Connect with us

Culture

ഐ.പി.എല്‍; ലേലത്തില്‍ തിളങ്ങി അഫ്ഗാന്‍ താരം മുജീബ്; ഇന്ത്യന്‍ താരങ്ങളില്‍ ഉനദ്ഘട്ടന് പൊന്നും വില

Published

on

ബംഗളൂരു: അപ്രതീക്ഷിത സംഭവ വികാസങ്ങളോടെ ഐ. പി. എല്‍ താര ലേലം സമാപിച്ചു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ്‌ഗെയില്‍ രണ്ടു കോടി മാത്രം നേടിയപ്പോള്‍ ഇന്ത്യന്‍ യുവ താരം ജയദേവ് ഉനദ്ഘട്ട് ഏറ്റവുമധികം പണം വാരിയ ഇന്ത്യന്‍ താരമായി മാറി.
12.5 കോടി രൂപക്ക് ഇംഗ്ലീഷ് താരം ബെന്‍സ്‌റ്റോക്‌സിനെ സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സ് 11.5 കോടി രൂപക്കാണ് ഉനദ്ഘട്ടിനെ സ്വന്തമാക്കിയത്. 1.5 കോടിയായിരുന്നു ഉനദ്ഘട്ടിന്റെ അടിസ്ഥാന വില. പേസ് ബൗളറായ ഉനദ്ഘട്ടിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സും, കിങ്‌സ് ഇലവന്‍ പഞ്ചാബും രംഗത്തുണ്ടായിരുന്നെങ്കിലും 10.5 കോടി പ്രഖ്യാപിച്ച ചെന്നൈയേയും 11 കോടി പ്രഖ്യാപിച്ച പഞ്ചാബിനേയും ഞെട്ടിച്ച് രാജസ്ഥാന്‍ 11.50 കോടിയുമായി രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ പൂനെക്കു വേണ്ടിയാണ് താരം കളിച്ചത്. അതേ സമയം ആദ്യ ദിനം ആരും ലേലത്തിലെടുക്കാതിരുന്ന ക്രിസ്‌ഗെയിലിനു വേണ്ടി രണ്ടാം ദിനവും ആരും വന്നില്ല. ഒടുവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് അടിസ്ഥാന വിലയായ രണ്ടു കോടിക്ക് സ്വന്തമാക്കുകയായിരുന്നു. അതിനിടെ മലയാളി താരങ്ങളായ എം.എസ് മിഥുനും കെ.എം ആസിഫിനും ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം കൈവന്നു. മലപ്പുറം സ്വദേശിയായ പേസ് ബൗളര്‍ കെ.എം ആസിഫിനെ 40 ലക്ഷം രൂപക്ക് ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ലെഗ്‌സ്പിന്നറായ മിഥുനെ 20 ലക്ഷത്തിന് രാജസ്ഥാന്‍ കൂടാരത്തിലെത്തിച്ചു. സച്ചിന്‍ ബേബി 20 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ കളിക്കും. എം.ഡി നിതീഷ് മുംബൈ ഇന്ത്യന്‍സ് നിരയിലുമെത്തി.

അതേ സമയം ക്രിക്കറ്റില്‍ കുതിപ്പ് നടത്തുന്ന അഫ്ഗാനില്‍ നിന്നുള്ള കൗമാര താരം മുജീബ് സദ്രാനാണ് ലേലത്തില്‍ തിളങ്ങിയ മറ്റൊരു താരം. 16കാരനായ സദ്രാനെ നാലു കോടി രൂപക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. മുരളി വിജയ് രണ്ടു കോടിക്കും, സാംബില്ലിങ്‌സിനെ ഒരു കോടിക്കും ചെന്നൈ സ്വന്തമാക്കി.

20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന കര്‍ണാടകയുടെ ഗൗതം കൃഷ്ണപ്പയെ 6.2 കോടി രൂപക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കൃഷ്ണപ്പക്ക് തുണയായത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന കൃഷ്ണപ്പക്ക് ഒരു കളി പോലും കളിക്കാനായിരുന്നില്ല. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ശഹബാസ് നദീം 3.2 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തിയപ്പോള്‍, ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണെ രണ്ടു കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കി.
ജെ.പി ഡുമിനി മുംബൈ ഇന്ത്യന്‍സിനും മിച്ചല്‍ സാന്റനര്‍ ചെന്നൈക്കു വേണ്ടിയും കളിക്കും. കഴിഞ്ഞ ദിവസം ആരും വിളിച്ചെടുക്കാതിരുന്ന പാര്‍ഥിവ് പട്ടേലിനെ 1.5 കോടിക്ക് ബാംഗ്ലൂരും സ്വന്തമാക്കി. നേപ്പാളിന്റെ 17കാരന്‍ സന്ദീപ് ലാമിച്ചാനെയെ 20 ലക്ഷത്തിന് ഡല്‍ഹിയും സ്വന്തമാക്കി. ഐ. പി.എല്ലില്‍ കളിക്കുന്ന ആദ്യ നേപ്പാളി താരമാണ് ലാമിച്ചാനെ.

ഐ.പി.എല്‍ ടീമുകള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ധോണി, റെയ്‌ന, ജഡേജ, ഡുപ്ലസിസ്, ഹര്‍ഭജന്‍, ബ്രാവോ, വാട്‌സണ്‍, ജാദവ്, റായിഡു, താഹിര്‍, കരണ്‍ ശര്‍മ, ശ്രദ്ധുല്‍ താക്കൂര്‍, എന്‍ ജഗദീഷന്‍, സാന്റനര്‍, ദീപക് ചാഹര്‍, കെ.എം ആസിഫ്, കനിഷ്‌ക് സേത്, എന്‍ഗിഡി, ദ്രുവ് ഷോറെ, മുരളി വിജയ്, സാം ബില്ലിങ്‌സ്, മാര്‍ക് വുഡ്, ഷിദിശ് ശര്‍മ, മോനു കുമാര്‍, ചൈതന്യ ബിഷ്‌ണോയി

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ശ്രേയസ് ഐയ്യര്‍, ക്രിസ് മോറിസ്, റിഷഭ് പാന്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ഗംഭീര്‍, ജേസന്‍ റോയ്, മണ്‍റോ, ഷമി, റബാദ, അമിത് മിശ്ര, പൃത്ഥി ഷാ, രാഹുല്‍ തിവാരി, വിജയ് ശങ്കര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ശബാസ് നദീം, ക്രിസ്റ്റ്യന്‍, ജയന്ത് യാദവ്, ഗുര്‍ക്രീസ്, ബോള്‍ട്ട്, മനോജ് കര്‍ല, അഭിശേക് ശര്‍മ, സന്തീപ് ലാമിച്ചാനെ, നമാന്‍ ഓജ, സയന്‍ ഘോഷ്.

മുംബൈ ഇന്ത്യന്‍സ്
രോഹിത് ശര്‍മ, ഭുംറ, ഹാര്‍ദിക് പാണ്ഡ്യ, പൊള്ളാര്‍ഡ്, മുസ്താഫിസുര്‍, കമ്മിന്‍സ്, സൂര്യകുമാര്‍ യാദവ്, കൃണാല്‍ പാണ്ഡ്യ, ഇശാന്ത് കിശന്‍, രാഹുല്‍ ചായര്‍,എവിന്‍ ലൂയിസ്, സൗരഭ് തിവാരി, കട്ടിങ്, സങ്‌വാന്‍, ഡുമിനി, ബെഹറന്‍ഡോഫ്, തേജീന്ദര്‍ സിങ്, ശരത് ലുംഭ, സിദ്ദേശ് ലാഡ്, താരേ, മായങ്ക് മാര്‍കണ്ഡേ, അഖില ധനഞ്്ജയ, അനുകൂല്‍ റോയ്, മുഹ്്‌സിന്‍ ഖാന്‍, നിധീഷ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
റസല്‍, നരെയ്ന്‍, സ്റ്റാര്‍ച്, ദിനേശ് കാര്‍ത്തിക്, ഉത്തപ്പ, ജോണ്‍സണ്‍, പിയൂഷ് ചാവ്‌ല, കുല്‍ദീപ്, ശുഭന്‍ ഗില്‍, ഇശാങ്ക് ജക്ഷി, നഗര്‍കോട്ടി, നിതീഷ് റാണ, വിനയ്കുമാര്‍, അപൂര്‍വ് വാങ്കഡെ, റിങ്കു സിങ്, ശിവം മാവി, കാമറണ്‍ ഡെല്‍പോര്‍ട്ട്, ജാവന്‍ സീള്‍സ്.

രാജസ്ഥാന്‍ റോയല്‍സ്
സ്റ്റീവ് സ്ിമിത്ത്, സ്‌റ്റോക്‌സ്, രഹാനെ, ബിന്നി, സാംസണ്‍, ബട്‌ലര്‍, രാഹുല്‍ ത്രിപാഡി, ഡാര്‍സി ഷോര്‍ട്, ജോഫ്ര ആര്‍ച്ചര്‍, കെ ഗൗതം, കുല്‍കര്‍ണി, ഉനദ്ഘട്ട്, അങ്കിത് ശര്‍മ, അനൂരീത് സിങ്, സഹീര്‍ ഖാന്‍, ശ്രേയസ് ഗോപാല്‍, പ്രശാന്ത് ചോപ്ര, മിഥുന്‍, ലാഫ്‌ലിന്‍, മഹിപാല്‍ ലോംറോര്‍, ആര്യമന്‍ ബിര്‍ല, ജതിന്‍ സക്‌സേന, ചമീര.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
അക്‌സര്‍ പട്ടേല്‍, അശ്വിന്‍, യുവരാജ്, കരുണ്‍ നായര്‍, കെ.എല്‍ രാഹുല്‍, ഗെയില്‍, മില്ലര്‍, ഫിഞ്ച്, സ്റ്റോയ്‌നിസ്, മായങ്ക് അഗര്‍വാള്‍, അങ്കിത് രാജ്പുത്, മനോജ് തിവാരി, മോഹിത് ശര്‍മ, മുജീബ് സദ്രാന്‍, സ്രാന്‍, ടൈ, അക്ഷദീപ് നാഥ്, ദ്വാര്‍ശുയിസ്, പ്രദീപ് സാഹൂ, മായങ്ക് ദാഗര്‍, മന്‍സൂര്‍ ദര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
വാര്‍നര്‍, ഭുവനേശ്വര്‍, ധവാന്‍, ഷാക്കിബ്, വില്യംസണ്‍, മനീഷ് പാണ്ഡേ, കാര്‍ലോസ് ബ്രാത് വെയ്റ്റ്, യൂസുഫ് പത്താന്‍, വൃദ്ധിമാന്‍ സാഹ, റാഷിദ് ഖാന്‍, റിക്കി ഭൂയി, ഹൂഡ, സിദ്ധാര്‍ത്ഥ കൗള്‍, ടി നടരാജന്‍, നബി, ബാസില്‍ തമ്പി, ഖലീല്‍ അഹമ്മദ്, സന്തീപ് ശര്‍മ, സച്ചിന്‍ ബേബി, ക്രിസ് ജോര്‍ദാന്‍, സ്റ്റാന്‍ലേക്, തന്‍മയ് അഗര്‍വാള്‍, ശ്രീവത്സ് ഗോസ്വാമി, ബിപുല്‍ ശര്‍മ, മെഹദി ഹസന്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
കോലി, ഡിവില്ലിയേഴ്‌സ്, സര്‍ഫറാസ് ഖാന്‍, മക്കല്ലം, വോക്‌സ്, കോളിന്‍ ഡി ഗ്രാന്റ്‌ഹോം, മോയിന്‍ അലി, ഡി കോക്ക്, ഉമേശ് യാദവ്, ചാഹല്‍, വൊഹ്്‌റ, കുല്‍വത് കെജ്രോളിയ, അനികത് ചൗധരി, നവദീപ് സൈനി, എം അശ്വിന്‍, മന്‍ദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, പവന്‍ നേഗി, സിറാജ്, കൂള്‍ട്ടര്‍ നിലെ, സൗത്തി, പാര്‍ഥിവ് പട്ടേല്‍, അനിരുദ്ധ ജോഷി, പവന്‍ ദേശ്പാണ്ഡെ.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.