business
കോവിഡ് വാക്‌സിന്‍ വരുന്നു; സ്വര്‍ണവില ഇനിയും താഴുമെന്ന് വിദഗ്ധര്‍
കറന്‍സി മൂല്യമിടിവ്, പണപ്പെരുപ്പം എന്നിവയെ തുടര്‍ന്ന് വിലയില്‍ ഇതുവരെ 21 ശതമാനം ഉയര്‍ച്ചയാണ് സ്വര്‍ണം കൈവരിച്ചിട്ടുള്ളത്.
കൊച്ചി: സ്വര്‍ണത്തിന് ഇനിയും വില കുറയുമോ? ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്ന ചോദ്യമാണിത്. ഇന്നത്തെ കണക്കു പ്രകാരം കേരളത്തില്‍ പവന് 36640 രൂപയാണ്. തിങ്കളാഴ്ച പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 4580 രൂപ. ഈ മാസത്തെ ഉയര്‍ന്ന വിലയായ 37280ല്‍ നിന്ന് 640 രൂപയുടെ കുറവാണ് ഇപ്പോള്‍ മഞ്ഞ ലോഹത്തിനുള്ളത്.
ഇന്ത്യന്‍ വിപണികളിലും ഇന്ന് ഇടിവുണ്ടായി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരിയിലെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഇടിഞ്ഞ് 49,125 രൂപയിലെത്തി. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 63,472 രൂപയിലെത്തി.
വില ഇടിയുമോ?
കോവിഡ് മഹാമാരിയെ തുടര്‍ന്ന് മറ്റു നിക്ഷേപങ്ങളില്‍ ചാഞ്ചാട്ടങ്ങള്‍ പ്രകടമായ വേളയിലാണ് സ്വര്‍ണ വില കുതിച്ചു കയറിയത്. സുസ്ഥിര നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണം ആകര്‍ഷിക്കപ്പെട്ടത്. പണപ്പെരുപ്പവും കറന്‍സിയുടെ മൂല്യമിടിവും സ്വര്‍ണത്തിന് സഹായകരമായി.
എന്നാല്‍ കോവിഡ് വാക്‌സിന് യുഎസ് അനുമതി നല്‍കിയത് സ്വര്‍ണ വിലയെ ബാധിച്ചതായി വിദഗധര്‍ ചൂണ്ടിക്കാട്ടുന്നു. ഫൈസറിന്റെയും ബയോഎന്‍ടെകിന്റെയും വാക്‌സിനുകളുടെ ആദ്യ ഷിപ്പ്‌മെന്റുകള്‍ യുഎസിലെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ സ്‌പോട് ഗോള്‍ഡില്‍ 0.2 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ട്രോയ് ഔണ്‍സിന് ഇപ്പോള്‍ 1836.08 ഡോളറാണ് വില.
ഇതിന് പുറമേ, ദുര്‍ബലമായ ഡോളറിന് ഉത്തേജനം നല്‍കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും വിലയിടിവിന് കാരണമായേക്കും. രണ്ടു ഘട്ടങ്ങളിലായി 908 ബില്യണ്‍ ഡോളറിന്റെ ഉത്തേജന പാക്കേജാണ് അണിയറയില്‍ ഉള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് വാക്‌സിനും യുഎസ് ഉത്തേജക പാക്കേജും വിലയെ ബാധിക്കുമെന്ന് ഒസിബിസി ബാങ്ക് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഹൊവായ് ലീ ചൂണ്ടിക്കാട്ടുന്നു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഈ വര്‍ഷത്തെ അവസാനത്തെ ദ്വിദിന യോഗത്തിന് ചൊവ്വാഴ്ച തുടക്കമാകും. യോഗത്തിലെ തീരുമാനങ്ങളും ആഗോള വിപണിയെ ബാധിക്കും.
കറന്‍സി മൂല്യമിടിവ്, പണപ്പെരുപ്പം എന്നിവയെ തുടര്‍ന്ന് വിലയില്‍ ഇതുവരെ 21 ശതമാനം ഉയര്‍ച്ചയാണ് സ്വര്‍ണം കൈവരിച്ചിട്ടുള്ളത്.
business
സ്വർണ വിലയിൽ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 360 താഴ്ന്ന് സ്വർണത്തിന്റെ വില 36,880 രൂപയായി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 4610ൽ എത്തി.ഈ മാസത്തെ കുറഞ്ഞ വിലയാണിത്.
ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.
business
37,000ത്തിലേക്കെന്ന ആശങ്കകള്‍ക്കിടെ സ്വര്‍ണ വില ഇന്ന് കുറഞ്ഞു
ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി
കൊച്ചി: പവന്‍ വില 37,000ത്തിലേക്ക് കടക്കുമെന്ന ആശങ്കകള്‍ക്കിടെ ഇന്ന് വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 36,920 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 36,720ലെത്തി.
ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി.
കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്നലെയുണ്ടായത്.
business
സ്വര്‍ണവില കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കൂടി കഴിഞ്ഞ നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന്‍ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഇന്നലെയാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.
നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ