Video Stories
ഖഷോഗിയുടെ തിരോധാനം: സത്യം പുറത്തുവരട്ടെ
അമേരിക്കന്‍ മാധ്യമ സ്ഥാപനമായ ‘വാഷിങ്ടണ്‍ പോസ്റ്റി’നുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രശസ്ത മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാജ്യാന്തര തലത്തില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. സഊദി പൗരനായ ഖഷോഗി ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സഊദി ഏംബസിയില്‍ തന്റെ പുനര്‍ വിവാഹ സംബന്ധമായ സാക്ഷ്യപത്രം ലഭിക്കാനായി ചെന്നപ്പോള്‍ കൊല്ലപ്പെട്ടെന്നാണ് ആരോപണം. തുര്‍ക്കിയും അമേരിക്കയും മറ്റും സഊദി ഭരണകൂടമാണ് തിരോധാനത്തിന് പിന്നിലെന്നാണ് ആരോപിക്കുന്നതെങ്കിലും സഊദി ഇത് നിഷേധിക്കുകയാണ്. വിഷയം സഊദിയും തുര്‍ക്കിയും തമ്മില്‍ നേരത്തെതന്നെ നിലനില്‍ക്കുന്ന ബന്ധത്തെ കൂടുതല്‍ വഷളാക്കിയെന്ന് മാത്രമല്ല, സഊദിയുടെ ചിരകാല സുഹൃത്തായി വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കപോലും എതിരായി നില്‍ക്കുന്നുവെന്നത് പലതരത്തിലുള്ള ചോദ്യങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്.
അമ്പത്തൊമ്പതുകാരനായ ജമാല്‍ ഖഷോഗിയുടെ സഊദി വനിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയശേഷം തുര്‍ക്കി യുവതിയെ വിവാഹം കഴിക്കാനായാണ് അദ്ദേഹം രേഖകള്‍ക്കായി ഇസ്താംബുള്‍ എംബസി മന്ദിരത്തിലെത്തിയിരുന്നത്. ഉച്ചക്ക് 1.15ന് കയറിപ്പോകുന്ന ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞെങ്കിലും പുറത്തുവരുന്ന ദൃശ്യമെവിടെ എന്നാണ് തുര്‍ക്കിയുടെ ചോദ്യം. സഊദിയിലെ പുതിയ ഭരണകൂടത്തിനെതിരെ നിലപാടെടുത്തതുമൂലമാണ് ജമാല്‍ ഖഷോഗിയെ രാജഭരണകൂടം കൊലപ്പെടുത്തിയതെന്നാണ് തുര്‍ക്കിയുടെ ആദ്യം മുതലുള്ള ആരോപണം. വിഷയം ലോക ശ്രദ്ധയാകര്‍ഷിച്ചതോടെ കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സഊദിക്കെതിരെ രംഗത്തുവന്നു. സഊദി ഖഷോഗിയെ കൊലപ്പെടുത്തിയിരിക്കാന്‍ തന്നെയാണ് സാധ്യതയെന്നായിരുന്നു ട്രംപിന്റെ തുറന്നടിച്ചുള്ള പ്രസ്താവന. ഇത് കാലങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ തുടര്‍ന്നുവരുന്ന ഊഷ്മളമായ ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്. മേഖലയിലെ നയതന്ത്ര ബന്ധങ്ങളെ പൊളിച്ചെഴുതാനും ഇത് കാരണമായേക്കും. ബ്രിട്ടനും കാനഡയും ഫ്രാന്‍സും സഊദിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടെ എതിര്‍പ്പുകൂടിയായതോടെ പ്രശ്നം കൈവിട്ടുപോകുമെന്ന അവസ്ഥയിലാണിപ്പോള്‍ മുഹമ്മദ് ബിന്‍ സല്മാന് ഭരണകൂടം.
അടുത്തയാഴ്ച റിയാദില്‍ നടക്കാനിരിക്കുന്ന രാജ്യാന്തര നിക്ഷേപ സമ്മേളനത്തെ ഖഷോഗി പ്രശ്നം പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. രാജ്യാന്തര മാധ്യമങ്ങളും പാശ്ചാത്യ രാജ്യങ്ങളില്‍ മിക്കവയും പ്രതിനിധികളെ അയക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് സഊദി സംഗമത്തെ വീക്ഷിക്കുന്നത്. ചരിത്രത്തിലാദ്യമായി ഏഴു ശതമാനത്തിന്റെ ഇടിവാണ് സഊദി ഓഹരി വിപണിയില്‍ സംഭവിച്ചത്. ഇതാകട്ടെ അന്താരാഷ്ട്ര വിപണിയെ ഞെട്ടിക്കുകതന്നെ ചെയ്തു. പതിവുപോലെ അമേരിക്കന്‍ പ്രസിഡന്റ് തന്റെ വിടുവായിത്തരവും ഈയവസരത്തില്‍ പുറത്തുവിട്ടു. അമേരിക്കയും സഊദിയും തമ്മിലുണ്ടാക്കിയിട്ടുള്ള ആയുധവില്പന കരാറില്‍നിന്ന് ഖഷോഗി വിഷയംമൂലം പിന്മാറില്ലെന്ന് ട്രംപ് വ്യക്തമാക്കി. നമുക്ക് നേട്ടമുള്ളതാണ് കരാര്‍. നാം തയ്യാറല്ലെങ്കില്‍ റഷ്യയും ചൈനയും സഊദിക്ക് ആയുധം നല്‍കുമെന്ന് ട്രംപ് പറഞ്ഞു. ആരോപണം തെളിഞ്ഞാല്‍ സഊദിക്കെതിരെ നടപടിയെടുക്കുമെന്ന് പറയാനും ട്രംപ് മടിച്ചില്ല. എന്നാല്‍ തങ്ങളുടെ രാജ്യത്തെ ഉപരോധം മൂലമോ രാഷ്ട്രീയമായോ മറ്റോ ശിക്ഷിക്കാന്‍ ശ്രമിച്ചാല്‍ വലിയതോതില്‍ തിരിച്ചടിക്കുമെന്ന് സഊദി ഞായറാഴ്ച വ്യക്തമാക്കുകയുമുണ്ടായി.
അതേസമയം വിഷയത്തെ പക്വതയോടെ കൈകാര്യം ചെയ്യുകയാണ് സല്മാന് ഭരണകൂടം. തുര്‍ക്കിയിലേക്ക് അന്വേഷണസംഘത്തെ അയക്കാന്‍വരെ സഊദി തയ്യാറായി. എംബസിയില്‍ 15 അംഗ കൊലയാളി സംഘം ഖഷോഗിയെ കൊല ചെയ്തുവെന്ന തുര്‍ക്കിയുടെ ആരോപണത്തിന് അവര്‍ മുന്നോട്ടുവെക്കുന്നത് ഖഷോഗി എംബസിയിലേക്ക് കയറിച്ചെല്ലുന്നതിനുമുമ്പ് അദ്ദേഹത്തില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ്. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സഊദി വ്യക്തമാക്കിയിട്ടുണ്ട്. ഖഷോഗി എംബസിയില്‍നിന്ന് സുരക്ഷിതനായാണ് തിരിച്ചുപോയതെന്ന് സഊദി പറയുന്നു. ഇത്തരമൊരു സ്ഥിതി വിശേഷം സഊദിയും അമേരിക്കയുമായി ബന്ധപ്പെട്ട് ഇതാദ്യമാണ്. ‘വമ്പന്‍എണ്ണശക്തി ലോക സമ്പദ്വ്യവസ്ഥയില് സുപ്രധാന പങ്കാണ് വഹിക്കുന്നത്’. സഊദി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഖഷോഗിക്കുള്ള അഭിപ്രായ വ്യത്യാസവും സമാനമായ വാര്‍ത്തകളുമാണ് ഖഷോഗിയെ ഭരണകൂടം കൊലപ്പെടുത്താന്‍ കാരണമെന്നാണ് പാശ്ചാത്യ മാധ്യമ ലോകം ആരോപിക്കുന്നത്. എന്നാല്‍ ഇതിലൂടെ ഉണ്ടായിരിക്കുന്ന രാഷ്ട്രീയപരവും നയതന്ത്രപരവും സാമ്പത്തികവുമായ പ്രകമ്പനങ്ങള്‍ പല ദുസ്സൂചനകളും വിഷയത്തില്‍ ഉയര്‍ത്തിവിടുന്നുണ്ട്. ഖഷോഗിയുടെ തിരോധാനംമൂലം ആര്‍ക്കാണ് ഹ്രസ്വവും ദീര്‍ഘകാലവുമായ നേട്ടം ഉണ്ടാവുക എന്ന ചോദ്യമാണ് പ്രസക്തം. നയതന്ത്ര വൃത്തങ്ങളില്‍ പരക്കെ പ്രയോഗിക്കപ്പെടുന്ന തന്ത്രങ്ങളിലൊന്നാണ് നിഷ്പക്ഷരായ മാധ്യമ പ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും തങ്ങളുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി കൊലപ്പെടുത്തുക എന്നത്. പന്ത്രണ്ടായിരം കോടി രൂപയുടെ ആയുധ ഇടപാടാണ് കഴിഞ്ഞവര്‍ഷം മേയില്‍ ട്രംപ് സഊദിയുമായി ഒപ്പുവെച്ചത്. വര്‍ധിച്ചുവരുന്ന സുരക്ഷാഭീഷണിയാണ് ഹറമുകളുടെ പുണ്യഭൂമിയായ സഊദിയെ ഇത്തരമൊരു പടുകൂറ്റന്‍ കരാറിന് നിര്‍ബന്ധിതമാക്കിയിട്ടുണ്ടാവുക. എന്നാല്‍ കരാര്‍ തകരാന്‍ ആഗ്രഹിക്കുന്നവരുടെ പിന്നിലും അതേ ശക്തികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതാന്‍ പ്രയാസമാണ്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സഊദി രാജാവുമായി ചര്‍ച്ച നടത്തുമെന്ന ട്രംപിന്റെ പ്രസ്താവം പ്രതീക്ഷകള്‍ക്ക് വക തരുന്നുണ്ട്. ട്രംപിന്റെ മരുമകന് ജാറെദ് കുഷ്നറും മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള വ്യക്തിബന്ധം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണം ഫലപ്രാപ്തിയിലെത്തുമ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ചൂണ്ടയിട്ടിരിക്കുന്നവര്‍ നിരാശരാകുമെന്ന ്തന്നെ വിശ്വസിക്കാം. അടുത്തിടെ വീണ്ടും തുര്‍ക്കിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റജബ് തയ്യിബ് ഉര്ദുഗാന് കര്‍ക്കശമായ നിലപാടാണ് പ്രശ്നത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അതെന്തുതന്നെയായാലും മുസ്ലിംകളുടെ പുണ്യഭൂമിയായ സഊദി അറേബ്യയുടെ സുരക്ഷിതവും അഭിമാനകരവുമായ നിലനില്പിന് മുപ്പത്തിമൂന്നുകാരനും താരതമ്യേന സ്വതന്ത്രവാദിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ കരങ്ങള്‍ ശക്തിപ്പെടുത്തുകയാണ് കാലം ലോക സമൂഹത്തോട് ആവശ്യപ്പെടുന്നത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ