Video Stories
നാന്‍താണ്ടാ നാഗവല്ലി
യാരത് ദ്രോഹീ കതകു തൊറ, ഞാനാ ഷണ്ഡാളാ, നാന്‍ താണ്ടാ നാഗവല്ലി-മണിച്ചിത്രത്താഴിലെ ശോഭനയുടെ ‘ശബ്ദം’ ഒരു വിസ്മയം പോലെ ഇന്നും കേരള സമൂഹം കേള്‍ക്കുന്നു. മൂന്നര പതിറ്റാണ്ടിലേറെ കാലമായി മൂവായിരത്തിലേറെ സിനിമകളില്‍ ബാല താരത്തിന് മുതല്‍ നായികമാര്‍ക്ക് വരെ ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മിയുടെതാണ് ആ ശബ്ദം. ഇന്ന് ചിലര്‍ക്കെങ്കിലും അലോസരമായിരിക്കുന്നതും അതേ ശബ്ദം. അത്തരം അലോസരങ്ങളെ തെല്ലും ഭയക്കുന്ന ആളല്ല, ജീവിതത്തില്‍ ആവോളം കൈപ്പുനീരും കണ്ണീരും കുടിച്ച ഇവര്‍. അത് പി.സി ജോര്‍ജിന് അറിയാതിരിക്കാനും വഴിയില്ല. 1972 മുതല്‍ ഭാഗ്യലക്ഷ്മിയുടെ ശബ്ദം കേരളം കേള്‍ക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ കാമവും ക്രോധവും ശോകവും ആഹ്ലാദവും ആനുതാപവുമെല്ലാം അനേകരുടെ ചുണ്ടനക്കങ്ങള്‍ക്ക് പിറകെ വന്നപ്പോള്‍ മലയാളി ചെവി കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ ഭാഗ്യലക്ഷ്മി പ്രത്യക്ഷപ്പെട്ട് മൊഴിയുകയാണ്, പീഡിതരായ സ്ത്രീകള്‍ക്ക് വേണ്ടി.
ജീവിതം തന്നെ ഭാഗ്യലക്ഷ്മിക്ക് പോരാട്ടമായിരുന്നല്ലോ. പി.സി ജോര്‍ജ്ജിന്റെതുപോലുള്ള രാഷ്ട്രീയ കുതികാല്‍ വെട്ടിന്റെയും മൊഴിമാറ്റത്തിന്റെയും കലയുമല്ല ഇവര്‍ക്ക് ജീവിതം. പീഡനത്തിനിരയായ സിനിമാനടി എങ്ങനെ പിറ്റേന്ന് തന്നെ ജോലിക്ക് പോയെന്ന് ചോദിക്കുകയും ദിലീപിനെ വെള്ള പൂശാന്‍ ശ്രമിക്കുകയും ചെയ്ത പി.സി ജോര്‍ജ് കാന്റീന്‍ തൊഴിലാളിയെ തെറി വിളിച്ചും തോക്കെടുത്ത് ഭീഷണിപ്പെടുത്തിയുമെല്ലാം രാഷ്ട്രീയത്തിലെ ഒറ്റയാനായി മാറിയിരിക്കുകയാണ്. അതിനിടെയാണ് കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന സിനിമാനടി പീഡനക്കഥയിലും ഒരു റോള്‍ നേടാന്‍ ജോര്‍ജ് ഒരുമ്പെടുന്നത്. പീഡനത്തിനിരയാവുന്ന സ്ത്രീകള്‍ പുറത്തിറങ്ങാതെ ജീവനൊടുക്കണമെന്നാണ് സാര്‍ പറയുന്നത് എന്നും താങ്കളുടെ മകള്‍ക്കാണ് സംഭവിക്കുന്നതെങ്കില്‍ ഇങ്ങനെ തന്നെ പറയുമോ എന്നും ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു.
ടെലിവിഷന്‍ ടോക്ക് ഷോ അവതാരക കൂടിയായ ഭാഗ്യ ലക്ഷ്മി തൃശൂരിലെ ഒരു സി.പി.എം നേതാവുമായി ബന്ധപ്പെട്ട പീഡനക്കഥ അവതരിപ്പിച്ചതോടെയാണ് കൂടുതല്‍ ശ്രദ്ധേയയായത്. പീഡന കഥ ആദ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞവരിലൊരാള്‍ ഭാഗ്യലക്ഷ്മിയായിരുന്നു. അതിന്റെ പേരില്‍ സി.പി.എമ്മുകാരുടെ ‘ഉപദേശങ്ങള്‍’ ഏറെ കേട്ടു. ഏറ്റവും ഒടുവില്‍ കോവളത്തെ കോണ്‍ഗ്രസ് നിയമസഭാംഗം വിന്‍സന്റിന്റെ ബലാല്‍സംഗക്കേസ് വന്നപ്പോഴും എവിടെ ഭാഗ്യലക്ഷ്മിയെന്ന് പരിഹാസത്തോടെയുള്ള ചോദ്യം കേട്ടു. ഈ ചോദ്യം ഫെയ്‌സ്ബുക്ക് പേജിലൂടെ വന്നപ്പോള്‍ ഭാഗ്യം കൊടുത്ത മറുപടി ഇതായിരുന്നു. എല്ലാത്തിലും കയറി പ്രതികരിക്കുന്നയാളല്ല, ആരെങ്കിലും എന്നോട് ചോദിച്ചാല്‍ അഭിപ്രായം പറയും. സിനിമാ വ്യവസായത്തില്‍ ഡബ്ബിങ് ആര്‍ടിസ്റ്റുകള്‍ക്ക് അര്‍ഹമായ പരിഗണനക്കായി പോരാടി ചരിത്രം കുറിച്ച ഭാഗ്യ ലക്ഷ്മിക്ക് യാതനാപൂര്‍ണമായ ഒരു ബാല്യ കൗമാര ജീവിതം പറയാനുണ്ട്. സ്വരഭേദങ്ങള്‍ എന്ന പുസ്തകത്തിലൂടെ കേരളം അത് വായിച്ചു. മികച്ച ആത്മകഥക്കുള്ള പുരസ്‌കാരം നല്‍കി കേരള സാഹിത്യ അക്കാദമി പുസ്തകത്തെ ആദരിക്കുകയും ചെയ്തു. കോഴിക്കോട്ടെ അനാഥശാലയിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ ബാല്യം. സിനിമയില്‍ ശബ്ദം നല്‍കിയും അഭിനയിച്ചും പട്ടിണികിടന്നും അവഗണയേറ്റും കഴിഞ്ഞ മദിരാശിയിലെ കൗമാരം. ഒറ്റപ്പെട്ട ജീവിതത്തില്‍ കൈത്താങ്ങാവുമെന്ന് കരുതിയെങ്കിലും വഴിയിലുപേക്ഷിക്കേണ്ടിവന്ന ദാമ്പത്യം-സ്വരഭേദങ്ങള്‍ ഒരു കഥയുടെ മിഴിവോടെ ഇതെല്ലാം അവതരിപ്പിക്കുന്നുണ്ട്. ഒരു വര്‍ഷം നിര്‍ത്താതെ കരഞ്ഞാലും ഞാനൊഴുക്കിയ കണ്ണീരിന്റെ അടുത്തു വരില്ലെന്ന് അവര്‍ പറയും.
പത്താം വയസ്സില്‍ അപരാധി എന്ന സിനിമയില്‍ ബാലതാരത്തിന് ശബ്ദം നല്‍കിയ ഇവര്‍ പിറ്റേ വര്‍ഷം മനസ്സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഒരു മുത്തശ്ശി ഗദയിലെ തന്നിഷ്ടക്കാരിയായ മുതിര്‍ന്ന സ്ത്രീയെന്നത് ഭാഗ്യലക്ഷ്മി സ്വയം വരിച്ച കഥാപാത്രമായിരിക്കണം. എനിക്കിത്രയും പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ശക്തി പകര്‍ന്നത് പണം മാത്രമാണെന്ന് ഭാഗ്യലക്ഷ്മി പറയും. സമ്പത്ത് ഉണ്ടാകുമ്പോള്‍ കൂടെ നില്‍ക്കാനാളുണ്ടാകും. കഠിനാധ്വാനം ചെയ്യാന്‍ തന്നെ പ്രേരിപ്പിക്കുന്ന ഘടകം ഇതു തന്നെയെന്ന് സാക്ഷ്യപ്പെടുത്തുമ്പോഴും വ്യത്യസ്തയുടെ ചാരുത പകരുന്നുണ്ടിവര്‍.
ഒരു സിനിമയില്‍ പത്തുമുപ്പത് ഡബ്ബിങ് ആര്‍ടിസ്റ്റുകള്‍ പണിയെടുക്കും. അവരുടെ പേര് എവിടെയും കാണില്ല. ഡബ്ബിങ് ആര്‍ടിസ്റ്റുകളുടെ പേര് സിനിമയുടെ ടൈറ്റിലില്‍ വരണമെന്ന് ആവശ്യപ്പെട്ട് ഭാഗ്യലക്ഷ്മി ശബ്ദമുയര്‍ത്തി. ശബ്ദമുള്ളവരുടെ ശബ്ദമായിരുന്നു അത്. ഡബ്ബിങ് ആര്‍ടിസ്റ്റുകള്‍ക്ക് പുരസ്‌കാരം ഏര്‍പെടുത്താന്‍ വേണ്ടി യത്‌നിച്ച അവര്‍ നിരവധി തവണ ആ പുരസ്‌കാരത്തിന് അര്‍ഹയായി.തിരുവനന്തപുരത്ത് ഡബ്ബിങ് പഠിപ്പിക്കാന്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ട് മോഹന്‍ലാലുമായി സഹകരിച്ച് തുടങ്ങിയപ്പോള്‍ സഹ ആര്‍ടിസ്റ്റുകള്‍ക്ക് രുചിച്ചില്ല. രംഗത്ത് 15 വര്‍ഷമെങ്കിലും കഴിഞ്ഞാണ് ഭാഗ്യ ലക്ഷ്മി നായികമാര്‍ക്ക് ശബ്ദം നല്‍കിത്തുടങ്ങിയത്. അവരുടെ ശബ്ദത്തില്‍ സംസാരിക്കാത്ത നായികമാര്‍ മലയാളത്തിലില്ലെന്ന് പറയണം. ഏറ്റവും കൂടുതല്‍ ഭാഗ്യത്തിന്റെ ശബ്ദത്തില്‍ സംസാരിച്ചത് ശോഭനയാണ്. ശര്‍ബാനി മുഖര്‍ജി, സറീന വഹാബ്, രേവതി, ലക്ഷ്മി ഗോപാല സ്വാമി, ഉര്‍വശി തുടങ്ങി നായികമാരുടെ നിര നീളും.
സിനിമയില്‍ ഇത്രയേറെ കാലം പ്രവര്‍ത്തിക്കുകയും സ്ത്രീകള്‍ക്ക് വേണ്ടി ഇത്ര ശക്തമായി പ്രതികരിക്കുകയും ചെയ്ത ഭാഗ്യ ലക്ഷ്മി പക്ഷെ സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ഒരു വനിതാ കൂട്ടായ്മ രൂപപ്പെട്ടപ്പോള്‍ അതിലുണ്ടായില്ല. അതില്‍ പങ്കാളികളായ വനിതാരത്‌നങ്ങള്‍ ഭാഗ്യത്തിന്റെ സുഹൃത്തുക്കളായിട്ടും സംഘടന പിറന്ന വാര്‍ത്ത പത്രത്തില്‍ വായിച്ചറിയാനായിരുന്നു നിയോഗം. ഫെയ്‌സ്ബുക്കില്‍ നിരന്തരം കമന്റിട്ട ഒരാള്‍ക്ക് ഭാഗ്യം കൊടുത്ത മറുപടി ഇതാണ്: മോനേ ഷിബൂ, നിന്റെ ലൈക്കും കമന്റുമൊക്കെ നിര്‍ത്തിക്കോ. ഇനി മേലില്‍ കമന്റിട്ടാല്‍ ഇന്ന് കണ്ട എന്നെയായിരിക്കുകയില്ല കാണുക. നിന്റെ കളി ഞാന്‍ നിര്‍ത്തിക്കും മോനേ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ