Video Stories
സെമി ഫൈനലിലേക്ക്
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മധ്യപ്രദേശിലും മിസോറാമിലും രാജസ്ഥാനിലും തെലുങ്കാനയിലും ഒറ്റഘട്ടമായും ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായുമാണ് വോട്ടെടുപ്പ്. ഡിസംബര്‍ 11ന് ഫലപ്രഖ്യാപനവും നടക്കും. അഞ്ച് സംസ്ഥാനങ്ങളിലും തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ബൂത്ത് സജ്ജീകരിക്കും. കര്‍ണാടകയിലെ ബെല്ലാരി, മാണ്ഡ്യ, ഷിമോഗ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രാമനഗര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നവംബര്‍ മൂന്നിന് നടക്കുന്നുണ്ട്.
മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും നിലവില്‍ ബിജെപി യുടെ കീഴിലാണ്. തെലുങ്കാനയില്‍ ടി.ആര്‍.എസും മിസോറാമില്‍ കോണ്‍ഗ്രസും അധികാരത്തിലിരിക്കുന്നു. അധികാരത്തിലേറിയ ശേഷം ഏറ്റവും പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. റഫാല്‍ വിവാദം, ഇന്ധന വില വര്‍ദ്ധന, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുമ്പില്‍ മറുപടിയില്ലാതെ നില്‍ക്കുമ്പോള്‍ പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ് ഗഡിലും ശക്തമായ ഭരണ വിരുദ്ധ വികാരവും നിലനില്‍ക്കുന്നുണ്ട്.
കര്‍ഷക ആത്മഹത്യയും ബി.ജെ.പിയിലെ അസ്വാരസ്യവും രാജസ്ഥാനില്‍ പാര്‍ട്ടിയെ കനത്ത പ്രതിരോധത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. വിളകള്‍ക്ക് മികച്ച വില ലഭിക്കാതായതും സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നയം സ്വീകരിച്ചതും കാര്‍ഷിക മേഖലയുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 150 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് സര്‍ക്കാര്‍ ജീവനക്കാരും ഇവിടെ സമരത്തിലാണ്. ഇതിനു പുറമെ ബി.ജെ.പി ദേശീയ നേതൃത്വവും ഭരണനേതൃത്വവും തമ്മിലുള്ള അസ്വാരസ്യം സംസ്ഥാനത്ത് പരസ്യമാണ്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വളരെ അപൂര്‍വ്വമായേ ഇരുവരും വേദി പങ്കിടാറുള്ളൂ. രാജസ്ഥാനിലെ രാജ്‌സമന്ദിലെ ചര്‍ഭുജാനാഥില്‍ ഒരു കര്‍ഷക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഏറ്റവുമൊടുവില്‍ ഇരുവരും വേദി പങ്കിട്ടത്. 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ബി.ജെ.പി.ക്ക് ലഭിച്ച സംസ്ഥാനത്ത് പിന്നീട് നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.
ഒന്നരപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി നേരിടുന്നത്. 2003 മുതല്‍ മധ്യപ്രദേശില്‍ ബിജെപിയാണ് ഭരിക്കുന്നത്. ആള്‍കൂട്ട ആക്രമണം, പശുവിനെ കടത്തിയെന്നാരോപിച്ചുള്ള കൊലപാതങ്ങളും മര്‍ദ്ദനങ്ങളും, മുസ്‌ലിം വേട്ടയാടല്‍ എന്നിങ്ങനെ നീളുന്നു പാര്‍ട്ടിയുടെ ഭരണ നേട്ടങ്ങള്‍. കഴിഞ്ഞ 15 വര്‍ഷവും ഭരണവിരുദ്ധ വികാരം ഉയര്‍ന്നെങ്കിലും അത് മുതലെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിയാത്തത് കൊണ്ടാണ് ഛത്തീസ്ഗഡില്‍ ബി.ജെ.പി ഇപ്പോഴും അധികാരത്തിലിരിക്കുന്നത്. നേരിയ വോട്ട് ശതമാനത്തിലാണ് മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും അവര്‍ അധികാരത്തിലെത്തിയത്.
എന്നാല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും ശക്തമായ പ്രതീക്ഷയാണ് കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്നത്. കര്‍ഷക ആത്മഹത്യ, റഫാല്‍ ഇടപാട്, നോട്ട് നിരോധനം എന്നിവയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ ആയുധങ്ങള്‍. നോട്ട് നിരോധനത്താല്‍ ദുരിതം പേറിയ സംസ്ഥാനമാണ് രാജസ്ഥാന്‍ എന്നതും പ്രചാരണത്തിന്റെ ശക്തിക്ക് ആക്കം കൂട്ടുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെ ഊര്‍ജസ്വലതയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അശോക് ഘെഹ്‌ലോട്ടിന്റെ പരിചയസമ്പത്തും പാര്‍ട്ടിക്ക് മുതല്‍കൂട്ടാവുന്നുണ്ട്.
മധ്യപ്രദേശില്‍ കര്‍ഷക ആത്മഹത്യയും ബി.ജെ.പിയിലെ അസ്വാരസ്യവും വിജയത്തിലേക്കുള്ള പാത തുറക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ യുവാക്കളുടെ സാന്നിധ്യവും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പാര്‍ട്ടികള്‍ അരയും കച്ചയും മുറുക്കി രംഗത്തെത്തി കഴിഞ്ഞു. യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള എല്ലാ സാധ്യതകളും പാര്‍ട്ടിയുടെ മുന്നിലുണ്ട്. കഴിഞ്ഞ മൂന്നുതവണയും കപ്പിനും ചുണ്ടിനുമിടയില്‍ വഴുതിപ്പോയ വിജയം ഇത്തവണ കൈപ്പിടിയിലൊതുങ്ങുമെന്ന പ്രതീക്ഷയിലാണ് ഛത്തീസ് ഗഡില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന മിസോറാമിലും നിലവില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വെച്ചുപുലര്‍ത്താവുന്ന സാഹചര്യമാണുള്ളത്. 20 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് 1993 മുതല്‍ ബിജെപി മത്സരിയ്ക്കുന്നുണ്ടെങ്കിലും അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനം എന്ന നിലക്ക് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ലക്കും കൂട്ടര്‍ക്കും അധികാരം നഷ്ടപ്പെടുന്നത് ആലോചിക്കാന്‍ പോലും കഴിയില്ല.
തെരഞ്ഞെടുപ്പ് നേരിടാനായി മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ ചന്ദ്രശേഖര്‍ റാവു ആഴ്ചകള്‍ക്ക് മുന്‍പെ നിയമസഭ പിരിച്ചു വിട്ട തെലുങ്കാനയില്‍ നിലവിലെ സാഹചര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമല്ല. ബദ്ധവൈരികളായ തെലുങ്കുദേശവുമായി കോണ്‍ഗ്രസ് കൈകോര്‍ക്കാന്‍ തയ്യാറായതോടെ അണികളില്‍ ആവേശം പ്രകടമാണ്. ശക്തനായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എതിര്‍ പക്ഷത്തില്ല എന്നതായിരുന്നു ടി.ആര്‍.എസിന്റെ പ്രധാന ആരോപണമെങ്കില്‍ ചന്ദ്രശേഖര്‍ റാവുവിനൊപ്പം തെലുങ്കാനക്കായി പോരാടിയ എം.കോദണ്ഡറാമിനെ പ്രതിപക്ഷം രംഗത്തിറങ്ങിയതോടെ ചിത്രം മാറിയിരിക്കുകയാണ്.
കാര്യങ്ങള്‍ ശുഭകരമാണെന്ന വിശ്വാസത്തിനിടയിലും രണ്ടു കാര്യങ്ങള്‍ കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങളും തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ പരാജയവുമാണത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപന വാര്‍ത്താസമ്മേളനം കമ്മീഷന്‍ മാറ്റിവെച്ചതാണ് കോണ്‍ഗ്രസിന്റെ ആശങ്കക്ക് ആധാരം. 12.30ന് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനം മൂന്നുമണിയിലേക്ക് മാറ്റിയത് മോദിയുടെ രാജസ്ഥാന്‍ റാലിക്കുവേണ്ടിയാണെന്നാണ് പാര്‍ട്ടിയുടെ ആരോപണം. രാജസ്ഥാനിലെ അജ്മീറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് ഒരു മണിക്ക് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനുള്ളതിനാലാണ് പ്രഖ്യാപനം മൂന്ന് മണിയിലേക്ക് മാറ്റിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബി.ജെ.പിയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് സഖ്യം പ്രഖ്യാപിച്ച ബി.എസ്.പി നിര്‍ണായക ഘട്ടത്തില്‍ പിന്മാറിയിരിക്കുകയാണ്. മധ്യ പ്രദേശില്‍ എസ്.പിയും തനിച്ചു മത്സരിക്കാനുള്ള തീരുമാനത്തിലാണ്. ബി.ജെ.പി യുടെ ശക്തമായ അടിത്തറയും സാമ്പത്തിക പിന്‍ബലവും അധികാര സ്വാധീനവും ശക്തമായ വെല്ലുവിളിയായി തന്നെ നില്‍ക്കുന്നുണ്ട്. എങ്കിലും അനുകൂല സാഹചര്യവും ഭരണ വിരുദ്ധ വികാരവും ഉപതെരഞ്ഞെടുപ്പ് വിജയങ്ങളും രാഹുല്‍ ഗാന്ധിയുടെ വര്‍ധിക്കുന്ന സ്വീകര്യതയും യുവ നേതൃത്വവുമെല്ലാം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ