Video Stories
സെല്‍ഫിഷ്
ഇന്ത്യയിലെ മികച്ച ചലച്ചിത്ര പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുകയെന്ന മോഹം രാഷ്ട്രപതി ആകും വരെ കാത്തുവെക്കേണ്ട ആവശ്യം സ്മൃതി ഇറാനിക്കില്ല. പഠിച്ച കോളജും ലഭിച്ച ഡിഗ്രിയും ഓര്‍മയിലില്ലെന്നത് മേനിയായി• പങ്കു വെക്കുന്ന നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ അലങ്കാരമല്ലാതേതുമല്ല. ഈ യോഗ്യത തന്നെയാവണം സ്മൃതിയെ വിദ്യാഭ്യാസത്തിന്റെ ചുമതല നല്‍കാന്‍ മോദിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. രോഹിത് വെമുല ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്ഥാനം തെറിച്ച സ്മൃതിക്ക് പക്ഷെ എവിടെയും അവഗണനയുണ്ടായിട്ടില്ല. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരിക്കെ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യാന്‍ പോലും ഒക്കില്ലെന്ന് വന്നാല്‍? രാഷ്ട്രപതിയില്‍ നിന്ന് വാങ്ങുന്നുവെന്നത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രത്യേകതയാണ്. അസുഖം ബാധിച്ച് കിടപ്പിലായപ്പോഴല്ലാതെ ഇതുവരെ ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതിമാരല്ലാതെ വിതരണം ചെയ്തിട്ടില്ല. ശങ്കര്‍ദയാല്‍ ശര്‍മയുടെയും പ്രതിഭാ പാട്ടീലിന്റെയും കാലത്ത്, അതും അസുഖം ബാധിച്ച് കിടപ്പിലായപ്പോഴാണ് മറ്റുള്ളവര്‍ പുരസ്‌കാരം സമ്മാനിച്ചത്.
മന്ത്രിയുടെ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ വിനീതവിധേയരാകാന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് ആകുമായിരുന്നില്ല. കാരണം സിനിമ ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണ്. സമൂഹത്തെ വിമര്‍ശിക്കുകയെന്ന ദൗത്യം കൂടി ഏത് സര്‍ഗാത്മകതക്കും പിന്നിലുണ്ട്. സിനിമക്ക് വിശേഷിച്ചും. ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ സാമൂഹ്യ ദൗത്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാതിരുന്നിട്ടില്ല. ആ നിലയില്‍ തന്നെയാണ് രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കണമെന്ന ആഗ്രഹം ഗാനഗന്ധര്‍വന്‍ യേശുദാസ് അടക്കം അവാര്‍ഡ് ജേതാക്കള്‍ ബന്ധപ്പെട്ടവരോട് രേഖാമൂലം ആവശ്യപ്പെട്ടത്. ഈ കത്തിനോട് നിഷേധാത്മക നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അതിനോട് രാജിയാവാനാണ്, ഒരു സെല്‍ഫിയെടുക്കാനുള്ള ആരാധകന്റെ ആവേശത്തോട് പോലും രാജിയാവാത്ത യേശുദാസ് തുനിഞ്ഞത്. രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ യേശുദാസും ജയരാജും ഒപ്പു വെച്ചിരിന്നുവെങ്കിലും ആവശ്യത്തെ പുല്ലുപോലെ വലിച്ചെറിഞ്ഞവര്‍ക്ക് മുമ്പില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കാന്‍ ഗാനഗന്ധര്‍വന് മടിയുണ്ടായില്ല. സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്‍ യാത്രക്കിടെ സെല്‍ഫി എടുത്തതിനെ വലിയ തോതില്‍ ആക്രമിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്ത യേശുദാസ് സെല്‍ഫിയെന്നാല്‍ സെല്‍ഫിഷാണെന്ന വ്യാഖ്യാനവും നല്‍കി.
നാലു വര്‍ഷം മുമ്പാണ് പെണ്‍കുട്ടികള്‍ ജീന്‍സിടരുത്, ആണുങ്ങളെപ്പോലെയാവരുത് എന്ന് ഉപദേശിച്ചത്. അപ്പോള്‍ നമുക്കൊരേയൊരു ഗാനഗന്ധര്‍വനേയുള്ളൂവെന്ന് കരുതി ആരും യേശുദാസിനെ ആക്രമിക്കാതിരുന്നില്ല. ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരത്തിന് എട്ട് തവണയും സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് 45 തവണയും അര്‍ഹനായ യേശുദാസ് ബഹിഷ്‌കരിച്ചിരുന്നുവെങ്കില്‍ ലോകം അത് ശ്രദ്ധിക്കുമായിരുന്നു, മന്ത്രിയുടെ അല്പത്തത്തിന് അത് പ്രഹരമാകുകയും ചെയ്യുമായിരുന്നു.
1961 മുതല്‍ ചലച്ചിത്ര സംഗീതലോകത്തെ കിരീടം വെക്കാത്ത രാജാവായ യേശുദാസ് മലയാളികളുടെ അഭിമാനബിംബമാണ്, യേശുദാസിനെ മൂളാത്തവരായി ആരും കേരളത്തിലില്ല. അങ്ങനെയൊരാളുണ്ടെങ്കില്‍ അയാള്‍ മലയാളിയുമല്ല. രാജ്യത്തെ പരമോന്നത പദവികളായ പദ്മ പുരസ്‌കാരങ്ങള്‍ മൂന്നെണ്ണം നല്‍കി രാജ്യം ആദരിച്ച യേശുദാസിന് ആസ്ഥാനഗായക പദവി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1970ല്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിച്ചതില്‍ പിന്നെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഗന്ധര്‍വ ശബ്ദം വിട്ടു നില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ ഭാഷകളില്‍ യേശുദാസ് പാടിയതേതെല്ലാം എന്ന് കണ്ടുപിടിക്കുന്നതിനേക്കാള്‍ എളുപ്പം ഏതില്‍ പാടിയില്ല എന്ന് അന്വേഷിക്കുന്നതിനാണ്. കശ്മീരി, കൊങ്ങിണി, ആസാമി എന്നീ ഭാഷകളിലെ പാട്ടുകള്‍ക്ക് മാത്രമേ യേശുദാസ് ശബ്ദം നല്‍കാത്തതുള്ളൂ.
ശ്രീനാരായണഗുരുവിന്റെ പ്രശസ്തമായ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്ന വരികള്‍ പാടി മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന യേശുദാസിന് ഇല്ലായ്മയുടെ വലിയ കഥ പറയാനുണ്ട്. പാട്ടുകാരനും നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകന് ആദ്യ ഗുരു പിതാവ് തന്നെ.പന്ത്രണ്ടാം വയസ്സില്‍ കച്ചേരി പാടിയ അദ്ദേഹം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം പാസായി. ദാരിദ്ര്യം മൂലം പഠനം ആഗ്രഹിച്ചുപോല്‍ തുടരാകാതിരുന്ന യേശുദാസിന്റെ ശബ്ദം ആകാശവാണി തിരസ്‌കരിച്ചതാണ്. ശബ്ദ പരിശോധനയില്‍ യേശുദാസ് പാസായില്ല. ഒന്നാമത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനത്തില്‍ യേശുദാസിനായിരുന്നു ഒന്നാം സ്ഥാനം. അന്ന് മൃദംഗത്തില്‍ ഒന്നാമനായ പി.ജയചന്ദ്രന്‍ പിന്നീട് യേശുദാസിനോട് മത്സരിച്ച മലയാളത്തില്‍ പാടി. യേശുദാസ് ഇന്നും പാടുന്നു. മകന്‍ വിജയ് യേശുദാസ് പിന്നണിഗായകര്‍ക്കുള്ള പുരസ്‌കാരം വാങ്ങുമ്പോഴും മലയാളികളുടെ ദാസേട്ടന്റെ ശബ്ദം ഇടറിയിട്ടില്ല. 2006ലെ ഒരു ദിവസം യേശുദാസ് പാടി റിക്കാര്‍ഡ് ചെയ്തത് 16 പാട്ടുകളാണ്. ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോയില്‍. നാലു ഭാഷകളിലായിരുന്നു ഗന്ധര്‍വ ശബ്ദമൊഴുകിയത്. ഇംഗ്ലീഷ്, അറബി, ലാറ്റിന്‍, റഷ്യന്‍ ഭാഷകളിലും അദ്ദേഹം പാടി. കത്തോലിക്കനാണെങ്കിലും സര്‍വമത സാരം ഉള്‍ക്കൊള്ളുന്ന യേശുദാസ് മംഗലാപുരം കൊല്ലൂര്‍ മൂകാംബികക്ഷേത്രം സന്ദര്‍ശിക്കും. എഴുപത് വയസ്സ് പൂര്‍ത്തിയായപ്പോള്‍ കൊല്ലൂര്‍ മൂകാംബികമ്മയ്ക്ക് പാട്ടുകൊണ്ടൊരു അര്‍ച്ചന നടത്താനും യേശുദാസ് ഉണ്ടായി. മാറാട് കടപ്പുറത്ത് സുഗതകുമാരിക്കൊപ്പം സമാധാനദൂതുമായി വന്ന അദ്ദേഹത്തിന് പക്ഷെ ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിലെ മലയാളിയുടെ ദൗത്യം തിരിച്ചറിയാതെ പോയി.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ