Video Stories
കേരളത്തിന് പുറത്തെ ഇന്ത്യ
പാലക്കാട് പള്ളിപ്പുറം ഗ്രാമം.! ഗ്രാമം എന്ന് ഞങ്ങൾ പാലക്കാടുകാർ പറയുമ്പൊ അതിന് വേറെ അർത്ഥമാണ്. അഗ്രഹാരം എന്നാണ് ഉദ്ദേശിക്കുന്നത്. പള്ളിപ്പുറം ഗ്രാമം വീട്ടിൽ നിന്ന് കഷ്ടി അരക്കിലോമീറ്റേ ഉള്ളു. വൈകുന്നേരം ക്രിക്കറ്റ് കളിക്കാൻ പോകുന്നതും, രാവിലെ കൄഷ്ണൻമാഷിൻറടുത്ത് ട്യൂഷനു പോകുന്നതും പള്ളിപ്പുറം ഗ്രാമത്തിലാണ്. കല്ലേക്കാട്, മേലാമുറി തുടങ്ങിയ മറ്റ് സിരാകെന്ദ്രങ്ങളിലേയ്‌ക്ക് എളുപ്പത്തിൽ എത്താനും ഗ്രാമം വഴിയുള്ള ഷോട്ട് കട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ പള്ളിപ്പുറം ഗ്രാമം എൻറെ കൌമാര ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു.
കാണിക്കമാതാ സ്കൂളിൻറെ മതിലിനോട് ചേർന്ന ചന്ത് (ഇടവഴിക്കുള്ള പാലക്കാടൻ ഭാഷ) എടുത്താൽ ശടേന്ന് ഗ്രാമത്തിലെത്താം. പക്ഷെ പ്രശ്നം, ഗ്രാമകുളത്തിൻറെ കരയിലൂടെ വേണം പോകാൻ. കുളവും, കുളത്തിൻറെ കരയും ആ പ്രദേശങ്ങളിലുള്ളവരുടെ പൊതു കക്കൂസാണ്. കുളത്തിൻറെ കരയിലൂടെ ഒരു വരമ്പിൻറെ വീതിയിൽ ഒരു ചെറിയ റോഡുണ്ട്. കഷ്ടി ഒരു സൈക്കിളിൻറെ ടയറിനു കടന്നു പോകാം. വലിച്ചു കെട്ടിയ കയറിലുടെ മോട്ടോർ സൈക്കിൾ ഓടിക്കുന്ന ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ വേണം സൈക്കിളോടിക്കാൻ. ഒരു തരി അങ്ങോട്ടൊ, ഇങ്ങോട്ടൊ തെറ്റിയാൽ അമേദ്യത്തിലൂടേ സൈക്കിൾ ടയർ കയറും.
ഫേസ്ബുക് ഫീഡ്, ഓണ്ലൈൻ പത്രങ്ങൾ ഒക്കെ വായിക്കാൻ കയറുമ്പൊ ഈ ഗ്രാമക്കുളക്കരയിലൂടെയുള്ള സൈക്കിൾ സവാരി ഓർമ്മവരും. ചുറ്റും ചുറ്റും നിര നിരയായി കിടക്കുന്ന അമേധ്യ കൂമ്പാരമാണ്. പന്നിപ്രസവക്കാരൻ, മഴ പണ്ഢിതൻ, ഫ്ലാറ്റ് എർത്ത് വാദക്കാർ, ശശികല, ടി.ജി മോഹൻദാസ്, വടക്കഞ്ചേരി, ചൈനീസ് മുട്ട തുടങ്ങിയ അനേകം അമേധ്യങ്ങളിൽ ചവിട്ടാതെ ഒരു വിധത്തിലാണ് കടന്നു പോകുന്നത്. ഫേസ്ബുക് ഫീഡ് സ്ഥിരമായി രാകി മിനുക്കിയും, അണ് ഫോളോ ചെയ്യണ്ടവരെ ഒരു ദാക്ഷിണ്യവുമില്ലാതെ അണ് ഫോളോ ചെയ്തൊക്കെയാണ് ഈ അമേധ്യങ്ങളെ ഒഴുവാക്കുന്നത്.
അതു പോലെയാണ് ഓണ്ലൈൻ വായനയും. ന്യു യോർക് ടൈംസ് മാസം $15 കൊടുത്ത് സബ്‌സ്ക്രൈബ് ചെയ്തിട്ടുണ്ട്. ന്യൂയോർക്കർ മാഗസിനും, ഹാവാർഡ് ബിസ്സിനസ്സ് റിവ്യു മാഗസിനും വീട്ടിൽ വരുത്തുന്നുണ്ട്. വാർത്തകളുടെ നിജ സ്ഥിഥി ഒന്നും രണ്ടും പ്രാവശ്യം ഉറപ്പു വരുത്തുന്ന ന്യുയോർക് ടൈംസിൻറെ സംസ്കാരം ആണ് ആ പത്രം വായിക്കാൻ പ്രേരിപ്പിക്കുന്നത്. വേറെ ചവറു വായിച്ചു മനസ്സ് മലീമസമാക്കാതിരിക്കാനും ഇൻഫർമേഷൻ ഓവർ ലോഡ് കുറയ്‌ക്കാനും ഞാൻ സ്വീകരിച്ചിരിക്കുന്ന വർക് ഫ്ലോ ആണ്. ആകെ കുറച്ചു സമയമേ ഉള്ളു. ചവറു വാർത്തകൾ വായിച്ചു കളയാൻ സമയവുമില്ല. ടി.വി കാണാറുമില്ല. ഇൻഡ്യൻ ചാനലുകൾ ഒന്നുമില്ല. എൻറെ വായനകൾ തിരഞ്ഞെടുക്കാനും, കാണണ്ടത് കാണാനും, അതിൻറെ നിജ സ്ഥിഥികളെക്കുറിച്ച് ആകുലപ്പെടാതെ വായിക്കാനും പണം മുടക്കാൻ തയ്യാറാണെന്ന് ചുരുക്കം.
അങ്ങനെ ഇരുന്നപ്പഴാണ് വീക്കെൻഡിൽ പുതിയ ഫിലിപ്പീൻസ് പ്രസിഡൻറിൻറെ വീര ശൂര പരാക്രമം കേട്ടത്. മയക്കു മരുന്ന് മാഫിയയ്‌ക്കെതിരെയുള്ള പോരാട്ടം. നമ്മുടെ പശു സംരക്ഷകരുടെ മാതൄകയിൽ ഫിലിപ്പിയൻസ്സിലെ ഡ്രഗ് വിജലാൻറെ ഗ്രൂപ്പുകൾ. പോലീസിന് മയക്കു മരുന്ന് കൈയ്യിൽ വെച്ചു എന്ന് സംശയിക്കുന്നവരെ ഒക്കെ വെടിവെച്ചു കൊല്ലാം. കോടതിയൊ വിചാരണയൊ ഒന്നും വേണ്ടത്രെ. വിജലാൻറെ ഗ്രൂപ്പുകൾക്കും അങ്ങനെ തന്നെ. ചുമ്മാ അതിർത്തി തർക്കമൊക്കെ മയക്കുമരുന്ന് ലോബിയിൽ കെട്ടി വെച്ചാൽ ആർക്കെതിരെ വേണേലും പ്രതികാരം ചെയ്യാം. ഒരു തോക്ക് വാങ്ങണ്ട ചിലവേ ഉള്ളു.
എന്നാൽ ഈ മനോഹരമായ ആചാരത്തെ കുറിച്ചു കൂടുതൽ പഠിക്കണമല്ലൊ എന്ന് കരുതി ഗൂഗിൾ അലേർട്ടിൽ പുതിയ രണ്ട് മൂന്ന് അലേർട്ടുകൾ ഒക്കെ സൄഷ്ടിച്ചു. Extra Judiciary killing എന്നായിരുന്നു ഒരു കീവേഡ്. ഇന്നലെ ചറാ പറാന്നായിരുന്നു അലേർട്ടുകൾ വന്നത്. ഫിലിപ്പീൻസ്സിലെ വാർത്തകൾ വായിക്കുന്ന ലാഘവത്തോടെയാണ് വായിച്ചു തുടങ്ങിയത്. ഒരു വീഡിയൊയും കിടക്കുന്നു. പാറപ്പുറത്ത് കയറി നിന്ന് സംസാരിക്കുന്ന നാലഞ്ച് പേർ. പിന്നെ അവരെ വെടി വെച്ചിട്ടിരിക്കുന്നു. അതിലൊരുത്തന് നേരിയ ജീവനുണ്ടെന്ന് കണ്ട് പിന്നേയും വെടി വെയ്‌ക്കുന്നു. അവസാനമായി ആ കൈയൊന്നു പൊങ്ങി താണു. പക്ഷെ വീഡിയോയിൽ പരിചയമുള്ള ഭാഷ. ഹിന്ദിയാണ്. ങേ ഇതെന്ത് കോപ്പാണെന്ന് നോക്കിയപ്പഴാണ് സംഗതി നമ്മുടെ ജനാധിപത്യ ഇൻഡ്യയിൽ നടന്ന സംഭവമാണെന്ന് മനസ്സിലായത്. ട്വിറ്ററിൽ; കോടതിയും, വിചാരണയും എന്തിന് ഒരു പാത്രം ബിരിയാണിയുടെ ചിലവു പോലുമില്ലാതെ നീതി നടപ്പാക്കിയ പോലീസ്‌കാർക്ക് ആദരവും കൈയ്യടിയും. ആഹാ അടിപൊളി !!!
പോയി പോയി ഇൻഡ്യ എന്നാൽ കേരളത്തിനു പുറത്തുള്ള ഏതൊ പ്രദേശമാണെന്ന് തോന്നി തുടങ്ങി. ഫിലിപ്പീൻസിലും, സദ്ദാം ഹുസൈൻറെ ഇറാഖിലും, ഇദി അമീൻറെ ഉഗാണ്ടയിൽ നിന്നുമൊക്കെ കേട്ട വാർത്തകളാണ് ഇൻഡ്യയിൽ നിന്ന് വരുന്നത്. കേരളം എങ്ങനെ വത്യസ്തമായി എന്ന് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. ഏത് പാതിരാത്രിയാണെങ്കിലും കേരളത്തിലെ ഏത് പോലീസ് സ്‌റ്റേഷനിൽ കയറിചെന്നാലും നീതി ലഭിക്കുമെന്നുറപ്പാ
ണ്. കോടതിയും, വിചാരണയും, ബാക്കി ജാനധിപത്യ മര്യാദകളും അത്യധികം ബഹുമാനത്തോടെ കാണുന്ന ജനതയവിടെ ഉണ്ട്. 60 വയസ്സായി കൊച്ചു കേരളത്തിന്. എന്നാലും ഇപ്പഴും യുവാവാണ്. രാഷ്ട്രീയ ബോധമുള്ള പ്രബുദ്ധരായ ജനങ്ങളുള്ള ഒരു ചെറിയ സ്‌റ്റേറ്റ്. ഇൻഡ്യയിൽ നിന്ന് വേർപെടുത്തി കേരളത്തെ ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ പല ഹ്യുമണ് ഡെവലപ്മെൻറ് ഇൻഡക്സുകളിലും യൂറോപ്പിനെയും, അമേരിക്കയെയും വെല്ലുന്ന പുരോഗതി രേഖപ്പെടുത്തിയ ഇടം. ഹാപ്പി ബെർത്ഡേ ടു യു മിസ് കേരള. !
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ