Video Stories
ഫലസ്തീന്‍, സിറിയ, റോഹിംഗ്യ പ്രതീക്ഷയുടെ പാതയില്‍
കെ. മൊയ്തീന്‍കോയ
പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ ശക്തമായ രാഷ്ട്രാന്തരീയ ഇടപെടലിനും നടക്കുന്ന നീക്കം പ്രതീക്ഷാജനകമായി. പശ്ചിമേഷ്യയില്‍ അഞ്ച് പതിറ്റാണ്ടോളമായി നിലനില്‍ക്കുന്ന അമേരിക്കയുടെ അപ്രമാദിത്തം അപ്രസക്തമാക്കി റഷ്യ പിടിമുറുക്കുന്നത് ലോകം ഉറ്റുനോക്കുന്നു. ആലസ്യം വെടിഞ്ഞ് മുസ്‌ലിം രാഷ്ട്ര സംഘടന (ഒ.ഐ.സി) മ്യാന്‍മറിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനും പ്രശ്‌നത്തില്‍ ഇടപെടാനും മുന്നോട്ടുവന്നത് ഭീകരര്‍ക്കിടയില്‍ നരകയാതന അനുഭവിക്കുന്ന റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് ആശ്വാസം നല്‍കും.
ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ജനുവരി 15ന് പാരീസില്‍ നടന്ന അന്താരാഷ്ട്ര സമാധാന സമ്മേളനം വന്‍ ചലനം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. ദ്വി രാഷ്ട്ര ഫോര്‍മുലയാണ് പ്രശ്‌ന പരിഹാരമെന്ന് 77 രാഷ്ട്രങ്ങളില്‍ നിന്ന് പ്രതിനിധികള്‍ സംബന്ധിച്ച സമ്മേളനം പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്കിലേയും കിഴക്കന്‍ ജറൂസലമിലേയും ഇസ്രാഈല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമ വിരുദ്ധമാണെന്ന് യു.എന്‍ രക്ഷാസമിതി പ്രമേയവും രാഷ്ട്രാന്തരീയ സമൂഹത്തിന്റെ താല്‍പര്യവും പിന്തുണയും ഫലസ്തീന്‍കാര്‍ക്ക് അനുകൂലമാണെന്നും ഒരിക്കല്‍ കൂടി തെളിയിച്ചു. കിഴക്കന്‍ ജറൂസലമില്‍ അനധികൃതമായി 566 വീടുകള്‍ കൂടി നിര്‍മിക്കാന്‍ ഇസ്രാഈല്‍ സ്വീകരിച്ച തീരുമാനം അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുന്നതാണ്. ഇക്കാര്യത്തില്‍ അമേരിക്കയുടെ പുതിയ അമരക്കാരന്‍ ഡോണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടത്രെ. ട്രംപിനെ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് അധികൃത കുടിയേറ്റത്തിന് പുതുതായി അനുമതി നല്‍കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ അഭിപ്രായവും താല്‍പര്യവും മാനിക്കാന്‍ തയാറില്ലാത്ത രാഷ്ട്രമാണ് ഇസ്രാഈല്‍. അവരുടെ ധാര്‍ഷ്ട്യത്തോടൊപ്പം നിലയുറപ്പിക്കുകയാണ് ട്രംപിന്റെ അമേരിക്ക. ഈ സാഹചര്യത്തില്‍ ഫലസ്തീന്‍ സമൂഹം ജാഗ്രതയോടെയും ഐക്യത്തോടെയും മുന്നോട്ടു പോകേണ്ടതുണ്ടെന്ന് അവരുടെ സംഘടനകള്‍ തിരിച്ചറിഞ്ഞതില്‍ ആശ്വാസം. പത്ത് വര്‍ഷമായി ഇരുധ്രുവങ്ങളില്‍ കഴിഞ്ഞ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫത്തഹ് പ്രസ്ഥാനവും ഖാലിദ് മിശ്അല്ലിന്റെ ഹമാസും യോജിപ്പിന്റെ മാര്‍ഗത്തിലെത്തി. മറ്റൊരു പ്രബലരായ ഇസ്‌ലാമിക ജിഹാദും ഉള്‍പ്പെടെ എല്ലാവരും കൂടി ഐക്യ സര്‍ക്കാര്‍ രൂപീകരിക്കും. പി.എല്‍.ഒ എന്ന സംഘടനയുമായി സഹകരിച്ച് ദേശീയ കൗണ്‍സില്‍ രൂപീകരണം, പാര്‍ലമെന്റ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ എന്നിവയും നടപ്പാക്കും.
2006ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടിയതോടെ ആണ് ഫത്തഹ്-ഹമാസ് പോര് മൂര്‍ഛിച്ചത്. അബ്ബാസ്, ഹമാസ് സര്‍ക്കാറിനെ പിരിച്ചുവിട്ടതോടെ വെസ്റ്റ് ബാങ്ക് ഫത്തഹിന്റേയും ഗാസ ഹമാസിന്റെയും നിയന്ത്രണത്തിലായി. അതിനു ശേഷം ഐക്യശ്രമം നിരവധി തവണ നടന്നുവെങ്കിലും ഫലപ്രദമായില്ല. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോവില്‍ ജനുവരി 16ന് മൂന്നു ദിവസം ചര്‍ച്ച നടത്തിയാണ് ഐക്യ കരാറില്‍ എത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിന്റെ സ്വാധീനം പ്രകടമാണ്. ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നു. യു.എന്‍ പ്രമേയവും പാരീസ് സമ്മേളനവും ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് മുതല്‍ക്കൂട്ടാണ്. പാരീസ് സമ്മേളനത്തുടര്‍ച്ച എന്ന നിലയില്‍ ഫ്രാന്‍സ് മുന്‍കൈ എടുത്ത് മഹ്മൂദ് അബ്ബാസിനെയും നെതന്യാഹുവിനേയും പാരീസിലേക്ക് ക്ഷണിച്ചതും ശുഭസൂചന തന്നെ. ഈ പശ്ചാത്തലത്തില്‍ ഫലസ്തീന്‍ സമൂഹത്തിന്റെ ഐക്യം അനിവാര്യമാകുകയാണ്.
സിറിയയിലെ രക്തരൂക്ഷിതമായ അഭ്യന്തര യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം തേടി കസാഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ തിങ്കളാഴ്ച ആരംഭിച്ച സമാധാന ചര്‍ച്ചക്ക് മുന്നില്‍ നില്‍ക്കുന്നതും റഷ്യ തന്നെ. അമേരിക്ക ക്ഷണിക്കപ്പെട്ടുവെങ്കിലും ഔദ്യോഗിക പ്രതിനിധിയെ അയച്ചില്ല. പകരം കസാഖ് അംബാസഡര്‍ സംബന്ധിക്കുന്നുണ്ട്. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ താങ്ങിനിര്‍ത്തുന്നത് റഷ്യയും ഇറാനുമാണ്. മറുവശത്ത് പ്രതിപക്ഷ സഖ്യത്തിന് പിന്തുണ നല്‍കുന്നത്, അമേരിക്ക, തുര്‍ക്കി മറ്റ് അറബ് രാഷ്ട്രങ്ങളും. 2016 ഡിസംബര്‍ 30-ന് വെടിനിര്‍ത്തലിന് നേതൃത്വം നല്‍കിയത് റഷ്യയും തുര്‍ക്കിയുമാണ്. ഭരണ- പ്രതിപക്ഷ വിഭാഗങ്ങള്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ചക്ക് തയാറാകുന്നത് അത്യപൂര്‍വമാണ്. അസദ് സര്‍ക്കാറിനെ താങ്ങിനിര്‍ത്താന്‍ റഷ്യയുടെ സൈനിക ഇടപെടല്‍ പതിനായിരങ്ങളെയാണ് സിറിയയില്‍ കൊന്നൊടുക്കിയത്. റഷ്യന്‍ വ്യോമസേന ബോംബ് വര്‍ഷിക്കാത്ത സ്ഥലങ്ങള്‍ വളരെ കുറവാണ്. എല്ലാം തകര്‍ത്ത ശേഷമാണ് പുട്ടിന് സമാധാനത്തെക്കുറിച്ച് ബോധോദയമുണ്ടായത്. അസദിന്റെ മറ്റൊരു സഹായി ഇറാനും ശിയാ സായുധ വിഭാഗമായ ലബനാനിലെ ഹിസ്ബുല്ലയുമാണ്. തുടക്കത്തിലുണ്ടായ സഹായമൊന്നും പിന്നീട് പ്രതിപക്ഷ സഖ്യത്തിന് അമേരിക്കയില്‍ നിന്നോ പാശ്ചാത്യ നാടുകളില്‍ നിന്നോ ലഭിച്ചില്ല. പിടിച്ചുനില്‍ക്കാന്‍ സഹായിച്ചതാകട്ടെ തുര്‍ക്കി മാത്രം. അവര്‍ക്ക് അതിന് വലിയ വില കൊടുക്കേണ്ടി വന്നു. തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ സിറിയന്‍ അനുകൂലികള്‍ നിരന്തരം അസ്വസ്ഥത സൃഷ്ടിക്കുന്നു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി സര്‍ക്കാര്‍, മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് സിറിയയില്‍ നടന്നുവരുന്ന അഭ്യന്തര യുദ്ധത്തില്‍ പ്രതിപക്ഷ സഖ്യത്തെ സഹായിച്ചുവരുന്നു. ഫലസ്തീന്‍കാര്‍ക്ക് ഗാസയില്‍ സഹായമെത്തിച്ച് ഇസ്രാഈലുമായി ഏറ്റുമുട്ടാനും ഉറുദുഗാന്‍ തയാറായി.
ഡോണാള്‍ഡ് ട്രംപും പുട്ടിനും തമ്മിലുള്ള സൗഹൃദം സിറിയന്‍ പ്രശ്‌ന പരിഹാരത്തിന് സഹായകമാവുമെന്നാണ് പ്രതീക്ഷ. ഒബാമ ഭരണകാലത്ത് സിറിയന്‍ പ്രതിപക്ഷ സഖ്യത്തെ സഹായിച്ചത് പോലെ ട്രംപ് അനുകൂലിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ പ്രതിപക്ഷ സഖ്യം രാഷ്ട്രീയ ഒത്തുതീര്‍പ്പിന് തയാറാകേണ്ടിവരും. സിറിയയിലെ ഐ.എസിന് എതിരായ നീക്കവും പ്രതിപക്ഷ സഖ്യവും വ്യത്യസ്തമാണ്. ഐ.എസിനെ ആരും സഹായിക്കുന്നില്ല. സഊദി അറേബ്യ തുടങ്ങി അറബ് രാഷ്ട്രങ്ങള്‍ പ്രതിപക്ഷത്തെ സഹായിക്കുന്നു. സഊദി നേതൃത്വത്തില്‍ അറബ് സഖ്യം യമനില്‍ ഹൂതി വിഘടിതരെ തുരത്താന്‍ ഇടപെട്ടതോടെ സിറിയയില്‍ നിന്നുള്ള ശ്രദ്ധ മാറുകയുണ്ടായി. അതേസമയം, അറബ് രാഷ്ട്രങ്ങളുടെ പൊതുവികാരം ബശാറുല്‍ അസദിന് എതിരാണ്. അസ്താന സമാധാന സമ്മേളനം സിറിയയില്‍ സമാധാനം തിരിച്ചുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ. അസദ് ഭരണകൂടത്തിന് കീഴില്‍ അന്താരാഷ്ട്ര ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പെന്ന ഫോര്‍മുലയില്‍ ഇരുപക്ഷത്തും വിട്ടുവീഴ്ചയുണ്ട്.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (ഒ.ഐ.സി) വിദേശ മന്ത്രിമാര്‍ ക്വാലാലംപൂര്‍ സമ്മേളനം കൈകൊണ്ട തീരുമാനം റോഹിംഗ്യകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്റെ നേതൃത്വത്തിലുള്ള യു.എന്‍ സംഘം മ്യാന്‍മറില്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലോകത്തെ നടുക്കുന്നതാണ്. ഒ.ഐ.സി പ്രതിനിധി സംഘം മ്യാന്‍മര്‍ അനുമതി പ്രതീക്ഷിച്ചിരിക്കുകയാണ്. റോഹിംഗ്യാ പ്രശ്‌നം കേവലം മ്യാന്‍മറിന്റെ അഭ്യന്തര പ്രശ്‌നമല്ല. അന്താരാഷ്ട്ര തലത്തില്‍ വിവാദമായതാണ്. 65,000 റോഹിംഗ്യകള്‍ പലായനം ചെയ്തു. നൂറുക്കണക്കിനാളുകളാണ് മരിച്ചുവീണത്. ബലാല്‍സംഗവും മറ്റ് പീഡനവും മൂലം റോഹിംഗ്യകള്‍ നരകയാതന അനുഭവിക്കുന്നു. വംശീയ ഉന്മൂലനത്തിന് അശ്വിന്‍ വിരാദുവിന്റെ നേതൃത്വത്തിലുള്ള ബുദ്ധിസ്റ്റ് ഭീകരരും മ്യാന്‍മര്‍ സൈന്യവും നടത്തുന്ന ഭീകരത അന്താരാഷ്ട്ര തലത്തില്‍ വിവാദമാണ്. നൊബേല്‍ സമ്മാന ജേതാവും മ്യാന്‍മര്‍ നേതാവുമായ സൂചി ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാതെ മാറി നില്‍ക്കുന്നതില്‍ പ്രതിഷേധം വ്യാപകമാണ്. മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനത്തിന് എതിരെ പടപൊരുതിയ സൂചി സ്വന്തം നാട്ടില്‍ ആയിരങ്ങള്‍ക്ക് മനുഷ്യാവകാശം നിഷേധിക്കുന്നതിന് കൂട്ടുനില്‍ക്കുന്നത് അത്ഭുതപ്പെടുത്തുന്നു. ഒ.ഐ.സിയുടെ ശക്തമായ നീക്കം പ്രതീക്ഷയോടെ കാത്തിരിക്കുന്നു റോഹിംഗ്യകള്‍.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ