Video Stories
ക്രേസി ഗോപാലകൃഷ്ണന്‍
ശക്തമായ നായികാവേഷങ്ങളെടുത്താടിയ മഞ്ജുവാര്യരെ വെള്ളിത്തിരക്ക് അപ്രാപ്യമാക്കി സ്വന്തമാക്കിയപ്പോഴും സുന്ദരിയായ കാവ്യമാധവന്റെ കഴുത്തില്‍ മിന്നു കെട്ടിയപ്പോഴും മലയാളി പുരുഷന്മാരുടെ മനസ്സില്‍ രൂപപ്പെട്ട അസൂയ കലര്‍ന്ന അമര്‍ഷമാണോ ഇന്ന് ദിലീപ് എന്ന ക്രേസി ഗോപാലകൃഷ്ണനില്‍ പെയ്തു തീരുന്നത്? കാല്‍ നൂറ്റാണ്ടായി ദിലീപ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. സംവിധാന സഹായിയായും കഥയെഴുത്ത്, ഗാനാലാപനം, നിര്‍മാണം എന്നിവക്കൊക്കെ അപ്പുറം തീര്‍ത്തും വ്യത്യസ്തമായ നായക കഥാപാത്രങ്ങള്‍ എല്ലാം കൊണ്ടും മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ദിലീപിനോളം പ്രിയപ്പെട്ട സിനിമാക്കാരനില്ല. പക്ഷെ ആ രണ്ട് നായികമാരെച്ചൊല്ലി ഇടയ്‌ക്കൊരു നെടുവീര്‍പ്പ് ഉയരുകയും ചെയ്യും.
സിനിമാനടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാനും ഫോട്ടോയെടുക്കാനുമുള്ള ശ്രമം കേരളത്തിന് പുതിയതായിരുന്നു. ടി.പി ചന്ദ്രശേഖരനെ വെട്ടിയപ്പോള്‍ മലയാളത്തിലെ അക്ഷരങ്ങളെ ഓര്‍മിപ്പിച്ച കൊടി സുനിക്ക് ശേഷം കേരളം പള്‍സര്‍ എന്ന് പേരുള്ള സുനിയെ പരിചയപ്പെട്ടു. കൊടിയെ പോലെ പള്‍സറിനും ജയിലില്‍ കത്തെഴുത്തിനും ഫോണ്‍ വിളിക്കും നിര്‍ബാധം സൗകര്യം കിട്ടുന്നുവെന്നാണ് വെളിപ്പെട്ട വിവരം. ഒരു പക്ഷെ സിനിമാനടിയുടെ കേസിലെ ഏറ്റവും വലിയ സവിശേഷത ഇന്നേ വരെ ഒരു ആഭ്യന്തര മന്ത്രിയും നടത്തിയിട്ടില്ലാത്ത വെളിപ്പെടുത്തല്‍ പിണറായി വിജയന്‍ നടത്തിയേടത്താണ്. പള്‍സര്‍ ബൈക്കില്‍ കീഴടങ്ങാനായി കോടതിയിലെത്തിയ സുനിയെ പൊലീസുകാര്‍ ‘അതി സാഹസിക’മായി കീഴ്‌പെടുത്തി അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്ത സമയത്താണ് പൊലീസ് വകുപ്പിന്റെ ചുമതലക്കാരന്‍കൂടിയായ മുഖ്യമന്ത്രി വിളംബരം ചെയ്യുന്നത്, കുറ്റകൃത്യം സുനി സ്വന്തം നിലയില്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് എന്ന്. പട്ടാപ്പകല്‍ അറസ്റ്റ് ചെയ്ത സുനിയോട് പൊലീസിന് പേരുവിവരം പോലും ചോദിച്ചു മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെ പിണറായിക്ക് എവിടുന്ന് കിട്ടി ഇത്രയും വിവരം എന്ന് അറിയാതെ ജനം അന്തിച്ചു നില്‍ക്കവെ പ്രതിയെ കസ്റ്റഡിയില്‍ കിട്ടണം, ഗൂഢാലോചന സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. സഖാവിന് കൊടിയും പള്‍സറും മാറിപ്പോയതായിരിക്കുമോ എന്ന ശങ്കക്ക് അടിസ്ഥാനമില്ലാതെ കേസ് സുഷുപ്തിയിലേക്ക് ആണ്ടുപോകുകയായിരുന്നല്ലോ. അതിനിടയിലാണ് സുനിയുടെ വെളിപ്പെടുത്തലും കത്തും അതില്‍ ദിലീപിന്റെ പ്രതികരണവുമൊക്കെ ഉണ്ടായത്.
തന്നെ ആരൊക്കെയോ വേട്ടയാടുന്നുവെന്ന തോന്നല്‍ കുറച്ചുകാലമായി ദിലീപിനുണ്ട്. ‘ഞാന്‍ കാരണം കാവ്യയുടെ ജീവിതം തകര്‍ന്നുവെന്ന് ആദ്യം പ്രചരിപ്പിച്ചു. ഇപ്പോള്‍ കാവ്യ കാരണം എന്റെ കുടുംബം തകര്‍ന്നുവെന്ന് പ്രചരിപ്പിക്കുന്നു. ഇത്തരം ഗോസിപ്പ് കാരണം ഒരു കുടുംബം തകരുമെന്ന് കരുതുന്നുണ്ടോ?’ എന്ന് ഒരു അഭിമുഖത്തില്‍ ദിലീപ് ചോദിക്കുന്നുണ്ട്. നടിക്കെതിരായ കയ്യേറ്റം ഉണ്ടായ അന്നു മുതല്‍ ദിലീപ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. അതിന്റെ കാരണങ്ങളിലൊന്ന് മഞ്ജുവാര്യരും ഈ നടിയും തമ്മിലെ സൗഹൃദമാണ്. പള്‍സര്‍ സുനിയുടെ ചില വെളിപ്പെടുത്തല്‍ വന്നപ്പോള്‍ തന്നെ മുന്‍ കൂര്‍ ജാമ്യമെന്ന പോലെ പ്രതിയെ നടിയുമായി ബന്ധപ്പെടുത്താന്‍ ദിലീപ് നടത്തിയ ശ്രമം സംശയങ്ങള്‍ ബലപ്പെടുത്താനേ സഹായിച്ചുള്ളൂ. ഇപ്പോള്‍ ദിലീപിനെ പറ്റി ചോദിക്കുമ്പോഴേക്ക് മുകേഷും ഗണേഷുമെല്ലാം മാധ്യമ പ്രവര്‍ത്തകരോട് വല്ലാതെ ക്ഷുഭിതരാകുകയും ചെയ്യുന്നു. ദിലീപ്, ഡ്രൈവര്‍ അപ്പുണ്ണി, സുഹൃത്ത് നാദിര്‍ഷാ എന്നിവരെ മാറി മാറി 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത് തിരുവനന്തപുരത്തുനിന്നുള്ള ഫോണ്‍വിളിയെ തുടര്‍ന്നായിരുന്നല്ലോ.
ഞാന്‍ സ്വപ്‌നം കണ്ടതല്ല ഈശ്വരന്റെ അത്ഭുതം മാത്രമാണ് എന്ന് ദിലീപ് സ്വന്തം ജീവിതത്തെ വിലയിരുത്തിയിട്ടുണ്ട്. ആലുവയില്‍ 1968 ഒക്‌ടോബര്‍ 27ന് ജനിച്ച ഗോപാലകൃഷ്ണന്‍ മിമിക്രിയിലൂടെയാണ് കലാരംഗത്തുവരുന്നത്. കലാഭവന്റെ ഭാഗമായി നാദിര്‍ഷായും ഒക്കെ ചേര്‍ന്ന് സ്റ്റേജ് ഷോകളും ദേ മാവേലികൊമ്പത്ത് പോലെ കാസറ്റുകളുമായി മുന്നേറി. കമല്‍ അടക്കം പ്രമുഖരുടെ അസിസ്റ്റന്റ് ഡയരക്ടറായിരിക്കെ തന്നെ ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. അവ ശ്രദ്ധേയമാക്കിയ അതേ മിടുക്കാണ് 1994ല്‍ മാനത്തെ കൊട്ടാരത്തില്‍ നായക വേഷം നല്‍കാന്‍ സംവിധായകന്‍ സുനിലിന് ധൈര്യം നല്‍കിയത്. സല്ലാപം, ഈ പുഴയും കടന്ന്, പഞ്ചാബി ഹൗസ്, ഉദയപുരം സുല്‍ത്താന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ സിനിമകളില്‍ ദിലീപിന് മാത്രം ചെയ്യാവുന്ന നായക കഥാപാത്രങ്ങള്‍. 2002ല്‍ മീശമാധവനിലെത്തിയപ്പോള്‍ കാവ്യ- ദിലീപ് ജോഡികള്‍ ക്ലിക്കായി.
വ്യത്യസ്തത ദിലീപിന് ഹരമായി. പണം മുടക്കാന്‍ സ്വന്തം നിര്‍മാണക്കമ്പനി തന്നെ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് സ്ത്രീയായി വേഷം മാറുന്ന മായാമോഹിനി, മുച്ചുണ്ടുകാരന്റെ സൗണ്ട് തോമ, വിരൂപന്റെ കുഞ്ഞിക്കൂനന്‍, മന്ദബുദ്ധിയുടെ പച്ചക്കുതിര, ട്രാന്‍സ്‌ജെന്‍ഡറിന്റെ ചാന്ദ്‌പൊട്ട്. സി.ഐ.ഡി മൂസ മുതല്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവു കൂടിയായ ദിലീപ് മലയാള സിനിമയിലെ കാര്യസ്ഥനായി. സിനിമാതാരങ്ങളുടെ കൂട്ടായ്മക്ക് വേണ്ടി ട്വന്റി ട്വന്റി എടുത്തപ്പോള്‍ അതിന്റെ നിര്‍മാതാവായത് ദിലീപാണ്. അശകൊശലേ പെണ്ണുണ്ടോ, സാറേ സാറെ സാമ്പാറെ തുടങ്ങിയ ഏതാനും പാട്ടുകള്‍ക്ക് സ്വന്തം ശബ്ദം നല്‍കാനും കഴിഞ്ഞ ദിലീപ്, പിടക്കോഴി കൂവുന്ന ഈ നൂറ്റാണ്ടിനെ ഭയക്കുന്നു, പഴിക്കുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ