Social
ഫെയ്‌സ്ബുക്കിന്റെ പഴയ ഡിസൈന്‍ അടുത്ത മാസം മുതല്‍ പൂര്‍ണമായും ഒഴിവാക്കും
അടുത്തിടെ അവതരിപ്പിച്ച പുതിയ ഡിസൈന്‍ ആയിരിക്കും ലഭിക്കുക
നീലനിറത്തിലുള്ള നാവിഗേഷന്‍ ബാറോടുകൂടിയ ഫെയ്‌സ്ബുക്കിന്റെ പഴയ ക്ലാസിക്ക് ഡിസൈന്‍ സെപ്റ്റംബര്‍ മുതല്‍ ഡെസ്‌ക് ടോപ്പ് ഉപയോക്താക്കള്‍കക് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം അടുത്തിടെ അവതരിപ്പിച്ച പുതിയ ഡിസൈന്‍ ആയിരിക്കും ലഭിക്കുക.
പുതിയ ഡിസൈന്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും ഉപയോക്താക്കള്‍ക്ക് അവരുടെ താല്‍പര്യം അനുസരിച്ച് പഴയതിലേക്ക് മാറാനുള്ള സൗകര്യം ഫെയ്‌സ്ബുക്ക് നല്‍കിയിരുന്നു. പുതിയ ഡിസൈന്‍ മെച്ചപ്പെടുത്തുന്നതിനായി പഴയതിലേക്ക് തിരിച്ചുപോവുന്ന ഉപയോക്താക്കളോട് ഫെയ്‌സ്ബുക്ക് വിവരശേഖരണം നടത്താറുണ്ട്.
എന്നാല്‍ പഴയ ഡിസൈനിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കായി ഫെയ്‌സ്ബുക്ക് സപ്പോര്‍ട്ട് പേജില്‍ നല്‍കിയിരിക്കുന്ന അറിയിപ്പില്‍ ഫെയ്‌സ്ബുക്കിന്റെ ക്ലാസിക് ഡിസൈന്‍ സെപ്റ്റംബര്‍ മുതല്‍ ലഭിക്കില്ലെന്ന് പറയുന്നു.
കൂടുതല്‍ വൈറ്റ് സ്‌പേസ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ ഡിസൈന്‍. ഡാര്‍ക്ക് മോഡും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍, വാച്ച്, ഗെയിമിങ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുകൂടിയാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്.
india
കത്രിക കൊണ്ട് മുറിഞ്ഞില്ല; റിബ്ബണ്‍ കടിച്ചുപൊട്ടിച്ച് ഉദ്ഘാടനം ചെയ്ത് പാക് മന്ത്രി
റാവല്‍പിണ്ടിയിലെ ഒരു ഇലക്ട്രോണിക്‌സ് ഷോപ്പ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നും സംഭവം
റാവല്‍പിണ്ടി: റിബണ്‍ പല്ലു കൊണ്ട് കടിച്ചു പൊട്ടിച്ച് ഉദ്ഘാടനം ചെയ്യുന്ന പാകിസ്താന്‍ മന്ത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. റാവല്‍പിണ്ടിയിലെ ഒരു ഇലക്ട്രോണിക്‌സ് ഷോപ്പ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം.
ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പാക് ജയില്‍ മന്ത്രി ഫയാസുല്‍ ഹസന്‍ ചോഹനെയാണ് ക്ഷണിച്ചിരുന്നത്. ചോഹന് പക്ഷേ, കത്രിക കൊണ്ട് റിബണ്‍ മുറിക്കാന്‍ കഴിഞ്ഞില്ല. ഉദ്ഘാടനത്തിനെത്തിയവര്‍ ഇതുകണ്ട് ഉറക്കെ ചിരിച്ചു. അതോടെ മന്ത്രി പല്ല് കൊണ്ട് റിബണ്‍ കടിച്ചുപൊട്ടിക്കുകയായിരുന്നു.
21 സെക്കന്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് മുര്‍താസ അലിഷാ എന്ന മാധ്യമപ്രവര്‍ത്തകനാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ 50,000ത്തിലധികം ആളുകള്‍ വീഡിയോ കണ്ടു.
https://twitter.com/MurtazaViews/status/1433372993103740931
kerala
പൊലീസിന്റെ ഹര്‍ജി തള്ളി; ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കില്ല
ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്
ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്.
ആര്‍.ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു വ്‌ലോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
kerala
വെട്ടി മാറ്റിയാല്‍ മായ്ക്കാനാവില്ല ആ 387 പേരുകള്‍
വാരിയന്‍കുന്നത്തിനെ വെടി വെച്ച് കൊന്നവര്‍ അദ്ദേഹത്തെയും 6 മാസത്തെ അദ്ദേഹത്തിന്റെ ഫയലുകളും മണ്ണെണ്ണ ഒഴിച്ചു കത്തിച്ചത് പോലെ ഇപ്പോള്‍ സംഘ് പരിവാര്‍ അദ്ദേഹത്തിന്റെ ചരിത്രം കത്തിച്ചു കളയാന്‍ ശ്രമിക്കുകയാണ്
പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍
വെട്ടി മാറ്റിയാല്‍ മായ്ക്കാനാവില്ല ആ 387 പേരുകള്‍..
മുസ്ലിം സംസ്‌കൃതിയും ചരിത്രവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും തേച്ച് മായ്ച്ച് കളയാനുള്ള ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ ശ്രമം ഒടുവില്‍ സ്വാതന്ത്ര്യ സമര സേനാനികളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ആലി മുസ്‌ലിയാര്‍ തുടങ്ങിയ 387 മാപ്പിളമാരുടെ പേരുകള്‍ രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് വെട്ടി നീക്കുന്നതില്‍ വരെ എത്തിയിരിക്കുന്നു.ചരിത്രമുറങ്ങുന്ന അലിഗഡ് നഗരത്തിന്റെ പേര് മാറ്റിയ അതേ സമയത്ത് തന്നെയാണ് ഈ നീക്കവും നടക്കുന്നത്.
ഏറനാട്ടിലെയും വള്ളുവനാട്ടിലെയും പോരാട്ടങ്ങള്‍ക്ക് ഖിലാഫത്ത് പ്രസ്ഥാനത്തേക്കാള്‍ പഴക്കമുണ്ട്.ജന്മികളുടെ കീഴില്‍ അടിമകളായി ജീവിച്ചു പോന്ന കര്‍ഷകര്‍ക്ക് കൃഷി ഭൂമിയില്‍ അവകാശമില്ലാതിരുന്ന കാലം! വിയര്‍പ്പൊഴുക്കി വിളവെടുക്കുന്ന സ്വന്തം അദ്ധ്വാന ഫലത്തിന്റെ ഏറിയ പങ്കും ഇടനിലക്കാരും ജന്മികളും പങ്കിട്ടെടുത്തു, കുമ്പിളില്‍ കഞ്ഞി വിളമ്പി നിലത്ത് കുനിഞ്ഞിരുന്ന് കുടിക്കേണ്ടി വരുന്ന മൃഗ തുല്യമായ ജീവിത സാഹചര്യം, ബ്രിട്ടീഷ് ഒത്താശയോടെ കള്ളക്കേസുകള്‍ ചുമത്തപ്പെടാവുന്ന അവസ്ഥ !!.. ഇതൊക്കെയാണ് 19 ആം നൂറ്റാണ്ടിലെ മലബാര്‍.
ഈ മനുഷ്യര്‍ ജാതിയും മതവും നോക്കാതെ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിന്റെ ചരിത ചിത്രങ്ങളാണ് ഒറ്റയടിക്ക് ഫാഷിസ്റ്റുകള്‍ റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഒരേ സമയം ജന്മികളും ബ്രിട്ടീഷ് അധികാരികളും ഈ ജനതയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ 50 ലേറെ തവണയാണ് അവര്‍ 1850 നും 1921 നും ഇടയില്‍ പോരാട്ടത്തിനിറങ്ങിയത്.ഖിലാഫത്ത് സമരം നടന്നാലും ഇല്ലെങ്കിലും മലബാറിലെ സവിശേഷ സാഹചര്യത്തില്‍ ഈ പോരാട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുമായിരുന്നു. 1894 ല്‍ സ്വന്തം പിതാവിനെ മണ്ണാര്‍ക്കാട് പടയെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ നാട് കടത്തിയപ്പോള്‍ വാരിയന്‍ കുന്നത്തിന്റെ മനസ്സിലും തുടി കൊട്ടി നിന്നത് ഈ തുടര്‍ പോരാട്ടങ്ങളുടെ മാപ്പിള ഇശലുകള്‍ ആയിരുന്നു. അദ്ദേഹത്തെ ബോംബെയിലേക്കും മക്കയിലേക്കും നാട് കടത്തുമ്പോള്‍ ദേശീയ തലത്തില്‍ പോലും സമരം ശക്തി പ്രാപിച്ചിട്ടില്ല.
മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയെ പോലുള്ളവരും പറമ്പോട്ട് അച്യുത മേനോന്‍,മാധവ മേനോന്‍, ഗോപാല മേനോന്‍ തുടങ്ങി എത്രയെത്ര പേരാണ് ഈ സമരത്തില്‍ തോളോട് ചേര്‍ന്ന് നിന്നത്? സമരക്കാരുടെ ആവശ്യം നാടിന്റെ മോചനമായിരുന്നു എന്ന് മനസ്സിലാക്കിയ മനുഷ്യരായിരുന്നു അവര്‍. കമ്പളത്ത് ഗോവിന്ദന്‍ നായരെ പോലുള്ളവര്‍ മാപ്പിളപ്പാട്ടുകള്‍ രചിച്ചു കൊണ്ട് ആ ചരിത്രത്തെ ഏറ്റുപാടിയിട്ടുണ്ട് മത സൗഹാര്‍ദ്ദം പൂത്തുലഞ്ഞ മലബാറില്‍.ആ പാട്ടു കേട്ട് ഹിച്ച് കോക്ക് സായിപ്പിന്റെ പ്രതിമ തകര്‍ക്കാന്‍ ഓടിയെത്തിയ മാപ്പിളമാരുടെ ചരിത്രമുണ്ട് ഈ നാടിന്.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു മുസ്ലിം മൈത്രിയുടെ വക്താവായിരുന്നു എന്നതിന്റെ തെളിവാണ് മാപ്പിള അധികാരി ചേക്കുട്ടിയുടെ ശിരസ്സ് കുന്തത്തില്‍ കോര്‍ത്ത് കൊണ്ട് ഒറ്റുകാര്‍ക്കെതിരെ മഞ്ചേരിയില്‍ നടത്തിയ പ്രസംഗം. തന്റെ പോരാട്ടം ബ്രിട്ടീഷുകാര്‍ക്കും അവരുടെ കൂട്ടുകക്ഷികള്‍ക്കും എതിരെയാണ്, അതില്‍ മതം നോക്കുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദുക്കളെ ദ്രോഹിക്കാന്‍ പാടില്ലെന്ന് മാപ്പിളമാരെ അദ്ദേഹം താക്കീത് ചെയ്തു. സമരത്തിന്റെ മറവില്‍ ഹിന്ദുക്കള്‍ക്കെതിരെ അന്യായം കാണിച്ചാല്‍ അവരെ ശിക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു. ഹിന്ദു മുസ്ലിംകള്‍ സഹോദരങ്ങള്‍ ആണെന്ന് ആണയിട്ടു . പുല്ലൂരിലെ നമ്പൂതിരി ബാങ്ക് കൊള്ളയടിച്ച മാപ്പിളമാരെ തൊണ്ടി സഹിതം പിടികൂടി പരസ്യമായി ശിക്ഷിച്ച് ബാങ്കുടമയ്ക്ക് സ്വത്ത് തിരികെ നല്‍കി. മേലാറ്റൂര്‍ ജന്മികള്‍ക്ക് സംരക്ഷണം നല്‍കി, മാപ്പിള ജന്മി മന്നാടി മൊയ്തീനെ പിടികൂടി.. ഇവയൊക്കെയും തെളിയിക്കുന്നത് ബ്രിട്ടീഷുകാരോടുള്ള വിധേയത്വം മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രകോപനത്തിന്റെ കാരണം എന്നാണ്.
വാരിയന്‍കുന്നത്തിനെ വെടി വെച്ച് കൊന്നവര്‍ അദ്ദേഹത്തെയും 6 മാസത്തെ അദ്ദേഹത്തിന്റെ ഫയലുകളും മണ്ണെണ്ണ ഒഴിച്ചു കത്തിച്ചത് പോലെ ഇപ്പോള്‍ സംഘ് പരിവാര്‍ അദ്ദേഹത്തിന്റെ ചരിത്രം കത്തിച്ചു കളയാന്‍ ശ്രമിക്കുകയാണ്. പക്ഷേ കാലാതിവര്‍ത്തിയായി അദ്ദേഹത്തിന്റെയും അനുയായികളുടെയും ഓര്‍മ്മകള്‍ ഒരാള്‍ക്കും മായ്ക്കാന്‍ കഴിയാതെ ചരിത്രത്തോട് നീതി പുലര്‍ത്തുന്ന മതേതര സമൂഹം നില നിര്‍ത്തുക തന്നെ ചെയ്യും!
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ