Video Stories
നവ ചൈതന്യത്തോടെ മുസ്്‌ലിംലീഗ്
എന്തിനാണ് മുസ്്‌ലിംലീഗ്; പിരിച്ചുവിട്ട് മുഖ്യധാരയില്‍ ലയിച്ചാല്‍ താങ്കള്‍ പറയുന്ന പദവിയും അധികാര സ്ഥാനവും നല്‍കാം. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതാണ് വാഗ്ദാനം. ഖാഇദെമില്ലത്തിന്റെ സൗമ്യമായ മറുപടി ഉറച്ച ശബ്ദത്തിലായിരുന്നു. ‘വ്യതിരിക്തമായ വിശ്വാസവും സംസ്‌കാരവും ആചാരവും പാലിക്കുന്ന രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് ഒരു സംഘടന അനിവാര്യമാണെന്ന് ഉറച്ചുവിശ്വസിക്കുന്നു. അതു സംരക്ഷിക്കാന്‍ താങ്കളുടെ സംഘടനക്കുള്ള പരിമിതി ഉള്‍ക്കൊണ്ടുതന്നെ പറയട്ടെ, എന്നും താങ്കളുടെ നേതൃത്വവും താങ്കളുടെ പാര്‍ട്ടിയും ഈ പ്രതാപത്തില്‍ നിലകൊള്ളുമെന്ന് എന്താണുറപ്പ്…’
വര്‍ഷം എഴുപത് പിന്നിട്ടിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ആശ്ചര്യവും അഭിമാനവും തോന്നുന്നു. എത്രയെത്ര കാറ്റും കോളും പ്രതിസന്ധിയുടെ മഹാപ്രളയവും പിന്നിട്ടാണ് ഇവിടെവരെയെത്തിയത്. എന്നാല്‍, മുന്നിലുള്ള തടസ്സങ്ങളും വെല്ലുവിളികളും കാണുമ്പോഴോ. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപീകരണ കാലത്തേക്കാള്‍ പ്രസക്തവും അനിവര്യവുമാണിന്ന് എന്നു പറയുന്നവര്‍ വര്‍ധിച്ചിരിക്കുന്നു എന്നത് സത്യമാണ്.
രാജ്യം നേരിടുന്ന വെല്ലുവിളിയും പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധിയും ഒന്നായിരിക്കുന്നുവെന്നതാണ് വര്‍ത്തമാന കാല ചിത്രം. വിവിധ നാട്ടുരാജ്യങ്ങളായും ഭാഷ-വേഷ-സംസാര വൈജാത്യങ്ങളുടെയും എത്രയൊക്കെ ഭിന്നതകളും വിഭാഗീയതകളും നിലനിന്നപ്പോഴും ആയിരത്താണ്ട് കാലമായി ഒരു ജനതയായിരുന്നു നമ്മള്‍. രാഷ്ട്രീയാധികാരത്തിന്റെ വിവിധ കാലങ്ങളിലും സാംസ്‌കാരികമായ ഔന്നിത്യത്തിന്റെ ആത്മബലമാണ് നമ്മെ നിലനിര്‍ത്തിയത്. പറങ്കികളും ബ്രിട്ടീഷുകാരുമെല്ലാം ആത്മാഭിമാനത്തിന് വിലയിട്ടപ്പോള്‍ അവരെ ആട്ടിയോടിക്കാനും തനിമ കാക്കാനും നമ്മുടെ പൂര്‍വികര്‍ക്കായി.
എന്തൊക്കെ കുറ്റവും കുറവുമുണ്ടെന്ന് പറഞ്ഞാലും സഹിഷ്ണുതയില്‍ കെട്ടിപ്പടുത്ത മതേതര മനസ്സാണ് രാജ്യത്തിന്റെ ആത്മാവ് എന്നതാണ് പ്രത്യാശയുടെ മഹാപ്രഖ്യാപനം. വിവിധ മതങ്ങളും ജാതികളും ഉപജാതികളും ഭാഷകളും ഉപഭാഷകളും വേഷങ്ങളും ഭക്ഷണവും എല്ലാ വ്യത്യസ്തമാണെങ്കിലും എല്ലാത്തിനെയും കോര്‍ത്തെടുത്തതോ ലയിപ്പിക്കുന്നതോ ആയ ഒരു വിതാനവും കാണാനാവും; ബഹുസ്വരതയുടെ മേളനം.
നമ്മുടെ മഹത്തായ ഭരണഘടന ഉയര്‍ത്തുന്ന ദര്‍ശനവും നാനാത്വത്തില്‍ ഏകത്വമായത് ആകസ്മികമല്ല. ലോകത്തെ പല രാജ്യങ്ങളും തകര്‍ന്നപ്പോള്‍ നമ്മുടെ രാജ്യം പുരോഗതിയിലേക്കും അഭിമാനത്തിലേക്കും കുതിച്ചതിന് ആത്മാംശമുള്ള ദൃഢമായ അടിത്തറയുള്ള ഭരണഘടനക്കുള്ള പങ്ക് നിസ്സാരമല്ല. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ജനാധിപത്യത്തിന്റെ പ്രതിസന്ധിയായ ന്യൂനപക്ഷങ്ങളെ അഭിസംബോധന ചെയ്യുന്നതിലും ഭരണഘടനാ ശില്‍പികള്‍ കാണിച്ച യാഥാര്‍ത്ഥ്യ ബോധത്തെ അംഗീകരിച്ചേ മതിയാവൂ.
ഇന്ത്യക്ക് ഒപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്താന്‍ പില്‍ക്കാലത്ത് ദിശാബോധമില്ലാത്ത ഭരണാധികാരികളുടെ താല്‍ക്കാലിയ ലാഭത്തിനായി മതത്തിന്റെ കുപ്പായമണിയാന്‍ തയ്യാറായപ്പോള്‍ എന്താണ് സംഭവിച്ചത്. ജിന്നാ സാഹിബ് വിഭാവനം ചെയ്ത ഏറെക്കുറെ മികച്ച രീതിയില്‍ പോയ്‌കൊണ്ടിരുന്ന ആ രാജ്യം ഇസ്്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് പാക്കിസ്താനായി പ്രച്ഛന്ന വേഷം കെട്ടിയത്തിന്റെ ഫലം ഇന്നവര്‍ അനുഭവിക്കുന്നു. അകക്കാമ്പില്ലാത്തതും ആത്മാര്‍ത്ഥതയില്ലാത്തതുമായ ഏതൊരു വൈകാരിക എടുത്തുചാട്ടത്തിന്റെയും പരിണിതി അതായിരിക്കും.
മത രാഷ്ട്രവാദത്തിന് മുസ്്‌ലിം ലീഗ് എക്കാലവും എതിരാവാന്‍ താത്വികമായി തന്നെ കാരണങ്ങളുണ്ട്. ഇസ്്‌ലാമിക രാജ്യവും രാഷ്ട്രീയ ഇസ്്‌ലാമും വേര്‍തിരിച്ചറിയാത്തത് ആഗോള പ്രതിസന്ധിയാണിന്ന്. കേവലം ഇസ്്‌ലാമോഫോബിയ ഉല്‍പന്നമായി മാറുന്ന അത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ഇസ്്‌ലാമിന്റെ ശത്രുക്കളുടെ കരുനീക്കങ്ങളുണ്ട് എന്നതും ഉറപ്പാണ്. ബഹുസ്വര ഇന്ത്യയാണ് മുസ്‌ലിംലീഗിന്റെ ഉറച്ച നിലപാട്. ഒരു മുസ്്‌ലിം മാത്രം ഇവിടെ അവശേഷിച്ചാലും ഒരാളൊഴികെ എല്ലാവരും ഇസ്‌ലാമായാലും ഇതില്‍ നിന്ന് മറിച്ചൊരു അഭിപ്രായമില്ല.
ഇന്ത്യയെ ഔദ്യോഗികമായി ഹിന്ദുത്വ രാജ്യമാക്കുന്നതോ ഇസ്്‌ലാമിക രാജ്യമാക്കുന്നതോ മതനിരാസമാക്കുന്നതോ മറ്റേതെങ്കിലും ഇസത്തിലേക്ക് തളച്ചിടുന്നതോ ഗുണകരമാവില്ല. വിവിധ ധാരകളുടെ മഹാവിസ്മയമാണ് നമ്മുടെ രാജ്യം; ഇന്ത്യ എല്ലാവരുടേതുമാണ്. ആ സ്വത്വം ഉള്‍ക്കൊള്ളുന്നതാണ് രാജ്യത്തിന്റെ ഭരണഘടന. ഭരണഘടന ഇല്ലായ്മ ചെയ്യാന്‍ അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നതാണ് വര്‍ത്തമാനകാലത്തെ പ്രധാന രാഷ്ട്രീയ ഭീഷണി. മുത്തലാഖും ബഹുഭാര്യത്വവും ഉയര്‍ത്തി ഏക സിവില്‍ കോഡിന്റെ പെരുമ്പറ മുഴക്കുന്നതും ദലിത് സമൂഹത്തിന്റെ സുരക്ഷയിലൂന്നിയ നിയമങ്ങള്‍ ലഘൂകരിക്കപ്പെടുന്നതും നമ്മള്‍ കാണുന്നു. പരാജയപ്പെട്ട ഭരണകൂടം അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വൈകാരിക അജണ്ടകള്‍ പുറത്തെടുക്കുകയാണ്.
ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്ര സാങ്കേതിക ശക്തിയായി ഇന്ത്യ മാറിയത് സാംസ്‌കാരിക അടിത്തറയില്‍ നിന്നാണെന്ന് മറന്ന ഭരണകൂടം മുച്ചൂടും നശിപ്പിക്കുന്നു. നോട്ടു നിരോധനവും ജി.എസ്.ടിയും നടുവൊടിച്ച ജനത്തിന്റെ പണം കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് കൊള്ളയടിക്കാന്‍ കുടപിടിച്ചവര്‍ കണക്കു പറയേണ്ടിവരും. കര്‍ഷകരെയും തൊഴിലാളികളെയും യുവത്വത്തെയും വഞ്ചിച്ചവര്‍ ചോദ്യങ്ങളെ ഭയന്ന് പാര്‍ലമെന്റില്‍ നിന്ന് പോലും ഒളിച്ചോടുന്നു. പാര്‍ലമെന്റിനെ നിയമ നിര്‍മ്മാണത്തിനും ജനാധിപത്യത്തിന്റെ വികാസത്തിനും സംവാദത്തിനും വേദിയാക്കാതെ മുഷ്‌ക്ക് കാണിച്ച ശേഷം ഉപവാസം നടത്തുന്ന പ്രധാനമന്ത്രി മോദിയുടേത് മുതലക്കണ്ണീരാണ്.
ദക്ഷിണേന്ത്യയില്‍ ശക്തമായ അടിത്തറയുള്ള മുസ്്‌ലിംലീഗിന്റെ സാന്നിധ്യം ഉത്തരേന്ത്യയിലേക്കും തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനും നിലയുറപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ തുടരേണ്ടതുണ്ട്. ജീവകാരുണ്യ രംഗത്തും വൈജ്ഞാനിക മുന്നേറ്റത്തിനും ദേശീയ കമ്മിറ്റി ബഹുമുഖ പദ്ധതികളാണ് നടപ്പിലാക്കുന്നത്. കൂടുതല്‍ മേഖലകളില്‍ കോണി ചിഹ്നത്തില്‍ മത്സരിക്കാനും രാഷ്ട്രീയ വിജയം വിളംബരം ചെയ്യാനും കരുതലോടെയുള്ള ചുവടുവെപ്പ് അനിവാര്യമാണ്. വിശാലമായ ഐക്യനിര കെട്ടിപ്പടുത്ത് മതേതര വോട്ട് ഭിന്നിക്കാതെ നിലയുറപ്പിക്കണം.
മുസ്്‌ലിംലീഗ് മൂന്നു പതിറ്റാണ്ടിലേറെയായി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പ്രമേയം അതാണ്. അന്ന് നിസ്സാരവത്കരിച്ചവരും ഇന്നു അക്കാര്യം ചെവിയോര്‍ക്കുന്നു. വെറും 31 ശതമാനം വോട്ടുകള്‍ മാത്രം നേടി മൃഗീയ ഭൂരപക്ഷത്തോടെ അധികാരത്തില്‍ കയറിയവര്‍ക്ക് മതേതര കക്ഷികള്‍ യോജിച്ച് നിന്നാല്‍ പാര്‍ലമെന്റില്‍ മൂന്നക്ക സംഖ്യ തികക്കാനാവില്ല.
രാജ്യത്തെ മാറിയ രാഷ്ട്രീയ കാലാവസ്ഥയെ ശരിയായി വിശകലനം ചെയ്തും പഠിച്ചും നയനിലപാടുകള്‍ സ്വീകരിക്കുകയെന്ന ദൗത്യമാണ് മുമ്പിലുള്ളത്. രാജ്യത്താകമാനം സംഘടനയുടെ സാന്നിധ്യം കൊതിക്കുന്ന ജനകോടികളുടെ പ്രതീക്ഷക്കൊത്ത് ഉയരാനാകണം. ആദര്‍ശാടിത്തറയും ലക്ഷ്യബോധവും ചടുലമായ നേതൃത്വവുമെല്ലാം ഉള്ളപ്പോള്‍ തന്നെ, നയനിലപാടുകളില്‍ ഉറച്ചു നില്‍ക്കലും കാലത്തിന്റെ ചുവരെഴുത്ത് വായിച്ചുള്ള കര്‍മ്മ പദ്ധതികളുടെ നവീകരണവുമാണ് അനിവാര്യം. ഇന്നു നടക്കുന്ന മുസ്്‌ലിം ലീഗ് ദേശീയ കൗണ്‍സിലിന് സംഘടനാ ചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഹരിത രാഷ്ട്രീയത്തിന്റെ കേരള മോഡല്‍ രാജ്യത്താകമാനം പടര്‍ന്നു പന്തലിക്കുന്ന കാലം വിദൂരമല്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ