Connect with us

Video Stories

ആത്മപരിശോധനക്കുള്ള അവസരം

Published

on

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി നമ്മുടെ നാട്ടിലെ മാധ്യമങ്ങളും പൊലീസും ഭരണകൂടവുമെല്ലാം കാലാ കാലങ്ങളായി വിവിധ സംഭവങ്ങളില്‍ തങ്ങള്‍ സ്വീകരിച്ചുപോരുന്ന സമീപനങ്ങളെ ഒരു ആത്മ പരിശോധനക്കുള്ള അവസരമായി കാണേണ്ടിയിരിക്കുന്നു. രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസില്‍ പരാതിക്കാരന് അനുകൂലമായ വിധി വരുമ്പോഴും ഒരു വ്യക്തിക്ക് മാത്രമല്ല, ഒരു ജനതക്ക് തന്നെയും സംഭവിച്ചിട്ടുള്ള നികത്താനാവാത്ത നഷ്ടങ്ങള്‍ വിസ്മരിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. രാജ്യത്തിന്റെ അഭിമാനമായ ഒരു ശാസത്രജ്ഞന് 50 ദിവസം കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു എന്ന് മാത്രമല്ല മാനസികമായും ശാരീരികമായും പീഡന പര്‍വങ്ങള്‍ ഏല്‍ക്കേണ്ടി വന്നു എന്നതാണ് വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായ നഷ്ടം.
വിദേശ രാഷ്ട്രത്തു വെച്ച് സ്‌കോളര്‍ഷിപ്പോടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും ആ രാഷ്ട്രം പൗരത്വം വാഗ്ദാനം ചെയ്തിട്ടും അത് സ്വീകരിക്കാതെ തന്റെ കഴിവുകള്‍ മാതൃരാജ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്ത ഒരു വ്യക്തിക്കാണ് ഈ ദുര്യോഗമുണ്ടായത് എന്നറിയുമ്പോഴാണ് അയാള്‍ അനുഭവിച്ചിട്ടുള്ള ദൗര്‍ഭാഗ്യത്തിന്റെ ആഴം ബോധ്യമാകുന്നത്. ഉന്നത ഉദ്യോഗസ്ഥന് താങ്കളോട് എന്തോ ചോദിക്കാനുണ്ടെന്ന് പറഞ്ഞ് പൊലീസ് ജീപ്പിന്റെ മുന്‍ സീറ്റിലിരുത്തിക്കൊണ്ടു പോയ ആയാത്രയുടെ അന്ത്യത്തിലാണ് കസ്റ്റഡിയില്‍ എടുക്കപ്പെടുന്നതും പിന്നീട് ക്രൂര മര്‍ദനത്തിന് വിധേയനാക്കപ്പെടുന്നതും, ചോദ്യം ചെയ്യലിനിടെ ഒരു ഗ്ലാസ് വെള്ളം പോലും ലഭിക്കാന്‍ അര്‍ഹതയില്ലാത്തവനായി മാറിയതും. തന്റെ നേതൃത്വത്തില്‍ നടന്ന റോക്കറ്റ് ലോഞ്ചിങ് സമയത്ത് ഒരേ ഒരു കസേര മാത്രമുള്ള മുറിയിലേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി കടന്നുവന്നപ്പോള്‍ പോലും എഴുനേറ്റ് നില്‍ക്കേണ്ടി വന്നിട്ടില്ലാത്ത അതേ വ്യക്തിക്കു തന്നെയാണ് ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറത്ത് പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനിടെ ഇരുന്ന കസേര തട്ടിത്തെറിപ്പിക്കപ്പട്ട് മലര്‍ന്നടിച്ചുവീണ് മൂക്കില്‍ നിന്ന് രക്തം ഒഴുകുന്ന ദാരുണമായ അനുഭവമുണ്ടായത്. കുടുംബം ഒറ്റപ്പെട്ടു. ഭാര്യുയം മക്കളും രാജ്യത്തെ ഒറ്റുകൊടുത്ത കൊടുംകുറ്റവാളിക്ക് കൂട്ടു നിന്നവരായി മാറി.
25 വര്‍ഷക്കാലത്തെ ആരോഗ്യവും ബുദ്ധിയുമെല്ലാം നിയമപരമായ വ്യവഹാരത്തിന് ഉപയോഗപ്പെടുത്തേണ്ടി വന്നതിലൂടെ ഒരു ശാസ്ത്രപ്രതിഭയുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയി എന്നതാണ് രാജ്യത്തിന് ഈ കേസ് വരുത്തിവെച്ച നഷ്ടം. 53 ാം വയസില്‍ രാജ്യത്തിന് മുന്നില്‍ അദ്ദേഹം കാഴ്ചവസ്തുവായി മാറിയതിലൂടെ ഐ.എസ്.ആര്‍.ഒ എന്ന ജവഹര്‍ലാല്‍ നെഹ്‌റുസ്ഥാപിച്ച ശാസ്ത്രഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ പോലും അത് സാരമായി ബാധിച്ചു. നമ്പിനാരായണന്റെ അനുഭവം ഇവിടുത്തെ പ്രതിഭാധനരായ ശ്‌സ്ത്രജ്ഞന്‍മാരെ കേവലം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരാക്കി മാറ്റി.
ഇത്രമേല്‍ ഭീകരമായ രീതിയില്‍ ഒരു വ്യക്തി തകര്‍ക്കെപ്പെടുകയും അതിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ പ്രതിഫിലക്കുകയും ചെയ്യത്തക്ക വിധം അദ്ദേഹം വേട്ടയാടപ്പെടാന്‍ മാത്രം മാധ്യമങ്ങളേയും പൊലീസിനെയും ഭരണകൂടത്തേയുമെല്ലം പ്രേരിപ്പിച്ചതെന്താണെന്ന ചോദ്യമാണ് ഇപ്പോള്‍ ബാക്കിയാവുന്നത്. മറിയം റഷീദയെന്ന മാലിക്കാരി യുവതി കൂട്ടുകാരി ഫൗസിയ ഹസനോടൊപ്പം തിരുനന്തപുരത്തെത്തുകയും വിസാ കാലാവധി തീര്‍ന്നിട്ടും ഇവിടെ തങ്ങുകയും അറസ്റ്റിലാവുകയും ചെയ്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമിടുന്നത്. ഉടന്‍ തന്നെ ഐ.എസ്.ആര്‍.ഒ യുടെ സാങ്കേതിക രഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറാന്‍ വന്ന ചാരസുന്ദരികളായി ഇവര്‍ ചിത്രീകരിക്കപ്പെട്ടു. പിന്നീട് കഥകളും ഉപകഥകളുമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് യഥേഷ്ടം പുറത്തിറങ്ങി. ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ സാമാന്യബുദ്ധിക്ക് നിരക്കാത്തതായിട്ട് പോലും നമ്മുടെ മാധ്യമങ്ങളും പൊലീസുമൊന്നും ഒരു തരത്തിലുള്ള പുനരാലോചനക്കും തയ്യാറായില്ല. താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ രണ്ടു സ്ത്രീകള്‍ ഇന്ത്യപോലെ ഒരു രാജ്യത്തിന്റെ സങ്കീര്‍ണമായ നീക്കങ്ങള്‍ ചോര്‍ത്താന്‍ നിയോഗിക്കപ്പെടുമോ എന്ന സംശയംപോലും ഒരു കോണില്‍ നിന്നും ഉയര്‍ത്തപ്പെട്ടില്ല.
്്്‌സംഭവത്തിന് പിന്നിലെ ഗൂഡാലോചന മണത്ത്, പുറത്തുവരുന്ന അപസര്‍പ്പക കഥകളിലെ അവ്യക്തതകള്‍ തുറന്നു കാട്ടി ഇരകൊള്‍ക്കൊപ്പം ധീരമായി നിലകൊണ്ട ചന്ദ്രിക യുടെ നിലപാടുപോലും അതിനിഷിതമായി വിമരശിക്കപ്പെട്ടു. ചന്ദ്രിക നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ച് അന്ന് എം.എല്‍.എ ആയിരുന്ന പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ ചോദ്യം ‘മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ലെന്നാണ് ചന്ദ്രികയില്‍ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം….’ എന്നായിരുന്നു. ‘മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
ഇവിടെയാണ് കേസിലെ വിധിപ്രസ്താവവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്. വാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കിയ മാധ്യമങ്ങളെയും പ്രതിചേര്‍ക്കപ്പെട്ടയാളെ മാനസികമായും ശാരീരികമായും തകര്‍ത്തുകളഞ്ഞ പൊലീസിനെയും സ്വാഭാവിക നീതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടങ്ങളേയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. പരാതിക്കാരന്റെ സ്വാതന്ത്ര്യവും, അന്തസും അട്ടിമറിക്കപ്പെട്ടതായി വിധിന്യായത്തില്‍ കോടതി വ്യക്തമാക്കുന്നുണ്ട്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം ഗുരുതരമായി ലംഘിക്കപ്പെട്ടു. പ്രശസ്തനായ ശാസ്ത്രജ്ഞന് കടുത്ത അപമാനത്തിലൂടെ കടന്നുപോകേണ്ടി വന്നു എന്നതിന് തരിമ്പു പോലും സംശയമില്ല. ആരെയും അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വെക്കാമെന്ന പൊലീസിന്റെ നിലപാട് കാരണം നമ്പി നാരായണന് അപകീര്‍ത്തി അനുഭവിക്കേണ്ടി വന്നുവെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
രണ്ടര പതിറ്റാണ്ടുകാലത്തെ പോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതി വിധിയിലൂടെ അദ്ദേഹത്തിന് നീതിലഭിച്ചു എന്നത് ആശ്വാസകരവും രാജ്യത്തെ നീതിപീഠത്തിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതുമാണ്. എത്രശക്തമായി പ്രതിരോധിക്കാന്‍ ശ്രമിച്ചാലും നീതിയുടെ തീനാളങ്ങള്‍ ജ്വലിച്ചുയരുക തന്നെ ചെയ്യുമെന്ന സന്ദേശം ഈ വിധി നല്‍കുന്നുണ്ട്. എന്നാല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതുവഴി അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കും ശാസ്ത്രജ്ഞന്‍ എന്ന നിലിയല്‍ അദ്ദേഹത്തിന് എത്തിപ്പെടാമായിരുന്ന ഔന്നിത്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനും ആര് പകരം നല്‍കും എന്ന ചോദ്യം അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. വളരെ ലഘുവായ ഒരുസംഭവത്തെ നെല്ലും പതിരും നോക്കാതെ സംസ്ഥാനത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന രീതിയില്‍ ആഘോഷമാക്കിയവരുടെ ഉള്ളില്‍ അത് ചാരത്തില്‍ പുകയുന്ന ഒരു കനലായി മാറുക തന്നെ ചെയ്യും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.