Video Stories
ച്യൂയിംഗം ചവയ്ക്കൂ, ആരോഗ്യം നേടൂ
ആരോഗ്യം കൈവരിക്കാന്‍ പല വഴികളും നമ്മള്‍ നോക്കാറുണ്ട്. എന്നാല്‍ ചവച്ചുകൊണ്ട് ആരോഗ്യം നേടാമെന്ന കാര്യം എത്ര പേര്‍ക്കറിയാം? അതായത് ച്യൂയിംഗം ചവക്കുന്നതും ഒരു ആരോഗ്യകരമായ പ്രവൃത്തിയാണ്. എന്നാല്‍ ഇതൊരു മോശം ദുശ്ശീലമായാണ് പലരും കാണാറുള്ളത്. എപ്പോഴും വായ ചലിപ്പിച്ചു കൊണ്ടിരിക്കുകയും ശബ്ദമുണ്ടാക്കുകയും ചവച്ചു തുപ്പി തറ വൃത്തികേടാക്കുകയും ചെയ്യുന്ന ഈ പ്രവൃത്തിയെ ആരും അംഗീകരിക്കാറില്ലെന്നതും വാസ്തവമാണ്. പ്രത്യക്ഷത്തില്‍ ഏതാനും ദൂഷ്യവശങ്ങള്‍ കാണാമെങ്കിലും ദോഷത്തേക്കാള്‍ പതിന്മടങ്ങ് ഗുണങ്ങളാണ് ച്യൂയിംഗത്തിനുള്ളത്.
വിശപ്പിനെ പിടിച്ചു നിര്‍ത്തുന്നു
ഓഫീസിലും കോണ്‍ഫറന്‍സിലും ക്ലാസ്‌റൂമിലുമൊക്കെ ആയിരിക്കുമ്പോള്‍ വിശപ്പുണ്ടാവുക സ്വാഭാവികമാണ്. ബോറടി മാറ്റാന്‍ എന്തെങ്കിലും കഴിക്കുക എന്നൊരു ശീലം തന്നെ പലര്‍ക്കുമുണ്ട്. വിശന്നു തുടങ്ങിയാല്‍പ്പിന്നെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവും. ഈ പ്രശ്‌നം പരിഹരിക്കാന്‍ ലളിതമായൊരു വഴിയുണ്ട്; ച്യുയിംഗം വായിലിടുക.
ച്യുയിംഗം ചവച്ചുകൊണ്ടിരിക്കുമ്പോള്‍ വിശപ്പിന്റെ കാര്യം ശരീരം മറക്കുന്നു. അതേസമയം, കേള്‍ക്കുന്ന / ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാനും കഴിയും. ഒട്ടും ബോറടിക്കുകയുമില്ല. കോണ്‍ഫറന്‍സിലും ക്ലാസിലും മറ്റുമാവുമ്പോള്‍ മറ്റുള്ളവരെ ശല്യം ചെയ്യാത്ത രീതിയിലായിരിക്കണം ചവക്കേണ്ടത് എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
തടി കുറക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണ നിയന്ത്രണം പാലിച്ച് തടി കുറക്കാന്‍ ശ്രമിക്കുകയാണ് നിങ്ങളെങ്കില്‍ അതിനുപറ്റി ഉറ്റ ചങ്ങാതി തന്നെയാണ് ച്യുയിംഗം. വിശക്കുമ്പോള്‍ താല്‍ക്കാലിക ഭക്ഷണമായി ശരീരത്തെ ‘പറ്റിക്കും’ എന്നതാണ് അതിന്റെ ഗുട്ടന്‍സ്. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണം കൈയകലത്തിലിരുന്ന് പ്രലോഭിപ്പിക്കുകയാണെങ്കില്‍ മറ്റൊന്നുമാലോചിക്കാതെ ച്യുയിംഗം ചവച്ചു തുടങ്ങൂ. ആര്‍ത്തിയും ആഗ്രഹവും നിയന്ത്രണ പരിധിയില്‍ വരുന്നതു കാണാം. അതിനു പുറമെ, തുടര്‍ച്ചയായി ചവക്കുമ്പോള്‍ ശരീരത്തില്‍ അധിക ഊര്‍ജം സംഭരിക്കപ്പെടുന്നു. ഭാരം കുറക്കാന്‍ ഇത് സഹായകമാണ്. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ചവച്ചു കൊണ്ടിരുന്നാല്‍ 11 കലോറി വരെ നശിക്കും എന്നാണ് കണ്ടെത്തല്‍.
ദഹനം എളുപ്പമാക്കുന്നു
ഭക്ഷണത്തിനു പിറകെ ച്യുയിംഗം ശീലമാക്കുന്ന ദഹന പ്രക്രിയയെ സഹായിക്കുന്നതാണ്. ചവക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഉമിനീര്‍ വയറ്റിലെ അമ്ലത്തിന്റെ സ്ഥിതി നല്ല രീതിയില്‍ നിലനിര്‍ത്തുന്നു. അതിന്റെ ഫലമായി ദഹനപ്രക്രിയ നല്ല രീതിയിലാവുന്നു.
പല്ലിന് ആരോഗ്യം
പല്ലുകളും കീഴ്ത്താടിയും ആരോഗ്യത്തോടെയിരിക്കാന്‍ നല്ലതാണ് ച്യുയിംഗം. ഭക്ഷണത്തിനു ശേഷം ചവക്കുമ്പോള്‍ പല്ലിനിടയില്‍ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ സൂക്ഷ്മാംശങ്ങളും ബാക്ടീരിയയും പുറത്തെത്തിക്കുകയും പല്ല് ദ്രവിക്കുന്നത് തടയുകയും ചെയ്യുന്നു. പല്ലുകള്‍ക്കിടയില്‍ ദ്വാരം വീഴുന്നതും (കാവിറ്റി) പല്ലിനു പുറത്ത് കടുപ്പമുള്ള ആവരണം (പ്ലാക്) സൃഷ്ടിക്കപ്പെടുന്നതും തടയുന്നു. ഉമിനീര്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഒരു ശുദ്ധീകരണ പ്രക്രിയയാണ്.
മനഃസംഘര്‍ഷം കുറക്കാം
ച്യുയിംഗം മനഃസംഘര്‍ഷം (സ്ട്രസ്സ്) കുറക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വായ തുടര്‍ച്ചയായി ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ ജാഗ്രത വര്‍ധിക്കുകയും ഉത്കണ്ഠ കുറയുകയും ചെയ്യുന്നു. ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ചില കളിക്കാര്‍ ച്യുയിംഗം ചവച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. സമ്മര്‍ദ്ദം അകറ്റാനും എതിരാളിക്കു മേല്‍ മാനസിക ആധിപത്യം സ്ഥാപിക്കാനുമുള്ള എളുപ്പവഴിയായാണിത്. പരീക്ഷാ ഹാളിലും ഇതേ വിദ്യ പരീക്ഷിക്കാവുന്നതാണ്. അനാവശ്യ ഭയം അകറ്റാനും ചോദ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതുകൊണ്ടു കഴിയും. ഓഫീസില്‍ നൂറുകൂട്ടം ജോലികളുടെ ഭാരം കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ ഗം ചവക്കുന്നത് ഫ്രസ്‌ട്രേഷനില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കും.
മനക്കരുത്ത് നേടാം
തലച്ചോറിന്റെ ചില ഘടകങ്ങളെ ച്യുയിംഗം ഉദ്ദീപിപ്പിക്കുന്നുണ്ട്. ഗം ചവയ്ക്കുമ്പോള്‍ തലച്ചോറില്‍ ഓര്‍മ കൈകാര്യം ചെയ്യുന്ന ഹിപോകാംപസ് എന്ന ഭാഗം ഉദ്ദിപ്തമാവുന്നു. തലച്ചോറിലെ രക്തചംക്രമണം സുഗമമാക്കാനും ആവശ്യത്തിന് ഓക്‌സിജന്‍ പമ്പ് ചെയ്യപ്പെടാനും സഹായിക്കുന്നു. രാത്രി ഉറക്കമിളച്ച് ജോലി ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളില്‍ കട്ടന്‍ കാപ്പിയേക്കാളും സിഗരറ്റിനേക്കാളും ഫലം ചെയ്യുക ച്യുയിംഗമാണ്.
വായ്‌നാറ്റം അകറ്റാം
വായ്‌നാറ്റം സാമൂഹികമായ ഒറ്റപ്പെടലിനും മനോവിഷമത്തിനും ഇടയാക്കുന്ന കാര്യമാണ്. പല കാരണങ്ങളാല്‍ വായ്‌നാറ്റമുണ്ടാവാം. സദാസമയവും വായ വൃത്തിയായി സൂക്ഷിച്ചാല്‍ വായ്‌നാറ്റത്തെ പടിക്കു പുറത്തുനിര്‍ത്താം. അതിന് ഏറ്റവും യോജിച്ച ഒരുപായം ച്യുയിംഗം ചവക്കുക എന്നതാണ്. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉമിനീര്‍, ദുര്‍ഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ അന്തകനാണ്. മധുരമില്ലാത്ത ഗം ആണ് ഈ ഉപയോഗത്തിന് നല്ലത്.
സവാള മുറിക്കുമ്പോള്‍ ച്യുയിംഗം ചവച്ചാല്‍ കരയാതെയിരിക്കാം. അബദ്ധത്തില്‍ ച്യുയിംഗം വിഴുങ്ങിയാല്‍ വര്‍ഷങ്ങളോളം അത് വയറ്റില്‍ കിടക്കുമെന്ന വിശ്വാസം തെറ്റാണ്. ദഹിക്കാത്തതിനാല്‍ മറ്റു വസ്തുക്കളേക്കാള്‍ കൂടുതല്‍ സമയം അത് ആമാശയത്തില്‍ തങ്ങിയേക്കാം. സാധാരണ ഗതിയില്‍ മറ്റെല്ലാ വസ്തുക്കളെയും പോലെ ശരീരം ച്യുയിംഗത്തിനെയും പുറന്തള്ളും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ