Video Stories
കഞ്ചിക്കോട് കോച്ച്ഫാക്ടറി ഇനിയും പരിഹസിക്കരുത്
പാലക്കാട്ടെ വാളയാര്‍ അതിര്‍ത്തിയിലുള്ള കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഒരുദശകവും ശിലയിട്ട് ആറു വര്‍ഷവും പിന്നിടുമ്പോള്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഈ സ്വപ്‌ന പദ്ധതിയെ ഞെക്കിക്കൊല്ലുകയാണ്. പ്രതിവര്‍ഷം നാനൂറ് കോച്ചുകള്‍ നിര്‍മിക്കാന്‍ കഴിയാവുന്നതും പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കാവുന്നതുമായ 550 കോടിയുടെ തൊഴില്‍ദാനപദ്ധതി അതുകൊണ്ട് മാത്രമല്ല, ഇന്ത്യയുടെ ആധുനിക റെയില്‍വെകോച്ചുകളുടെ നിര്‍മാണത്തില്‍ പുത്തന്‍ കാല്‍വെയ്പ് സൃഷ്ടിക്കുമെന്നാണ് പ്രത്യാശിച്ചിരുന്നത്. കഴിഞ്ഞ നാലു തവണയും പാലക്കാടിന്റെ ലോക്‌സഭാപ്രതിനിധികളായി ചെന്ന ഇടതുപക്ഷം പദ്ധതി പ്രാണവായുകിട്ടാതെ നിലയ്ക്കുമ്പോഴും ക്രിയാത്മകമായ ഒരുനീക്കവും നടത്താന്‍ കഴിയാതെ പ്രശ്‌നത്തെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാക്കി മാറ്റിയിരിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കവെ വീണ്ടുമൊരിക്കല്‍കൂടി പ്രശ്‌നം പൊതുജന മധ്യത്തിലേക്ക് കൊണ്ടുവന്ന പാലക്കാട് എം.പിയും പദ്ധതി ഇനി വേണ്ടെന്ന് വ്യംഗ്യമായി പറഞ്ഞ കേന്ദ്ര റെയില്‍വ വകുപ്പുമന്ത്രി പീയൂഷ് ഗോയലും കേരളത്തിന്റെ ന്യായമായൊരു ആവശ്യത്തോടും ഇവിടുത്തെ ജനതയോടും പരസ്യമായ വെല്ലുവിളി നടത്തിയിരിക്കുകയാണ്. കേരളത്തോട് കൊടുംചതിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് പറയുന്ന ഇടതുപക്ഷം വിഷയത്തില്‍ ഇന്ന് ഡല്‍ഹിയില്‍ തനിച്ച് സമരത്തിന് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ചതുതന്നെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണെന്നാണ് കരുതേണ്ടത്. അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ ഈയൊരു പൊതുആവശ്യത്തിന് വേണ്ടി യു.ഡി.എഫ് ജനപ്രതിനിധികളുള്‍പ്പെടെയുള്ള എല്ലാ നേതാക്കളെയും പങ്കെടുപ്പിച്ച് ഐക്യമുന്നേറ്റത്തിന് അവര്‍ തയ്യാറാകുമായിരുന്നു.
2008ല്‍ യു.പി.എ സര്‍ക്കാര്‍ പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപനം നടത്തുമ്പോള്‍ കേവലം ഒരു കേന്ദ്ര പദ്ധതി എന്നതിനേക്കാളുപരി അത് 1980 മുതല്‍ കേരളത്തിന് വാഗ്ദാനം ചെയ്ത കോച്ച്ഫാക്ടറിയുടെ നിരാസത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പശ്ചാത്താപം കൂടിയായിരുന്നു. അക്കാലത്ത് നിലനിന്നിരുന്ന പഞ്ചാബിലെ ഖലിസ്ഥാന്‍ തീവ്രവാദത്തെ നേരിടാന്‍ യുവാക്കള്‍ക്കുള്ള തൊഴില്‍ദാനപദ്ധതിയായാണ് അവിടുത്തെ കപൂര്‍ത്തലയിലേക്ക് പദ്ധതി എടുത്തുമാറ്റപ്പെട്ടത്. ഇതിന്റെ പേരില്‍ കേന്ദ്രം കനിയണമെങ്കില്‍ തോക്കെടുക്കണമെന്ന രീതിയില്‍ വിവാദ പ്രസ്താവന നടത്തിയ സംസ്ഥാന മന്ത്രിക്ക് കോടതിയുടെ ഇടപെടലിനെതുടര്‍ന്ന് രാജിവെക്കേണ്ടിപോലും വന്നു. സ്വതവേ തളര്‍ന്നുകിടക്കുന്ന കേരളത്തിലെ വ്യാവസായിക-തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള വന്‍ വികസന കുതിപ്പിനുള്ള നാഴികക്കല്ലായാണ് പുതിയ പദ്ധതി വിശേഷിപ്പിക്കപ്പെട്ടത്. കേരളത്തിന്റെ റെയില്‍വെ വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുകള്‍ക്ക് എന്നും ചിറ്റമ്മനയമാണുള്ളതെന്ന ആരോപണവും നിലനിന്നിരുന്നു. ഇതിനൊക്കെ പരിഹാരമായാണ് പദ്ധതി പുനരാരംഭിക്കാന്‍ ഡോ.മന്‍മോഹന്‍സിംഗിന്റെയും സോണിയാഗാന്ധിയുടെയും പ്രത്യേകതാല്‍പര്യത്താല്‍ പാലക്കാട് പദ്ധതി വീണ്ടും പ്രഖ്യാപിക്കപ്പെട്ടത്.
ആദ്യഘട്ടത്തില്‍ സൗജന്യമായി 500 ഏക്കര്‍ഭൂമി ആവശ്യപ്പെട്ട കേന്ദ്ര റെയില്‍വെ മന്ത്രാലയവും റെയില്‍വെബോര്‍ഡും പിന്നീട് 239 ഏക്കര്‍ മതിയെന്ന് സമ്മതിച്ചു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ഒച്ചിഴയുന്ന വേഗത്തിലായിരുന്നു സ്ഥലമേറ്റെടുക്കല്‍. കാത്തുകാത്തിരുന്ന സ്വപ്‌നപദ്ധതി കൈയിലെത്തിയിട്ടും ഭൂമി ഏറ്റെടുത്ത് നല്‍കി പദ്ധതി ആരംഭിക്കാന്‍ സടകുടഞ്ഞ് സൗകര്യമൊരുക്കുക എന്ന ദൗത്യം നിറവേറ്റാതെ പദ്ധതി വഴി യു.ഡി.എഫിന് എന്തെങ്കിലും നേട്ടം കിട്ടുമോ എന്ന് ചികഞ്ഞ് രാഷ്ട്രീയം കണ്ടെത്തുകയായിരുന്നു സി.പി.എം നേതൃത്വവും അന്നത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരും. സ്വാഭാവികമായും 2009ല്‍ തുടര്‍ന്നുവന്ന രണ്ടാം യു.പി.എ സര്‍ക്കാരും പദ്ധതിയുമായി മുന്നോട്ടുപോയി. ഇതേസമയം 2011ല്‍ കേരളത്തിലും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വനഭൂമിയടക്കം ഒറ്റവര്‍ഷം കൊണ്ട് മുഴുവന്‍ സ്ഥലവും വിലകൊടുത്തുവാങ്ങി ഏറ്റെടുത്ത് വിട്ടുനല്‍കി. കഞ്ചിക്കോട്ടെ മലനിരയില്‍ ഇതിനുചുറ്റും കൂറ്റന്‍മതിലും പണിതു. തുടര്‍ന്ന് റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദിയുടെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും സാന്നിധ്യത്തില്‍ 2012 ഫെബ്രുവരിയില്‍ പാലക്കാട് കോട്ടമൈതാനത്ത് പദ്ധതി ശിലാസ്ഥാപനം നടത്തി. ഇതിനിടയിലെല്ലാം സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്രാദേശിക നേതൃത്വങ്ങള്‍ രാഷ്ട്രീയ സമരങ്ങളുമായി രംഗത്തുവന്നു. ഇതിനിടെ സ്ഥലം എം.പി എം.ബി രാജേഷ് തന്നെ കോച്ച് ഫാക്ടറി പൊതുമേഖലയില്‍നിന്ന് മാറ്റി എന്ന ആരോപണവുമായി രംഗത്തെത്തി. റെയില്‍വെ മന്ത്രാലയത്തിന്റെ പക്കല്‍ പുതിയ കോച്ച്ഫാക്ടറിക്കായി പണമില്ലെന്നായിരുന്നു പറഞ്ഞകാരണം. പകരം കേന്ദ്ര പൊതുമേലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) യുമായി സഹകരിച്ച് പദ്ധതി നിര്‍മാണം ആരംഭിക്കാമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയെങ്കിലും സ്വകാര്യ പി.പി.പി മാതൃകയില്‍ പദ്ധതി നിര്‍മിക്കുമ്പോള്‍ സെയിലിന് പങ്കു വഹിക്കാനാകില്ലെന്ന യാഥാര്‍ത്ഥ്യം സി.പി.എമ്മുകാരനായ പാലക്കാട്ടെ മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസ് തന്നെ രാജേഷിനെ തിരുത്തി. ഇതോടെ ഇരുവരും തമ്മിലായി തര്‍ക്കം. പിന്നീട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട്ട് തന്നെയുള്ള ബെമലും രംഗത്തെത്തിയെങ്കിലും തല്‍സ്ഥിതി തുടര്‍ന്നു. 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ കഴിഞ്ഞ രണ്ടുമൂന്നു ബജറ്റുകളില്‍ കേവലം ലക്ഷങ്ങള്‍ മാത്രമാണ് ഫാക്ടറിക്കായി കേന്ദ്രം നീക്കിവെച്ചത്. കഴിഞ്ഞയാഴ്ച മന്ത്രി പീയൂഷ് ഗോയല്‍ തന്നെ റെയില്‍വെ പാര്‍ലമെന്റി സമിതി യോഗത്തില്‍ പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ മന്ത്രാലയം ആഗ്രഹിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. പദ്ധതിക്ക് മരണമണി മുഴങ്ങിയെന്ന് ആശങ്കപ്പെട്ടിരിക്കെ രാഷ്ട്രീയമായ തിരിച്ചടി ഭയന്ന് മന്ത്രി ഗോയല്‍ തന്നെ വാക്കുമാറ്റിപ്പറഞ്ഞിരിക്കുന്നു. പദ്ധതി ഉപേക്ഷിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായി ഇദ്ദേഹം. അതായത് പദ്ധതി തുടങ്ങുമെന്നോ ഇല്ലെന്നോ പറയാന്‍ മന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തയ്യാറല്ലെന്നര്‍ത്ഥം. അടുത്തതെരഞ്ഞെടുപ്പുവരെ ഇതിനെ വലിച്ചിഴച്ച് ചര്‍ച്ചാവിഷയമാക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെങ്കില്‍ കേരളത്തോട് വിരോധമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും. ഫലത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി പ്രവര്‍ത്തനക്ഷമമാവില്ലെന്നുതന്നെയാണ് കരുതേണ്ടത്. ഇനി സ്വകാര്യസംരംഭകരെ കണ്ടെത്തിയാല്‍ തന്നെ നിര്‍മാണം തുടങ്ങാന്‍ ചുരുങ്ങിയത് മൂന്നുകൊല്ലമെങ്കിലും എടുക്കും. അതുവരെ പൊതുജനത്തെ കബളിപ്പിച്ചുകൊണ്ട് ഭരണക്കാര്‍ക്ക് മുന്നോട്ടുപോകാം. മോദി സര്‍ക്കാര്‍ റെയില്‍വെ ബജറ്റുതന്നെ ഇല്ലാതാക്കിയിരിക്കുന്നു. കേരളം സ്ഥലമേറ്റെടുത്തുതരുന്നില്ലെന്ന് പറയുന്ന മന്ത്രി ഗോയല്‍ എടുത്തുനല്‍കിയവയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം എന്തുകൊണ്ടാണ് തീര്‍ക്കാത്തത്? പതിറ്റാണ്ടായി കാത്തിരുന്ന പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രം വൈരനിര്യാതന നിലപാടാണ് തുടരുന്നതെങ്കില്‍ അതിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് നാം ഒറ്റക്കെട്ടായി തയ്യാറാകണം. പുതിയ കോച്ചുകള്‍ ആവശ്യമില്ലെന്ന ്പറയുന്ന മന്ത്രിതന്നെയാണ് തങ്ങളുടെ സര്‍ക്കാര്‍ ഭരിക്കുന്ന യു.പിയില്‍ പുതിയ കോച്ച് ഫാക്ടറിക്ക് സ്ഥലം ഏറ്റെടുത്തുനല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയുമ്പോള്‍ കൊടുംവഞ്ചനയുടെ ബാക്കിപത്രമാണ് അനാവൃതമാകുന്നത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ