Culture
ഓസീസ് ഏകദിനം: ധോണി-പാണ്ഡ്യ കൂട്ടുകെട്ടില്‍ ഇന്ത്യ; സ്‌കോര്‍-281/7
ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ശ്രീലങ്കന്‍ മണ്ണില്‍ രചിച്ച ചരിത്ര ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ബാറ്റിങിന് തുടക്കത്തില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ, മുന്‍ ക്യാപ്റ്റന്‍ ധോണി(79)യുടേയും ഹാര്‍ദ്ദിക് പാണ്ഡ്യ(83)യുടേയും കരുത്തില്‍ പൊരുതാവുന്ന സ്‌കോറില്‍ എത്തുകയായിരുന്നു.
Hardik Pandya hits three straight sixes as 24 runs are taken off an Adam Zampa over! #INDvAUS https://t.co/1EwHfHauoc pic.twitter.com/B1rH0T0WcI
— ESPNcricinfo (@ESPNcricinfo) September 17, 2017
ഹാര്‍ദ്ദിക് പാണ്ഡ്യയും മുന്‍ ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 66 പന്തില്‍നിന്ന് അഞ്ച് ഫോറും അഞ്ച് സിക്‌സറുമടക്കം 83 റണ്‍സെടുത്താണ് പാണ്ഡ്യ മടങ്ങിയത്. പാണ്ഡ്യയുടെ കൂറ്റനടികളാണ് തകര്‍ച്ചയില്‍ കിടന്ന ഇന്ത്യന്‍ സ്‌കോര്‍ പെട്ടെന്ന് ഉയര്‍ത്തിയത്.
The King returns to Chennai #TeamIndia #IndvAus pic.twitter.com/p8sd5RtamH
— BCCI (@BCCI) September 17, 2017
അവസാന ഓവര്‍ വരെ സിംഗിളുകളും ഡബിളുകളുമായി പൊരുതിയ ധോണി 88 പന്തില്‍ 79 റണ്‍സെടുത്തു. അവസാന ഓവറുകളിള്‍ വിശ്വരൂപം പൂണ്ട ധോണി നാലു ഫോറും രണ്ടു സിക്‌സറും ഉള്‍പ്പെടെ തകര്‍ത്താടുകയായിരുന്നു.
FIFTY! @msdhoni brings up his 66th ODI 50 @Paytm #INDvAUS pic.twitter.com/nc52IQbQDm
— BCCI (@BCCI) September 17, 2017
Pandya’s brutal 83 followed by a masterful 79 from Dhoni lifts India to 281/7. Will Australia chase it? #INDvAUShttps://t.co/54WbXRsXjn pic.twitter.com/qb7KQYFjJo
— ICC (@ICC) September 17, 2017
ശിഖര്‍ ധവാനു പകരമെത്തിയ അജിങ്ക്യ രഹാനെയും രോഹിത് ശര്‍മയുമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍. എന്നാല്‍ കിട്ടിയ അവസരം മുതലെടുക്കാന്‍ രഹാനയെ ഓസീസ് ബോളര്‍ അനുവദിച്ചില്ല. ഇന്ത്യന്‍ സ്‌കോര്‍ 11 ല്‍ എത്തിയപ്പോള്‍ അഞ്ച് റണ്‍സുമായി കൗള്‍ട്ടര്‍നീലിന്റെ പന്തില്‍ രഹാനെ മടങ്ങി. പിന്നീടെത്തിയ ക്യാപ്റ്റന്‍ കോഹ്ലിയെ നേരിട്ട നാലാം പന്തില്‍തന്നെ നഥാന്‍ കൗള്‍ട്ടര്‍നീല്‍ മടക്കി. സ്‌കോറില്‍ അനക്കം വരുത്താതെ മാക്‌സ്വെല്ലിന് ക്യാച്ചു നല്‍കിയാണ് ക്യാപ്റ്റന്‍ മടങ്ങിയത്. പിന്നാലെയെത്തിയ മനീഷ് പാണ്ഡെയും നേരിട്ട രണ്ടു പന്തില്‍ പുറത്തായി. നഥാന്‍ കൗള്‍ട്ടര്‍നീലിന്റെ പന്തില്‍ മാത്യൂ വെയ്ഡിന് ക്യാച്ച് നല്‍കിയാണ് മനീഷ് ഡെക്കായത്.
പിന്നീട് രോഹിത് ശര്‍മ്മയും കേദര്‍ ജാദവും ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. എന്നാല്‍ 28 റണ്‍സെടുത്ത രോഹിതിനെ സ്റ്റോയ്ന്‍സ് പുറത്താക്കി കൂട്ടുകെട്ടു പൊളിച്ചു. പിന്നീട് ഇന്ത്യന്‍ സ്‌കോര്‍ 87 ല്‍വച്ച് 40 റണ്‍സത്തിയ കേദര്‍ ജാദവിനെയും സ്റ്റോയ്ന്‍സ് പുറത്താക്കി.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ