്ക്‌വേണ്ടി കാത്തുനില്‍ക്കുന്ന അവസ്ഥ രാജ്യത്തെ സംബന്ധിച്ച് ശുഭസൂചകമല്ല. സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളുടെ ഗുണകാംക്ഷികള്‍ പൂര്‍ണമായും കോര്‍പറേറ്റുകളാണ്. രണ്ട് ലക്ഷം കോടിയെങ്കിലും ഉത്തേജക പാക്കേജിന്റെ പിന്‍ബലത്തില്‍ കോര്‍പറേറ്റുകളുടെ കൈകളിലെത്തും. രാജ്യത്തെ സമ്പത്ത് ഊറ്റിയെടുത്ത് സമ്പന്നര്‍ക്ക് വെച്ചുനീട്ടുകയാണ് സര്‍ക്കാര്‍.
ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കിട്ടാക്കടവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത്. 416 പേരുടെ 1.76 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം വാണിജ്യബാങ്കുകള്‍ എഴുതിത്തള്ളിയിരിക്കുകയാണ്. ബാങ്കുകളും സര്‍ക്കാരും പൂഴ്ത്തിവെച്ച കണക്കുകള്‍ വിവരാവകാശ പ്രകാരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 416 പേരുടെയും 100 കോടിയില്‍പരം രൂപ വരുന്ന കടങ്ങളാണ് എഴുതിത്തള്ളിയത്. വെറും മൂന്ന് വര്‍ഷത്തിനിടെയാണ് ഇത്ര വലിയ തുക കോര്‍പറേറ്റുകള്‍ക്ക് ദാനമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ നിരര്‍ത്ഥകമാണെന്ന് വെളിവാക്കപ്പെട്ടതാണെങ്കിലും കളംവിട്ട കളി ഇതേ രീതിയില്‍ തുടരുമെന്ന്് ആരും പ്രതീക്ഷിച്ചിരുന്നില്ല. 2015 മുതല്‍ 2018 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളിലാണ് പൊതു-സ്വകാര്യ മേഖലകളിലെ വാണിജ്യ ബാങ്കുകള്‍ മൊത്തം 2.76 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിതള്ളിയിരിക്കുന്നത്. ഇതിലൂടെ ബാങ്കുകള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള ബാധ്യത സര്‍ക്കാരിനാണ്. റിസര്‍വ് ബാങ്കിന്റെ മൂലധന ശേഖരത്തില്‍ നിനിന്നും സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം കൈക്കലാക്കിയ തുക ബാങ്കുകള്‍ക്കാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഉത്തേജക പാക്കേജിന്റെ മറവില്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന 70000 കോടി കിട്ടാക്കടം എഴുതി തള്ളിയതിന്റെ ഭാഗമായുള്ള നഷ്ടപരിഹാരമാണ്. 2.15 ലക്ഷം കോടിയാണ് ഈയിനത്തില്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. വിവരാവകാശ പ്രകാരം ലഭിച്ച പുതിയ കണക്കുകള്‍ പ്രകാരം നഷ്ടപരിഹാര തുക ഇനിയും കൂടും.
കിട്ടാക്കടം എഴുതി തള്ളല്‍ സമ്പദ് വ്യവസ്ഥയില്‍ ഏല്‍പിക്കുന്ന ആഘാതം അനുഭവിച്ചുകൊണ്ടിരിക്കെയാണ് കോര്‍പറേറ്റുകളെ വഴിവിട്ട് സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ നിര്‍ബാധം തുടരുന്നത്. ഉപഭോക്താക്കളെ പിഴയുടെ പേരില്‍ പിഴിയുന്ന എസ്.ബി.ഐയാണ് ഈ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തുക കിട്ടക്കടമായി എഴുതിതള്ളിയത്. 76,600 കോടി രൂപയാണ് എസ്.ബി.ഐ എഴുതിത്തള്ളിയത.് 2013ന് ശേഷമുള്ള ബാങ്കുകളുടെ കണക്കുകള്‍ പ്രകാരവും ഏറ്റവും കൂടുതല്‍ കടങ്ങള്‍ എഴുതിത്തള്ളിയിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 2013ല്‍ മാത്രം 5,594 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ച ബാങ്ക് 2015 ആയപ്പോഴേക്കും 21,313 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം കിട്ടാക്കടമായി എഴുതി തള്ളിയത്. പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്കും കിട്ടാക്കടം എഴുതി തള്ളുന്നതില്‍ മുന്‍പന്തിയില്‍ തന്നെ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം പഞ്ചാബ് നാഷണല്‍ ബാങ്ക് 94 പേരുടെ 27,042 കോടി രൂപയാണ് എഴുതി തള്ളിയത്. നീരവ് മോദി തട്ടിച്ചെടത്ത കോടികള്‍ വേറെ. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും 500 കോടിയിലേറെ രൂപയുടെ നാല് വീതം കടങ്ങള്‍ എഴുതിത്തള്ളി. ശരാശരി 287 കോടിയുടെ സാമ്പത്തിക നേട്ടമാണ് 94 പേര്‍ക്കും ലഭിച്ചത്.
സ്വകാര്യ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ കടം എഴുതിത്തള്ളിയത് ഐ.ഡി.ബി.ഐയാണ്-26,219 കോടി രൂപ. നൂറു കോടിയില്‍പരം വരുന്ന 71 കടങ്ങളാണ് ബാങ്ക് വേണ്ടെന്ന് വെച്ചത്. 2004-12 കാലഘട്ടത്തില്‍ വെറും നാല് ശതമാനം മാത്രമായിരുന്നു കിട്ടാക്കടങ്ങളുടെ വളര്‍ച്ചയെങ്കില്‍ 2013-15 ആയപ്പോള്‍ അത് 60 ശതമാനത്തോളം വളര്‍ന്നു. റിസര്‍വ് ബാങ്കിന്റെ രേഖകള്‍ പ്രകാരം 2004ന് ശേഷം നാല് പ്രാവശ്യം മാത്രമാണ് കിട്ടാക്കടങ്ങളുടെ കണക്കില്‍ കുറവ് വന്നിട്ടുള്ളത്. എന്നാല്‍ പുതിയ കണക്കുകള്‍ റിസര്‍വ് ബാങ്കിനെ പോലും ഞെട്ടിക്കുന്നതാണ്. മൂന്ന് വര്‍ഷത്തിനിടെ 2.76 ലക്ഷം കോടിയുടെ കടം എഴുതിത്തള്ളിയതോടെ കിട്ടാക്കടങ്ങളുടെ വളര്‍ച്ചാനിരക്ക് 200 ശതമാനമെങ്കിലും രേഖപ്പെടുത്തിയേക്കും. കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതെല്ലാം മറികടന്ന് കോര്‍പറേറ്റുകള്‍ക്ക് നിര്‍ബാധം ലാഭം കൊയ്യാനുള്ള വഴികളാണ് ബാങ്കുകള്‍ ഒരുക്കി നല്‍കുന്നത്. കോര്‍പറേറ്റുകള്‍ക്ക് ലാഭം കൊയ്യാന്‍ രാജ്യത്തിന്റെ പണം വളഞ്ഞ വഴിയിലൂടെ കൈമാറുന്ന ചെപ്പടിവിദ്യയായി കടമെഴുതി തള്ളല്‍ മാറിയിരിക്കുന്നു.
പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച കണക്ക് പ്രകാരം 2015 മുതല്‍ 18 വരെ പിഴയുടെ പേരില്‍ ഉപഭോക്താക്കളില്‍നിന്നും ബാങ്കുകള്‍ കൊള്ളയടിച്ചത് 10,000 കോടി രൂപയാണ്. പുതിയ ചട്ടങ്ങള്‍ അടിച്ചേല്‍പ്പിച്ചാണ് പിഴയുടെ പേരില്‍ ഉപഭോക്താക്കളെ ബാങ്കുകള്‍ പിഴിഞ്ഞത്. കോര്‍പറേറ്റുകളുടെ 2.17 കോടി രൂപയുടെ കടം എഴുതി തള്ളിയ കാലയളവിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പാവങ്ങളില്‍നിന്ന് ഇവര്‍ 10,000 കോടി പിഴയായി പിഴിഞ്ഞെടുത്തത്. കോര്‍പറേറ്റുകളുടെ ശതകോടികളുടെ കടമെഴുതി തള്ളി പാപ്പരാകുന്ന ബാങ്കുകള്‍ ദരിദ്ര നാരായണന്മാരുടെ കഞ്ഞിക്കലത്തില്‍ കയ്യിട്ട് നിത്യച്ചെലവിന് പണം കണ്ടെത്തുന്ന ദയനീയ കാഴ്ച അതിദയനീയമാണ്. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെന്നതിന്റെ പേരിലും പരിധി കടന്ന് എ.ടി.എം കൗണ്ടര്‍ വഴി പണം പിന്‍വലിച്ചതും ഉള്‍പ്പെടെയുള്ള ‘വലിയ തെറ്റുകള്‍’ക്കാണ് സാധാരണക്കാരെ ബാങ്കുകള്‍ ശിക്ഷിച്ചത്. വാങ്ങിയ കടം തിരിച്ചുനല്‍കാത്ത കോര്‍പറേറ്റുകള്‍ക്ക് ദാനമായി കോടികള്‍ നല്‍കുമ്പോള്‍ ഇത് ആരുടെ കടമാണ് എന്ന കാര്യം പോലും ബാങ്കുകള്‍ പുറത്തുവിടുന്നില്ല. ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് കോര്‍പറേറ്റുകള്‍ക്കായുള്ള വഴിവിട്ട സഹായം. രാജ്യത്തെ ജനകോടികളുടെ അധ്വാനഫലം വളഞ്ഞ വഴിയിലൂടെ കോര്‍പറേറ്റുകള്‍ കയ്യടക്കുമ്പോള്‍ സാമ്പത്തിക തകര്‍ച്ചയുടെ ആഘാതത്തില്‍ തകര്‍ന്നുവീഴുന്ന ഇന്ത്യന്‍ ജീവിതങ്ങളെ സര്‍ക്കാര്‍ കാണാതെ പോകരുത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.