Culture
ഫ്രഞ്ച് റിയാലിറ്റി ഷോയില്‍നിന്നും മുസ്‌ലിം പെണ്‍കുട്ടിയെ പുറത്താക്കി
പാരിസ്: ഫ്രാന്‍സിലെ തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് നടത്തിയ ഫേസ്ബുക്ക് കമന്റുകളുടെ പേരില്‍ ഫ്രഞ്ച് റിയാലിറ്റി ഷോയില്‍നിന്നും മുസ്‌ലിം പെണ്‍കുട്ടിയെ പുറത്താക്കി. ദി വോയ്‌സ് എന്ന ഷോയില്‍നിന്ന് മുഖ്യ മത്സരാര്‍ത്ഥിയായ മെന്നല്‍ ഇബ്തിസ്സം ആണ് പുറത്താക്കപ്പെട്ടത്.
ലിയനാര്‍ഡ് കോഹെനിന്റെ ഗാനത്തിന്റെ ഇംഗ്ലീഷ്, അറബി വേര്‍ഷന്‍ പാടിയാണ് മെന്നല്‍ ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍ അതിനുശേഷം 22കാരിയായ ഗായികയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടി ചില മാധ്യമങ്ങളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സിറ്റി ഓഫ് നീസില്‍ 86 പേര്‍ കൊല്ലപ്പെട്ട ട്രക്ക് ആക്രമണത്തിനുശേഷം മെന്നല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു വിവാദം.
രാജ്യത്ത് ആക്രമണങ്ങള്‍ നിത്യസംഭവമായിരിക്കുകയാണെന്നും പതിവുപോലെ ഭീകരര്‍ ആക്രമണം നടത്തുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡും കൈവശം കരുതിയിട്ടുണ്ടെന്നും എന്നായിരുന്നു മെന്നലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മരിച്ചവരുടെ ശരീരത്തില്‍നിന്ന് കിട്ടിയ ഐഡന്റിറ്റി കാര്‍ഡാണ് അക്രമികളെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന പൊലീസ് അറിയിപ്പിനോടുള്ള പ്രതികരണമായിരുന്നു ആ പോസ്റ്റ്. ആക്രമണം തടയാന്‍ പരാജയപ്പെടുന്ന നമ്മുടെ ഭരണകൂടമാണ് ഭീകരരെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
നിര്‍ദോഷകരമായ പരാമര്‍ശങ്ങള്‍ കുത്തിപ്പൊക്കി വിവാദങ്ങള്‍ സൃഷ്ടിച്ചത് തന്നെ വേദനിപ്പിച്ചുവെന്ന് ഷോയില്‍നിന്ന് പുറത്തുപോകാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് മെന്നല്‍ പറഞ്ഞു. പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ അറിയിച്ചു. ദി വോയ്‌സിന്റെ സംഘാടകര്‍, പുറത്തുപോകാനുള്ള മെന്നലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ ഫലസ്തീന്‍ പ്രവര്‍ത്തക കൂടിയായ മെന്നലിനെ മുസ്‌ലിമായതിന്റെ പേരിലാണ് വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
ഗായികയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ നിരവധി കമന്റുകള്‍ വന്നുകഴിഞ്ഞു. നിന്റെ മതവും നീ ധരിച്ച ശിരോവസ്ത്രവുമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വംശീയതയുടെ മൂധന്യാവസ്ഥയിലാണ് ഫ്രാന്‍സ് എന്നായിരുന്നു മറ്റൊരു കമന്റ്. മെന്നലിന്റെ പിതാവ് സിറിയന്‍-ടര്‍ക്കിഷ് വംശജനും മാതാവ് അല്‍ജീരിയക്കാരിയുമാണ്.
ഷോയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് ജനപ്രീതി നേടിയതോടെ ചിലര്‍ മെന്നലിന്റെ ഫലസ്തീന്‍ അനുകൂല നിലപാടും വിവാദമാക്കി. എന്നാല്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് വിമര്‍ശകര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് അവര്‍ പറഞ്ഞു.
Muslim singer @MennelOfficial quits The Voice (FR) after old social media posts show her accusing the state, not jihadists, of being the real terrorists. She says deleted comments were taken out of context; fans say she is victim of Islamophobic campaign. https://t.co/oqUbWuq3kT
— Andy C. Ngo (@MrAndyNgo) February 9, 2018
Adored by many, French-Muslim singer hits sour note with Facebook posts https://t.co/W1gwDhNLLh pic.twitter.com/DFJ1Y3ftMS
— The Times of Israel (@TimesofIsrael) February 8, 2018
Extremely disappointing to hear that @MennelOfficial has decided to step down from The Voice France because of pressure for a song she made for Palestine. Another Muslim woman forced to forgo a public platform because shes fails to fit the narrative of “look pretty, keep quiet.”
— Yasmina (@animsche) February 9, 2018
She seems to be en route for success at only 22, everyone was touched and cheered for her!
I wish that was it… but unfortunately, she’s facing racist backlash. Some are trying to sabotage her image and demonize her… simply because Mennel wears a headwrap. 😓 #RaiseOurVoices— Maeril (@itsmaeril) February 6, 2018
The first woman in a headscarf to appear on The Voice France has left the show after she was criticized for her old Facebook posts. pic.twitter.com/wMKDNyHuYf
— AJ+ (@ajplus) February 9, 2018
Admit She has humor. Terrorist allways leaving their id card on the scene. Even on 9/11, the only recognising thing from wtc, was an id, in the Pocket of A man in an explodig aircraft, burning in A Building for one our.
— ulver johnsen (@UlverJ) February 9, 2018
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ