Video Stories
തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാനെ സന്ദര്‍ശിച്ചു; ജര്‍മ്മന്‍ ഫുട്‌ബോള്‍ താരത്തിനെതിരെ ആരാധകരുടെ കടുത്ത പ്രതിഷേധം

ബെര്‍ലിന്‍: തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍ സന്ദര്‍ശച്ചതിന് ജര്‍മ്മന്‍ ഫുട്‌ബോള്‍ താരത്തിനുനേരെ പ്രതിഷേധം. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരം ഇല്‍കെ ഗുണ്ടോഗനാണ് കാണികളുടെ പ്രതിഷേധത്തിന് ഇരയായത്. ലോകകപ്പിനു മുന്നോടിയായുള്ള ജര്‍മ്മനിയുടെ അവസാന സന്നാഹ മത്സരത്തില്‍ സഊദി അറ്യേബക്കെതിരെ പകരനായി ഇറങ്ങിയ ഗുഡോഗണെ കൂക്കിയാണ് ആരാധകര്‍ വരവേറ്റത്. പിന്നീട് പന്തു തൊടുമ്പോഴെല്ലാം കാണികള്‍ താരത്തെ കൂക്കി വിളിക്കുകയായിരുന്നു.
തുര്‍ക്കിഷ് വംശജരായ മെസൂദ് ഓസിലും ഗുണ്ടോഗനും ആഴ്ചകള്‍ക്കു മുമ്പ്് തുര്‍ക്കിഷ് പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാനെ സന്ദര്‍ശിച്ചതാണ് ജര്‍മന്‍ കാണികളുടെ രോഷത്തിനിടയാക്കിയത്. പരിക്കു മൂലം ഓസില്‍ മത്സരത്തിനിറങ്ങാത്തതു കാരണം കാണികളുടെ പ്രതിഷേധത്തിനിരയാവേണ്ടി വന്നില്ല. ആസ്ട്രിയക്കെതിരെ ജര്‍മ്മനി തോറ്റ മത്സരത്തിലും കാണികള്‍ താരത്തിനെ കൂക്കി വിളിച്ചിരുന്നു.
Marco Reus has been replaced by Ilkay Gündogan and fans aren’t happy. Boos and whistles every time the ManCity player is on the ball. #GERKSA pic.twitter.com/UiM84i6loz
— Hecko Flores (@hecko90) June 8, 2018
താരത്തെ കൂക്കിവിളിച്ചതിനെതിരെ കടുത്ത വിമര്‍ശനമാണ് ജര്‍മന്‍ പരിശീലകന്‍ ജോക്വിം ലോ ഉയര്‍ത്തിയത്. ഗുണ്ടോഗന്‍ ജര്‍മ്മനിക്കു വേണ്ടിയാണു കളിക്കുന്നതെന്നും അതു ആരാധകര്‍ മനസിലാക്കണമെന്നും ജര്‍മന്‍ പരിശീലകന്‍ പറഞ്ഞു. ഇത്തരത്തില്‍ താരങ്ങളെ കൂക്കി വിളിക്കുന്നത് ഒരു തരത്തിലും ഗുണകരമല്ലെന്നും അതു താരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാനേ ഉപകാരപ്പെടുവെന്നും ലോ കൂട്ടിച്ചേര്‍ത്തു. കളി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിച്ചെങ്കിലും മത്സരത്തില്‍ മികച്ച ഒന്നു രണ്ടവസരങ്ങള്‍ ഗുണ്ടോഗന്‍ നഷ്ടപ്പെടുത്തി . കഴിഞ്ഞ ആറു സൗഹൃദ മത്സരങ്ങള്‍ളില്‍ നിലവിലെ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ ആദ്യ ജയമാണ് സഊദിക്കെതിരെ.
ശക്തമായ പ്രകടനമാണ് ജര്‍മ്മനിക്കെതിരെ സഊദി പുറത്തെടുത്തത്. ജര്‍മ്മനിയുടെ പലയുറച്ച ഗോളുകളും സഊദി വലകാത്ത അബ്ദുല്ല അല്‍ മയൂഫിന് മുന്നില്‍ നിഷ്പ്രഭമായി. മയൂഫിന് ഇതിഹാസ ഗോള്‍കീപ്പര്‍ ഒലിവര്‍ ഖാനു കീഴില്‍ പരിശീലനം ലഭിച്ചിരുന്നു.പല മികച്ച അവസരങ്ങള്‍ മുന്നേറ്റനിര മുതലാക്കാത്തതും സഊദിക്ക് തിരിച്ചടിയായി. വെര്‍ണര്‍ ജര്‍മനിക്കായി ഗോള്‍ നേടിയപ്പോള്‍ ഒത്ത്മാന്റെ സെല്‍ഫ് ഗോളാണ് വിജയം നേടാന്‍ സഹായിച്ചത്. പെനാല്‍ട്ടി റീബൗണ്ടിലൂടെ തൈസീറാണ് സഊദിയുടെ ഗോള്‍ മടക്കി. സൗദി ഗോള്‍കീപ്പര്‍ മികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ച വെച്ചത്
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ