main stories
എല്‍.ഡി.എഫില്‍ ആഘോഷം പെരുവഴിയിലായത് ജോസ്.കെ. മാണി
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ എ.കെ.ജി സെന്ററില്‍ പുരോഗമിക്കുമ്പോള്‍ ചോദ്യചിഹ്നമാകുന്നത് ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി. പാലായില്‍ വിജയിച്ചിരുന്നെങ്കില്‍ ജോസ് മന്ത്രിയാകുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ പിളര്‍ത്തി ഇടതുമുന്നണിയിലെത്തിച്ച അദ്ദേഹത്തിന് ഇപ്പോള്‍ രാഷ്ട്രീയ മേല്‍വിലാസം തന്നെ നഷ്ടമായിരിക്കുന്നു. പാലായില്‍ കയ്പുനീര്‍ കുടിച്ചതിന്റെ ആഘാതത്തില്‍ ജോസ് കെ മാണിയുടെ ഭാവി എന്തായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
പാലായില്‍ സി.പി.എമ്മുകാര്‍ ജോസ് കെ മാണിയെ കാലുവാരിയെന്നാണ് ജോസ് വിഭാഗം ആരോപിക്കുന്നത്. സി.പി.എം വോട്ട് വ്യാപകമായി മാണി സി കാപ്പന് പോയെന്നാണ് വിലയിരുത്തല്‍. പ്രാദേശികമായി ജോസ് കെ മാണിയെ ഉള്‍ക്കൊള്ളാന്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കായില്ല. അടുത്തിടെ നടന്ന ഭിന്നത പ്രതിഫലിച്ചോയെന്നും സംശയമുണ്ട്. ഏഴ് പഞ്ചായത്തുകളില്‍ സ്വാധീനമുണ്ടായിട്ടും ബി.ജെ.പി ഭരിക്കുന്ന മുത്തോലിയില്‍ മാത്രമാണ് ജോസിന് മുന്നിലെത്താനായത്. ഇക്കാര്യങ്ങളെല്ലാം ഇരുപാര്‍ട്ടികളും വിശദമായി പരിശോധിക്കണമെന്ന് പാര്‍ട്ടി ഉന്നതാധികാര സമിതിയംഗവും എം.പിയുമായ തോമസ് ചാഴിക്കാടന്‍ ആവശ്യപ്പെടുന്നു
2016ല്‍ കോട്ടയം ജില്ലയില്‍ എല്‍.ഡി.എഫിനൊപ്പം നിന്നത് ഏറ്റുമാനൂരും വൈക്കവും മാത്രമായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ വരവോടെ ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഇടതു പാളയത്തിലെത്തി. ചങ്ങനാശേരിയിലേയും പൂഞ്ഞാറിലെയും ജയത്തില്‍ അഭിമാനിക്കാം. എന്നാല്‍ പ്രാദേശിക നേതൃത്വങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് റാന്നി, ചാലക്കുടി അടക്കമുള്ള സിറ്റിങ് സീറ്റുകള്‍ ഇടതു മുന്നണി മാണി വിഭാഗത്തിന് വിട്ടുനല്‍കിയത്. ചാലക്കുടിയില്‍ ഡെന്നിസ് ആന്റണി പരാജയപ്പെട്ടപ്പോള്‍ റാന്നിയില്‍ പ്രമോദ് നാരയണന്‍ വിജയിച്ചു. മധ്യകേരളത്തില്‍ 11 സീറ്റാണ് ജോസ് വിഭാഗത്തിന് എല്‍.ഡി.എഫ് അനുവദിച്ചത്. ഇതില്‍ അഞ്ചിടത്ത് വിജയിക്കാനും കഴിഞ്ഞു. അപ്പോഴും നായകന് റോളില്ലാതാകുന്നത് ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് എല്‍.ഡി.എഫില്‍ തന്നെ അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്ന സൂചനയാണ് നല്‍കുന്നത്. ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍, റാന്നിയില്‍ പ്രമോദ് നാരായണന്‍, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളിയില്‍ ഡോ.എന്‍. ജയരാജ്, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തിനാല്‍ എന്നിവരാണ് വിജയിച്ചത്. ജോസ് കെ മാണിയുടെ തോല്‍വിയോടെ റോഷി അഗസ്റ്റിന് മന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചു. ജോസ് കെ മാണിക്ക് പുറമെ ചാലക്കുടിയില്‍ ഡെന്നിസ് ആന്റണി, പെരുമ്പാവൂരില്‍ ബാബു ജോസഫ്, പിറവത്ത് സിന്ധുമോള്‍ ജേക്കബ്, കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ്, തൊടുപുഴയില്‍ കെ.ഐ ആന്റണി എന്നിവരാണ് പരാജയപ്പെട്ടത്.
സി.പി.എമ്മിന്റെ ആശീര്‍വാദത്തോടെ ജോസ് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിട്ടും സിന്ധുമോള്‍ക്ക് അനൂപ് ജേക്കബിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ പോലും സാധിച്ചില്ല. 2016ലെ തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എമ്മിന് വിജയിക്കാനായത്. ജോസഫ് വിഭാഗം ഒപ്പമുള്ള സാഹചര്യമായിരുന്നു അത്. പാല ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് അടിയൊഴുക്കുകള്‍ സംഭവിക്കുകയും മണ്ഡലം മാണി സി കാപ്പന്‍ പിടിച്ചെടുക്കുകയും ചെയ്തു. ജോസഫ് വിഭാഗവുമായി പിരിഞ്ഞതോടെ കേവലം രണ്ട് സീറ്റ് മാത്രമായാണ് ജോസ് വിഭാഗം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇതിനിടെ പാലായില്‍ പാര്‍ട്ടി വോട്ടുകള്‍ മാത്രമല്ല കേരളാ കോണ്‍ഗ്രസ് വോട്ടുകളിലും വിള്ളലുണ്ടായെന്നാണ് സി.പി.എം വിലയിരുത്തല്‍. ജോസ് കെ മാണിക്കെതിരെയുള്ള എതിര്‍പ്പ് പ്രധാന ഘടകമായി. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പാലാ നഗരസഭയിലെ കൈയ്യാങ്കളിയില്‍ നടപടി വേണമോ എന്ന കാര്യവും ആലോചനയിലുണ്ട്. വിശദമായ റിപ്പോര്‍ട്ട് സി.പി.എം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
main stories
മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ
മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).
ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
india
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ