Video Stories
ആത്മസംസ്‌കരണത്തിന്റെ ആദരണീയ മാസം
എ.എ വഹാബ്
സത്യവിശ്വാസികള്‍ക്ക് പുണ്യങ്ങളുടെ വസന്തകാലമായ ആദരണീയ റമസാന്‍ മാസം നമ്മിലെത്തിക്കഴിഞ്ഞു. വിണ്ണിലെ മാലാഖമാര്‍ക്ക് സന്തോഷം, ഭൂമിയിലെ വിശ്വാസികള്‍ക്ക് ദിവ്യാനുഗ്രഹത്തിന്റെ മഹാപ്രതീക്ഷ. റമസാനില്‍ എല്ലാം മാറുന്നു. ആകാശവും ഭൂമിയും സത്യവിശ്വാസ ജനഹൃദയങ്ങളും സ്വഭാവവും പെരുമാറ്റവും മാറുന്നു. സത്യവിശ്വാസത്തിന് ഉള്‍ബലം കൂടും. മനുഷ്യനെ അധമത്വത്തില്‍ നിന്നും അത്യുന്നതിയിലേക്ക്, ഭൂമിയുടെ ഇടുക്കത്തില്‍ നിന്ന് ഫിര്‍ദൗസിന്റെ വിശാലതയിലേക്ക് മാറ്റാന്‍ എല്ലാ ദിവ്യവെളിപാടുകളും അവതിപ്പിക്കപ്പെട്ടത് ഈ അനുഗൃഹീത മാസത്തിലാണ്. ആദ്യ ആഴ്ചയില്‍ തൗറാത്തും (തോറ) രണ്ടാം ആഴ്ചയില്‍ സബൂറും (സങ്കീര്‍ത്തനങ്ങള്‍) മൂന്നാം ആഴ്ചയില്‍ ഇന്‍ജീലും (ബൈബിള്‍) നാലാം ആഴ്ചയില്‍ ഖുര്‍ആനും (ഫുര്‍ഖാന്‍) യഥാക്രമം മൂസാനബി (അ), ദാവൂദ് നബി (അ), ഈസാ നബി (അ) മുഹമ്മദ് നബി (സ) എന്നിവരിലൂടെ അല്ലാഹു ഭൂമിയിലേക്കയച്ച പുണ്യമാസം.
ആകാശം ഭൂമിയെ വാരിപ്പുണര്‍ന്നപ്പോള്‍ ഹിറാഗുഹയിലൊഴുകി എത്തിയ ആ ദിവ്യകാരുണ്യം മാര്‍ഗദര്‍ശനവും രോഗ ശാന്തിയും വിമോചനത്തിന്റെ വിപ്ലവ കാഹളവുമാണ്. ചളിക്കുണ്ടില്‍നിന്ന് നിത്യ പൂങ്കാവനത്തിലേക്ക് മനുഷ്യനെ മാറ്റുന്ന ദിവ്യഭാവഗീതം. മനുഷ്യര്‍ക്കായി പ്രവാചക തിരുഹൃദയം അതേറ്റുവാങ്ങിയപ്പോള്‍ ആ പാദചൂഢം വിറച്ചുപോയി. പേടിയോടെ സഹധര്‍മ്മിണിക്കടുത്തേക്ക് ഓടിപ്പോയി. പ്രപഞ്ച ചരിത്രത്തിലെ ഏറ്റവും മഹോന്നതമായ ഒരു രാത്രിയായിരുന്നു അത്. പതിനാലര നൂറ്റാണ്ടുകള്‍ക്കിപ്പുറം നിന്ന് ഇന്ന് പോലും ഒരു സത്യവിശ്വാസി ആ മഹിത രാത്രിയെ അനുസ്മരിക്കുമ്പോള്‍ കോരിത്തരിച്ചുപോകും. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരം എന്ന് അല്ലാഹു പ്രഖ്യാപിച്ച ആ മഹനീയ രാവ് അനുസ്മരിക്കാനും അതിന്റെ പുണ്യം നേടാനും സത്യവിശ്വാസികള്‍ക്ക് എല്ലാ വര്‍ഷവും അവസരം നല്‍കുന്നത് അല്ലാഹുവിന്റെ അതി മഹത്തായ ഔദാര്യമാണ്. ഏത് കുറ്റവാളിക്കും പ്രതീക്ഷയുമായി ബന്ധിപ്പിക്കാവുന്ന പാപമോചനം അന്നത്തെ രാവില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. അത് പ്രയോജനപ്പെടുത്താന്‍ വെമ്പല്‍കൊള്ളാത്ത സത്യവിശ്വാസ ഹൃദയങ്ങളുണ്ടാവില്ല. അക്കാര്യം നമ്മുടെ മനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ലെങ്കില്‍ അത്തരക്കാര്‍ സത്യവിശ്വാസത്തില്‍ നിന്ന് ബഹുദൂരം അകലെയാണെന്നറിയണം. പാപമോചനവും സ്വര്‍ഗവും പ്രതീക്ഷിക്കുന്നവര്‍ നിഷ്‌ക്കളങ്കമായ പശ്ചാത്താപവുമായി കാരുണ്യവാനെത്തന്നെ സമീപിക്കണം.
ഉപഭോഗ സംസ്‌കാരത്തിന്റെ തിമര്‍ത്തു തള്ളലുള്ള സമകാലികത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട നമുക്ക് നന്മകളെക്കാളേറെ തിന്മകളിലേക്കാണ് സാഹചര്യം പ്രചോദനമേകുന്നത്. നന്മയുടെ പാതയില്‍ പിടിച്ചുനില്‍ക്കാന്‍ ബോധപൂര്‍വവും ശ്രമകരവുമായ അധ്വാനം അനിവാര്യമാണ്. ഇത്തരത്തിലാണ് ജീവിത വിജയം വരിക്കാന്‍ ഖുര്‍ആന്റെ മാര്‍ഗദര്‍ശനം നമുക്കേറെ ആവശ്യമായിട്ടുള്ളത്. ഏവര്‍ക്കും കാരുണ്യത്തിന്റെ മഹാപ്രതീക്ഷ നല്‍കുന്ന തരത്തിലാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ച റമസാന്‍ മാസത്തെ നമുക്ക് പരിചയപ്പെടുത്തുന്നത്. റമസാനെ ആദരിക്കാനും രക്ഷിതാവിന്റെ മാര്‍ഗദര്‍ശനത്തിന് നന്ദി കാണിക്കാനും വിലകുറഞ്ഞ ഭൗതികഭോഗോപഭോഗങ്ങളെ പകല്‍ വേളയില്‍ ഒഴിവാക്കി ശരീരത്തെയും മനസ്സിനെയും ശുദ്ധിയാക്കിവെച്ച് വ്രതാനുഷ്ഠാനത്തില്‍ ഏര്‍പ്പെടാനും സത്യത്തില്‍ വിശ്വസിക്കുന്ന അല്ലാഹുവിന്റെ അടിമകളോട് അവന്‍ കല്‍പിച്ചിരിക്കുന്നു. അതിന് മനുഷ്യരെ സഹായിക്കാന്‍ അവരുടെ മനസ്സില്‍ മാലിന്യം കലര്‍ത്തുന്ന പിശാചുക്കളെ ബന്ധിക്കുമെന്നും നരക കവാടങ്ങള്‍ അടയ്ക്കുമെന്നും സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുമെന്നും രക്ഷിതാവ് വാഗ്ദാനം ചെയ്തിരിക്കുന്നു. അനുഗ്രഹത്തിന്റെ മാലാഖമാര്‍ അണിയണിയായി വാനലോകത്ത് നിന്ന് ഭൂമിയിലുള്ള മനുഷ്യരുടെ അടുത്തേക്ക് വരും. ജനമനസ്സുകള്‍ ശാന്തമായി പ്രാര്‍ത്ഥനകളിലും ദിവ്യകീര്‍ത്തനാലാപനങ്ങളിലും പാപമോചനാഭ്യര്‍ത്ഥനകളിലും ദിവ്യ സന്ദേശം പഠിച്ചു പരിശീലിക്കുന്നതിലും മുഴുകുന്നത് അനുഗൃഹീത മാസത്തിന്റെ ദിന രാത്രികളില്‍ കൂടുതല്‍ പുണ്യകരമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ പരലോക ജീവിത വിജയം മുന്നില്‍ കണ്ടു കഴിവിന്റെ പരമാവധി ഇതൊക്കെ ചെയ്യണമെന്ന് പ്രവാചക തിരുമേനി സ്വന്തം ജീവിത മാതൃക കൊണ്ട് നമ്മെ പഠിപ്പിച്ചിരിക്കുന്നു. പരലോകത്തെ പ്രതിഫലം മുന്നില്‍കണ്ട് ഇവിടെ ചെയ്യുന്ന ഓരോ കര്‍മത്തിനും ദുനിയാവില്‍ പ്രതിഫലമുണ്ടാവുമെന്നും ആ ജീവിതം കൊണ്ട് പ്രവാചകന്‍ തെളിയിച്ചു കാണിച്ചു.
അജ്ഞാന കാട്ടറബികളെ വിജ്ഞാന തേരിലേറ്റി പ്രവാചകന്‍ വിശ്വോത്തര ഉത്തമ പൗരന്മാരാക്കിയത് ഈ ഖുര്‍ആന്‍ പഠന പരിശീലനത്തിലൂടെ തന്നെയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിയുടെ ചരിത്രഗതിയെ മാറ്റിയെഴുതി. മാനവത അറിഞ്ഞതില്‍ വെച്ചേറ്റവും മഹത്തായ ആദര്‍ശ, ധാര്‍മിക വിപ്ലവം സൃഷ്ടിച്ചു. ഒരു പുതിയ ആത്മീയ-ധാര്‍മിക-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-നാഗരിക വ്യവസ്ഥ കെട്ടിപ്പെടുത്തു. ഇരുപത്തിമൂന്ന് വര്‍ഷക്കാലംകൊണ്ട് ക്രമപ്രവൃദ്ധമായാണ് അത് സാധിച്ചെടുത്തത്. ഇത്രയും മഹത്തായ മാറ്റം ലോകത്ത് വരുത്തിയപ്പോള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രക്തച്ചൊരിച്ചിലേ ഉണ്ടായുള്ളു എന്നത് പ്രത്യേകം അറിയേണ്ട പ്രധാനകാര്യമാണ്.
ഖുര്‍ആന്‍ മുന്നില്‍ വെച്ച് സമകാലിക ലോകത്തേക്ക് നോക്കിയാല്‍ മറ്റെന്നത്തേക്കാളും ഇപ്പോഴാണ് ഖുര്‍ആന്റെ ജീവിത ദര്‍ശനം ലോകത്തിന് അനിവാര്യം എന്ന് മനസ്സിലാവും. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ലോകത്തെ അധികം ജനവും ഖുര്‍ആന്റെ ജീവിതദര്‍ശനത്തെക്കുറിച്ച് അജ്ഞരാണ്. അവര്‍ക്ക് ഖുര്‍ആന്റെ സന്ദേശം എത്തിക്കേണ്ട ബാധ്യത ഞങ്ങള്‍ മുസ്‌ലിംകള്‍ ആണെന്ന് പ്രഖ്യാപിച്ച് നിലനില്‍ക്കുന്ന സമകാലിക മുസ്‌ലിം സമൂഹത്തിനാണല്ലോ. മറ്റുള്ളവര്‍ക്ക് കലര്‍പ്പില്ലാതെ ഖുര്‍ആനിക സന്ദേശം എത്തിക്കുന്നതിന് നാം അതാദ്യം പഠിച്ചു പരിശീലിക്കേണ്ടതുണ്ട്. നമുക്കും ലോകത്തിനും ഇഹത്തിലും പരത്തിലും നന്മവരുത്താനായി ആ കൃത്യത്തിലേര്‍പ്പെടാന്‍ ഈ ഉമ്മത്തിന്റെ ഓരോ അംഗവും ബാധ്യസ്ഥരാണ്. അതിനാല്‍ ഈ റമസാന്‍ ഖുര്‍ആന്‍ പഠനത്തിനായി ചെലവഴിക്കുക. പഠനത്തോടൊപ്പം പരിശീലനവും അനിവാര്യമായിവരും. വായിച്ചതിന്റെ പ്രയോഗവത്കരണം എന്നാണ് ഖുര്‍ആന്‍ എന്ന വാക്കിന്റെ തന്നെ അര്‍ത്ഥം. വെറും പാരായണത്തിനുപരിയായി ഖുര്‍ആന്‍ പഠിച്ച് പകര്‍ത്താന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ